ഒരു മലയാള ചലച്ചിത്ര ബാലതാരവും നാടകപ്രവർത്തകനുമാണ് സ്വരാജ് ഗ്രാമിക. മമ്മൂട്ടി നായകനായ പുത്തൻപണം, മഞ്ജു വാര്യർ നായികയായ ഉദാഹരണം സുജാത, ഇന്ദ്രജിത്ത് മുരളി ഗോപി എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തിയ താക്കോൽ എന്നീ ചിത്രങ്ങളിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്. പഥേർ പഞ്ജലി എന്ന നാടകത്തിലെ അപുവിന്റേതുൾപ്പെടെ നൂറ്റി അൻപതോളം വേദികളിൽ നാടകം അവതരിപ്പിച്ചു.

അഭിനയിച്ച ചലച്ചിത്രങ്ങൾ

തിരുത്തുക
ചലച്ചിത്രം സംവിധായകൻ വേഷം
പുത്തൻപണം രഞ്ജിത്ത് മുത്തു
ഉദാഹരണം സുജാത ഫാന്റം പ്രവീൺ രാജീവ്
താക്കോൽ കിരൺ പ്രഭാകർ സ്റ്റാൻലി
രണ്ട് സുജിത് ലാൽ

ജീവിതരേഖ

തിരുത്തുക

തിരുവനന്തപുരം ജില്ലയിൽ നാവായിക്കുളം സ്വദേശി. നാവായിക്കുളം കേന്ദ്രീകരിച്ചുപ്രവർത്തിക്കുന്ന ഗ്രാമിക നാടക ഗവേഷണകേന്ദ്രത്തിന്റെ പഥേർ പാഞ്ജലി ഉൾപ്പെടെയുള്ള നിരവധി നാടകങ്ങളിൽ അഭിനയിച്ചു. സംസ്ഥാന - ജില്ലാ സ്കൂൾ കലോത്സവങ്ങളിൽ തുടർച്ചയായി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മോണോ ആക്റ്റ് മത്സരങ്ങളിലും തുടർച്ചയായി ഒന്നാം സ്ഥാനം നേടി .ഇപ്പോൾ നാവായിക്കുളം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി. മാതാപിതാക്കളായ ബൈജു , മായ എന്നിവർ ഹയർ സെക്കണ്ടറി അധ്യാപകരാണ് .

പുരസ്കാരങ്ങൾ

തിരുത്തുക
2016ലെ കേരളസംസ്ഥാന സർക്കാരിന്റെ ടെലിവിഷൻ അവാർഡിൽ ജൂറി പുരസ്കാരം .


[1] [2] [3] [4]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-11-23. Retrieved 2017-12-02.
  2. https://m.imdb.com/name/nm9191028/
  3. https://www.deccanchronicle.com/amp/entertainment/mollywood/221117/swaraj-gramika-best-foot-forward.html
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-10-19. Retrieved 2020-05-25.
"https://ml.wikipedia.org/w/index.php?title=സ്വരാജ്_ഗ്രാമിക&oldid=4024097" എന്ന താളിൽനിന്ന് ശേഖരിച്ചത്