ജെ. മഹേന്ദ്രൻ
പ്രധാനമായും തമിഴ് ചലച്ചിത്രമേഖലയിൽ പ്രവർത്തിച്ചിരുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തും അഭിനേതാവുമായിരുന്നു ജെ. മഹേന്ദ്രൻ എന്ന പേരിലറിയപ്പെട്ടിരുന്ന ജോസഫ് അലക്സാണ്ടർ. (25 ജൂലൈ 1939 – 2 ഏപ്രിൽ 2019). ആദ്യം തിരക്കഥാകൃത്തായിട്ടാണ് തമിഴ് സിനിമയിൽ എത്തുന്നത്. ഇതിനെത്തുടർന്ന് ആദ്യകാലത്ത് 26 - ലധികം ചലച്ചിത്രത്തങ്ങൾക്കു വേണ്ടി തിരക്കഥകൾ രചിച്ചിട്ടുണ്ട്. നടികർ തിലകം എന്നറിയപ്പെട്ടിരുന്ന ശിവാജി ഗണേശന്റെ തങ്കപ്പതക്കം എന്ന സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത് മഹേന്ദ്രനാണ്. 1978 - ൽ രജനികാന്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് പുറത്തിറങ്ങിയ " മുള്ളും മലരും " എന്നതാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. മഹേന്ദ്രന്റെ ഏറ്റവും നല്ല ചിത്രമായി ചലച്ചിത്ര നിരൂപകർ വിശേഷിപ്പിച്ചിട്ടുള്ളത് 1979 ൽ പുറത്തിറങ്ങിയ "ഉതിരിപ്പൂക്കൾ " എന്ന ചിത്രത്തെയാണ്. [2] തമിഴ് സാഹിത്യകാരനായ പുതുമൈപിത്തന്റെ ചിത്തിരന്നൈ എന്ന ചെറുകഥയ്ക്ക് അടിസ്ഥാനമാക്കി നിർമ്മിച്ച ചിത്രമാണിത്. മലയാളിയായ വിജയനും കന്നഡ നടിയായ അശ്വിനിയുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രശസ്ത തമിഴ് ചലച്ചിത്ര സംഗീത സംവിധായകനായ ഇളയരാജയാണ് മഹേന്ദ്രന്റെ ചിത്രങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുള്ളത്.
ജെ. മഹേന്ദ്രൻ | |
---|---|
![]() ജെ. മഹേന്ദ്രൻ 2016 ഏപ്രിലിൽ | |
ജനനം | ജെ. അലക്സാണ്ടർ 25 ജൂലൈ 1939[1] |
മരണം | 2 ഏപ്രിൽ 2019ചെന്നൈ | (പ്രായം 79)
തൊഴിൽ |
|
സജീവ കാലം | 1966–2006, 2016–2019 |
കുട്ടികൾ | ജോൺ മഹേന്ദ്രൻ |
മഹേന്ദ്രൻ സംവിധാനം ചെയ്ത നെഞ്ചത്തൈ കിള്ളാതെ എന്ന ചലച്ചിത്രത്തിന് മികച്ച തമിഴ് ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഉൾപ്പെടെ മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. സംവിധാന രംഗത്തു കൂടാതെ പിന്നീട് ചില ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 2004 - ൽ പുറത്തിറങ്ങിയ കാമരാജ്, 2016 - ൽ ആറ്റ്ലി സംവിധാനം ചെയ്ത് വിജയ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് പുറത്തിറങ്ങിയ തെരി, 2018 - ൽ ഉദയനിധി സ്റ്റാലിൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നിമിർ, 2019 - ൽ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് രജനികാന്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പേട്ട എന്നീ ചലച്ചിത്രങ്ങളിൽ മഹേന്ദ്രൻ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ചെന്നൈയിൽ പ്രവർത്തിക്കുന്ന BOFTA ചലച്ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ സംവിധാന വിഭാഗത്തിന്റെ തലവനായും മഹേന്ദ്രൻ പ്രവർത്തിച്ചിരുന്നു. 2019 ഏപ്രിൽ 2 - ന് അന്തരിച്ചു.
അവലംബംതിരുത്തുക
- ↑ Bibekananda Ray; Naveen Joshi; India. Ministry of Information and Broadcasting. Publications Division (1 January 2005). Conscience of the race: India's offbeat cinema. Publications Division, Ministry of Information and Broadcasting, Government of India. പുറം. 122. ISBN 978-81-230-1298-8. ശേഖരിച്ചത് 30 July 2013.
- ↑ "cinemanewstoday.com". മൂലതാളിൽ നിന്നും 1 ഡിസംബർ 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 ജൂൺ 2016.