തിവാള
തിവാള മൗര്യൻ, മൗര്യ രാജകുമാരൻ, മൗര്യചക്രവർത്തിയായിരുന്ന മഹാനായ അശോകനു റാണി കൗർവ്വകിയിൽ ജനിച്ച പുത്രൻ. തിവാളയെ കൂടാതെ ഒരു പുത്രി കൂടി കൗവ്വകിയിൽ അശോകനു ജനിച്ചിരുന്നു. ബാല്യത്തിൽ തന്നെ കുട്ടി മരിച്ചു പോയി. അശോകനെ ബുദ്ധമതത്തിലേക്ക് ആകർഷിപ്പിക്കുന്നതിലും ധർമ്മപ്രചാരണം നടത്തിക്കുന്നതിലും മുഖ്യപങ്കു വഹിച്ചവരിൽ പ്രഥമസ്ഥാനിയം തിവാളയുടെ മാതാവായ കൗർവ്വകിയ്ക്കാണ്.[2] Ashoka further states that on her advice, he was embarking on a series of welfare measures for the people.[2] അശോകന്റെ കാലത്തെ ശിലാശാസനങ്ങളിൽ റാണി കൗർവ്വകിയുടേയും പുത്രൻ തിവാള മൗര്യന്റേയും (തിവാര മൗര്യൻ) പേരുകൾ ലഭ്യമാണ്. മറ്റുപത്നിമാരുടെയും മക്കളുടെയും പേരുകൾ ശിലാശാസനങ്ങളിൽ പ്രതിപാദിച്ചിട്ടില്ല എന്നുള്ളതും ഏടുത്തു പറയേണ്ട പ്രത്യേകതയാണ്.[3][4]
തിവാള മൗര്യൻ | |
---|---|
മൗര്യ രാജകുമാരൻ | |
പദവികൾ | മൗര്യ രാജകുമാരൻ, തക്ഷശിലയിലെ രാജാവ്[1] |
ജന്മസ്ഥലം | പാടലീപുത്രം, ഇന്നത്തെ ബീഹാർ |
മുൻഗാമി | അശോകൻ |
രാജകൊട്ടാരം | മൗര്യസാമ്രാജ്യം |
പിതാവ് | അശോക ചക്രവർത്തി |
മാതാവ് | റാണി കൗർവ്വകി |
മതവിശ്വാസം | ബുദ്ധമതം |
ബാല്യം, തക്ഷശിലാ ഭരണാധികാരി
തിരുത്തുകകൗർവ്വകി തിവാളയ്ക്കു ജന്മം കൊടുത്തത് പാടലീപുത്രയിലാണന്നു കരുതുന്നു. അശോകന്റെ പ്രിയപുത്രനായാണ് തിവാള മൗര്യനെപറ്റി ചരിത്രം കുറിച്ചിരിക്കുന്നത്. അശോകന്റെ കാലത്ത് അദ്ദേഹം പുത്രനെ തക്ഷശിലയുടെ ഭരണാധികാരിയാക്കിയിരുന്നു. മഹാറാണി ദേവിയിൽ ജനിച്ച തന്റെ മൂത്തപുത്രൻ മഹേന്ദ്രനെ തന്റെ പിന്തുടർച്ചവകാശിയായി അശോകൻ കരുതിയിരുന്നെങ്കിലും മഹേന്ദ്രനു രാജാധികാരത്തിൽ ഒട്ടും മോഹമില്ലന്നു മനസ്സിലാക്കിയ അശോകൻ തന്റെ അന്തരവകാശിയായി കണ്ടത് തിവാള രാജകുമാരനെയാണ്. പക്ഷെ അശോകന്റെ അവസാനകാലത്ത് കുണാല രാജകുമാരൻ രാജ്യാധികാരം അവകാശപ്പെടുകയും അശോകൻ കുണാലയുടെ പുത്രൻ സമ്പ്രതിയെ തന്റെ അന്തരവകാശിയായി പ്രഖ്യാപിക്കുകയുമായിരുന്നു. അതിനാൽ തിവാളയ്ക്ക് മഗധയുടെ രാജ്യാധികാരം ലഭിച്ചില്ല. [5]
അവലംബം
തിരുത്തുക- ↑ Beni Madhab Barua (1969). Asoka and his inscriptions. New Age Publishers. p. 61.
- ↑ 2.0 2.1 Imran Khan (October 27, 2001). "Asoka stirs up the historians". Rediff. Retrieved December 15, 2012.
- ↑ "The Queen Edict". Buddha's World. 1999. Retrieved 2009-03-05.
- ↑ Thapar, Romila (1973). Aśoka and the decline of the Mauryas. Oxford University Press. p. 30.
- ↑ Beni Madhab Barua (1969). Asoka and his inscriptions. New Age Publishers. p. 61.