പുത്തൻപണം

മലയാള ചലച്ചിത്രം
(Puthan Panam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2017 - ൽ രഞ്ജിത് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് പുത്തൻപണം (ഇംഗ്ലീഷ്: New Money). കള്ളപ്പണത്തെയും നോട്ട് നിരോധനത്തെയും ആസ്പദമാക്കി ചിത്രീകരിച്ചിട്ടുള്ള ഈ ചലച്ചിത്രത്തിൽ മമ്മൂട്ടി, ബൈജു, മാമുക്കോയ, ഹരീഷ് പെരുമണ്ണ, നിർമൽ പാലാഴി, സ്വരാജ് ഗ്രാമിക എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്.

പുത്തൻപണം
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംരഞ്ജിത്ത്
നിർമ്മാണംരഞ്ജിത്ത്
എബ്രഹാം മാത്യു
അരുൺ നാരായണൻ
രചനരഞ്ജിത്ത്
പി.വി. ഷാജികുമാർ
അഭിനേതാക്കൾമമ്മൂട്ടി
സ്വരാജ് ഗ്രാമിക
സംഗീതംഗാനങ്ങൾ:
ഷാൻ റഹ്മാൻ
പശ്ചാത്തലസംഗീതം:
അച്ചു രാജാമണി
ഛായാഗ്രഹണംഓം പ്രകാശ്
ചിത്രസംയോജനംമനോജ് കന്നോത്ത്
സ്റ്റുഡിയോത്രീ കളർ സിനിമ സിനിമ
വിതരണംഫാർസ് ഫിലിംസ്, പോപ്കോൺ എന്റർടെയിൻമെന്റ്
റിലീസിങ് തീയതി
  • 12 ഏപ്രിൽ 2017 (2017-04-12)
രാജ്യംഇന്ത്യ
ഭാഷമലയാളം

2016 നവംബർ 8 ന് ഇന്ത്യയിൽ നടന്ന 500,1000 രൂപാ നോട്ടുകളുടെ നിരോധനത്തെത്തുടർന്ന് മാംഗ്ലൂരിലുള്ള നിത്യാനന്ദ ഷേണായ് എന്ന അധോലോക ഡോണിന്റെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ഈ ചലച്ചിത്രത്തിന്റെ ഉള്ളടക്കം. കാസർകോടൻ മലയാള ഭാഷയാണ് ഈ ചിത്രത്തിൽ മമ്മൂട്ടി സംസാരിക്കുന്നത്. 2017 ഏപ്രിൽ 12 - ന് പുത്തൻപണം റിലീസ് ചെയ്തു. [1][2][3]

കഥാസംഗ്രഹം

തിരുത്തുക

പോസോവടിൽ നിന്നുള്ള ഒരു ഡോൺ ആണ് നിത്യാനന്ദ ഷേണായ്. 500,1000 രൂപാ നോട്ടുകളുടെ നിരോധനത്തെത്തുടർന്ന് നിത്യാനന്ദ ഷേണായുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ഉള്ളടക്കം. സമാന്തരമായി കൊച്ചിയിലുള്ള മുത്തുവേലിന്റെയും അമ്മ സുന്ദരിയുടെയും അതിജീവനത്തെക്കുറിച്ചും കഥയിൽ പരാമർശമുണ്ട്.

അഭിനയിച്ചവർ

തിരുത്തുക

നിർമ്മാണം

തിരുത്തുക

മമ്മൂട്ടിയോടൊത്ത് രഞ്ജിത് ഒരു ചലച്ചിത്രം ചെയ്യുമെന്ന് 2016 ഏപ്രിൽ മുതൽ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. [4][5][6] ഏതാനും ദിവസങ്ങൾക്കുശേഷം രഞ്ജിത് തന്നെ ഈ വിവരം സ്ഥിരീകരിച്ചെങ്കിലും ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചില്ല. [7] 2016 നവംബറിൽ, പുത്തൻപണം എന്നായിരിക്കും സിനിമയുടെ പേരെന്നും ഇനിയ, രഞ്ജി പണിക്കർ, സായ്കുമാർ, സിദ്ദീഖ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. [8] 'ദ ന്യൂ ഇന്ത്യൻ റുപ്പീ' എന്ന ടാഗ്‍ലൈനും പുത്തൻപണം എന്ന തലക്കെട്ടിനോടൊപ്പം പോസ്റ്ററിൽ ഉൾപ്പെടുത്തിയിരുന്നു. ഭാരത സർക്കാർ, 1000, 500 രൂപോ നോട്ടുകൾ നിരോധിച്ച അതേ മാസം തന്നെയായിരുന്നു ചിത്രത്തിന്റെ പേരും ടാഗ്‍ലൈനും പ്രഖ്യാപിച്ചത്. [9][10][11]

2016 നവംബർ 25 - നാണ് പുത്തൻപണത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. [12] കൊച്ചി, കോഴിക്കോട്, ഗോവ, പൊള്ളാച്ചി എന്നിവിടങ്ങളിലായാണ് പ്രധാനമായും ചിത്രം ചിത്രീകരിച്ചത്. [13] കാസർകോട് ശൈലിയിലുള്ള മലയാള ഭാഷ സംസാരിക്കുന്ന,[14] കുമ്പളയിൽ നിന്നുള്ള നിത്യാനന്ദ ഷേണായ് എന്ന മധ്യവയസ്കനായ വ്യക്തിയെയാണ് മമ്മൂട്ടി അവതരിപ്പിച്ചിട്ടുള്ളത്. [15] ചിത്രത്തിന്റെ സംഭാഷണ രചയിതാവായ പി.വി. ഷാജികുമാറിന്റെ സഹായത്തോടെ കാസർകോട് ശൈലിയിലുള്ള മലയാള ഭാഷയും മമ്മൂട്ടി പരിശീലിച്ചിരുന്നു. [16] മമ്മൂട്ടിയുടെ നിർദ്ദേശപ്രകാരമാണ് രഞ്ജിത്, ചിത്രത്തിന്റെ സംഭാഷണരചനയ്ക്കുവേണ്ടി ഷാജികുമാറിനെ ക്ഷണിച്ചത്. ഞാറ്റുവേല എന്ന പേരിലുള്ള ഒരു വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് മമ്മൂട്ടി, ഷാജികുമാറിനെ പരിചയപ്പെട്ടത് എന്ന് ഒരഭിമുഖത്തിൽ പറയുകയുണ്ടായി. ഒട്ടോ റെനെ കാസ്റ്റിലോ രചിച്ച പൊളിറ്റിക്കൽ ഇന്റലക്ച്വഷസ് എന്ന കവിത കാസർകോടൻ ശൈലിയിലുള്ള മലയാളത്തിലേക്ക് ഷാജികുമാർ പരിഭാഷപ്പെടുത്തിയതിൽ ആകൃഷ്ടനായാണ് മമ്മൂട്ടി ഷാജികുമാറിനെ ചിത്രത്തിലേക്ക് നിർദ്ദേശിച്ചത്. മൂന്ന് മാസങ്ങളോളമാണ് പുത്തൻപണത്തിന്റെ ചിത്രീകരണം നീണ്ടുനിന്നത്. [17] തിരുവനന്തപുരം സ്വദേശിയായ നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ള ബാലനടൻ സ്വരാജ് ഗ്രാമിക, കോഴിക്കോട് വച്ച് സംവിധായകൻ രഞ്ജിത്തുമായി ഒരു ചെറിയ അഭിമുഖത്തിനു ശേഷമാണ് പുത്തൻപണത്തിൽ അഭിനയിക്കുന്നതിനു വേണ്ടി തിരഞ്ഞെടുത്തത്. [18] ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. [14]

പ്രതികരണങ്ങൾ

തിരുത്തുക

നിരൂപണം

തിരുത്തുക

ദ ടൈംസ് ഓഫ് ഇന്ത്യയുടെ ദീപ സോമൻ, പുത്തൻപണത്തിന് അഞ്ചിൽ മൂന്ന് മാർക്ക് നൽകുകയും "കള്ളപ്പണ പ്രശ്നത്തെക്കുറിച്ച് ആഴത്തിലുള്ള ഒരു ചലച്ചിത്രമാണ് നിങ്ങൾ പ്രതീക്ഷിക്കുന്നതെങ്കിൽ പുത്തൻപണം അത് ആയിക്കൊള്ളണമെന്നില്ല. എന്നാൽ ആദ്യവസാനം ആസ്വദിക്കുക എന്ന ഒറ്റ ആഗ്രഹമാണുള്ളതെങ്കിൽ പുത്തൻപണം അതിനുപറ്റിയ ഒരു ചലച്ചിത്രമാണ്" എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. [19] "അതിയായ ആത്മാർഥതയോടെയാണ് മമ്മൂട്ടി നിത്യാനന്ദ ഷേണായ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ മേക്കോവറും ലുക്കും അവിശ്വസനീയമാംവിധം മികച്ചതാണ്" എന്നാണ് ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ അവതരണത്തെക്കുറിച്ച് ദീപ അഭിപ്രായപ്പെട്ടത്. സിഫിയുടെ നിരൂപകൻ, "Puthan Panam is lazily done and besides some casual references here and there, the connection with the demonetization drive is barely impressive. In short, after a good start, this one goes awry. Sad!"എന്നാണ് പുത്തൻപണത്തെ വിശകലനം ചെയ്ത് എഴുതിയത്. [20]

  1. "Ranjith- Mammootty film titled Puthan Panam". Archived from the original on 7 December 2016.
  2. "Mammootty has a Kasargode dialect in Puthen panam". Archived from the original on 1 December 2016.
  3. Puthan Panam Archived 17 April 2017 at the Wayback Machine.
  4. "Mammootty to team up with Ranjith next?". Sify. 28 April 2016. Archived from the original on 2016-05-05. Retrieved 2019-10-10.
  5. "Ranjith promises a 'different' Mammootty flick next". Asianet News. September 2, 2016.
  6. "Mammootty to lead in Vamban". Deccan Chronicle. 26 September 2016.
  7. "Ranjith's Mammootty film is not Vamban". Kerala Kaumudi. 2 November 2016. Archived from the original on 2017-12-01. Retrieved 2019-10-10.
  8. Priya Sreekumar (13 November 2016). "Ranjith-Mammootty film titled Puthan Panam". Deccan Chronicle.
  9. "രഞ്ചിത്ത്‌-മമ്മൂട്ടി ചിത്രം 'പുത്തൻ പണം: ദി ന്യൂ ഇന്ത്യൻ റുപ്പി'" [Ranjith-Mammootty film 'Puthan Panam: The New Indian Rupee']. Mathrubhumi (in Malayalam). 10 November 2016. Retrieved 1 November 2017.{{cite web}}: CS1 maint: unrecognized language (link)
  10. Priyanka Sundar (4 March 2017). "Puthan Panam first look released: Mammootty's look in the film is awe-worthy". Indian Express. Retrieved 12 October 2017.
  11. "ദി ന്യൂ ഇന്ത്യൻ റുപ്പി" [The New Indian Rupee]. Jaihind TV (in Malayalam). 3 January 2017. Archived from the original on 2018-01-02. Retrieved 10 October 2017.{{cite web}}: CS1 maint: unrecognized language (link)
  12. Sanjith Sidhardhan (21 November 2016). "Mammootty's next to start shooting from Nov 25". The Times of India.
  13. JANANI K (2 March 2017). "Who is Mammootty's new pair?". Deccan Chronicle. Retrieved 12 November 2017.
  14. 14.0 14.1 Anjana George (December 20, 2016). "Shaan Rahman composes music for Puthan Panam". TOI.
  15. Asha Prakash (November 29, 2016). "Mammootty has a Kasargode dialect in Puthen panam". TOI.
  16. Moviebuzz (28 December 2016). "Mammootty to team up with Shyamdhar and Shafi". Sify. Archived from the original on 2016-12-31. Retrieved 17 November 2017.
  17. Aneesh K Mathew (1 April 2017). "'കാസർഗോഡ്‌ ഭാഷയെ പരിഹസിക്കുന്നവർ മമ്മൂട്ടിയെ കണ്ടു പഠിക്കട്ടെ'" ['Let those who ridicule Kasargode slang learn from Mammootty']. Mathrubhumi (in Malayalam). Retrieved 12 November 2017.{{cite web}}: CS1 maint: unrecognized language (link)
  18. Elizabeth Thomas (22 November 2017). "Swaraj Gramika: Best foot forward". Deccan Chronicle. Retrieved 12 December 2017.
  19. Deepa Soman (13 April 2017). "Puthan Panam Movie Review". TOI. Retrieved 18 November 2017.
  20. Moviebuzz (12 April 2017). "Puthan Panam review- A tedious watch". Sify. Archived from the original on 2017-04-13. Retrieved 18 November 2017.
"https://ml.wikipedia.org/w/index.php?title=പുത്തൻപണം&oldid=3806161" എന്ന താളിൽനിന്ന് ശേഖരിച്ചത്