പാ. രഞ്ജിത്ത്
ഒരു തമിഴ് ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമാണ് പാ. രഞ്ജിത്ത്.[1] 2012-ൽ പുറത്തിറങ്ങിയ കോമഡി ചലച്ചിത്രമായ അട്ടക്കത്തി ആയിരുന്നു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ആദ്യത്തെ ചലച്ചിത്രം. 2014-ൽ രഞ്ജിത്ത് സംവിധാനം ചെയ്ത മദ്രാസ് എന്ന ചലച്ചിത്രം വിമർശകരിൽ നിന്നും അനുകൂലമായ അഭിപ്രായം സ്വന്തമാക്കി. 2016-ൽ രജനീകാന്തിനെ കേന്ദ്ര കഥാപാത്രമാക്കി കബാലി എന്ന ചലച്ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. രജനീകാന്ത് കേന്ദ്ര കഥാപാത്രമായ കാലായാണ് പാ. രഞ്ജിത്തിന്റെ പുറത്തിറങ്ങാൻ പോകുന്ന ചലച്ചിത്രം.
പാ. രഞ്ജിത്ത് | |
---|---|
![]() | |
ജനനം | ചെന്നൈ, തമിഴ് നാട്, ഇന്ത്യ |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ചലച്ചിത്ര സംവിധായകൻ തിരക്കഥാകൃത്ത് നിർമ്മാതാവ് |
സജീവ കാലം | 2012 - ഇതുവരെ |
ചലച്ചിത്ര ജീവിതം തിരുത്തുക
ചെന്നൈയിലെ ആവടിയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന കരളപ്പാക്കം എന്ന ഗ്രാമത്തിലാണ് രഞ്ജിത്ത് ജനിച്ചത്. ചെന്നൈയിലെ ഗവ. കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിന്നും ബിരുദം നേടി. കോളേജ് പഠനകാലത്ത് നടത്തിയ യാത്രകളാണ് തുടർന്ന് തന്റെ ചലച്ചിത്രങ്ങളുടെ കഥയ്ക്ക് ആധാരമായതെന്ന് ഒരു അഭിമുഖത്തിൽ രഞ്ജിത്ത് പറയുകയുണ്ടായി.[2]
ആദ്യകാലം തിരുത്തുക
2006-ൽ ശിവ ഷൺമുഖം സംവിധാനം ചെയ്ത തങ്കപ്പൻസ്വാമി എന്ന ചലച്ചിത്രത്തിൽ സഹസംവിധായകനായി പ്രവർത്തിച്ചു. തുടർന്ന് എൻ. ലിങ്കുസ്വാമി, വെങ്കട് പ്രഭു എന്നീ ചലച്ചിത്ര സംവിധായകരോടൊപ്പം സഹ സംവിധായകനായി പ്രവർത്തിച്ചിരുന്നു. 2006-ൽ വെങ്കട് പ്രഭുവിന്റെ ഒരു മലേഷ്യൻ ആൽബത്തിന്റെ സ്റ്റോറിബോർഡ് നിർമ്മാണത്തിലും പങ്കാളിയായിട്ടുണ്ട്. തുടർന്ന് വെങ്കട് പ്രഭുവിനോടൊപ്പം 2007-ൽ പുറത്തിറങ്ങിയ ചെന്നൈ 600028 എന്ന ചലച്ചിത്രത്തിൽ അദ്ദേഹത്തേടൊപ്പം പ്രവർത്തിച്ചു. [2]
അട്ടക്കത്തി തിരുത്തുക
2011-ൽ രഞ്ജിത്തിന്റെ സുഹൃത്തായ മണി, ഒരു പുതിയ ചലച്ചിത്ര നിർമ്മാതാവായ സി.വി. കുമാറിന് രഞ്ജിത്തിനെ പരിചയപ്പെടുത്തുകയും രഞ്ജിത്തിന് ഒരു ചലച്ചിത്രം സംവിധാനം ചെയ്യാൻ അവസരം നൽകാൻ അഭ്യർത്ഥിക്കുകയും ചെയ്തു. തുടർന്ന് 50 ദിവസം കൊണ്ട് അട്ടക്കത്തി എന്ന ചിത്രത്തിന്റെ ചിത്രീകരണം 1.75 കോടി രൂപ ഉപയോഗിച്ച് പൂർത്തിയാക്കി. [2] റിലീസിന് മുൻപ് ഉണ്ടായ റിവ്യൂകൾ കണ്ടതിനു ശേഷം സ്റ്റുഡിയോ ഗ്രീൻ എന്ന നിർമ്മാണ സ്ഥാപനം ചിത്രത്തിന്റെ വിതരണ അവകാശം സ്വന്തമാക്കി. 2012 ഓഗസ്റ്റിൽ ചിത്രത്തിന് അനുകൂലമായ അഭിപ്രായങ്ങൾ ലഭിച്ചു. Rediff.com, "looks at youth and romance in a most refreshing way" എന്ന് ചിത്രത്തെക്കുറിച്ച് അഭിപ്രായപ്പെട്ടു. [3] സൈഫി, "we recommend that you make time for this charming little treat of a film, as it has an inherent sweetness and honesty that will stay with you" എന്ന് അഭിപ്രായപ്പെട്ടു. [4]
മദ്രാസ് തിരുത്തുക
അട്ടക്കത്തിക്കു ശേഷം സ്റ്റുഡിയോ ഗ്രീൻ, ഒരു പുതിയ ചിത്രത്തിനായി രഞ്ജിത്തിനെ സമീപിക്കുകയും രഞ്ജിത്തുമായി കരാറൊപ്പിടുകയും ചെയ്തു. 2012 ഡിസംബറിൽ, കാർത്തിയെ കേന്ദ്ര കഥാപാത്രമാക്കി സർപ്പട പരമ്പരൈ എന്ന പേരിൽ ചലച്ചിത്രം നിർമ്മിക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ തുടർന്ന് ഈ ചലച്ചിത്രത്തിന്റെ ചിത്രീകരണം മാറ്റിവയ്ക്കുകയും പദ്ധതി ഉപേക്ഷിക്കുകയും ചെയ്തു. [5] 2013 ജൂലൈയിൽ രഞ്ജിത്തും കാർത്തിയും പുതിയ ചലച്ചിത്രത്തിൽ ഒരുമിച്ച് പ്രവർത്തിക്കുമെന്നും എന്നാൽ ഈ ചിത്രത്തിന്റെ കഥയും സർപ്പട പരമ്പരൈയുടെ കഥയും വ്യത്യസ്തമാണെന്നും നിർമ്മാതാക്കൾ അറിയിച്ചു. നിർമ്മാതാക്കൾക്ക് രണ്ട് തിരക്കഥകളും ഇഷ്ടപ്പെട്ടെങ്കിലും രഞ്ജിത്ത് മദ്രാസ് ചിത്രീകരിക്കാനാണ് തീരുമാനിച്ചത്. [6] ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ സമയത്ത് രഞ്ജിത്ത് ചെന്നൈയിൽ തിരിച്ചെത്തി ചെന്നൈ നിവാസികളുടെ രീതികളും പ്രവൃത്തികളും വിശദമായി പഠിക്കുകയും ചെയ്തു. [2] കാർത്തിയെ കേന്ദ്രകഥാപാത്രമാക്കാനായി ചില മാറ്റങ്ങൾ തിരക്കഥയിൽ വരുത്തിയിട്ടുണ്ടെന്ന് ഈ സമയത്ത് രഞ്ജിത്ത് അറിയിക്കുകയുണ്ടായി. [7] കാതറീൻ ട്രെസ, കലൈയരസൻ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിന് വിമർശകരിൽ നിന്നും അനുകൂലമായ അഭിപ്രായങ്ങൾ ലഭിച്ചു. മദ്രാസിലെ അഭിനേതാക്കളുടെ അഭിനയത്തിനും നല്ല അഭിപ്രായങ്ങൾ ലഭിച്ചു. [8] ദി ഹിന്ദുവിന്റെ ഉധവ് നൈഗ്, "Rarely does one get to see a Tamil film that reflects the social reality so closely and sketching a detailed account of life that the middle and the upper middle class know little about. Full marks to Pa. Ranjith for that" എന്ന് അഭിപ്രായപ്പെട്ടു.[9] ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ മാലിനി മന്നത്ത്, "With an engaging screenplay, deft narration, well fleshed out characters and actors well cast, Madras captures the feel, flavour and ambiance of North Madras with perfect precision" എന്നും അഭിപ്രായപ്പെട്ടു.[10]
കബാലി തിരുത്തുക
മദ്രാസിന്റെ കഥയിൽ ആകൃഷ്ടനായി ചലച്ചിത്രനടൻ സൂര്യ രഞ്ജിത്തിനെ സമീപിച്ചതിനുശേഷം സൂര്യയെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് 2014-ൽ ഒരു ചിത്രം സംവിധാനം ചെയ്യാൻ ആരംഭിച്ചെങ്കിലും പിന്നീട് ചിത്രീകരണം നീട്ടിവയ്ക്കുകയായിരുന്നു. ഇതിനെത്തുടർന്നാണ് കബാലിയുമായി ബന്ധപ്പെട്ട് രഞ്ജിത്ത് പ്രവർത്തിക്കാൻ ആരംഭിച്ചത്. രജനീകാന്ത്, രാധിക ആപ്തേ എന്നിവരായിരുന്നു ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. [2]
കാലാ തിരുത്തുക
2018-ൽ രഞ്ജിത്തിന്റെ പുറത്തിറങ്ങാൻ പോകുന്ന ചലച്ചിത്രമാണ് കാലാ.[11] രജനീകാന്ത്, ഹുമ ഖുറേഷി, ഈശ്വരി റാവു, നാനാ പടേക്കർ എന്നിവരാണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ധനുഷ് നിർമ്മിക്കുന്ന ഈ ചിത്രം തിരുനെൽവേലിയിൽ നിന്നും മുംബൈയിലെത്തി തുടർന്ന് ഒരു ഡോണായി മാറുന്ന വ്യക്തിയുടെ കഥയാണ് പറയുന്നത്.
ചലച്ചിത്രങ്ങൾ തിരുത്തുക
വർഷം | ചലച്ചിത്രം | പ്രവർത്തനങ്ങൾ | മറ്റുള്ളവ | ||
---|---|---|---|---|---|
സംവിധായകൻ | കഥാകൃത്ത് | നിർമ്മാതാവ് | |||
2012 | അട്ടക്കത്തി | ||||
2014 | മദ്രാസ് | മികച്ച സംവിധായകനുള്ള SIIMA പുരസ്കാരം നാമനിർദ്ദേശം, മികച്ച സംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരം - തമിഴ് | |||
2016 | കബാലി | മികച്ച സംവിധായകനുള്ള എഡിസൺ അവാർഡ് നാമനിർദ്ദേശം, മികച്ച സംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരം - തമിഴ് | |||
2016 | ലേഡീസ് ആന്റ് ജെന്റിൽവുമൺ | ഡോക്യുമെന്ററി[12] | |||
2017 | പരിയേറും പെരുമാൾ | ||||
2018 | കാലാ | ചിത്രീകരണം |
അവലംബം തിരുത്തുക
- ↑ "I don't want to be known as a Dalit filmmaker: Kabali director". The Indian Express (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). 2016-07-29. ശേഖരിച്ചത് 2017-09-26.
- ↑ 2.0 2.1 2.2 2.3 2.4 "Madras Story: The Pa Ranjith interview - Silverscreen.in". Silverscreen.in (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). 2014-11-04. ശേഖരിച്ചത് 2017-09-26.
- ↑ "Review: Attakathi is worth a watch - Rediff.com Movies". Rediff.com. 2012-08-16. ശേഖരിച്ചത് 2012-11-09.
- ↑ "Movie Review:Attakathi". Sify.com. ശേഖരിച്ചത് 2012-08-18.
- ↑ "'Attakathi' Ranjith confirms Karthi project". Behindwoods. 27 December 2012. മൂലതാളിൽ നിന്നും 2014-09-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 July 2014.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ ""SANTHOSH NARAYANAN IS AN IMPORTANT FORCE TO RECKON WITH IN TAMIL FILM MUSIC", DIRECTOR PA.RANJITH". Behindwoods. 13 September 2014. മൂലതാളിൽ നിന്നും 14 September 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 September 2014.
- ↑ Kumar, S. R. Ashok (2014-06-28). "Audio Beat: Madras — A north Madras flavour". The Hindu (ഭാഷ: Indian English). ISSN 0971-751X. ശേഖരിച്ചത് 2017-09-26.
- ↑ "'Madras' Movie Review Roundup: Must Watch". International Business Times. 26 September 2014. മൂലതാളിൽ നിന്നും 26 September 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 September 2014.
- ↑ Naig, Udhav (26 September 2014). "Madras: A tale of crime and punishment in the slums". The Hindu. മൂലതാളിൽ നിന്നും 27 September 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 September 2014.
- ↑ Mannath, Malini (28 September 2014). "Perfect Feel of Life in North Madras". The New Indian Express. മൂലതാളിൽ നിന്നും 28 September 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 September 2014.
{{cite web}}
: Italic or bold markup not allowed in:|work=
(help) - ↑ "Rajinikanth-Pa.Ranjith combo under Dhanush's production soon". The Hindu. ശേഖരിച്ചത് 26 May 2017.
- ↑ "from Chennai, an anthem for lesbian love". 2 April 2017.