സുശീൽ കുമാർ

(സുശീൽകുമാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ ഗുസ്തി താരമാണ് സുശീൽ കുമാർ. ഒളിമ്പിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ഇദ്ദേഹം.[2] ബെയ്ജിങ് ഒളിമ്പിക്‌സിൽ 66 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വെങ്കലമെഡലും[3] ലണ്ടൻ ഒളിമ്പിക്സിൽ ഇതേ ഇനത്തിൽ വെള്ളിയും നേടി. (ജനനം: മേയ് 26, 1983). ഡൽഹി നോയിഡ ഫിസിക്കൽ എഡ്യുക്കേഷൻ കോളേജ് വിദ്യാർത്‌ഥിയാണ്[4] സുശീൽ കുമാർ.

സുശീൽ കുമാർ
ജനനം (1983-05-26) മേയ് 26, 1983  (41 വയസ്സ്)[1]
തൊഴിൽകായികതാരം (ഗുസ്തി)
ഉയരം163 സെ.മീ (5 അടി 4 ഇഞ്ച്)
സുശീൽ കുമാർ
Medal record
Representing  ഇന്ത്യ
Men's Freestyle Wrestling
Olympic Games
Bronze medal – third place 2008 Beijing 66 kg
World Championships
Gold medal – first place 2010 Moscow 66 kg
Commonwealth Championship
Gold medal – first place 2003 London 60 kg
Gold medal – first place 2005 Cape Town 66 kg
Gold medal – first place 2007 London 66 kg
Gold medal – first place 2010 New Delhi 66 kg
Asian Championships
Gold medal – first place 2010 New Delhi 66 kg
Bronze medal – third place 2003 New Delhi 60 kg
Bronze medal – third place 2008 Jeju Island 66 kg

ബെയ്‌ജിങ്ങ്‌ ഒളിമ്പിക്സ്

തിരുത്തുക

കസാക്കിസ്ഥാന്റെ ലിയോനിഡ് സ്പീരിഡോനോവിനെ തോല്പിച്ചാണ് സുശീൽ കുമാർ തോല്പിച്ചത്. അഭിനവ് ബിന്ദ്ര ഷൂട്ടിങ്ങിൽ സ്വർണ്ണം നേടിയ ശേഷം ബെയ്ജിങ് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ മെഡലാണ് സുശീൽ കുമാറിന്റേത്.

66 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി ആദ്യ റൗണ്ടിൽ ഉക്രെയിനിന്റെ ആൻഡ്രി സ്റ്റാഡ്നിക്കിനോട് ഇദ്ദേഹം തോറ്റിരുന്നു (സ്കോർ:1-2,0-6). അതോടെ ഇദ്ദേഹത്തിന്റെ മെഡൽ പ്രതീക്ഷ റെപ്പചാജിലായി (ആദ്യ റൗണ്ടുകളിൽ ഫൈനലിസ്റ്റുകളുമായി തോറ്റവർക്ക് വെങ്കല മെഡലിനായി മത്സരിക്കാൻ അവസരം കൊടുക്കുന്ന രീതി). റെപ്പചാജ് ഒന്നാം റൗണ്ടിൽ ഇദ്ദേഹം അമേരിക്കയുടെ ഡഫ് സ്ക്വാബിന് തോൽപ്പിച്ചു (സ്കോർ:4-1,0-1,3-2). റെപ്പചാജ് രണ്ടാം റൗണ്ടിൽ ബെലാറസിന്റെ ആൽബെർട്ട് ബാറ്റിറോവിനെറ്റാണ് തോൽപ്പിച്ചത് (സ്കോർ:1-0,0-4,7-0). തുടർന്ന് വെങ്കല മെഡലിനായുള്ള മസ്തരത്തിൽ ലിയോനിഡ് സ്പീരിഡോനോവിനെ തോൽപ്പിച്ചുകൊണ്ട് സുശീൽ കുമാർ ബീജിങ് ഒളിമ്പിക്സിൽ ഇന്ത്യക്ക് രണ്ടാം മെഡൽ നേടിക്കൊടുത്തു (സ്കോർ:2-1,0-1,1-0).

ഈ മെഡലോടെ വർഷങ്ങൾക്ക് ശേഷം ഇന്ത്യ ഒരു ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ നേടി. 1952 ഹെൽസിങ്കി ഒളിമ്പിക്സിലാണ് ഇന്ത്യ ഇതിനു മുമ്പ് രണ്ട് മെഡലുകൾ നേടിയത്. ഒളിമ്പിക്സിസിൽ ഗുസ്തിയിൽ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. 1952 ഹെൽസിങ്കി ഒളിമ്പിക്സിൽ കെ.ഡി. യാദവ് ഫ്രീസ്റ്റൈൽ ബാന്റംബെയ്റ്റ് ഗുസ്തിയിൽ നേടിയ മെഡലാണ് ആദ്യത്തേത്.

ലണ്ടൻ ഒളിമ്പിക്സ്

തിരുത്തുക

66 കിലോ ഫ്രീസ്‌റ്റൈൽ ഗുസ്തിയിലാണ് സുശീൽ ഇത്തവണയും മത്സരിച്ചത്. പ്രീക്വാർട്ടറിൽ ലോകചാമ്പ്യനും നിലവിലെ ഒളിമ്പിക് ജേതാവുമായ തുർക്കിയുടെ റംസാൻ സഹിനെയും(2-1), ക്വാർട്ടറിൽ ഉസ്ബക്കിസ്ഥാന്റെ ഇഖ്‌ത്യോർ നവറുസോവിനെയുമാണ്(3-1) സുശീൽ തോൽപിച്ചത് .

സെമിപോരാട്ടത്തിൽ കസാക്കിസ്ഥാന്റെ അക്ഷുരെക് തനടരോവിനെ തോൽപ്പിച്ചാണ് സുശീൽ തന്റെ ആദ്യ ഒളിമ്പിക് ഫൈനലിന് യോഗ്യത നേടിയത് (3-1). ഒളിമ്പിക് ഫൈനലിൽ ഇടം നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് ബെയ്ജിങ്ങിലെ വെങ്കല മെഡൽ ജേതാവായ സുശീൽ. സുശീൽ മൊത്തം ഒൻപത് ടെക്‌നിക്കൽ പോയിന്റ് സ്വന്തമാക്കിയപ്പോൾ തനതറോവിന് ആറ് പോയിന്റ് ലഭിച്ചു.[2]

ഫൈനലിൽ ജപ്പാന്റെ ഏഷ്യൻ ഗെയിംസ് ചാമ്പ്യൻ തത്‌സുഹിരൊ യൊനെമിത്‌സുവിനോട് സുശീലിനെ തോറ്റ് (3-1)വെള്ളിമെഡൽ നേടി. എങ്കിലും രണ്ട് വ്യക്തിഗത ഒളിമ്പിക് മെഡലുകൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ, ഒളിമ്പിക്‌സിൽ വെള്ളി നേടുന്ന ആദ്യത്തെ ഇന്ത്യൻ ഗുസ്തിക്കാരൻ എന്ന നേട്ടങ്ങൾ കൈവരിക്കാൻ അദ്ദേഹത്തിനായി. മാത്രമല്ല ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ നേട്ടം ആറായി (രണ്ടു വെള്ളിയും നാല് വെങ്കലവും) ഉയർത്താനും അദ്ദേഹത്തിനായി.[5]

ഫൈനലിൽ ജപ്പാൻ താരത്തെ നേരിടാൻ സുശീൽ കുമാർ എത്തിയത് ശാരീരികമായി സുഖമില്ലാത്ത അവസ്ഥയിലായിരുന്നു. മത്സരങ്ങൾക്കിടയിൽ കഴിച്ച ആഹാരസാധനങ്ങളിലൊന്ന് സുശീലിനെ അസ്വസ്ഥനാക്കി. വയറിളക്കവും ഛർദിയും പിടിപെട്ടു.[6]

പാരിതോഷികങ്ങൾ

തിരുത്തുക

ലണ്ടൻ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയതോടെ സുശീലിനെ തേടി നിരവധി സമ്മാനങ്ങൾ എത്തി.

  • ഹരിയാണ സർക്കാർ ഒന്നരക്കോടി രൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചത്.
  • സൊനാപ്പെട്ടിൽ ഗുസ്തി അക്കാദമി തുടങ്ങാൻ സ്ഥലവും നൽകും.
  • ഡൽഹി ഗവൺമെന്റ് ഒരു കോടി രൂപ പ്രഖ്യാപിച്ചു.
  • 75 ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് നൽകുമെന്ന് റെയിൽവേ മന്ത്രി മുകുൽ റോയ് പ്രഖ്യാപിച്ചു. (സുശീലിന്റെ പരിശീലകൻ സത്പാൽ സിങ്ങിനും റെയിൽവേ ഒരു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്.)[7]
  1. Athlete Biography: Sushil Kumar. The official website of the Beijing 2008 Olympic Games.
  2. 2.0 2.1 "മെഡലുറച്ചു; സുശീൽകുമാർ ഫൈനലിൽ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-13. Retrieved 2012-08-12.
  3. WRESTLER SUSHIL KUMAR WINS BRONZE Archived 2008-08-22 at the Wayback Machine. "IBNLive", 2008 ഓഗസ്റ്റ് 20
  4. "ദേശാഭിമാനി 2008 ഓഗസ്റ്റ് 21". Archived from the original on 2008-09-17. Retrieved 2008-08-21.
  5. "സുശീൽകുമാറിന് വെള്ളി, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-13. Retrieved 2012-08-12.
  6. "സുശീൽ ഫൈനലിന് ഇറങ്ങിയത് സുഖമില്ലാതെ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-13. Retrieved 2012-08-13.
  7. "സുശീലിന് സമ്മാനപ്പെരുമഴ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-13. Retrieved 2012-08-13.



"https://ml.wikipedia.org/w/index.php?title=സുശീൽ_കുമാർ&oldid=4108202" എന്ന താളിൽനിന്ന് ശേഖരിച്ചത്