ഓഗസ്റ്റ് 2008
2008 വർഷത്തിലെ മാസം
(August 2008 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓഗസ്റ്റ് 2008 അധിവർഷത്തെ എട്ടം മാസമായിരുന്നു. വെള്ളിയാഴ്ച ആരംഭിച്ച മാസം 31 ദിവസങ്ങൾക്കുശേഷം ഒരു ഞായറാഴ്ച അവസാനിച്ചു.
2008 ഓഗസ്റ്റ് മാസം നടന്ന പ്രധാന സംഭവങ്ങൾ
- ഓഗസ്റ്റ് 1 - കാനഡ, ഗ്രീൻലൻഡ്, ഉത്തരധ്രുവമേഖല, ചൈന, മംഗോളിയ, മധ്യറഷ്യ എന്നിവിടങ്ങളിൽ പൂർണസൂര്യഗ്രഹണം ദൃശ്യമായി.
- ഓഗസ്റ്റ് 1 - മുസ്ലിം ലീഗ് നേതാവ് സയ്യിദ് ഉമർ ബാഫഖി തങ്ങൾ അന്തരിച്ചു.
- ഓഗസ്റ്റ് 1 - സി.പി.ഐ.എം മുതിർന്ന നേതാവും മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന ഹർകിഷൻസിങ് സുർജിത് ഉച്ചയ്ക്ക് 1.35 ന് അന്തരിച്ചു.
- ഓഗസ്റ്റ് 1 - ഇന്ത്യയിൽ 29 പുതിയ പ്രത്യേക സാമ്പത്തിക മേഖല (സെസ്) കൂടി അനുവദിച്ചു. കേരളത്തിൽ കാസർഗോഡ്, തളിപ്പറമ്പ്, ചേർത്തല, അമ്പലപ്പുഴ എന്നിവിടങ്ങളിലും സെസ് വരും.
- ഓഗസ്റ്റ് 1 - ആന്ധ്രാപ്രദേശിലെ മെഹ്ബൂബാബാദിനടുത്ത് ട്രെയിനിന് തീപിടിച്ച് 30-ലേറെ പേർ മരിച്ചു.
- ഓഗസ്റ്റ് 3 - ഹിമാചൽ പ്രദേശിലെ നൈനാദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് 146 പേർ മരിച്ചു.
- ഓഗസ്റ്റ് 3 - നോബൽ സമ്മാനജേതാവായ റഷ്യൻ നോവലിസ്റ്റ് അലക്സാണ്ടർ സോൾഷെനിറ്റ്സിൻ അന്തരിച്ചു.
- ഓഗസ്റ്റ് 5 - സിമിക്കെതിരായ നിരോധനം ഡൽഹി സ്പെഷ്യൽ ട്രൈബ്യൂണൽ നീക്കി.
- ഓഗസ്റ്റ് 6 - സിമിക്കെതിരായ നിരോധനം നീക്കിയ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.
- ഓഗസ്റ്റ് 7 - പാകിസ്താൻ പ്രസിഡന്റ് പർവെസ് മുഷറഫിനെ ഇംപീച്ച് ചെയ്യാൻ ഭരണകക്ഷികളായ പാകിസ്താൻ മുസ്ലീം ലീഗും പാകിസ്താൻ പീപ്പിൾസ് പാർട്ടിയും തീരുമാനിച്ചു.
- ഓഗസ്റ്റ് 8 - ഇരുപത്തിയൊൻപതാമത് ഒളിമ്പിക്സ് ചൈനയിലെ ബെയ്ജിങ്ങിൽ ആരംഭിച്ചു.
- ഓഗസ്റ്റ് 9 - പലസ്തീൻ കവി മഹ്മൂദ് ദാർവിഷ് അന്തരിച്ചു.
- ഓഗസ്റ്റ് 9 - ഹോളിവുഡ് ഹാസ്യതാരം ബെർണി മാക്ക് അന്തരിച്ചു.
- ഓഗസ്റ്റ് 11 - ഇന്ത്യയെ 2-1-ന് തോല്പിച്ച് ശ്രീലങ്ക മൂന്ന് ടെസ്റ്റുകളുടെ ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി.[1]
- ഓഗസ്റ്റ് 11 - ബെയ്ജിങ്ങ് ഒളിമ്പിക്സിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ്ങിൽ ഇന്ത്യയുടെ അഭിനവ് ബിന്ദ്ര സ്വർണ്ണം നേടി. ഇന്ത്യയുടെ ഒളിമ്പിക്സ് ചരിത്രത്തിലെ ആദ്യ വ്യക്തിഗത സ്വർണ്ണമാണിത്.[2]
- ഓഗസ്റ്റ് 12 - അമർനാഥ് ക്ഷേത്രഭൂമി പ്രശ്നത്തിൽ ജമ്മുകശ്മീരിൽ അക്രമം: 13 പേർ കൊല്ലപ്പെട്ടു.[3]
- ഓഗസ്റ്റ് 13 - ബെയ്ജിങ് ഒളിമ്പിക്സിലെ 200 മീ. ബട്ടർഫ്ളൈ നീന്തലിൽ അമേരിക്കയുടെ മൈക്കൽ ഫെൽപ്സ് സ്വർണ്ണം നേടി. ഇതോടെ ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ സ്വർണ്ണം നേടുന്ന താരമെന്ന ബഹുമതി ഫെൽപ്സിന് സ്വന്തമായി.[4]
- ഓഗസ്റ്റ് 13 - എ.എഫ്.സി. കപ്പ് ഫുട്ബോൾ കിരീടം ഇന്ത്യ നേടി. ഫൈനലിൽ തജാക്കിസ്ഥാനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചാണ് ഇന്ത്യ ജേതാക്കളായത്.[5]
- ഓഗസ്റ്റ് 14 - നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സർക്കാരിന്റെ എസ്.എൽ. പുരം പുരസ്കാരത്തിന് നിലമ്പൂർ ആയിഷ അർഹയായി.[6]
- ഓഗസ്റ്റ് 16 - പ്രമുഖ നാടക നടൻ കെ.പി.എ.സി ഖാൻ അന്തരിച്ചു.[7]
- ഓഗസ്റ്റ് 16 - ബെയ്ജിങ്ങ് ഒളിമ്പിക്സിൽ 100 മീറ്റർ ബട്ടർഫ്ലൈ നീന്തലിൽ സ്വർണ്ണം നേടിയതോടെ അമേരിക്കയുടെ മൈക്കൽ ഫെൽപ്സ് ഒരു ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ സ്വർണ്ണം (7 എണ്ണം) നേടുന്ന കായികതാരം എന്ന ബഹുമതി മാർക്ക് സ്പ്ലിറ്റ്സുമായി പങ്കുവെച്ചു.[8]
- ഓഗസ്റ്റ് 16 - ജമൈക്കയുടെ ഉസൈൻ ബോൾട്ട് ബെയ്ജിങ്ങ് ഒളിമ്പിക്സിൽ 100 മീറ്റർ ഓട്ടത്തിൽ 9.69 സെക്കന്റ് സമയം എന്ന പുതിയ ലോകറെക്കോർഡോടെ സ്വർണ്ണം നേടി. [9]
- ഓഗസ്റ്റ് 16 - നേപ്പാൾ റിപ്പബ്ലിക്കിന്റെ പ്രഥമ പ്രധാനമന്ത്രിയായി പുഷ്പകമൽ ദഹാൽ പ്രചണ്ഡ തിരഞ്ഞെടുക്കപ്പെട്ടു.[10]
- ഓഗസ്റ്റ് 17 - ബെയ്ജിങ് ഒളിമ്പിക്സിലെ നീന്തലിൽ 8 സ്വർണ്ണം നേടിയതോടെ അമേരിക്കയുടെ മൈക്കൽ ഫെൽപ്സ് ഒരു ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ സ്വർണ്ണം നേടുന്ന താരമെന്ന ബഹുമതി സ്വന്തമാക്കി. ഒളിമ്പിക്സിൽ വ്യക്തിഗതയിനത്തിൽ ഏറ്റവും കൂടുതൽ സ്വർണ്ണം (14) നേടിയതും ഇദ്ദേഹമാണ്.[11]
- ഓഗസ്റ്റ് 18 - പാകിസ്താൻ പ്രസിഡണ്ട് പർവേസ് മുഷാറഫ് രാജി പ്രഖ്യാപിച്ചു.[12]
- ഓഗസ്റ്റ് 18 - കേരളത്തിലെ വൈദ്യുതി നിരക്കിനുമേൽ യൂണിറ്റിന് 50 പൈസ വീതം ഇന്ധന സർച്ചാർജ് ഏർപ്പെടുത്തി.[13]
- ഓഗസ്റ്റ് 19 - സാംബിയ പ്രസിഡന്റ് ലെവി മ്വാനവാസ അന്തരിച്ചു.[14]
- ഓഗസ്റ്റ് 20 - വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇടതുപക്ഷ ട്രേഡ്യൂണിയനുകളുടെ ആഭിമുഖ്യത്തിൽ ആഹ്വാനം ചെയ്ത ദേശീയപണിമുടക്ക് നടന്നു. കേരളത്തിൽ പൂർണ്ണം.[15]
- ഓഗസ്റ്റ് 20 - ബെയ്ജിങ് ഒളിമ്പിക്സിൽ 66 കിലോ ഗുസ്തിയിൽ ഇന്ത്യയുടെ സുശീൽകുമാറിന് വെങ്കലം.[16]
- ഓഗസ്റ്റ് 22 - ബെയ്ജിങ് ഒളിമ്പിക്സിൽ75 കിലോ മിഡിൽ വെയ്റ്റ് ബോക്സിങ്ങിൽ ഇന്ത്യയുടെ വിജേന്ദർ കുമാർ വെങ്കലം നേടി.[17]
- ഓഗസ്റ്റ് 24 -ബെയ്ജിങ് ഒളിമ്പിക്സിന് തിരശ്ശീല വീണു. [18] 51 സ്വർണ്ണമുൾപ്പടെ 100 മെഡലുകൾ നേടിയ ആതിഥേയരായ ചൈന ഓവറോൾ ചാമ്പ്യന്മാരായി. 36 സ്വർണ്ണമുൾപ്പെടെ 110 മെഡലുകൾ നേടിയ അമേരിക്ക രണ്ടാമതും. ഒരു സ്വർണ്ണവും രണ്ട് വെങ്കലവും നേടിയ ഇന്ത്യ 50-ആം സ്ഥാനത്താണ്. [19]
- ഓഗസ്റ്റ് 25 - നവാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്താൻ മുസ്ലിം ലീഗ് (എൻ) പാകിസ്താൻ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു.[20]
- ഓഗസ്റ്റ് 26 - തെലുങ്ക് ചലച്ചിത്രനടൻ ചിരഞ്ജീവി പ്രജാരാജ്യം എന്ന രാഷ്ട്രീയപാർട്ടി രൂപവത്കരിച്ചു.[21]
- ഓഗസ്റ്റ് 27 - ഝാർഖണ്ഡിന്റെ 6-ആമത്തെ മുഖ്യമന്ത്രിയായി ഷിബു സോറൻ അധികാരമേറ്റു.[22]
- ഓഗസ്റ്റ് 29 - ഝാർഖണ്ഡ് മുഖ്യമന്ത്രി ഷിബു സോറൻ നിയമസഭയിൽ വിശ്വാസവോട്ട് നേടി.[23]
- ഓഗസ്റ്റ് 29 - രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്ക് സമ്മാനിച്ചു. മലയാളി താരങ്ങളായ ചിത്ര കെ. സോമൻ, ജോൺസൺ വർഗീസ് എന്നിവർ അർജുന അവാർഡും ഏറ്റുവാങ്ങി.[24]
- ഓഗസ്റ്റ് 29 - ശ്രീലങ്കക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര 3-2-ന് ഇന്ത്യ വിജയിച്ചു.[25][26] നേരത്തെ നടന്ന ടെസ്റ്റ് പരമ്പയിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു.[1]
- ഓഗസ്റ്റ് 30 - പ്രമുഖ വ്യവസായിയും മുൻ രാജ്യസഭാംഗവുമായ കെ.കെ. ബിർള അന്തരിച്ചു.[27]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Clinical Sri Lanka clinch series". Cricinfo India. Retrieved 2008 ഓഗസ്റ്റ് 11.
{{cite web}}
: Check date values in:|accessdate=
(help) - ↑ സുവർണ വെടിനാദം
- ↑ 13 dead as J-K burns, PM calls another meet
- ↑ Phelps wins Olympic Men's 200m Butterfly gold in world record time
- ↑ Sunil shines in India triumph
- ↑ നിലമ്പൂർ ആയിഷയ്ക്ക് എസ്.എൽ.പുരം അവാർഡ്
- ↑ മാതൃഭൂമി വാർത്ത
- ↑ Phelps Ties Spitz for Golds at a Single Olympics
- ↑ Usain Bolt the world's fastest man ever
- ↑ Prachanda elected Prime Minister of Nepal
- ↑ Historic eighth gold for Michael Phelps
- ↑ Musharaf quits as Pak President
- ↑ വൈദ്യുതി നിരക്ക് കൂടുന്നു; യൂണിറ്റിന് 50 പൈസ സർചാർജ് മാതൃഭൂമി 2008 ഓഗസ്റ്റ് 18
- ↑ Zambia president Levy Mwanawasa dead "Times of India", 2008 ഓഗസ്റ്റ് 19.
- ↑ പണിമുടക്ക് പൂർണം; തീവണ്ടികൾ റദ്ദാക്കി മാതൃഭൂമി 2008 ഓഗസ്റ്റ് 20.
- ↑ WRESTLER SUSHIL KUMAR WINS BRONZE "IBNLive", 2008 ഓഗസ്റ്റ് 20.
- ↑ വിജേന്ദറിന് വെങ്കലം മാത്രം
- ↑ "Curtains down on 'truly exceptional' Games". IBNLIve. Retrieved 2008 ഓഗസ്റ്റ് 24.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Overall Medal Standings". The official website of the BEIJING 2008 Olympic Games. Retrieved 2008 ഓഗസ്റ്റ് 24.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Nawaz pulls out of Pakistan's coalition government". IBNLive. Retrieved 2008 ഓഗസ്റ്റ് 25.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Chiranjeevi launches Praja Rajyam". Rediff. Retrieved 2008 ഓഗസ്റ്റ് 25.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Shibu Soren sworn in as Jharkhand CM". Rediff. Retrieved 2008 ഓഗസ്റ്റ് 29.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Jharkhand CM Shibu Soren wins trust vote". Rediff. Retrieved 2008 ഓഗസ്റ്റ് 29.
{{cite web}}
: Check date values in:|accessdate=
(help) - ↑ "ചിത്രയും ജോൺസണും അർജുന അവാർഡ് ഏറ്റുവാങ്ങി". മാതൃഭൂമി. Retrieved 2008 ഓഗസ്റ്റ് 29.
{{cite web}}
: Check date values in:|accessdate=
(help) - ↑ "India seal maiden series triumph in Sri Lanka". Cricinfo India. Retrieved 2008 ഓഗസ്റ്റ് 29.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Bowlers power SL to consolation win". Cricinfo India. Retrieved 2008 ഓഗസ്റ്റ് 29.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Noted industrialist KK Birla dies at 90". Hindustan Times. Retrieved 2008 ഓഗസ്റ്റ് 30.
{{cite web}}
: Check date values in:|accessdate=
(help)
August 2008 എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.