വരവൂർ, പത്തനംതിട്ട
റാന്നി അങ്ങാടി പഞ്ചായത്തിലെ 11 വാർഡ് ആണ് വരവൂർ. [1] പമ്പാനദിയുടെ തീരത്താണ് മലകൾ നിറഞ്ഞ ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. രണ്ടു പ്രധാന മലകളും മലകൾക്കിടയിലെ താഴ്വാരത്ത് ചതുപ്പു പ്രദേശവുമാണ്. ഇവിടെ മുൻപ് നെൽകൃഷി ഉണ്ടായിരുന്നു. ഇപ്പോൾ മറ്റു കൃഷികൾ ചെയ്തുവരുന്നു. ജനങ്ങൾ കൂടുതലും കർഷകർ ആണ്. റബ്ബർ, തെങ്ങ്, വാഴ, കപ്പ, ചേന, ചേമ്പ് എന്നിവയും പച്ചക്കറികളും കുറച്ചുസ്ഥലത്ത് വെറ്റിലയും കൃഷി ചെയ്യുന്നു. 3 തോടുകളും ഒരു മൂന്നു സെന്റ് കോളനിയും ഉണ്ട്. പമ്പാനദിയുടെ ഈ കരയിൽ മുൻപ്, കടത്തുണ്ടായിരുന്നു. പഞ്ചായത്തു വകയായിരുന്നു കടത്തുവള്ളം.
വാർഡ് മെംബർ: ബി.സുരേഷ്[2]
സ്ഥാനം
തിരുത്തുക9.3674975, 76.7699075
- http://wikimapia.org/#lang=en&lat=9.367498&lon=76.769907&z=16&m=b&search=varavoor%20ranni
- ആകെ ജനങ്ങൾ: ആയിരത്തോളം
- ആകെ വീടുകൾ:
പ്രധാന സ്ഥലങ്ങൾ
തിരുത്തുക- തോട്ടുപുറം (കലായിപ്പടി)
- ചേലക്കാട്ടു തടം
- വരവൂർ സ്കൂൾ പടി
- പള്ളിപ്പടി
- റേഷൻ കട
പ്രധാന റോഡുകൾ
തിരുത്തുക- റാന്നി - കോഴഞ്ചേരി റോഡ്
- റാന്നി-പേരൂർച്ചാൽ-പ്ലാങ്കമൺ റോഡ്
- കാലായിപ്പടി-കൊച്ചുപറമ്പിൽപ്പടി റിങ്ങ് റോഡ്
- വരവൂർ സ്കൂൾ-പൂവന്മല റോഡ്
പ്രധാന സ്ഥലങ്ങളിലേയ്ക്കുള്ള ദൂരം
തിരുത്തുകറാന്നി-3 കി.മീ.; കോഴഞ്ചേരി-9 കി.മീ.; പത്തനംതിട്ട-21 കി.മീ.; തിരുവല്ല-25 കി.മീ.; പുല്ലൂപ്രം-1.5 കി.മീ.; പൂവന്മല-2.5 കി.മീ.
സ്ഥാപനങ്ങൾ
തിരുത്തുകവരവൂർ,ഗവൺമെന്റ് യു.പി.സ്കൂൾ, രണ്ട് അംഗൻവാടികൾ, ജനവിദ്യാ കേന്ദ്രം, റാന്നി അങ്ങാടി പഞ്ചായത്തിന്റെ ക്ലസ്റ്റർ റിസോഴ്സ് സെന്റർ, റേഷൻ കട എന്നിവ ഉണ്ട്.
മുൻ മെംബർമാർ
തിരുത്തുക- ലീലാമ്മ ഈശോ
- സോമശേഖരൻ നായർ
- ടെസ്സി ബിനു
- വിവിൻ മാത്യൂ
- അനിതാ ഭായി
റഫറൻസ്
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-09-04. Retrieved 2014-01-21.
- ↑ http://lsgkerala.gov.in/pages/memberDetails.php?intID=5&ID=399&ln=ml&candid=2015039901101[പ്രവർത്തിക്കാത്ത കണ്ണി]