നിലമ്പൂർ ആയിഷ
ഒരു മലയാള നാടക-ചലച്ചിത്ര അഭിനേത്രിയാണ് നിലമ്പൂർ ആയിഷ. മലപ്പുറം ജില്ലയിൽ നിലമ്പൂരിലെ സാധാരണ മുസ്‌ലിം കുടുംബത്തിലാണ് ആയിഷയുടെ ജനനം. 2011-ലെ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സർക്കാരിന്റെ പുരസ്കാരം ഇവർക്കു ലഭിച്ചു.[1]
നിലമ്പൂർ ആയിഷ | |
---|---|
ജനനം | നിലമ്പൂർ |
ദേശീയത | ഇന്ത്യ |
അറിയപ്പെടുന്നത് | നാടക ,സിനിമ നടി |
ജീവിതരേഖതിരുത്തുക
1950-കളിൽ കേരളത്തിലാരംഭിച്ച രാഷ്‌ട്രീയ നാടക പ്രസ്ഥാനത്തിലൂടെയാണ് നിലമ്പൂർ ആയിഷ അരങ്ങിലെത്തുന്നത്. ഇ.കെ. അയമുവിന്റെ ജ്ജ് നല്ല മനിസനാവാൻ നോക്ക് ആയിരുന്നു ആദ്യനാടകം. മുസ്ലിം സമുദായത്തിൽനിന്ന് ഒരു വനിത നാടകരംഗത്തേക്ക് കടന്നതിന്റെ ഭാഗമായി ഒട്ടേറെ എതിർപ്പുകൾ ഇവർക്ക് നേരിടേണ്ടിവന്നു. ഇതിനെയെല്ലാം അതിജീവിച്ച് അമ്പതിലേറെ വർഷത്തോളം ഇവർ നാടകവേദിയിൽ തുടരുന്നു. നൂറിലേറെ നാടകങ്ങളുമായി 12,000ലേറെ വേദികളിൽ ഇവർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.[2] മലയാള നാടകവേദിക്ക് നല്കിയ സമഗ്രസംഭാവനകളെ മാനിച്ച് 2008-ൽ എസ്.എൽ. പുരം സദാനന്ദൻ പുരസ്കാരം നല്കി കേരള സർക്കാർ ഇവരെ ആദരിച്ചു.[3] ഇവർ ഏറെ നാൾ ഗൾഫിൽ ജോലി ചെയ്തിട്ടുണ്ട്. ജീവിതത്തിൻറെ അരങ്ങ് എന്ന പേരിൽ ആത്മ കഥ പ്രസിദ്ധീകരിക്കപ്പെട്ടു
സിനിമകൾതിരുത്തുക
നാടകങ്ങൾതിരുത്തുക
- ഇത് ഭൂമിയാണ്
- ഉള്ളത് പറഞ്ഞാൽ
- കരിങ്കുരങ്ങ്[5]
- ഈ ദുനിയാവിൽ ഞാനൊറ്റയ്ക്കാണ്
പുരസ്കാരംതിരുത്തുക
- മികച്ച നടിക്കുള്ള സംസ്ഥാന സംഗീത നാടക അക്കാദമി പുരസ്കാരം (2002)[6]
- സമഗ്രസംഭാവനയ്ക്കുമുള്ള എസ്.എൽ. പുരം സദാനന്ദൻ പുരസ്കാരം
- മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം - 2011
അവലംബംതിരുത്തുക
- ↑ ദിലീപ് നടൻ, ശ്വേത നടി, ഇന്ത്യൻ റുപ്പി മികച്ച ചിത്രം, മാതൃഭൂമി
- ↑ "ഇത് വൈകിയെത്തിയ വസന്തം:നിലമ്പൂർ ആയിഷ". മാതൃഭൂമി. 2012 ജൂലൈ 20. ശേഖരിച്ചത് ജൂലൈ 22, 2012. Check date values in:
|accessdate=
and|date=
(help) - ↑ "എസ്.എൽ.പുരം പുരസ്‌കാരം നിലമ്പൂർ ആയിഷയ്‌ക്ക്". മാതൃഭൂമി. 2008 ഓഗസ്റ്റ് 15. ശേഖരിച്ചത് ജൂലൈ 22, 2012. Check date values in:
|accessdate=
and|date=
(help) - ↑ "മദ്രാസ് മെയിൽ". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 690. 2011 മെയ് 16. ശേഖരിച്ചത് 2013 മാർച്ച് 16. Check date values in:
|accessdate=
and|date=
(help) - ↑ "കൺമഷി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 750. 2012 ജൂലൈ 09. ശേഖരിച്ചത് 2013 മെയ് 08. Check date values in:
|accessdate=
and|date=
(help) - ↑ "കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ". കേരള സംഗീത നാടക അക്കാദമി. 2013 ഓഗസ്റ്റ് 19. ശേഖരിച്ചത് 2013 ഓഗസ്റ്റ് 19. Check date values in:
|accessdate=
and|date=
(help)
പുറം കണ്ണികൾതിരുത്തുക
- [1] സായാഹ്നത്തിലെ അഭ്രശോഭ - എ പി സജിഷ