പേട്ട (ചലച്ചിത്രം)

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചലച്ചിത്രം
(Petta (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാർത്തിക് സുബ്ബരാജ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത് 2019-ൽ പുറത്തിറങ്ങിയ ഒരു തമിഴ് ആക്ഷൻ ചലച്ചിത്രമാണ് പേട്ട. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ഈ ചിത്രത്തിൽ രജനീകാന്ത്, വിജയ് സേതുപതി, സിമ്രൻ, തൃഷ, നവാസുദീൻ സിദ്ദിഖി, എം. ശശികുമാർ, ബോബി സിംഹ, ജെ. മഹേന്ദ്രൻ, ഗുരു സോമസുന്ദരം എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പേട്ട
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംകാർത്തിക് സുബ്ബരാജ്
നിർമ്മാണംകലാനിധി മാരൻ[1]
രചനകാർത്തിക് സുബ്ബരാജ്
അഭിനേതാക്കൾരജനികാന്ത്
സിമ്രൻ
വിജയ് സേതുപതി
തൃഷ
നവാസുദ്ദീൻ സിദ്ദീഖി
എം. ശശികുമാർ
ബോബി സിംഹ
ജെ. മഹേന്ദ്രൻ
ഗുരു സോമസുന്ദരം
സംഗീതംഅനിരുദ്ധ് രവിചന്ദർ
ഛായാഗ്രഹണംതിരു
ചിത്രസംയോജനംവിവേക് ഹർഷൻ
സ്റ്റുഡിയോസൺ പിക്ചേഴ്സ്
വിതരണംസൺ പിക്ചേഴ്സ്
റിലീസിങ് തീയതി11 ജനുവരി 2019
രാജ്യംഇന്ത്യ
ഭാഷതമിഴ്
സമയദൈർഘ്യം172 മിനിറ്റ്

അഭിനയിച്ചവർ

തിരുത്തുക

നിർമ്മാണം

തിരുത്തുക

പ്രീ - പ്രൊഡക്ഷൻ

തിരുത്തുക

2018 ഫെബ്രുവരി ആദ്യവാരത്തിൽ തമിഴ് സംവിധായകനായ പാ. രഞ്ജിത്ത് സംവിധാനം ചെയ്ത കാലാ എന്ന ചലച്ചിത്രത്തിലെ അഭിനയം പൂർത്തിയാക്കിയ ശേഷം രജനികാന്ത്, അരുൺ പ്രഭു പുരുഷോത്തമൻ, അറ്റ്‌ലി, കാർത്തിക് സുബ്ബരാജ് എന്നിവരുമായി പുതിയ ചലച്ചിത്രത്തെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. [2] 2018 ഫെബ്രുവരി 23 - ന് രജനികാന്ത് അഭിനയിക്കുന്ന, കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചലച്ചിത്രം സൺ പിക്ചേഴ്സ് നിർമ്മിക്കുമെന്ന് കലാനിധി മാരൻ അറിയിക്കുകയുണ്ടായി. 2018 - ൽ തന്നെ ഷൂട്ടിങ് ആരംഭിക്കുന്നതിനായി വൈ നോട്ട് സ്റ്റുഡിയോസ് നിർമ്മിക്കുന്ന ധനുഷിന്റെ പുതിയ ചലച്ചിത്രത്തിന്റെ പ്രീ - പ്രൊഡക്ഷൻ ജോലികൾ കാർത്തിക് സുബ്ബരാജ് മാറ്റിവയ്ക്കുകയുണ്ടായി. [3][4] രജനികാന്തുമായി ചർച്ച ചെയ്യുമ്പോൾ ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും രജനികാന്ത്, തന്റെ മുൻ ചലച്ചിത്രമായ ജിഗർതണ്ട (2014) എന്ന ചലച്ചിത്രത്തിൽ ആകൃഷ്ടനായിരുന്നുവെന്നും പിന്നീട് കാർത്തിക് സുബ്ബരാജ് പറഞ്ഞിരുന്നു. 2017 ആദ്യമാസങ്ങളിൽ തന്നെ ഈ തിരക്കഥയെക്കുറിച്ച് ഇരുവരും ചർച്ച നടത്തിയിരുന്നുവെങ്കിലും അതിനോടകം തന്നെ കരാറൊപ്പിട്ടിരുന്ന കാലാ, 2.0 എന്നീ ചലച്ചിത്രങ്ങൾ പൂർത്തിയാക്കേണ്ടിയിരുന്നതിനാൽ രജനികാന്ത് പിന്നീട് ആ ചർച്ചകൾ തുടർന്നില്ല. [5] ചലച്ചിത്രത്തെക്കുറിച്ച് സംസാരിക്കവേ, ആക്ഷൻ ചലച്ചിത്രമായിരിക്കുമെന്നും ഒരേസമയം ഫിക്ഷണലും റിയലിസ്റ്റിക്കുമായിരിക്കുമെന്നും കാർത്തിക് സുബ്ബരാജ് അഭിപ്രായപ്പെടുകയുണ്ടായി. [6][7]

2018 മാർച്ചിൽ ആദ്യപാദത്തിൽ അനിരുദ്ധ് രവിചന്ദർ ചിത്രത്തിന്റെ സംഗീത സംവിധായകനായി കരാറൊപ്പിടുകയുണ്ടായി. രജനികാന്തിനോടൊപ്പവും കാർത്തിക് സുബ്ബരാജിനോടൊപ്പവും ചേർന്ന് അനിരുദ്ധ് പ്രവർത്തിക്കുന്ന ആദ്യത്തെ ചലച്ചിത്രമാണ് ഇത്. [8][9] തുടർന്ന് തിരു, വിവേക് ഹർഷൻ എന്നിവർ യഥാക്രമം ചിത്രത്തിന്റെ ഛായാഗ്രാഹകനായും ചിത്രസംയോജകനായും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. 2018 - ൽ പുറത്തിറങ്ങിയ മെർക്കുറി എന്ന ചലച്ചിത്രത്തിലും ഇവർ കാർത്തിക്കിനോടൊപ്പം പ്രവർത്തിച്ചിരുന്നു. [10] കൂടാതെ ഇവരോടൊപ്പം സ്റ്റണ്ട് കോറിയോഗ്രാഫറായ പീറ്റർ ഹെയ്നും ചിത്രീകരണസംഘത്തോടൊപ്പം ചേരുകയുണ്ടായി. [11] 2018 മേയ് അവസാനത്തിൽ കാർത്തിക്കും തിരുവും ഉത്തരേന്ത്യയിലും നേപ്പാളിലുമായുള്ള പ്രദേശങ്ങൾ സന്ദർശിച്ച് ചിത്രീകരണത്തിനായുള്ള അനുയോജ്യമായ പ്രദേശങ്ങൾ തിരഞ്ഞെടുക്കുകയുണ്ടായി. [12] 2018 സെപ്റ്റംബർ 7 -നാണ് ചിത്രത്തിന്റെ പേരായ പേട്ട ഔദ്യോഗികമായി പ്രഖ്യാപിച്ചത്. [1]

അഭിനേതാക്കൾ

തിരുത്തുക

2018 ഏപ്രിലിൽ വിജയ് സേതുപതി നിർമ്മാതാക്കളുമായി ചിത്രത്തിൽ അഭിനയിക്കുന്നതിനായുള്ള കരാറൊപ്പിടുകയുണ്ടായി. [13][14] ഈ ചലച്ചിത്രത്തിൽ ഒരു വില്ലൻ കഥാപാത്രത്തെയായിരിക്കും വിജയ് സേതുപതി അവതരിപ്പിക്കുന്നതെന്ന വലിയ അഭ്യൂഹങ്ങൽ ഉണ്ടായിരുന്നു. എന്നാൽ കാർത്തിക് സുബ്ബരാജിനെ വിശ്വാസമാണെന്നും തിരക്കഥ കേൾക്കണമെന്നു പോലും ആവശ്യപ്പെട്ടില്ലെന്നും വിജയ് സേതുപതി പറയുകയുണ്ടായി. [15] പ്രശസ്ത ചലച്ചിത്ര നടനായ നവാസുദീൻ സിദ്ദീഖി 2018 ജൂലൈ മാസത്തിൽ ചിത്രീകരണ സംഘത്തോടൊപ്പം ചേർന്നു. കൂടാതെ കാർത്തിക്കിന്റെ ചലച്ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യങ്ങളായ ബോബി സിംഹ, സാനന്ത് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനായി കരാറൊപ്പിട്ടു. [16] ഗുരു സോമസുന്ദരം,[17] രാംദാസ്,[18] ദീപക് പരമേഷ്,[19]മലയാള ചലച്ചിത്രമായ കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠൻ ആചാരി[20] എന്നിവരാണ് മറ്റ് സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കേന്ദ്ര സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി 2018 മാർച്ചിൽ തന്നെ സംവിധായകനും സംഘവും തൃഷ, ദീപിക പദുക്കോൺ, അഞ്ജലി എന്നിവരുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ മൂവരും ഉടൻതന്നെ താൽപ്പര്യം പ്രകടിപ്പിക്കുകയുണ്ടായില്ല. [21][22][23] 2018 ജൂലൈയിൽ മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി സിമ്രൻ ചിത്രീകരണ സംഘത്തോടൊപ്പം ചേർന്നുവെന്ന് നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് അറിയിച്ചു. [24] ഇതിനെത്തുടർന്ന് 2018 ഓഗസ്റ്റിലാണ് തൃഷയും നിർമ്മാതാക്കളുമായി കരാറൊപ്പിട്ടത്. [25] രജനികാന്തിനോടൊപ്പം ചിത്രത്തിൽ മാളവിക മോഹനനും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. [26][27] സാനന്തിനോടൊപ്പം മറ്റൊരു സഹനടിയായി അഭിനയിക്കുന്നത് മേഘ ആകാശ് ആണ്. ആദ്യ ചലച്ചിത്രങ്ങളായ ബൂമറാങ്, എന്നൈ നോക്കി പായും തോട്ട, ഒരു പക്ക കഥൈ എന്നിവ പുറത്തിറങ്ങുന്നതിനു മുൻപു തന്നെ മേഘ ആകാശുമായി നിർമ്മാതാക്കൾ കരാറൊപ്പിട്ടിരുന്നു. [28] ഒക്ടോബർ ആദ്യ വാരത്തിൽ തമിഴ് ചലച്ചിത്ര സംവിധായകനായ എം. ശശികുമാറും കാസ്റ്റിനോടൊപ്പം ചേർന്നു. [29]

ചിത്രീകരണം

തിരുത്തുക

ഡാർജിലിങ്ങിലെ കുഴ്സ്യോങിലെ സെന്റ് മേരീസ് ഹില്ലിൽ സ്ഥിതി ചെയ്യുന്ന ഈസ്റ്റേൺ ഫോറസ്റ്റ് റേഞ്ചേഴ്സ് കോളേജിൽ വച്ച് 2018 ജൂൺ 7 – നായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ചത്. ഡാർജിലിങ്ങിലും സമീപപ്രദേശങ്ങളിലുമായി ഒരു മാസത്തോളം ചിത്രീകരണം നടത്തുകയുണ്ടായി. ഈ കാലയളവിൽ അവിടെയുള്ള സെന്റ് പോൾ സ്കൂൾ, മൗണ്ട് ഹെർമോൺ സ്കൂൾ എന്നിവിടങ്ങളിലും ചിത്രീകരണം നടത്തിയിരുന്നു. [30][31] ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി വീണ്ടും ആറ് ദിവസങ്ങൾ കൂടി കുഴ്സ്യോങിൽ ചിത്രീകരണം നടത്തുകയുണ്ടായി. ആദ്യ ഷെഡ്യൂൾ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ ലക്നൗവിലെ ചാർബാഗിൽ വച്ച് 150 പ്രാദേശിക അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിനായുള്ള ഓഡിഷനും നടത്തിയിരുന്നു. [32] ചിത്രീകരണം നടത്തുന്നതിനിടെ രാഷ്ട്രീയ പ്രവർത്തകനായ ഗൗതം ദേബിനെ രജനികാന്ത് സന്ദർശിക്കുകയും തുടർന്ന് സമീപപ്രദേശങ്ങളിൽ സുരക്ഷാതടസ്സങ്ങളില്ലാതെ ചിത്രീകരണം നടത്തുകയും ചെയ്തു. കൂടാതെ ആ പ്രദേശത്തെ ടൂറിസം പ്രമോഷനും രജനികാന്ത് തന്നെ ചെയ്യുകയുണ്ടായി. [33]

ശബ്ദട്രാക്ക്

തിരുത്തുക
പേട്ട (ഒറിജിനൽ മോഷൻ പിക്ചർ ശബ്ദട്രാക്ക്)
ശബ്ദട്രാക്ക് by അനിരുദ്ധ് രവിചന്ദർ
Released9 ഡിസംബർ 2018
Recorded2018
Studio
  • അൽബുക്കെർക്ക് റെക്കോർഡ്സ്, ചെന്നൈ
  • തപസ് സ്റ്റുഡിയോ, ചെന്നൈ
  • ക്നാക്ക് സ്റ്റുഡിയോസ്, ചെന്നൈ
Genreചലച്ചിത്രത്തിന്റെ ശബ്ദട്രാക്ക്
Length27:43
Languageതമിഴ്
Labelസോണി മ്യൂസിക്
Producerഅനിരുദ്ധ് രവിചന്ദർ
കലാനിധി മാരൻ
അനിരുദ്ധ് രവിചന്ദർ chronology
കോലമാവ് കോകില
(2018)
പേട്ട (ഒറിജിനൽ മോഷൻ പിക്ചർ ശബ്ദട്രാക്ക്)
(2018)
ജേഴ്സി
(2019)
Singles from പേട്ട
  1. "മരണ മാസ്"
    Released: 3 ഡിസംബർ 2018 (2018-12-03)
  2. "ഉല്ലാല്ല"
    Released: 7 ഡിസംബർ 2018 (2018-12-07)

അനിരുദ്ധ് രവിചന്ദറാണ് ചലച്ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. ഇതിനുമുൻപ് കാർത്തിക് സുബ്ബരാജിന്റെ എല്ലാ ചലച്ചിത്രങ്ങളിലും സന്തോഷ് നാരായണനായിരുന്നു സംഗീത സംവിധായകൻ. [34]

ഗാനങ്ങളുടെ പട്ടിക
# ഗാനംഗായകർ ദൈർഘ്യം
1. "മരണ മാസ്"  അനിരുദ്ധ് രവിചന്ദർ, എസ്.പി. ബാലസുബ്രഹ്മണ്യം, രജനികാന്ത് (ഡയലോഗ്) 3:36
2. "പേട്ട തീം"  ഉപകരണസംഗീതം 1:46
3. "ഇളമൈ തിരുമ്പുതേ"  അനിരുദ്ധ് രവിചന്ദർ 3:37
4. "മധുര പേട്ട"  ഉപകരണസംഗീതം 1:18
5. "പേട്ട പരാക്ക്"  അനിരുദ്ധ് രവിചന്ദർ & കോറസ്, രജനികാന്ത് (ഡയലോഗ്) 3:58
6. "സിങ്കാർ സിങ് തീം"  ഉപകരണസംഗീതം 1:24
7. "ആഹാ കല്യാണം"  ആന്റണി ദാസൻ 2:54
8. "ജിത്തു തീം"  ഉപകരണസംഗീതം 1:12
9. "ഉല്ലാല്ല"  നകാഷ് അസീസ് & ഇന്നോ ഗെങ്ക 4:56
10. "കാളി തീം"  ഉപകരണസംഗീതം 1:05
11. "തപ്പട് മാരാ"  സർവാർ ഖാൻ, സർതാസ് ഖാൻ ബർന 1:57
ആകെ ദൈർഘ്യം:
27:43
  1. 1.0 1.1 Sekar, Raja (7 September 2018). "Rajinikanth's upcoming film with Karthik Subbaraj titled Petta, likely to target summer 2019 release". Firstpost. Archived from the original on 7 September 2018. Retrieved 7 September 2018.
  2. Kumar, Karthik (19 February 2018). "Three young directors are vying to direct Rajinikanth next". Hindustan Times. Archived from the original on 8 September 2018. Retrieved 12 September 2018.
  3. "Karthik Subbaraj confirms he will start shooting for Dhanush film after wrapping up Rajinikanth-starrer". Firstpost. 7 April 2018. Archived from the original on 8 September 2018. Retrieved 12 September 2018.
  4. "Rajinikanth to work with Karthik Subbaraj next". The Hindu. 23 February 2018. ISSN 0971-751X. Retrieved 12 September 2018.
  5. "Film with Rajinikanth will be light-hearted, not political: Director Karthik Subbaraj". The News Minute. 30 May 2018. Archived from the original on 8 September 2018. Retrieved 12 September 2018.
  6. "My film with the Superstar is realistic with elements of 'Rajini' in it, says Karthik Subbaraj". The Hindu. PTI. 27 March 2018. ISSN 0971-751X. Retrieved 12 September 2018.{{cite news}}: CS1 maint: others (link)
  7. Nath, Akshaya (26 April 2018). "Karthik Subbaraj: My next with Rajinikanth will be an action drama". India Today. Archived from the original on 8 September 2018. Retrieved 12 September 2018.
  8. "Rajinikanth's film with Karthik Subbaraj will have music composed by Anirudh Ravichander, confirms Sun Pictures". Firstpost. 1 March 2018. Archived from the original on 25 June 2018. Retrieved 12 September 2018.
  9. "Anirudh: My next with Rajinikanth is going to be a mix of mass and class film!". Sify. 21 May 2018. Archived from the original on 8 September 2018. Retrieved 12 September 2018.
  10. Suganth, M. (18 May 2018). "I am doing Rajinikanth's film with Karthik Subbaraj: Thirunavukkarasu". The Times of India. Retrieved 12 September 2018.
  11. "Stunt choreographer Peter Hein joins Rajinikanth-Karthik Subbaraj film". India Today. 21 June 2018. Archived from the original on 8 September 2018. Retrieved 12 September 2018.
  12. "Rajinikanth flies to Darjeeling, starts shooting for Karthik Subbaraj's next on eve of Kaala release". Firstpost. 7 June 2018. Archived from the original on 8 September 2018. Retrieved 12 September 2018.
  13. "Hot buzz: Vijay Sethupathi to play baddie in Rajinikanth film?". Sify. 2 March 2018. Archived from the original on 8 September 2018. Retrieved 12 September 2018.
  14. "Vijay Sethupathi in Rajinikanth's film with Karthik Subbaraj". The Times of India. 26 April 2018. Retrieved 12 September 2018.
  15. "Signed Karthik Subbaraj-Rajinikanth film without listening to script, says Vijay Sethupathi". Hindustan Times. 24 May 2018. Archived from the original on 8 September 2018. Retrieved 12 September 2018.
  16. "Rajinikanth and Karthik Subbaraj film now has Bobby Simhaa and Sananth too". India Today. 24 May 2018. Archived from the original on 8 September 2018. Retrieved 12 September 2018.
  17. "Guru Somasundaram lands a role in Rajinikanth's next". The Times of India. 1 September 2018. Retrieved 12 September 2018.
  18. "Munishkanth on board for Rajini-Karthik Subbaraj film". The New Indian Express. 16 June 2018. Archived from the original on 8 September 2018. Retrieved 12 September 2018.
  19. "Deepak Paramesh lands a role in Rajinikanth's next". The Times of India. 5 July 2018. Retrieved 12 September 2018.
  20. "'Kammattipadam' actor Manikandan Achari joins Rajinikanth's 'Petta'". The New Indian Express. 9 September 2018. Archived from the original on 10 September 2018. Retrieved 12 September 2018.
  21. "Rajini's film with Karthik Subbaraj: Makers in talks with three female actors". Hindustan Times (in ഇംഗ്ലീഷ്). 29 March 2018. Archived from the original on 8 September 2018. Retrieved 12 September 2018.
  22. "Who will be Rajinikanth's Jodi in Karthik's film?". Deccan Chronicle. 28 March 2018. Archived from the original on 8 September 2018. Retrieved 12 September 2018.
  23. "Nayanthara to pair up with Rajinikanth again?". Sify. 30 March 2018. Archived from the original on 8 September 2018. Retrieved 12 September 2018.
  24. Sekar, Raja (18 July 2018). "Nawazuddin Siddiqui to make his South debut in Rajinikanth-Karthik Subbaraj film; Simran to be paired opposite superstar". Firstpost. Archived from the original on 8 September 2018. Retrieved 12 September 2018.
  25. Sekar, Raja (20 August 2018). "Trisha joins cast of Karthik Subbaraj, Rajinikanth's upcoming film; actress confirms news on Twitter". Firstpost. Archived from the original on 7 September 2018. Retrieved 12 September 2018.
  26. "Malavika to romance Rajinikanth in his film with Karthik Subbaraj". The Times of India. 18 August 2018. Archived from the original on 6 September 2018. Retrieved 12 September 2018.
  27. "Malavika Mohanan to join the sets of Karthik Subbaraj's next with Rajinikanth?". The News Minute. 18 August 2018. Retrieved 12 September 2018.
  28. "Megha Akash roped in for Karthik Subbaraj's Rajinikanth starrer?". The Times of India. 4 June 2018. Archived from the original on 10 September 2018. Retrieved 12 September 2018.
  29. Gunasekaran, M. (3 October 2018). "ரஜினியுடன் இணைந்த இன்னொரு ஹீரோ - இது `பேட்ட' சஸ்பென்ஸ்!". Ananda Vikatan (in തമിഴ്). Retrieved 3 October 2018.
  30. "Rajinikanth arrives in Kurseong for mega-shoot". The Echo of India. 6 June 2018. Archived from the original on 8 September 2018. Retrieved 12 September 2018.
  31. "Rajinikanth in Darjeeling to shoot for a month". The New Indian Express. 6 June 2018. Archived from the original on 8 September 2018. Retrieved 12 September 2018.
  32. "More than 100 bouncers for Rajini's security during film shoot in the city". The Times of India. 2 June 2018. Archived from the original on 2 June 2018. Retrieved 12 September 2018.
  33. Banerjee, Amitava (14 June 2018). "'Surprised why Darjeeling has not been explored yet'". Millennium Post. Archived from the original on 8 September 2018. Retrieved 12 September 2018.
  34. Aiyappan, Ashameera (1 March 2018). "Anirudh Ravichander bags Rajinikanth-Karthik Subbaraj project". The Indian Express. Archived from the original on 31 July 2018. Retrieved 7 September 2018.
"https://ml.wikipedia.org/w/index.php?title=പേട്ട_(ചലച്ചിത്രം)&oldid=3735964" എന്ന താളിൽനിന്ന് ശേഖരിച്ചത്