കോഴിക്കോടിന്റെ ചരിത്രം

(History of Kozhikode എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെക്കേ ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലെ ഒരു നഗരമായ കോഴിക്കോടിന് വ്യാപാരബന്ധങ്ങളുടേയും[1] അധിനിവേശങ്ങളുടേയും സ്വാതന്ത്ര്യസമരത്തിന്റെയും നീണ്ട ചരിത്രമുണ്ട്. കേരളത്തിലെ മൂന്നാമത്തെ വലിയ നഗരമായ ഈ നഗരം കോഴിക്കോട് ജില്ലയുടെ ആസ്ഥാനം കൂടിയാണ്. മധ്യകാലഘട്ടങ്ങളിൽ സുഗന്ധദ്രവ്യങ്ങളുടെ നഗരം എന്ന് അറിയപ്പെട്ടിരുന്ന കോഴിക്കോട് ഒരിക്കൽ ഇതേ പേരിലുള്ള സ്വതന്ത്ര രാജ്യത്തിന്റെ തലസ്ഥാനവും പിന്നീട് പഴയ മലബാർ ജില്ലയുടെ തലസ്ഥാനവും ആയിരുന്നു.

കേരളത്തിന്റെ ചരിത്രം എന്ന പരമ്പരയുടെ ഭാഗം
കേരളചരിത്രം
ചരിത്രാതീത കാലം
ചരിത്രാതീത കാലത്തെ കേരളം
 · ഇടക്കൽ ഗുഹകൾ · മറയൂർ
സംഘകാലം
സംഘസാഹിത്യം
മുസിരിസ് · തിണ്ടിസ് 
സമ്പദ് വ്യവസ്ഥ · ഭൂപ്രദേശം · സംഗീതം
ചേരസാമ്രാജ്യം
മുൻകാല പാണ്ട്യൻമാർ
ഏഴിമല രാജ്യം
ആയ് രാജവംശം
മദ്ധ്യ കാലം
കളഭ്രർ
മാപ്പിള
കുലശേഖര സാമ്രാജ്യം
കുലശേഖര ആഴ്‌വാർ
ശങ്കരാചാര്യർ
മദ്ധ്യകാല ചോളസാമ്രാജ്യം
സാമൂതിരി
വേണാട്
കോലത്തുനാട്
തിരുവിതാംകൂർ
പെരുമ്പടപ്പു സ്വരൂപം
കേരളീയഗണിതം
വിജയനഗര സാമ്രാജ്യം
ആധുനിക കാലം
വാസ്കോ ഡ ഗാമ
കുഞ്ഞാലി മരക്കാർ
ആരോമൽ ചേകവർ
ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
തിരുവിതാംകൂർ-‍ഡച്ച് യുദ്ധം
കുളച്ചൽ യുദ്ധം
കുറിച്യകലാപം
പഴശ്ശി സമരങ്ങൾ
മൈസൂർ-ഏറാടി യുദ്ധം
പഴശ്ശിരാജ
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
മദ്രാസ് പ്രസിഡൻസി
മൂന്നാമത് ആംഗ്ലോ-മൈസൂർ യുദ്ധം
വേലുത്തമ്പി ദളവ
മലബാർ കലാപം
പുന്നപ്ര-വയലാർ സമരം
ചട്ടമ്പിസ്വാമികൾ
ശ്രീനാരായണഗുരു
മന്നത്ത് പത്മനാഭൻ
അയ്യൻകാളി
തിരു-കൊച്ചി
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം
മദ്രാസ് സംസ്ഥാനം
കേരളം

ആദ്യകാല ചരിത്രം

തിരുത്തുക
 
1572 ലെ കാലിക്കറ്റ് പോർട്ട് - പോർട്ടുഗീസുകാരുടെ കാലത്ത് വരച്ചത്, ജോർജ്ജ് ബ്രൗൺ ഫ്രാൻസ് ഹോഗെൻബെർ എന്നിവരുടെ ചിവിയേറ്റ്സ് ഓർബിസ് ടെറാറും Civitates orbis terrarum എന്ന അറ്റ്ലസിൽ നിന്ന്

സംഘം കാലയളവിൽ (3-4 നൂറ്റാണ്ട് ബി.സി.) ഇപ്പോൾ നിലകൊള്ളുന്ന കോഴിക്കോട് ചേര സാമ്രാജ്യത്തിന്റെ ജനവാസമില്ലാത്ത മേഖലയിൽ ആയിരുന്നു. പുരാതനകാലത്ത് തമിഴകത്തിന്റെ ഭാഗമായിരുന്ന പൂഴിനാട്, കുടനാട് എന്നിവയിൽപ്പെട്ടതായിരുന്നു, ചേരസാമ്രാജ്യത്തിന്റെ അതിർത്തി ഇന്നത്തെ വടകര വരെ വ്യാപിച്ചിരുന്നത്തായി കരുതപ്പെടുന്നു, വടകരക്ക് വടക്ക് മൂഷികവംശത്തിന്റെ ഭരണമായിരുന്നു. ചേര സാമ്രാജ്യത്തിന്റെ തുറമുഖങ്ങൾ കേരളവും പുറംലോകവുമായി തമ്മിലുള്ള വ്യാപാരം ബന്ധം വളർത്തിയെടുക്കുന്നതിൽ ഒരു പ്രധാന പങ്കുവഹിച്ചു. പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം ഒൻപതാം നൂറ്റാണ്ടിൽ കോഴിക്കോട് തെക്ക് ടിണ്ടീസ്(Tyndis) അഥവാ ടൊണ്ടി Tondi (ഇന്നത്തെ കടലുണ്ടി ) ഒരു പ്രധാനതുറമുഖമായിരുന്നു. 9 നൂറ്റാണ്ടിൽ, ഈ പ്രദേശം രണ്ടാം ചേര സാമ്രാജ്യത്തിന്റെ ഭാഗമായി മാറി. പെരുമാൾ എന്നുമറിയപ്പെട്ടിരുന്ന അവർ 1102 എ.ഡി. വരെ ഈ പ്രദേശം ഭരിച്ചു.

ഒരു പ്രധാന കച്ചവട കേന്ദ്രവും തുറമുഖ നഗരവും എന്ന നിലയിലേക്കുള്ള കോഴിക്കോടിന്റെ ഉയർച്ച 13-ാം നൂറ്റാണ്ടിൽ മുമ്പ് സംഭവിച്ച കരുതപ്പെടുന്നില്ല. കോഴിക്കോട്, സാമൂതിരി രാജ്യവംശത്തെക്കുറിച്ച് ലഭ്യമായ ആദ്യപരാമർശങ്ങൾ ഇബ്ൻ ബത്തൂത്തയുടേതാണ് (1342-1347), അതേസമയം, 13-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ കേരളം സന്ദർശിക്കുന്ന മാർക്കോ പോളോ, വഴി കോഴിക്കോടിനെക്ക്ക്കുറിച്ച് പരാമർശിക്കുന്നുല്ലെങ്കിലും മൂഷികരാജ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. എന്നിരുന്നാലും പ്രൊഫസർ കൃഷ്ണയ്യർ ഈ നഗരം സ്ഥാപിക്കപ്പെട്ടത് 1034-ലാണെന്ന് പറയുന്നു.[2]

പോർച്ചുഗീസുകാരുടെ വരവ്

തിരുത്തുക

നേരത്തേതന്നെ മദ്ധ്യപൗരസ്ത്യദേശക്കാരുമായും ചൈനക്കാരുമായും ആഫ്രിക്കൻ രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് വ്യാപാരബന്ധങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പോർച്ചുഗീസുകാരുടെ വരവ് കേരളത്തിന്റെയും ഇന്ത്യയുടെയും ചരിത്രത്തിൽ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമാവാൻ കാരണം അവർ പൗരസ്ത്യരാജ്യങ്ങളിൽ സാമ്രാജ്യത്വ മേധാവിത്വത്തിനുവേണ്ടി ശ്രമിച്ചതാണ്. പോർച്ചുഗൽ രാജാവ് ഡോം മാനുവൽ ഒന്നാമന്റെ നിർദ്ദേശപ്രകാരം പുറപ്പെട്ട വാസ്കോ ഡ ഗാമ 1498 മെയ് മാസത്തിൽ കാപ്പാട് വന്നിറങ്ങി

വാസ്കോ ഡ ഗാമയെ ആതിഥ്യമര്യാദകളോടെ സ്വീകരിച്ചെങ്കിലും സാമൂതിരിയുമായുള്ള കൂടികാഴ്ച വലിയ പ്രയോജനമൊന്നും ചെയ്തില്ല. തനിക്ക് വിൽക്കാൻ കഴിയാതിരുന്ന വസ്തുക്കൾ കോഴിക്കോട് നിലനിർത്തുകയും അവ നോക്കിനടത്താൻ തന്റെ ആൾക്കാരെ അവിടെ താമസിക്കാൻ അനുവദിക്കണമെന്നുമുള്ള അഭ്യർഥന സാമൂതിരി ചെവികൊണ്ടില്ല, മറിച്ച് മറ്റേത് കച്ചവടക്കാരെപ്പോലെയും ചുങ്കമടക്കണമെന്നാണ് ഗാമയോട് സാമൂതിരി കൽപ്പിച്ചത്. ഇത് അവർ തമ്മിലുള്ള ബന്ധം വഷളാക്കി. 1500-ൽ പെഡ്രോ അൽവാരിസ് കബ്രാളിന്റെ നേതൃത്വത്തിലുള്ള ഒരു സംഘത്തെയാണ് പോർച്ചുഗൽ രാജാവ് അയച്ചത്. കോഴിക്കോട് ഒരു ഫാക്ടറി അവർക്ക് തുടങ്ങാൻ കഴിഞ്ഞെങ്കിലും അറബികളുമായുള്ള പോർച്ചുഗീസുകാരുടെ ബന്ധം വഷളായി. അറബികളുടെ കപ്പലുകൾ പിടിച്ചെടുത്ത് അവരെ കൂട്ടക്കൊല ചെയ്തപ്പോൾ തദ്ദേശീയർ തിരിച്ചടിക്കുകയും ഫാക്റ്ററി കത്തിക്കുകയും കരയിലുണ്ടായിരുന്ന പോർച്ചുഗീസുകാരിൽ പകുതിയോളം പേരെ വധിക്കുകയും ചെയ്തു ചെയ്തു. തുടർന്ന് കൊച്ചി രാജ്യത്തിലേക്ക് പോയ കബ്രാളിനെ അവർ ആദരപൂർവ്വം സ്വീകരിക്കുകയും കപ്പലുകളിൽ ചരക്കുകൾ കയറ്റാൻ അനുവദിക്കുകയും ചെയ്തു. വാസ്കോ ഡ ഗാമ ഫെബ്രുവരി 1502. ൽ 15 കപ്പലുകളും 800 പുരുഷന്മാരുമായി കോഴിക്കോട് രണ്ടാമതും എത്തിച്ചേർന്നു കോഴിക്കോട് നിന്ന് എല്ലാ മുസ്ലിംകളും പുറത്താക്കാൻ ആവശ്യപ്പെട്ടു. ഇതു നിരസിക്കപ്പെട്ടപ്പോൾ നഗരം ആക്രമിച്ച് അരി കയറ്റിയ നിരവധി കപ്പലുകൾ പിടിച്ചെടുത്ത് ജോലിക്കാരെ അംഗഭംഗപ്പെടുത്തി

കൊച്ചി രാജ്യവും പോർച്ചുഗീസും തമ്മിലുള്ള ബന്ധം പുഷ്ടിപ്പെട്ടപ്പോൾ കൊച്ചിയും കണ്ണൂരും കേന്ദ്രമാക്കി സാമൂതിരിയുടെ നേരെ നിരവധി യുദ്ധങ്ങൾ നടന്നു. 1503-ൽ തുടങ്ങി 1570 വരെനീണ്ടുനിന്ന ഈ യുദ്ധങ്ങളിൽ എല്ലാ ഭാഗത്തുമായി നിരവധിപേർ മരണപ്പെട്ടു. നശിച്ചുപോയി. 1509-ൽ, അൽഫോൺസൊ ഡി ആൽബക്കർകീ പൗരസ്ത്യദേശത്തെ പോർച്ചുഗീസ് വൈസ്രോയിയായി നിയമിതനായി.

മാർഷൽ കൊറ്റിഞ്ഞോയുടെ കീഴിൽ ഒരു പുതിയ നാവികസൈന്യം കോഴിക്കോട് കീഴടക്കാനായി എത്തി. സാമൂതിരി കൊട്ടാരം പിടിച്ചടക്കുകയും നഗരം തീ വെച്ചു നശിപ്പിക്കുകയും ചെയ്തു. എന്നാൽ രാജാവ് അണിനിരത്തിയ സൈന്യം മാർഷൽ കൊടിഞ്ഞോയെ വധിച്ച് അൽബുക്ക്വർക്കിയെ മുറിവേല്പിച്ചു. എന്നാൽ സമർഥനായ അൽബുക്ക്വർക്കി കേരളത്തിലെ പോർച്ചുഗീസ് താൽപര്യം സംരക്ഷിക്കുന്നതിനായി 1513-ൽ സാമൂതിരിയുമായി ഉടമ്പടി ഉണ്ടാക്കി. എന്നാൽ 1515-നും 1518-നുമിടയിൽ സാമൂതിരിയെ വധിക്കാൻ ശ്രമിച്ചത് അവർ തമ്മിലുള്ള ബന്ധം ഉലച്ചു. 1520-കൾ മുതൽ കുഞ്ഞാലി മരക്കാറുടെ നേതൃത്വത്തിലുള്ള നാവിക സൈന്യം കപ്പലുകൾ 1589 വരെ പോർച്ചുഗീസ് സൈന്യത്തിൻ കനത്ത നാശനഷ്ടങ്ങൾക്ക് വരുത്തിവെച്ചു. ഇതിൽ സാമൂതിരിയെ സഹായിച്ചത് മുഖ്യമന്ത്രി മാങ്ങാട്ടച്ചൻ, ധർമ്മോത്തു പണിക്കർ, കുതിരവട്ടത്ത് നായർ, കുഞ്ഞാലി മരക്കാർ എന്നിവരായിരുന്നു.

1503-ൽ, പോർച്ചുഗീസുകാർ താനൂർ (വെട്ടത്തുനാട്) രാജാവിന്റെ അനുമതിയോടെ ചാലിയത്ത് ഒരു കോട്ട പണിതു ഇന്ത്യൻ സമുദ്രത്തിലെ ആധിപത്യം ഉറപ്പിച്ചു. സാമൂതിരിയെ നേരിടാനും യുദ്ധമുണ്ടാവുകയാണെങ്കിൽ എളുപ്പത്തിൽ സാമൂതിരിയുടെ കീഴിലുള്ള പ്രദേശങ്ങളിൽ എത്തിച്ചേരാനും ഇത് വഴിയൊരൊക്കി. 1571-ൽ സാമൂതിരി ഈ കോട്ട ആക്രമിച്ചു കീഴടക്കി, പോർച്ചുഗീസ് സഖ്യകക്ഷിയായിരുന്ന വിജയനഗര സാമ്രാജ്യത്തിന്റെ പരാജയവും അതേസമയത്തായിരുന്നു. പോർച്ചുഗീസുകാർ കോട്ട ഉപേക്ഷിക്കാൻ നിർബന്ധിതരായി, തുടർന്ന് കോട്ട പൂർണ്ണമായും പൊളിച്ചു, ഇത് പോർച്ചുഗീസ്കാരുടെ പതനത്തിന് തുടക്കം കുറിച്ചു. പിന്നീട് ഒരു സമവായത്തിനായി അവർ 1578-ൽ വീണ്ടും സാമൂതിരി സമീപിച്ചു. 1588 ആയപ്പോഴേക്കും അവർ കോഴിക്കോട്ട് താമസിക്കുകയും 1591-ൽ സാമൂതിരി സംഭാവനയായി നൽകിയ സ്ഥലത്തു ഒരു പള്ളി പണിയുകയും ചെയ്തു. ഈ സുഹൃദ്ബന്ധം കുഞ്ഞാലി മരക്കാറെ സാമൂതിരിയുമായി ക്രമേണ അകറ്റി.

1663 ആയപ്പോഴേക്കും ഡച്ചുകാർ പോർച്ചുഗീസുകാരെ പരാജയപ്പെടുത്തി കൊല്ലം, കൊടുങ്ങല്ലൂർ, പുറക്കടം, കൊച്ചി, കണ്ണൂർ എന്നീ കോട്ടകളിൽ പിടിച്ചടക്കുക്കി.

ഡച്ചുകാരുടെ വരവ്

തിരുത്തുക

ഡച്ച് അഡ്മിറൽ സ്റ്റീവൻ വാൻ ഡെർ ഹാഗൻ ഇവിടെ എത്തുകയും ഇന്ത്യൻ മണ്ണിൽ നിന്നും പോർച്ചുഗീസുകാരെ പുറത്താക്കാൻ 1604 നവംബർ 11-ന് പരസ്പര സഖ്യം ഉണ്ടാക്കി. അവർക്ക് കോഴിക്കോട് വ്യാപാരം എല്ലാ സൗകര്യങ്ങളും ലഭിച്ചു. എന്നിരുന്നാലും അവർക്ക് ദീർഘകാലം ഇന്ത്യയിൽ നിൽക്കാൻ കഴിഞ്ഞില്ല. 1753 വരെ തിരുവിതാംകൂർ മാർത്താണ്ഡവർമ്മ നിരന്തരം യുദ്ധങ്ങളിൽ ഏർപ്പെട്ടതിനാൽ ദുർബലരായ ഡച്ചുകാർ ബ്രിട്ടീഷുകാരോട് കീഴടങ്ങാൻ നിർബന്ധിതരായി.


മൈസൂർ അധിനിവേശം

തിരുത്തുക

ബ്രിട്ടീഷ് അധിനിവേശം

തിരുത്തുക
 
Engraving of the coast of Calicut (James Forbes, 1813)

1615-ൽ ക്യാപ്റ്റൻ വില്ല്യം കീലിങ്ങിന്റെ നേതൃത്വത്തിൽ കോഴിക്കോട്ടെത്തിയ ബ്രിട്ടീഷുകാർ ഒപ്പുവച്ച ഉടമ്പടിയിൽ പോർച്ചുഗീസുകാരെ കൊച്ചിയിൽനിന്നും കൊടുങ്ങല്ലൂരിൽനിന്നും തുരത്ത്മെന്നും പറഞ്ഞിരുന്നെങ്കിലും അത് യാഥാർഥ്യമായില്ല. 1664, സാമൂതിരി അവർക്ക് ഒരു ഫാക്റ്ററി പണിയാൻ അനുവാദം കൊടുത്തിരുന്നെങ്കിലും അവരുടെ നീക്കങ്ങളീക്കുറിച്ച് സംശയാലുവായതിനാൽ മറ്റ് ആനുകൂല്യങ്ങളൊന്നും നൽകിയില്ല. മൈസൂരും കേരളത്തിലെ നാട്ടുരാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങളിൽ ബ്രിട്ടീഷുകാർ ആദ്യകാലങ്ങളിൽ നിഷ്പഷമായി നിന്നത് ഹൈദർ അലിക്കും ഉപകരിച്ചു. പിന്നീട് ബ്രിട്ടീഷുകാർ മൈസൂരിനീതിരെ തിരിയുകയും മേജർ ആബിങ്ടന്റെ നേതൃത്വത്തിൽ പടിഞ്ഞാറേ കോവിലകത്തെ രവി വർമ്മയെ കോഴിക്കോട് തിരിച്ചുപിടിക്കാൻ സഹായിക്കുകയും ചെയ്തു. ടിപ്പുവിന്റെ ആക്രമണത്തിൽ പലായനം ചെയ്ത നാട്ടുരാജാക്കന്മാർക്ക് സ്ഥാനം തിരിച്ചുനൽകുമെന്ന് കോൺവാലിസ് പ്രഭു പ്രഖ്യാപിച്ചിരുന്നെങ്കിലും ഈസ്റ്റ് ഇന്ത്യാ കമ്പനി അത് പാലിച്ചില്ല. 1792 ആയപ്പോഴേക്കും മികാവാറും മലബാറിലെ എല്ലാ പ്രദേശങ്ങളും ബ്രിട്ടീഷുകാരുടെ അധീനതയിൽ വരികയും അവരെ എതിർത്ത രവി വർമ്മയെ 1793-ൽ തടങ്കിലാക്കുകയും ചെയ്തു

ദേശീയ പ്രസ്ഥാനം

തിരുത്തുക

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ ഭാഗമായുള്ള പല സമരങ്ങൾക്കും കോഴിക്കോട് സാക്ഷിയായിരുന്നു.1904-ൽ വിജയരാഘവാചാര്യരുടെ നേതൃത്വത്തിൽ കോൺഗ്രസ്സിന്റെ ഒരു സമ്മേളനം കോഴിക്കോട് നടന്നു.ആനി ബസന്റ് സ്ഥാപിച്ച ഇന്ത്യ ഹോം റൂൾ പ്രസ്ഥാനത്തിന്റെ ഒരു ശാഖ നഗരത്തിൽ പ്രവർത്തിക്കാൻ തുടങ്ങി. 1916-ൽ കെ.പി. കേശവമേനോൻ, അന്നത്തെ കലക്ടർ ഇന്നസ് മലയാളത്തിൽ പ്രസംഗിക്കാൻ അനുവദിക്കാത്തതിനാൽ ടൗൺ ഹാൾ യോഗം ബഹിഷ്കരിച്ചു. 1923 മാർച്ച് മാസത്തിൽ മുഹമ്മദ് അബ്‌ദുറഹ്‌മാൻ അൽ അമീൻ പത്രവും കെ.പി. കേശവമേനോൻ 1924 ഒക്റ്റോബറിൽ മാതൃഭൂമിയും സ്ഥാപിച്ചു.

ബ്രിട്ടീഷ് സർക്കാറിന്റെ 1882-ലെ ഉപ്പു നിയമത്തിനെതിരെ 1930-ൽ കോഴിക്കോട് നടന്ന സമരത്തിൽ കെ, കേളപ്പൻ, മുഹമ്മദ് അബ്‌ദുറഹ്‌മാൻ, മൊയ്തു മൗലവി, പി കൃഷ്ണപിള്ള തുടങ്ങി പലരും പങ്കെടുത്തു[3] സ്വാതന്ത്ര്യലബ്ദിക്ക് ശേഷം മദ്രാസ് പ്രസിഡൻസി മദ്രാസ് സംസ്ഥാനമായി, 1956-ൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിച്ചപ്പോൾ മലബാർ ജില്ല തിരു-കൊച്ചിയോട് ചേർത്ത് കേരള സംസ്ഥാനം രൂപീകരിക്കപ്പെടുകയും 1957-ൽ മലബാർ ജില്ല വിഭജിച്ച് കണ്ണൂർ, കോഴിക്കോട്, പാലക്കാട് ജില്ലകൾ രൂപീകരിക്കപ്പെടുകയും ചെയ്തു.

  1. "Lectures 26–27" (PDF). Purdue University. Retrieved 2015-12-17.
  2. Ayyar,K.V. Krishna, The Zamorins of Calicut- From the Earliest Times to A.D.1806(1938),Calicut.
  3. http://www.thehindu.com/2005/11/18/stories/2005111800960200.htm