ജി.യു.പി. സ്കൂൾ വരവൂർ, റാന്നി, പത്തനംതിട്ട
ജി.യു.പി. സ്കൂൾ വരവൂർ, റാന്നി, പത്തനംതിട്ട | |
---|---|
വിലാസം | |
, ഇന്ത്യ | |
വിവരങ്ങൾ | |
സ്കൂൾ തരം | Public, Selective, General Primary School |
ആപ്‌തവാക്യം | sarwa shiksha (All shall study All shall grow) |
ആരംഭം | 1925 |
ഗ്രേഡുകൾ | 1-7 |
Campus type | rural |
വെബ്സൈറ്റ് | www |
സ്ഥാപനം
തിരുത്തുക1925
സ്ഥാനം
തിരുത്തുക9°22'1"N 76°46'15"E
ആമുഖം
തിരുത്തുകറാന്നി-അങ്ങാടി പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി വരവൂർ കരയിൽ[1] സ്ഥിതി ചെയ്യുന്ന 90 വർഷം പഴക്കമുള്ള ഒരു ഗവണ്മന്റ് വിദ്യാലയമാണ് ജി.യു.പി.സ്കൂൾ വരവൂർ,റാന്നി. വരവൂർ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. നാട്ടുകാരുടെ ഒരു സമിതി ആണു ആദ്യം ഇതു തുടങ്ങിയതു.1925-ൽ സ്ഥാപിച്ച ഈ വിദ്യാലയം റാന്നി ഉപജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പമ്പാനദിയുടെ തീരത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
തിരുത്തുക1925 മേയ് മാസത്തിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. നാട്ടുകാരുടെ സമിതിയാണു ഈവിദ്യാലയം സ്ഥാപിച്ചത്. സ്കൂളിന്റെ സ്ഥലം നാട്ടുകാരായ മഹദ്‌വ്യക്തികൾ സംഭാവന ചെയ്തതാണ് എന്നു കാണുന്നു. നാരായണൻ നായർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. കൃഷ്ണൻ നായർ ആദ്യ കുട്ടിയും.1960-ൽ ഇതൊരു എം പി സ്കൂളായി. ഉയർത്തപ്പെട്ടു. ആദ്യം നിർമിച്ച കെട്ടിടം മാറ്റി വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമ്മിക്കപ്പെട്ടു. 2005-ൽ വിദ്യാലയത്തിൽ സർവ്വ ശിക്ഷാ അഭിയാന്റെ കീഴിലുള്ള സീ.ആർ.സി പ്രവർത്തനമാരംഭിച്ചു.
ഭൗതിക സൗകര്യങ്ങൾ
തിരുത്തുകവൃക്ഷങ്ങൾ നിറഞ്ഞ ഹരിതാഭമായ 85 സെന്റ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എൽ. പി. വിഭാഗം,യു.പി..വിഭാഗം 3 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളുണ്ട്. സ്കൂൾ പി. റ്റി. എയുടെ നേതൃത്വത്തിൽ ഒരു പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിച്ചുവരുന്നു.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഈ സ്കൂളിൽ സ്മാർട്ട് ക്ലാസ്സോടു കൂടിയ കമ്പ്യൂട്ടർ ലാബുണ്ട്. സ്കൂൾ ലൈബ്രറിയിൽ ആയിരത്തോളം പുസ്തകങ്ങൾ ഉണ്ട്.
പൂർവ്വ അദ്ധ്യാപകർ
തിരുത്തുകഗോപാലകൃഷ്ണൻ നായർ, വസുന്ധരാമ്മ, ഒ. കെ. അഹമ്മദ്, അജിതകുമാരി, സരസ്വതി അമ്മ, പ്രസീദകുമാരി, അമ്മിണി.റ്റി എന്നിവർ പ്രഥമാദ്ധ്യാപകർ ആയിരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
തിരുത്തുക- സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്ബ് എല്ലാ ചൊവ്വാഴ്ചയും ചേരുന്നുണ്ട്.
ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ സയൻസുമായി ബന്ധപ്പെട്ട എല്ലാ ദിനങ്ങളും ആചരിക്കാറുണ്ട്. ശാസ്ത്രമേളയിൽ തുടർച്ചയായി സമ്മാനം നേടി വരുന്നു. പോസ്റ്റർ പ്രചാരണവും നടത്തുന്നുണ്ട്.പ്രത്യേക പതിപ്പുകളും ഇറക്കുന്നുണ്ട്.
- സോഷ്യൽ സയൻസ് ക്ലബ്ബ്
- ഗണിതക്കളരി
- farmer's club
സ്കൂളിൽ പച്ചക്കറിക്കൃഷി തുടങ്ങി.സ്കൂളിൽ കേരളകർഷകൻ[2] വരുന്നുണ്ട്.
English club activities
- വിദ്യാരംഗം കലാസാഹിത്യവേദി.-എല്ലാ വെള്ളിയാഴ്ചകളിലും കൂടുന്നു.മത്സരങ്ങൾ സംഘടിപ്പിക്കുന്നു.കവിതാലാപനം..
- സ്കൂൾ ലൈബ്രറി
ആയിരത്തോളം പുസ്തകങ്ങൾ ഉണ്ട്.കുട്ടികൾ നന്നായി വായിക്കുന്നുണ്ട്.saമ്സ്ഥന ലൈബ്രറി കൗൺസിൽ വായനാമത്സരത്തിൽ ഈ സ്കൂളിലെ കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കിയിട്ടുണ്ട്.വായനാക്കുറിപ്പുകൾ തയ്യാറാക്കുന്നുണ്ട്
- വേനലുത്സവം നടന്നു [3]
മാനേജ്മെന്റ്
തിരുത്തുകഗവണ്മെന്റ്
നവതി
തിരുത്തുകവരവൂർ ഗവൺ-മെന്റ് യു. പി. സ്കൂളിന്റെ നവതി 2016ൽ അഘോഷിച്ചു. സ്കൂളിന് 90 വയസ്സായി.
പുരസ്കാരം
തിരുത്തുക- മാതൃഭൂമി സീഡ് ജില്ലാ പുരസ്കാരം നേടി
അവലംബം
തിരുത്തുക- ↑ http://www.pathanamthittavartha.com/post/2016/06/27/e0b4b0e0b4bee0b49ce0b587e0b4b7-e0b4b5e0b4b0e0b4b5e0b4b0e2808d-e0b485e0b4a8e0b4b8.aspx#[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-02-21. Retrieved 2014-02-07.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-28. Retrieved 2016-04-27.