കേരളകൗമുദി ദിനപ്പത്രം
1911-ൽ സ്ഥാപിച്ച മലയാളത്തിലെ ദിനപത്രമാണ് കേരള കൗമുദി. 1911-ൽ സി.വി. കുഞ്ഞുരാമനും കെ. സുകുമാരൻ. ബി.എ. യും ചേർന്നാണ് കേരള കൗമുദി ആരംഭിച്ചത്. സ്ഥാപക പത്രാധിപരായിരുന്നു കെ.സുകുമാരൻ. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ സ്ഥലങ്ങളിൽ നിന്നും ബാംഗ്ലൂരിൽ നിന്നും കേരള കൗമുദി പ്രസിദ്ധീകരിക്കുന്നു. പ്രചാരത്തിന്റെ കാര്യത്തിൽ കേരളത്തിൽ ആറാം സ്ഥാനത്താണ് കേരള കൗമുദി[അവലംബം ആവശ്യമാണ്]. ആകെ 6 പത്രങ്ങൾ മാത്രമേ മലയാളത്തിൽ ഉള്ളൂ. കൗമുദിയുടെ ഇന്റർനെറ്റ് പതിപ്പുകൾ മണിക്കൂറുകൾക്കിടയിൽ പുതുക്കുന്നു. പി.ഡി.എഫ് രൂപത്തിൽ ഇലക്ട്രോണിക് പതിപ്പുകൾ തിരുവനന്തപുരത്തുനിന്നും പ്രസിദ്ധീകരിക്കുന്നു. ഓൺലൈൻ പതിപ്പുകൾ ലണ്ടൻ, ന്യൂയോർക്ക്, സിംഗപ്പൂർ എന്നീ സ്ഥലങ്ങളിൽ നിന്നും പ്രസിദ്ധീകരിക്കുന്നു[അവലംബം ആവശ്യമാണ്]. ഇപ്പോൾ കേരളകൗമുദിടെ ഓൺലൈൻ പതിപ്പ് യുണികോഡിൽ ആക്കിയിട്ടുണ്ട് ഗ്നൂ സാർവ്വജനിക അനുവാദപത്രം അനുപാലിക്കുന്ന കൗമുദി ഫോണ്ടാണ് ഉപയോഗിക്കുന്നത്. രാഹുൽ വിജയ് ആണ് യുണികോഡ് 6.1 അനുപാലിക്കുന്ന ഫോണ്ട് രൂപകൽപ്പന ചെയ്തത്. ഇന്ത്യയിലാദ്യമായ അച്ചടി പ്രസിദ്ധീകരണങ്ങൾ ഉൾപ്പെടെ പൂർണ്ണമായും യുണികോഡിൽ ആയ ഏക പത്രമാണിത്. യുണികോഡിൽ പൂർണ്ണമായും രൂപകൽപ്പന ചെയ്ത ഫോണ്ടുകളാണ് കൗമുദി ഉപയോഗിക്കുന്നത്. 2012 പകുതിയോടെ കേരളകൗമുദി ഫ്ളാഷ് മൂവീസ് Archived 2012-09-07 at the Wayback Machine. എന്ന സിനിമ മാഗസിനും പുറത്തിറക്കി. 2012 മെയ് 05ന് കൗമുദി ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചു.[1]
- മലയാളം പതിപ്പ്
- ഇംഗ്ലീഷ് പതിപ്പ്
- കൗമുദി അമേരിക്ക
- കൗമുദി യൂറോപ്പ്
- കൗമുദി സിംഗപ്പൂർ Archived 2011-02-08 at the Wayback Machine.
- ഫ്ലാഷ് മൂവീസ് Archived 2014-01-01 at the Wayback Machine.
- കൗമുദി ടെലിവിഷൻ
തരം | ദിനപത്രം |
---|---|
Format | Broadsheet |
പ്രസാധകർ | എം.എസ്.രവി |
എഡീറ്റർ | എം.എസ്.മധുസൂദനൻ |
എഡിറ്റർ-ഇൻ-ചീഫ് | എം.എസ്. മണി |
മാനേജിങ് എഡിറ്റർമാർ | ദീപു രവി |
സ്ഥാപിതം | 1911 |
ഭാഷ | മലയാളം |
ആസ്ഥാനം | Kaumudi Buildings, Trivandrum - 695 024, India |
സഹോദരവാർത്താപത്രങ്ങൾ | Kaumudi Flash |
ഔദ്യോഗിക വെബ്സൈറ്റ് | keralakaumudi.com |
മറ്റു പ്രസിദ്ധീകരണങ്ങൾ
തിരുത്തുക- കലാകൗമുദി ആഴ്ച്ചപ്പതിപ്പ്
- കഥ മാസിക
- കേരള കൗമുദി ആഴ്ചപ്പതിപ്പ് Archived 2007-10-29 at the Wayback Machine.
- വെള്ളിനക്ഷത്രം Archived 2008-02-25 at the Wayback Machine.
- ആയുരാരോഗ്യം Archived 2008-02-22 at the Wayback Machine.
- സ്നേഹിത Archived 2007-09-27 at the Wayback Machine.
- ഫയർ Archived 2011-09-15 at the Wayback Machine.
ചാനൽ
തിരുത്തുകകൌമുദി ടിവി. കേരള കൌമുദി ദിനപത്രത്തിൻറെ മുഴസമയ വിനോദചാനൽ. 2013 മെയ് അഞ്ചിന് ചാനൽ പ്രക്ഷേപണം ആരംഭിച്ചു.
പുറത്തുനിന്നുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക
മലയാള ദിനപ്പത്രങ്ങൾ | |
---|---|
മലയാള മനോരമ | മാതൃഭൂമി | ജനയുഗം| മാധ്യമം | കേരള കൗമുദി | ദേശാഭിമാനി | ചന്ദ്രിക | ദീപിക വർത്തമാനം | മംഗളം | ജനറൽ | ജന്മഭൂമി | വീക്ഷണം | തേജസ് | സിറാജ് | സുപ്രഭാതം ദിനപ്പത്രം| സുപ്രഭാതം]] |