കൃഷിഭവൻ
.
ഇന്ത്യയിൽ, സംസ്ഥാന സർക്കാരിന്റേയോ കേന്ദ്രഭരണാധികളുടേയോ നിയന്ത്രണത്തിലുള്ള ഒരു കാർഷികവികസന സംവിധാനമാണ് കൃഷിഭവൻ (Krishi Bhavan). സർക്കാരിന്റെ കാർഷികവികസന പ്രവർത്തനങ്ങളെ കൃഷിക്കാരിലെത്തിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുക എന്നതാണ് കൃഷിഭവനുകളുടെ കടമ. നല്ലയിനം വിത്തുകൾ, വളം, കാർഷികോപകരണങ്ങൾ തുടങ്ങിയവ കൃഷിക്കാർക്ക് ലഭ്യമാക്കുക, നവീന കൃഷിമാർഗ്ഗങ്ങളെക്കുറിച്ച് ബോധവന്മാരാക്കുക, കീടങ്ങളേയും രോഗങ്ങളേയും നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിക്കുക, കാർഷികോൽപന്നങ്ങളുടെ ശേഖരണം വിപണനം എന്നിവയിൽ സഹായിക്കുക, സർക്കാർ ലഭ്യമാക്കുന്ന സൗജന്യങ്ങളും മറ്റും കർഷകരിലെത്തിക്കുക തുടങ്ങിയവ കൃഷിഭവൻ വഴിയാണ് നടത്തുന്നത്.[1][2][3]
അവലംബം
തിരുത്തുക- ↑ "Krishi Bhavan to procure virgin coconut". The Hindu. Retrieved 22 September 2017.
- ↑ "Krishi Bhavan in Malappuram forms first hi-tech green army". Mathrubhumi News. Archived from the original on 2019-12-21. Retrieved 22 September 2017.
- ↑ "State government plans new Krishi Bhavan at Salt Lake". Millennium Post. Retrieved 22 September 2017.