അശോകചക്രവർത്തി

അശോകചക്രവർത്തി (304 ബി.സി - 232 ബി.സി) മൗര്യ സാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു.
(Ashoka എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അശോകൻ എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ അശോകൻ (വിവക്ഷകൾ) എന്ന താൾ കാണുക. അശോകൻ (വിവക്ഷകൾ)

അശോകചക്രവർത്തി (304 ബി.സി - 232 ബി.സി) മൗര്യ സാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു. അശോകമൗര്യൻ, മഹാനായ അശോകൻ എന്നും ഇദ്ദേഹം അറിയപ്പെടുന്നു. ബി.സി 269 തൊട്ട് ബി.സി 232 വരെയാണ് അദ്ദേഹത്തിന്റെ ഭരണകാലം[1]. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഏകദേശം മുഴുവൻ ഭാഗവും ഇദ്ദേഹത്തിന്റെ അധീനതയിലായിരുന്നു. അനേകം യുദ്ധങ്ങൾ ചെയ്ത ഒരു ചക്രവർത്തിയായിരുന്നു അശോകൻ. യുദ്ധങ്ങൾ മാത്രമല്ല വിജയവും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. ഇപ്പോഴത്തെ ഇറാന്റെയും അഫ്ഗാനിസ്താന്റെയും അതിർത്തി പ്രദേശങ്ങൾ വരെ അശോക ചക്രവർത്തിയുടെ സാമ്രാജ്യം വ്യാപിച്ചു കിടന്നിരുന്നു.എന്നിരുന്നാലും കേരളത്തിൽ എവിടെയും അദ്ദേഹത്തിന് ഭരണം ഇല്ലായിരുന്നു. വിദേശികളായ കേരള പുത്രന്മാരെ കുറിച്ചും സിംഹളരെ കുറിച്ചും അദ്ദേഹം എഴുതിയിട്ടുണ്ട്.

അശോകചക്രവർത്തി
മൗര്യ സമ്രാട്ട്
ബി.സി. ഒന്നാം നൂറ്റാണ്ടിലെ ചക്രവർത്തി. ആന്ധ്രാപ്രദേശിലെ അമരാവതിയിലെ മ്യൂസീ ഗ്വൈമെറ്റിൽ സൂക്ഷിച്ചിരുന്നത്
ഭരണകാലംബി.സി. 274–232
സ്ഥാനാരോഹണംബി.സി. 270
പൂർണ്ണനാമംഅശോക ബിന്ദുസാര മൗര്യൻ
പദവികൾസമ്രാട്ട്, ചക്രവർത്തി ദേവാനാം പ്രിയൻ, പ്രിയദർശി എന്നീ സ്ഥാനപ്പേരുകളിലും അറിയപ്പെട്ടിരുന്നു
ജനനംബി.സി. 304
ജന്മസ്ഥലംപാടലീപുത്രം
മരണംബി.സി. 232 (72 വയസ്സ്)
മരണസ്ഥലംപാടലീപുത്രം
അടക്കം ചെയ്തത്ചിതാഭസ്മം ഗംഗയിൽ നിമജ്ജനം ചെയ്തു. വാരണാസി ആയിരിക്കാൻ സാദ്ധ്യതയുണ്ട്, ബി.സി. 232-ൽ മരണത്തിന് 24 മണിക്കൂറുകൾക്കുള്ളിൽ ദഹിപ്പിക്കപ്പെട്ടു.
മുൻ‌ഗാമിബിന്ദുസാരൻ
പിൻ‌ഗാമിദശരഥ മൗര്യൻ
ഭാര്യമാർ
അനന്തരവകാശികൾമഹേന്ദ്രൻ, സംഘമിത്ര, തിവാള, കുണാൽ, ജാലുകൻ, ചാരുമതി
രാജകൊട്ടാരംമൗര്യസാമ്രാജ്യം
പിതാവ്ബിന്ദുസാരൻ
മാതാവ്ധർമ്മ (ശുഭദ്രാംഗി)
മതവിശ്വാസംബുദ്ധമതം

കലിംഗ പ്രദേശം (ഇന്നത്തെ ഒറീസ്സ) പിടിച്ചെടുക്കാനുള്ള അശോകന്റെ യുദ്ധം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറി. ഈ പ്രദേശം അദ്ദേഹത്തിന്റെ പൂർവ്വികനായിരുന്ന ചന്ദ്രഗുപ്തമൗര്യനുൾപ്പെടെ ആർക്കും പിടിച്ചെടുക്കാനായിരുന്നില്ല. കലിംഗം അദ്ദേഹം കീഴടക്കിയെങ്കിലും യുദ്ധത്തിലെ നാശനഷ്ടങ്ങൾ ഇദ്ദേഹത്തിനെ ബുദ്ധമതത്തിലേയ്ക്ക് മാറുവാൻ പ്രേരിപ്പിച്ചു. സാവകാശം ഉണ്ടായ മാറ്റമായിരുന്നു ഇത്. ബി.സി. 263-ലെങ്കിലും ഇദ്ദേഹം ബുദ്ധമതത്തിലേയ്ക്കുള്ള മാറ്റം ആരംഭിച്ചിരുന്നു. ഇദ്ദേഹം പിന്നീട് ഏഷ്യയിലാകെ ബുദ്ധമതം പ്രചരിപ്പിക്കുകയും ഗൗതമ ബുദ്ധന്റെ ജീവിതത്തിലെ പല പ്രധാന സംഭവങ്ങളും നടന്നയിടങ്ങളിൽ സ്മാരകങ്ങൾ പണികഴിപ്പിക്കുകയും ചെയ്തു. രാഷ്ട്രീയ ഐക്യം സ്ഥാപിക്കാനുതകുന്ന സാംസ്കാരിക അടിത്തറ സ്ഥാപിക്കാൻ ബുദ്ധമതത്തിനാവുമെന്ന് അശോകൻ കരുതിയിരുന്നു.[2] മനുഷ്യസ്നേഹിയായ ഒരു ഭരണാധികാരി എന്ന നിലയിൽ അശോകൻ ഓർമിക്കപ്പെടുന്നു. കലിംഗശാസനത്തിൽ ജനങ്ങളെ അദ്ദേഹം "മക്കൾ" എന്നാണ് അഭിസംബോധന ചെയ്യുന്നത്. പിതാവ് എന്നനിലയിൽ അവരുടെ ക്ഷേമമാണ് താൻ കാംക്ഷിക്കുന്നത് എന്ന് അദ്ദേഹം പ്രസ്താവിക്കുന്നുണ്ട്.

ഇന്ത്യാ ചരിത്രത്തിൽ, അശോകചക്രവർത്തിചക്രവർത്തിമാരുടെ ചക്രവർത്തിയായ അശോകൻ എന്നാണ് വിവക്ഷിക്കപ്പെടുന്നത്. സംസ്കൃതത്തിൽ aśoka അശോകൻ എന്ന പേരിനർത്ഥം വേദനയില്ലാത്തത്, ദുഃഖമില്ലാത്തത് എന്നൊക്കെയാണ്. ഇദ്ദേഹത്തിന്റെ ശാസനങ്ങളിൽ ദേവാനാം പ്രീയൻ Devānāmpriya (Pali Devānaṃpiya - ദേവതകൾക്ക് പ്രീയപ്പെട്ടവൻ), പ്രിയദർശി Priyadarśin (Pali Piyadasī - എല്ലാവരെയും സ്നേഹത്തോടെ കാണുന്നവൻ) എന്നീ പേരുകളിൽ ഇദ്ദേഹം വിവക്ഷിക്കപ്പെടുന്നുണ്ട്. അശോകവാദനത്തിൽ അശോകവൃക്ഷത്തിനോട് തന്റെ പേരിനുള്ള സാമ്യം അദ്ദേഹത്തിനിഷ്ടമായിരുന്നു എന്ന് സൂചിപ്പിക്കുന്നുണ്ട്.

എ ഷോർട്ട് സ്റ്റോറി ഓഫ് ദി വേൾഡ് എന്ന തന്റെ ഗ്രന്ഥത്തിൽ എച്ച്.ജി. വെൽസ് അശോകനെപ്പറ്റി ഇങ്ങനെ എഴുതിയിട്ടുണ്ട്:

ലോകചരിത്രത്തിൽ ആയിരക്കണക്കിന് രാജാക്കന്മാർ സ്വയം "ഹൈനസ്സ്," "മജെസ്റ്റി," "എക്സാൾട്ടഡ് മജെസ്റ്റി," എന്നിങ്ങനെ അഭിസംബോധന ചെയ്തിട്ടുണ്ട്. ഇവർ അൽപ്പനാൾ തിളങ്ങിനിന്നശേഷം അപ്രത്യക്ഷമാവുകയാണ് ചെയ്തിട്ടുള്ളത്. പക്ഷേ അശോകൻ ഒരു തിളങ്ങുന്ന നക്ഷത്രത്തെപ്പോലെ ഇപ്പോഴും പ്രഭ ചൊരിഞ്ഞുകൊണ്ടിരിക്കുന്നു.

ഒരു മികച്ച ഭരണാധികാരി എന്ന നിലയിൽ മാത്രമല്ല, മറിച്ച് സ്തൂപങ്ങളിലും ശിലകളിലുമായി അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം രേഖപ്പെടുത്തിയിട്ടുള്ള ബുദ്ധമതശാസനങ്ങളുടെ പേരിലുമാണ്‌ അശോകൻ ചരിത്രത്തിൽ സ്ഥാനമുറപ്പിക്കുന്നത്. രണ്ടാം നൂറ്റാണ്ടിലെ അശോകവാദനവും ശ്രീലങ്കൻ ഗ്രന്ഥമായ മഹാവംശവും അശോകനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ബുദ്ധമതം ലോകത്തിലെ ഒരു പ്രധാന മതമായി മാറുന്നതിൽ അശോകൻ വഹിച്ച പങ്ക് വളരെ വലുതാണെന്ന് കരുതപ്പെടുന്നു.[3] ആധുനിക ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ചിഹ്നം അശോകസ്തംഭത്തിന്റെ പരിഷ്കരിച്ച രൂപമാണ്.

ജനനം, ആദ്യകാലജീവിതം

തിരുത്തുക

പാടലീപുത്രമാണ് അശോകന്റെ ജന്മസ്ഥലം. രണ്ടാം മൗര്യ ചക്രവർത്തി ബിന്ദുസാരന്റേയും പത്നി ധർമ്മയുടെയും പുത്രനായിട്ടാണ് അശോകൻ ജനിച്ചത്. വളരെ ദരിദ്രനായ ഒരു ബ്രാഹ്മണന്റെ പുത്രിയായിരുന്നു ധർമ്മ. ധർമ്മയിൽ ബിന്ദുസാരനുണ്ടാകുന്ന പുത്രൻ ഒരു മഹായോദ്ധാവാകുമെന്ന പ്രവചനം മൂലമാണ് ധർമ്മ ബിന്ദുസാരന്റെ പത്നിയായത്. മൗര്യ സാമ്രാജ്യ സ്ഥാപകനായിരുന്ന ചന്ദ്രഗുപ്ത മൗര്യൻ ഒന്നാമൻ ആയിരുന്നു അശോകന്റെ മുത്തച്ഛൻ. അശോകന് മൂത്തവരായി ഒട്ടേറെ അർദ്ധസഹോദരന്മാരുണ്ടായിരുന്നു. ധർമ്മയുടെ പുത്രനായി ഒരു ഇളയ സഹോദരനും (വിതശോകൻ) അദ്ദേഹത്തിനുണ്ടായിരുന്നു. രാജകുമാരന്മാർ മത്സരബുദ്ധികളായിരുന്നു; പഠനത്തിലും, ആയോധനകലകളിലും എല്ലാം അശോകനായിരുന്നു മുൻപിൽ. ചെറുപ്പത്തിലേ തന്നെ അസാമാന്യ ധൈര്യവും മത്സരബുദ്ധിയും പ്രകടിപ്പിച്ചിരുന്നു അശോകൻ. അതുകൊണ്ടു തന്നെ കൗമാരപ്രായത്തിൽതന്നെ പല യുദ്ധങ്ങളിലും നേരിട്ടു പങ്കെടുക്കാൻ അശോകനു കഴിഞ്ഞിരുന്നു.

അധികാരത്തിലേക്ക്

തിരുത്തുക
 
അശോക ചക്രവർത്തിയുടെ കാലത്ത് മൗര്യ സാമ്രാജ്യം (നീല നിറത്തിൽ)

ബിന്ദുസാരൻ തന്റെ രാജ്യത്തെ ഭരണസൗകര്യത്തിനായി നാലായി തിരിക്കുകയും വടക്കൻ പ്രവിശ്യയുടെ (തക്ഷശില) ഭരണാധികാരിയായി അശോകനെ ഏൽപ്പിക്കുകയും ചെയ്തു. പിന്നീട് ഉജ്ജയിനിലെ ഭരണാധികാരിയാക്കി. തക്ഷശിലയിലെ ജനങ്ങൾ അവിടത്തെ മൗര്യഭരണാധികാരികൾക്കെതിരെ പ്രക്ഷോഭമുയർത്തിയപ്പോൾ അത് നിയന്ത്രണത്തിലാക്കാൻ അശോകനെയാണ് ബിന്ദുസാരൻ നിയോഗിക്കുന്നത്. തക്ഷശിലാവാസികൾക്ക് അപ്രിയമൊന്നും ഉണ്ടാകാത്തവിധത്തിൽ അശോകൻ പ്രശ്നങ്ങൾ പരിഹരിച്ച് ഭരണസ്ഥിരത ഉറപ്പാക്കി. പിന്നീടാണ് അദ്ദേഹം ഉജ്ജയിനിയിൽ എത്തുന്നത്. ഉജ്ജയിനിലുണ്ടായിരുന്നപ്പോൾ വിദിശാവാസിയായ ഒരു വണിക്കിന്റെ മകളായ ദേവിയുമായി അശോകൻ പ്രണയത്തിലായി. അവരിൽ അശോകനു ജനിച്ച ഇരട്ടകുട്ടികളാണ് മഹേന്ദ്രനും സംഘമിത്രയും.

ഈ അവസരത്തിലാണ് പിതാവായ ബിന്ദുസാരൻ മരിക്കുന്നത്. ബിന്ദുസാരന്റെ മരണത്തെ തുടർന്ന് സഹോദരന്മാർക്കിടയിൽ കടുത്ത അധികാരവടംവലികൾ നടന്നു. ഒടുവിൽ തന്റെ അർദ്ധസഹോദരന്മാരെ എല്ലാവരെയും ഇല്ലാതാക്കി അശോകൻ മഗധയുടെ മഹാരാജാവായി. ദിവ്യവാദനത്തിൽ പറയുന്നതു പ്രകാരം തന്റെ അർദ്ധസഹോദരരായ 99 പേരേയും വധിച്ചശേഷമാണ് അശോകൻ ചക്രവർത്തി പദത്തിലേറിയതെന്നാണ്.[4] തന്റെ മറ്റൊരു മകനായ സുസീമനെ രാജാവാക്കാനായിരുന്നു ബിന്ദുസാരൻ ആഗ്രഹിച്ചത്. പക്ഷേ മന്ത്രിമാരിൽ ബഹുഭൂരിപക്ഷവും അശോകന്റെ പക്ഷത്തായിരുന്നു. ബിന്ദുസാരന്റെ രാജധാനിയിൽ ഏതാണ്ട് 500 ഓളം മന്ത്രിമാരുണ്ടായിരുന്നു. കൂടാതെ സുസീം മന്ത്രിമാരോടും പ്രജകളോടുമെല്ലാം തീരെ ദയാവായ്പില്ലാതെ പെരുമാറുന്ന ഒരാളുമായിരുന്നു. മന്ത്രിമാരിലൊരാളായ രാധാഗുപ്തന്റെ സഹായത്തോടെ അധികാരം പിടിച്ചെടുക്കുന്നതിനിടെ സുസീമൻ വധിക്കപ്പെടുകയും ചെയ്തു.[5] അശോകൻ രാജാവായി പാടലീപുത്രത്തിലേക്കു പോയപ്പോൾ ബുദ്ധമതവിശ്വാസിയായിരുന്ന ദേവി വിദിശയിൽത്തന്നെ തുടർന്നു. അക്കാലത്ത് വിദിശയിൽ ബുദ്ധമതം വേരുറപ്പിച്ചിരുന്നു. ഈ രാജ്ഞിയാണ് പിൽക്കാലത്ത് അശോകനെ ബുദ്ധമതത്തിൽ ആകൃഷ്ടനാക്കിയത് എന്നു പറയപ്പെടുന്നു.

ദേഷ്യക്കാരനും, അധാർമികനുമായിരുന്നു അശോകൻ എന്ന് ചില ചരിത്രരേഖകൾ പറയുന്നുണ്ട്. തന്നോടുള്ള വിശ്വാസ്യതയിൽ സംശയം പൂണ്ട് അശോകൻ തന്റെ 500 ഓളം മന്ത്രിമാരെ കൊലപ്പെടുത്തി. 500 ഓളം സ്ത്രീകളുള്ള ഒരു വിശാലമായ അന്ത:പുരം അശോകനുണ്ടായിരുന്നു. അശോകചക്രവർത്തിയെ കളിയാക്കിയ അന്തഃപുരത്തിലെ സ്ത്രീകളെ യാതൊരു ദാക്ഷിണ്യവും കൂടാതെ അശോകൻ വകവരുത്തിയിരുന്നു. അശോകനരകം എന്നുപേരുള്ള ഒരു തടവുമുറിയും ചക്രവർത്തിയുടെ കൊട്ടാരത്തിലുണ്ടായിരുന്നു. അതിന്റെ പുറംമോടികൾ ഒരു സ്വർഗ്ഗത്തെ അനുസ്മരിപ്പിക്കുമെങ്കിലും ഒരു നരകം തന്നെയായിരുന്നു ഉൾവശം. തന്നെ എതിർക്കുന്നവരെ അതിക്രൂരമായ പീഡനത്തിനു വിധേയമാക്കി കൊലപ്പെടുത്തിയിരുന്നു ഗിരിക്ക എന്നു പേരായ അശോകചക്രവർത്തിയുടെ ആരാച്ചാർ. ക്രൂരനായ അശോകൻ എന്നർത്ഥം വരുന്ന ചന്ദശോക എന്ന പേരും കൂടി അശോകചക്രവർത്തിക്കുണ്ടായിരുന്നു.[6] ചക്രവർത്തി പദത്തിലേറി എട്ടു വർഷങ്ങൾകൊണ്ട് തന്റെ സാമ്രാജ്യത്തിന്റെ അതിരുകൾ അശോകൻ വർദ്ധിപ്പിച്ചു. അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ കിഴക്ക് ബർമ്മ-ബംഗ്ലാദേശ് വരേയും, പടിഞ്ഞാറ് ഇറാൻ അഫ്ഗാനിസ്ഥാൻ വരേയും, തെക്ക് ഭാഗത്ത് തമിഴ്നാട്, ആന്ധ്രപ്രദേശ് വരേയും മൗര്യസാമ്രാജ്യം വിസ്തൃതമായി.[7]

കലിംഗയുദ്ധം

തിരുത്തുക

ഇന്നത്തെ ഒറീസ്സയുടെ തീരത്തോടു ചേർന്നുള്ള ഒരു പുരാതനരാജ്യമായിരുന്നു‌ കലിംഗം. കലിംഗ പിടിച്ചടക്കാനുള്ള അശോകന്റെ ശ്രമം ഒരു വൻയുദ്ധത്തിൽ കലാശിച്ചു. യുദ്ധത്തിലെ രക്തച്ചൊരിച്ചിലും ഭീകരതയും കണ്ട അശോകൻ ഇനി മേൽ യുദ്ധം ചെയ്യില്ലെന്നും ധർമ്മമാർഗ്ഗത്തിൽ ചരിക്കുമെന്നും തീരുമാനമെടുത്തു. യുദ്ധവിജയത്തിനു ശേഷം ആക്രമണം ഉപേക്ഷിക്കുന്ന ലോകചരിത്രത്തിലെ തന്നെ ഒരേ ഒരു രാജാവാണ്‌ അശോകൻ എന്നു കരുതപ്പെടുന്നു

കലിംഗയുദ്ധത്തെക്കുറിച്ചുള്ള അശോകന്റെ ശിലാശാസനം ഇങ്ങനെയാണ്‌:

ധർമ്മപ്രചരണം

തിരുത്തുക

അശോകൻ വിഭാവനം ചെയ്യുന്ന ധർമ്മത്തിൽ ദൈവത്തോടുള്ള ആരാധനയോ യാഗങ്ങളോ ഉൾപ്പെട്ടിരുന്നില്ല. ബുദ്ധന്റെ ആശയങ്ങളാണ്‌ അദ്ദേഹത്തിന്റെ ചിന്തകളെ കൂടുതൽ സ്വാധീനിച്ചിട്ടുള്ളത്. ഇഷ്ടകാര്യങ്ങൾ സാധിക്കുന്നതിനായി പൂജകളും യാഗങ്ങളും നടത്തുന്നത് അനാവശ്യമാണെന്നും പകരം ഭൃത്യരോടും നന്നായി പെരുമാറുക, മുതിർന്നവരെ ബഹുമാനിക്കുക, എല്ലാ ജീവികളോടും ദയകാണിക്കുക, ബ്രാഹ്മണർക്കും ഭിക്ഷുക്കൾക്കും ദാനം നൽകുക തുടങ്ങിയ കാര്യങ്ങൾ പൂജകളേക്കാൾ യോഗ്യമാണെന്ന് അദ്ദേഹം അനുശാസിച്ചു. ഒരുവൻ അവന്റെ മതത്തെ പുകഴ്‌ത്തുന്നതും മറ്റൊരാളുടെ മതത്തെ ഇകഴ്‌ത്തുന്നതും തെറ്റാണ്‌. അതുകൊണ്ട് മറ്റൊരാളുടെ മതത്തെ മനസ്സിലാക്കി അതിനെ ബഹുമാനിക്കുകയാണ്‌ വേണ്ടത് .

തന്റെ സാമ്രാജ്യത്തിലെ വിവിധമതാനുയായികളായ ജനങ്ങൾ തമ്മിലുണ്ടായിരുന്ന സ്പർദ്ധ, ദൈവപ്രീതിക്കായുള്ള മൃഗബലി, ഭൃത്യരോടും അടിമകളോടും വളരെ മോശമായി പെരുമാറുക, കുടുംബത്തിനകത്തും അയൽപക്കത്തുമായുള്ള ജനങ്ങളുടെ കലഹം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കേണ്ട ചുമതല തനിക്കുണ്ടെന്ന് അദ്ദേഹം കരുതി. ഇവ പരിഹരിക്കുന്നതിന്‌ ധർമ്മ മഹാമത്ത എന്ന പേരിൽ ഉദ്യോഗസ്ഥരെ അദ്ദേഹം നിയമിച്ചു. ഇവർ വിവിധദേശങ്ങൾ സന്ദർശിച്ച് ജനങ്ങളെ ധർമ്മമാർഗ്ഗം ഉപദേശിച്ചു.

ഇതിനു പുറമേ അശോകൻ തന്റെ സന്ദേശങ്ങൾ പാറകളിലും തൂണുകളിലും കൊത്തിവച്ചു. അക്ഷരാഭ്യാസമില്ലാത്തവർക്ക് ഇത് വായിച്ചു കേൾപ്പിക്കുന്നതിനും അശോകൻ തന്റെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ധർമ്മമാർഗ്ഗം പ്രചരിപ്പിക്കുന്നതിന്‌ അശോകൻ സിറിയ, ഈജിപ്ത്, ഗ്രീസ്, ശ്രീലങ്ക തുടങ്ങിയ വിദൂരദേശങ്ങളിലേക്കും ദൂതന്മാരെ അയച്ചു.

ശിലാശാസനങ്ങൾ

തിരുത്തുക

തന്റെ സന്ദേശങ്ങൾ ശിലാലിഖിതങ്ങളിലൂടെ ജനങ്ങളിലേക്കെത്തിച്ച ആദ്യ ചക്രവർത്തിയാണ്‌ അശോകൻ. അശോകന്റെ മിക്കവാറും ശിലാശാസനങ്ങളും പ്രാകൃതഭാഷയിലായിരുന്നു. മിക്കവാറും ബ്രാഹ്മി ലിപിയിലാണ്‌ ഇവ രചിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ അഫ്ഘാനിസ്താനിൽ അരമായഭാഷയിലും, ഗ്രീക്ക് സംസാരിക്കുന്ന പ്രദേശങ്ങളിൽ ഗ്രീക്കുഭാഷയിലുമുള്ള ശിലാശാസനങ്ങൾ കണ്ടെടുത്തിട്ടുണ്ട്. അഫ്ഘാനിസ്ഥാനിലെ പ്രാകൃതഭാഷാശാസനങ്ങൾ ഖരോശ്ഥി ലിപിയിലായിരുന്നു എഴുതപ്പെട്ടിട്ടുള്ളത്[8]‌.

അറിവുകൾ

തിരുത്തുക

അശോകന്റെ ചരിത്രം കൂടുതലും ലോകത്തിന്‌ ലഭ്യമായത്, ശ്രീലങ്കയിൽ പ്രചാരിച്ചിരുന്ന ബുദ്ധമതചരിത്രഗ്രന്ഥങ്ങളിൽ നിന്നാണ്‌[9]

 1. എൻ.എ, നിഗം (1978). എഡിക്ട്സ് ഓഫ് അശോക. മിഡ്വേ റീപ്രിന്റ്. p. 1. ISBN 978-0226586113. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
 2. ജെറി, ബെന്റ്ലി (1993). ഓൾഡ് വേൾഡ് എൻകൗണ്ടേഴ്സ് - ക്രോസ്സ് കൾച്ചറൽ കോൺടാക്ട്സ് ആന്റ് എക്സ്ചേഞ്ച് ഇൻ പ്രീ മോഡേൺ ടൈംസ്. ന്യൂയോർക്ക്: ഓക്സഫഡ് സർവ്വകലാശാല പ്രസ്സ്. p. 46. ISBN 978-0195076400.
 3. ബ്രൂസ് റിച്ച്. ടു അപ്ഹോൾഡ് ദ വേൾഡ് - ഓഥർ ഡിസ്കഷൻ Archived 2013-04-26 at the Wayback Machine.
 4. ഗ്യാൻ സ്വരൂപ്, ഗുപ്ത (1999). ഇന്ത്യാ ഫ്രം ഇൻഡസ് വാലി സിവിലൈസേഷൻ ആന്റ് മൗര്യാസ്. സൗത്ത് ഏഷ്യ ബുക്സ്. ISBN 978-8170227632.
 5. റോമില, ഥാപ്പർ (2012). അശോകാ ആന്റ് ഡിക്ലൈൻ ഓഫ് മൗര്യാസ്. ഓക്സഫഡ് സർവ്വകലാശാല പ്രസ്സ്. ISBN 978-0198077244.
 6. പ്രദീപ്, ഭട്ടാചാര്യ (2002 ഏപ്രിൽ 23). "ദ അൺനോൺ അശോക". ബോലോജി പോർട്ടൽ. Archived from the original on 2013-09-05. Retrieved 2023-09-10. {{cite web}}: Check date values in: |date= (help)CS1 maint: bot: original URL status unknown (link)
 7. ഉപീന്ദർ സിംഗ് (2008). എ ഹിസ്റ്ററി ഓഫ് ആൻഷ്യന്റ് ആന്റ് ഏർലി മെഡിവൽ ഇന്ത്യ: ഫ്രം ദ സ്റ്റോൺ ഏജ് ടു ദ 12 സെഞ്ച്വറി. പിയേഴ്സൺ എഡ്വുക്കേഷൻ. ISBN 978-81-317-1677-9.
 8. വോഗ്ലെസാങ്, വില്ലെം (2002). "8 - ദ ഗ്രീക്ക്സ്". ദ അഫ്ഗാൻസ്. ലണ്ടൻ: വില്ലി-ബ്ലാക്ക്വെൽ, ജോൺ വില്ലി & സൺസ്. p. 126. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
 9. രാമചന്ദ്രൻ, സി.കെ. (2008-07-27). "വാഗ്‌ഭടനെത്തേടി ശ്രീലങ്കയിൽ". മാതൃഭൂമി വാരാന്തപ്പതിപ്പ്. Archived from the original on 2008-07-29. Retrieved 2008-07-28.

ഗ്രന്ഥസൂചിക

തിരുത്തുക
 • Ahir, D. C. (1995). Asoka the Great. Delhi: B. R. Publishing.
 • Bhandarkar, D.R. (1969). Aśoka (4th ed.). Calcutta: Calcutta University Press.
 • Bongard-Levin, G. M. Mauryan India (Stosius Inc/Advent Books Division May 1986) ISBN 0-86590-826-5
 • Chauhan, Gian Chand (2004). Origin and Growth of Feudalism in Early India: From the Mauryas to AD 650. Munshiram Manoharlal, Delhi. ISBN 978-81-215-1028-8
 • Durant, Will (1935). Our Oriental Heritage. New York: Simon and Schuster.
 • Falk, Harry. Asokan Sites and Artefacts - A Source-book with Bibliography (Mainz : Philipp von Zabern, [2006]) ISBN 978-3-8053-3712-0
 • Gokhale, Balkrishna Govind (1996). Asoka Maurya (Twayne Publishers) ISBN 978-0-8290-1735-9
 • Hultzsch, Eugene (1914). The Date of Asoka, The Journal of the Royal Asiatic Society of Great Britain and Ireland (Oct., 1914), pp. 943–951. Article stable URL.
 • Keay, John. India: A History (Grove Press; 1 Grove Pr edition May 10, 2001) ISBN 0-8021-3797-0
 • Mookerji, Radhakumud (1962). Aśoka (3rd ed.). Delhi: Motilal Banarsidas.
 • Nikam, N. A.; McKeon, Richard (1959). The Edicts of Aśoka. Chicago: University of Chicago Press.
 • Sastri, K. A. Nilakanta (1967). Age of the Nandas and Mauryas. Reprint: 1996, Motilal Banarsidass, Delhi. ISBN 978-81-208-0466-1
 • Singh, Upinder (2012). "Governing the State and the Self: Political Philosophy and Practice in the Edicts of Aśoka," South Asian Studies, 28:2 (University of Delhi: 2012), pp. 131–145. Article stable URL.
 • Swearer, Donald. Buddhism and Society in Southeast Asia (Chambersburg, Pennsylvania: Anima Books, 1981) ISBN 0-89012-023-4
 • Thapar, Romila. (1973). Aśoka and the decline of the Mauryas. 2nd Edition. Oxford University Press, Reprint, 1980. SBN 19-660379 6.
 • von Hinüber, Oskar. (2010). "Did Hellenistic Kings Send Letters to Aśoka?" Journal of the American Oriental Society, 130:2 (Freiburg: 2010), pp. 261–266.

പുറ‌ത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
 
Wikisource has the text of the 1911 Encyclopædia Britannica article Asoka.
അശോകചക്രവർത്തി
മൗര്യസാമ്രാജ്യം
Born: ബി.സി 304 Died: ബി.സി. 232
മുൻഗാമി ഭരണകാലം
ബി.സി. 272–232
പിൻഗാമി
"https://ml.wikipedia.org/w/index.php?title=അശോകചക്രവർത്തി&oldid=3972321" എന്ന താളിൽനിന്ന് ശേഖരിച്ചത്