സിമ്രൻ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

തമിഴ് ചലച്ചിത്ര മേഖലയിൽ പ്രധാനമായും അഭിനയിക്കുന്ന ഒരു നടിയാണ് സിമ്രാൻ എന്നറിയപ്പെടുന്ന സിമ്രാൻ ബഗ്ഗ (ഹിന്ദി: सिमरण बग्गा, തമിഴ്:சிம்ரன்) (ജനനം: ഏപ്രിൽ 4, 1976). തമിഴ് ചലച്ചിത്രത്തിൽ ഒരു ലേഡി സൂപ്പർസ്റ്റാർ എന്നാണ് സിമ്രൻ അറിയപ്പെട്ടിരുന്നു.

സിമ്രാൻ
SIMRAN ACTOR.jpg
ജനനം
റിഷിബാല നവൽ

(1976-04-04) 4 ഏപ്രിൽ 1976 (പ്രായം 43 വയസ്സ്)
മറ്റ് പേരുകൾSimran Bagga
സജീവം1995 - Present
ഉയരം5'7
ജീവിത പങ്കാളി(കൾ)Deepak Bagga (2003 - Present)

സ്വകാര്യ ജീവിതംതിരുത്തുക

1976 ൽ ഒരു പഞ്ചാബി കുടുംബത്തിൽ അശോക് നവലിന്റേയും ശാരദ നവലിന്റെയും മകളായി ജനിച്ചു. രണ്ട് സഹോദരിമാരുണ്ട്. സിമ്രൻ വിവാഹം ചെയ്തിരിക്കുന്നത് ഒരു പൈലറ്റായ ദീപക് ബഗ്ഗയെയാണ്. ഡിസംബർ 2, 2003 ന് ഇവരുടെ വിവാഹം കഴിഞ്ഞു. ഇവർക്ക് 2005 ൽ ഒരു മകൻ ജനിച്ചു. ഇപ്പോൾ ഡെൽഹിയിൽ സ്ഥിര താമസമാണ്.

അഭിനയ ജീവിതംതിരുത്തുക

തന്റെ അഭിനയ ജീവിതം തുടങ്ങിയത് ഹിന്ദി ചിത്രമായ സനം ഹർജായി എന്ന ചിത്രത്തിലാണ്. പക്ഷേ, ഈ ചിത്രം ഒരു പരാജയമായിരുന്നു. പിന്നീട് തെന്നിന്ത്യയിലേക്ക് നീങ്ങുകയും മലയാളത്തിൽ മമ്മൂട്ടി നായകനായി അഭിനയിച്ച ഇന്ദ്രപ്രസ്ഥം എന്ന ചിത്രത്തിൽ അഭിനയിച്ചു. പക്ഷേ, സിമ്രൻ ശ്രദ്ധേയായ ഒരു നടിയായത് തമിഴ് ചിത്രങ്ങളിലൂടെയാണ്. 1998 മുതൽ 2004 വരെ തമിഴിൽ ഒരു മുൻ നിര നടിയായിരുന്നു സിമ്രൻ. അക്കാലത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നടിമാരിൽ ഒരാളാ‍യിരുന്നു സിമ്രൻ. വിവാഹത്തിനു ശേഷം സിമ്രൻ ചലച്ചിത്ര രംഗത്ത് നിന്നും കുറച്ചു കാലത്തേക്ക് വിട്ടുനിന്നു.

സ്വകാര്യ ജീവിതംതിരുത്തുക

സിമ്രൻ പഞ്ചാബി, തമിഴ്, ഹിന്ദി എന്നീ ഭാഷകളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. കൂടാതെ ഭരതനാട്യം, സാൽ‌സ എന്നീ നൃത്തങ്ങളിലും സിമ്രൻ നന്നായി പ്രാവീണ്യം നേടിയിട്ടുണ്ട്.

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=സിമ്രൻ&oldid=2333376" എന്ന താളിൽനിന്ന് ശേഖരിച്ചത്