പെന്തക്കോസ്ത് സഭ
പെന്തക്കോസ്ത് ദിവസത്തെക്കുറിച്ചുള്ള ബൈബിൾ അഖ്യാനത്തിനനുസരിച്ച്, [1] പരിശുദ്ധാത്മാവിലുള്ള ജ്ഞാനസ്നാനം വഴി ലഭിക്കുന്നുവെന്നു കരുതപ്പെടുന്ന, നേരിട്ടുള്ളതും വ്യക്തിപരവുമായ ദൈവാനുഭവത്തിന് ഊന്നൽ കൊടുക്കുന്ന സുവിശേഷാധിഷ്ഠിത ക്രൈസ്തവ വിഭാഗങ്ങളാണ് പെന്തക്കോസ്ത് സഭകൾ. പെന്തകോസ്തുകളിൽ മിക്കവരും, പാപവിമുക്തിനേടി രക്ഷപ്രാപിക്കാനായി ഒരോ മനുഷ്യനും യേശുവിനെ കർത്താവും രക്ഷകനുമായി അംഗീകരിച്ച് അവന്റെ നാമത്തിൽ ജ്ഞാനസ്നാനവും പരിശുദ്ധാത്മാവിന്റെ വരങ്ങളും സ്വീകരിക്കണമെന്നു വിശ്വസിക്കുന്നു. മറ്റു സുവിശേഷാധിഷ്ഠിത സഭകളിൽ മിക്കവയേയും പോലെ പെന്തക്കോസ്തുകളും, വിശ്വാസസംബന്ധിയായ കാര്യങ്ങളിൽ ബൈബിളിന്റെ സമ്പൂർണ ആധികാരികതയിൽ വിശ്വസിക്കുന്നു.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ആഫ്രിക്ക സഭ
തിരുത്തുകപത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കൻ മിഷനറികളാൽ തുടക്കം കുറിക്കപ്പെട്ടു. പെന്തക്കൊസ്ത് വിഭാഗത്തിലുള്ള നിരവധി സഭകൾ കേരളത്തിലുണ്ട്. യുണറ്റഡ് പെന്തകോസ്ത് സഭ (UPC), ഇന്ത്യൻ പെന്തക്കൊസ്തു സഭ(IPC), ചർച്ച് ഓഫ് ഗോഡ്, അസംബ്ലീസ് ഓഫ് ഗോഡ്, വേൾഡ് മിഷൻ ഇവാൻഞ്ചലിസം (WME),ദി പെന്തെക്കോസ്ത് മിഷൻ (TPM), ശാരോൺ ഫെല്ലോഷിപ്പ്, ന്യൂ ഇന്ത്യ ദൈവസഭ, അധികം ശാഖകൾ ഇല്ലാത്ത നിരവധി സ്വതന്ത്ര സഭകൾ,(യഹോവ പെന്തകോസ്ത്ന്യൂ സഭ ),ന്യൂ ജനറേഷൻ സഭകൾ എന്നുവിളിക്കുന്ന ആഭരണധാരികളുടെ സഭകൾ തുടങ്ങിയവയാണ് കേരളത്തിലെ പ്രമുഖ പെന്തക്കൊസ്തു സഭകൾ. മറ്റ് ക്രൈസ്തവസഭകളിൽ നിന്നും വ്യത്യസ്തമായി പൂർണമായും ബൈബിൾ അനുസൃത ആരാധനാരീതിയാണ് ഇവരുടേത് എന്നാണ് ഇവർ അവകാശപ്പെടുന്നത്.[അവലംബം ആവശ്യമാണ്]
അവലംബം
തിരുത്തുക- ↑ അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ 2:1-41