വർഗ്ഗബോധം
മാർക്സിസ്റ്റ് വർഗ്ഗാവലോകനങ്ങളിൽ നിന്നുരുത്തിരിഞ്ഞ ഒരു ആശയമാണ് വർഗ്ഗബോധം. ഒരു സമൂഹത്തിലെ പൊതുവായ സാമ്പത്തിക ബന്ധങ്ങൾ പങ്ക് വയ്ക്കുന്ന വിഭാഗങ്ങൾ, തങ്ങളിൽ പൊതുവായിട്ടുള്ള വർഗ്ഗ താല്പര്യങ്ങളെ പറ്റി അവബോധിതരാവുകയും, വർഗ്ഗ ലക്ഷ്യങ്ങൾ നേടുവാൻ വേണ്ടി ഐക്യപ്പെടുകയും, സ്വയം ബോധ്യത്തോടെ സംഘടിതരാവുകയും ചെയ്യുന്ന പ്രക്രിയയ്ക്ക് മാർകിസ്റ്റ് തത്ത്വശാസ്ത്രപ്രകാരം നൽകിയിരിക്കുന്ന പേരാണ് വർഗ്ഗബോധം. ക്ലാസിക് മാർക്സിസ്റ്റ് രൂപകല്പനകളിൽ വർഗ്ഗ നിലപാടുകൾ വർഗ്ഗ ബോധത്തിലേക്കും, വർഗ്ഗബോധം വർഗ്ഗ സമരത്തിലേക്കും നയിക്കും എന്ന് കരുതപ്പെടുന്നു.[1]
ഏറ്റവും ലളിതമായി നിർവ്വചിക്കുകയാണെങ്കിൽ സമൂഹത്തിലെ ഏതെങ്കിലും സാമ്പത്തിക-സാമൂഹിക തലത്തിൽ ഏതൊരുത്തനും ഇതര അംഗങ്ങളുമായി പങ്ക് വയ്ക്കുന്ന പൊതുവായ ജീവിതനിലവാരത്തെക്കുറിച്ച് ബോധമുള്ള ഒരവസ്ഥയാണ് വർഗ്ഗബോധം [2].
കാൾ മാർക്സിന്റെ കാഴ്ചപാടിൽ സാമൂഹിക-രാഷ്ട്രീയ ഘടനാ നിർണ്ണയം നടക്കുന്നത് സമൂഹത്തിൽ തന്നെയുള്ള സാമ്പത്തികമായ ഉച്ചനീചത്വങ്ങളാണെന്നും, സാമ്പത്തിക വികസനങ്ങൾ മൂലമുണ്ടാകുന്ന അസമത്വം സുവിദിതവും സുതാര്യവുമാകുമ്പോൾ സമൂഹത്തിൽ വിപ്ലവാഭിമുഖ്യമുള്ള വർഗ്ഗബോധം സ്വതേ തന്നെ ഉണ്ടാകും എന്നായിരുന്നു. എന്നാൽ പൊതുതാല്പര്യങ്ങളല്ല സ്വയം ബോധ്യമുള്ള വർഗ്ഗ ബോധത്തെ ഉണർത്തുന്നതെന്ന് മാർക്സ് കരുതിയിരുന്നില്ല [1].
അവലംബം
തിരുത്തുക- ↑ 1.0 1.1 Wendy Bottero. "Class Consciousness". Blackwell Encyclopedia of Sociology. Retrieved 24 January 2012.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Class Conscious". Blackwell Encyclopedia of Sociology. Retrieved 24 January 2012.