മാളവിക മോഹനൻ
ഒരു ഇന്ത്യൻ അഭിനേത്രിയാണ് മാളവിക മോഹനൻ. പ്രധാനമായും മലയാള ചലച്ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. പട്ടം പോലെ എന്ന ചിത്രത്തിൽ നായികയായി അരങ്ങേറി. [1]
മാളവിക മോഹനൻ | |
---|---|
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 2013–തുടരുന്നു |
ആദ്യകാല ജീവിതം
തിരുത്തുകചലച്ചിത്ര ഛായാഗ്രാഹകനായ കെ. യു. മോഹനന്റെ മകളാണ് മാളവിക. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നുള്ള കുടുംബമാണെങ്കിലും മാളവിക വളർന്നത് മുംബൈ നഗരത്തിലാണ്. മുംബൈയിലെ വിൽസൺ കോളേജിൽ നിന്നും മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദമെടുത്തു. കോളേജ് പഠനകാലത്ത് പൂവാലശല്യത്തിനെതിരായി നടന്ന ‘’ചപ്പൽ മാരൂംഗി’’ കാമ്പയിനിൽ അംഗമായിരുന്നു. [2]
അഭിനയരംഗത്ത്
തിരുത്തുക2013-ൽ ഛായാഗ്രാഹകനായ അഴഗപ്പന്റെ ആദ്യത്തെ സംവിധാന സംരംഭമായ പട്ടം പോലെ എന്ന ചിത്രത്തിൽ ദുൽക്കർ സൽമാന്റെ നായികയായിട്ടായിരുന്നു തുടക്കം. [3][4] തുടർന്ന് നിർണ്ണായകം എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായി. ഈ ചിത്രത്തിലെ അഭിനയത്തിന് ജേസി അവാർഡിന്റെ പ്രത്യേക ജൂറി പുരസ്ക്കാരം ലഭിച്ചു. [5][6][7] ഹീറോ ഹോണ്ടാ, മാതൃഭൂമി യാത്ര തുടങ്ങിയവയുടെ പരസ്യചിത്രങ്ങളിലും അഭിനയിച്ചു. പ്രശസ്ത ഇറാനിയൻ ചലച്ചിത്രസംവിധായകനായ മജീദ് മജീദിയുടെ ആദ്യ ഇന്ത്യൻ ചലച്ചിത്രമായ ‘’ബിയോണ്ട് ദ ക്ലൗഡ്സ്’’ എന്ന ചിത്രത്തിൽ നായികയായി തിരഞ്ഞെടുക്കപ്പെട്ടു.[8]
ചലച്ചിത്രങ്ങൾ
തിരുത്തുകവർഷം | ചലച്ചിത്രം | കഥാപാത്രം | ഭാഷ | സ്ഥിതി |
---|---|---|---|---|
2013 | പട്ടം പോലെ | റിയ | മലയാളം | റിലീസ് ചെയ്തു |
2015 | നിർണ്ണായകം | Saral | മലയാളം | റിലീസ് ചെയ്തു |
2016 | നാനു മട്ടു വരലക്ഷ്മി | വരലക്ഷ്മി | കന്നഡ | റിലീസ് ചെയ്തു |
2017 | ദി ഗ്രേറ്റ് ഫാദർ | മീര | മലയാളം | പോസ്റ്റ് പ്രൊഡക്ഷൻ |
2017 | നാളെ | ആഞ്ചലീൻ | മലയാളം | വൈകുന്നു |
2017 | ബിയോണ്ട് ദ് ക്ലൗഡ്സ് | താര | ഹിന്ദി | ചിത്രീകരണം നടക്കുന്നു |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Malavika Mohanan". veethi.com.
- ↑ ടൈംസ് ഓഫ് ഇന്ത്യ, മാർച്ച് 16, 2017
- ↑ Saraswathy Nagarajan. "Malavika Mohan: a breath of fresh air in Mollywood". The Hindu.
- ↑ "Malavika Mohan is Dulquer's new heroine". The Times of India.
- ↑ "Nirnaayakam | Lensmen Movie Review" (in അമേരിക്കൻ ഇംഗ്ലീഷ്). 2015-06-05. Retrieved 2016-08-09.
- ↑ "Review: Pattam Pole is old wine in new bottle". Retrieved 2016-08-09.
- ↑ "Pattam Pole Review - Malayalam Movie Pattam Pole nowrunning review". Archived from the original on 2016-05-15. Retrieved 2016-08-09.
- ↑ മനോരമ ഓൺലൈൻ, മാർച്ച് 15,2017