ഗുരു സോമസുന്ദരം

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

പ്രധാനമായും തമിഴ് ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ അഭിനേതാവാണ് ഗുരു സോമസുന്ദരം. ത്യാഗരാജൻ കുമരരാജ സംവിധാനം ചെയ്ത ആരണ്യ കാണ്ഡം എന്ന ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് ഏറെ നിരൂപക പ്രശംസ നേടിയ ഗുരു സോമസുന്ദരം, തുടർന്ന് സുശീന്ദ്രൻ സംവിധാനം ചെയ്ത ആക്ഷൻ ചലച്ചിത്രമായ പാണ്ഡ്യ നാട്, കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജിഗർതണ്ട, രാജു മുരുകൻ സംവിധാനം ചെയ്ത ജോക്കർ എന്നീ ചലച്ചിത്രങ്ങളിലും പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുകയുണ്ടായി.

ഗുരു സോമസുന്ദരം
Guru Somasundaram Image.jpg
ജനനം (1975-09-03) 3 സെപ്റ്റംബർ 1975  (47 വയസ്സ്)
തൊഴിൽനടൻ
സജീവ കാലം2011 – ഇതുവരെ

അഭിനയ ജീവിതംതിരുത്തുക

തമിഴ്നാട്ടിലെ പ്രശസ്തമായ നാടകസംഘമായ കൂത്തുപ്പട്ടറൈയുടെ ഭാഗമായി, 2002 മുതൽ 2011 വരെ ഗുരു സോമസുന്ദരം നാടകങ്ങളിൽ അഭിനയിച്ചിരുന്നു. 2003 - ൽ സംവിധായകൻ ത്യാഗരാജൻ കുമരരാജ, കൂത്തുപ്പട്ടറൈയുടെ ചന്ദ്രഹരി എന്ന നാടകത്തിലെ ഗുരുവിന്റെ അഭിനയം കണ്ടശേഷം ഭാവിയിൽ താൻ സംവിധാനം ചെയ്യുന്ന സിനിമയിലേക്ക് അഭിനയിക്കാനുള്ള വാഗ്ദാനം നൽകുകയും ചെയ്തിരുന്നു. പിന്നീട് 2008 - ൽ കുമരരാജ, തന്റെ ആദ്യ സംവിധാന സംരംഭമായ ആരണ്യ കാണ്ഡം എന്ന നിയോ - നോയർ ചലച്ചിത്രത്തിൽ, കാളൈയൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി ഗുരു സോമസുന്ദരത്തെ ക്ഷണിച്ചു. ഈ ചലച്ചിത്രത്തിൽ അഭിനയിക്കുന്നതിനു വേണ്ടി ഗുരു, തന്റെ ശരീരഭാരം കുറയ്ക്കുകയും തന്റെ ചലന ശൈലികൾക്കും ശരീര ഭാഷയ്ക്കുമൊക്കെ മാറ്റങ്ങൾ വരുത്തുകയും ചെയ്തു. 2011 - റിലീസ് ആയ ആരണ്യ കാണ്ഡം, ആ വർഷം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ഗുരുവിന്റെ അഭിനയം നിരൂപക പ്രശംസ കരസ്ഥമാക്കുകയും ചെയ്തു.[1] Rediff.com എന്ന വെബ്‍സൈറ്റിലെ നിരൂപകർ ഗുരുവിന്റെ അഭിനയത്തെ പറ്റി അഭിപ്രായപ്പെട്ടത്, "എല്ലാ പ്രശംസകളും ലഭിക്കേണ്ടത് ഗുരു സോമസുന്ദരത്തിനാണ്. സംഘട്ടന രംഗങ്ങളിലും മകനുമായുള്ള സംഭാഷണരംഗങ്ങളിലും ലോഡ്ജിലെ രംഗങ്ങളിലും ഒക്കെയുള്ള അദ്ദേഹത്തെ അഭിനയം ഏറെ മികച്ചതാണ്" എന്നായിരുന്നു.[2] സമാനമായി Behindwoods.com എന്ന വെബ് സൈറ്റ്, ഗുരുവിന്റെ അഭിനയം "അവിസ്മരണീയം" ആണെന്നും അഭിപ്രായപ്പെട്ടു.[3] ആരണ്യ കാണ്ഡത്തിലെ അഭിനയം കണ്ട മണി രത്നം, തന്റെ അടുത്ത ചലച്ചിത്രമായ കടലിൽ ഗുരു സോമസുന്ദരത്തിന് ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം നൽകുകയും ചെയ്തു.

കൂത്തുപ്പട്ടറൈയിൽ നിന്നും പുറത്തു വന്ന ശേഷം, ഫ്രീലാൻസ് നാടക നടനായി ഏതാനും നാടകങ്ങളിൽ അഭിനയിച്ച ഗുരു, തുടർന്ന് 5 സുന്ദരികൾ എന്ന ചലച്ചിത്രത്തിലെ ഷൈജു ഖാലിദ് സംവിധാനം ചെയ്ത ഭാഗത്ത് ഒരു ഫോട്ടോഗ്രാഫറിന്റെ കഥാപാത്രത്തെയും അവതരിപ്പിച്ചു.[4] തുടർന്ന് അതേ വർഷം സുശീന്ദ്രൻ സംവിധാനം ചെയ്ത പാണ്ഡ്യ നാട് എന്ന ചലച്ചിത്രത്തിലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി. 2016 - ൽ രാജു മുരുകൻ സംവിധാനം ചെയ്ത രാഷ്ട്രീയ - ആക്ഷേപഹാസ്യ ചലച്ചിത്രമായ ജോക്കറിലെ, ഗുരു അവതരിപ്പിച്ച കേന്ദ്ര കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.[5]

ചലച്ചിത്രങ്ങൾതിരുത്തുക

വർഷം ചലച്ചിത്രം കഥാപാത്രം കുറിപ്പുകൾ
2011 ആരണ്യ കാണ്ഡം കാളൈയൻ
2013 കടൽ കോവിൽ കുട്ടി
2013 5 സുന്ദരികൾ ഫോട്ടോഗ്രാഫർ മലയാള ചലച്ചിത്രം
2013 പാണ്ഡ്യ നാട് നാഗരാജ്
2014 ജിഗർതണ്ട മുത്തു
2015 49-O ആറുമുഖം
2015 ബെഞ്ച് ടാക്കീസ് ഡേവിഡ്
2015 തൂങ്കാവനം ദുരൈപാണ്ഡിയൻ
2015 കൊഹിനൂർ നായക്കർ മലയാള ചലച്ചിത്രം
2016 ജോക്കർ മന്നർ മന്നൻ
2016 കുറ്റമേ ദണ്ടനൈ ബാലൻ
2017 യാക്കൈ ശ്രീറാം
2017 പാമ്പു സാട്ടൈ രാജേന്ദ്രൻ
2015 ഇരുതി അറം അപരിചിതൻ ഹ്രസ്വചിത്രം
2018 ഓട് രാജ ഓട് മനോഹർ
2018 വഞ്ചഗർ ഉലകം സമ്പത്ത്
2019 പേട്ട ജില്ലാ കളക്ടർ
2020 ഇതു വേതാളം സൊല്ലും കഥൈ Vedhalam
2020 മാമനിതൻ ചിത്രീകരണം പുരോഗമിക്കുന്നു.
2020 മഞ്ച സട്ട പച്ച സട്ട ചിത്രീകരണം പുരോഗമിക്കുന്നു.
2020 കാതലിക്ക യാരുമില്ലൈ ചിത്രീകരണം പുരോഗമിക്കുന്നു.
2020 പരമ ഗുരു ചിത്രീകരണം പുരോഗമിക്കുന്നു.
2021 മിന്നൽ മുരളി (മലയാളം)
2021 ഇന്ത്യൻ 2 ചിത്രീകരണം പുരോഗമിക്കുന്നു.

വെബ് സീരീസുകൾതിരുത്തുക

വർഷം പേര് കഥാപാത്രം ഭാഷ
2020 ടോപ്പ്‍ലെസ് കൽക്കി (രാഷ്ട്രീയപ്രവർത്തകൻ) തമിഴ്

പുരസ്കാരങ്ങൾതിരുത്തുക

വർഷം പുരസ്കാരം വിഭാഗം ചലച്ചിത്രം ഭാഷ ഫലം അവലംബം
2017 ബിഹൈൻഡ്‍വുഡ്സ് ഗോൾഡ് മെഡൽ മികച്ച നടൻ ജോക്കർ തമിഴ് വിജയിച്ചു [6]

അവലംബംതിരുത്തുക

  1. "Guru Somasundaram — Tamil Cinema Actor Interview — Guru Somasundaram — Kumararaja — Jackie Shroff — Vasanth — Aaranya Kaandam — Behindwoods.com". Behindwoods. ശേഖരിച്ചത് 11 October 2014.
  2. "Review: Aaranya Kaandam bypasses gangster cliches". Rediff. 10 June 2011. ശേഖരിച്ചത് 11 October 2014.
  3. "AARANYA KAANDAM REVIEW — AARANYA KAANDAM MOVIE REVIEW". Behindwoods. ശേഖരിച്ചത് 11 October 2014.
  4. "In pursuit of recognition". Archives.deccanchronicle.com. മൂലതാളിൽ നിന്നും 15 ഒക്ടോബർ 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 ഒക്ടോബർ 2014.
  5. "Training Day". The Hindu. ശേഖരിച്ചത് 11 October 2014.
  6. "BEHINDWOODS GOLD MEDALS 2017: FULL WINNERS LIST".

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗുരു_സോമസുന്ദരം&oldid=3765406" എന്ന താളിൽനിന്ന് ശേഖരിച്ചത്