പ്രധാന മെനു തുറക്കുക

ഉജ്ജയിൻ

(ഉജ്ജയിനി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പണ്ട് ഉജ്ജയിനി എന്ന പേരിൽ അറിയപ്പെട്ടിരുന്നു. അവന്തി രാജ്യത്തിന്റെ തലസ്ഥാനം എന്ന് മഹാഭാരതത്തിലും ഈ നഗരം പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഹിന്ദുക്കളുടെ ഏഴ് പുണ്യനഗരങ്ങളിലൊന്നാണ് ഇത്. 12 വർഷത്തിലൊരിക്കൽ ഇവിടെ കുംഭമേള നടക്കാറുണ്ട്. മഹാകാലേശ്വർ ജ്യോതിർലിംഗം ഇവിടെ സ്ഥിതി ചെയ്യുന്നു. ശ്രീകൃഷ്ണൻ, ബലരാമൻ, സുദാമാവ്(കുചേലൻ) എന്നിവർ ഗുരുകുലവിദ്യാഭ്യാസം നടത്തിയ സാന്ദീപനി മഹർഷിയുടെ ആശ്രമം ഈ നഗരത്തിനടുത്തായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഭാരതീയ ഭൂമിശാസ്ത്രപ്രകാരമുള്ള 0° രേഖാംശം ഈ നഗരത്തിലൂടെയാണ്.

ഉജ്ജയിൻ
Location of ഉജ്ജയിൻ
ഉജ്ജയിൻ
Location of ഉജ്ജയിൻ
in മദ്ധ്യപ്രദേശ്
രാജ്യം  ഇന്ത്യ
സംസ്ഥാനം മദ്ധ്യപ്രദേശ്
ജില്ല(കൾ) ഉജ്ജയിൻ
ജനസംഖ്യ 4,29,933 (2001)
സമയമേഖല IST (UTC+5:30)
വെബ്‌സൈറ്റ് ujjain.nic.in

Coordinates: 23°10′58″N 75°46′38″E / 23.182778°N 75.777222°E / 23.182778; 75.777222 മദ്ധ്യപ്രദേശിൽ ക്ഷിപ്രാനദിയുടെ തീരത്തുള്ള ഒരു പുരാതന നഗരമാണ് ഉജ്ജയിൻ. ഉജ്ജയിൻ ജില്ലയുടെ ആസ്ഥാനം കൂടിയാണിത്.

ചരിത്രംതിരുത്തുക

ബുദ്ധകാലഘട്ടത്തിലെ രേഖകളിലും ഈ നഗരം അവന്തി രാജ്യത്തിന്റെ തലസ്ഥാനം എന്ന നിലയിൽ പരാമർശിക്കപ്പെട്ടിരുന്നു. ക്രിസ്തുവിനു് മുമ്പ് നാലാം നൂറ്റാണ്ട് മുതൽക്കുതന്നെ പ്രഥമ രേഘാംശമായും അറിയപ്പെട്ടിരുന്നു. മൗര്യസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നപ്പോൾ, പിൽക്കാലത്ത് ചക്രവർത്തിയായ അശോകരാജകുമാരൻ ഈ പ്രവിശ്യയിലെ കലാപം അടിച്ചമർത്തുന്നതിനായി നിയോഗിക്കപ്പെടുകയും, ഉജ്ജയിനിയിൽ താമസിക്കുകയും ചെയ്തിട്ടുണ്ട്.

മൗര്യകാലഘട്ടത്തിനു ശേഷം ശുംഗരും ശതവാഹനരും തുടർച്ചയായി ഭരിച്ചു. പിന്നീട് രണ്ടാം നൂറ്റാണ്ട് മുതൽ നാലാം നൂറ്റാണ്ട് വരെ റോർ എന്ന നാടോടി ഗോത്രങ്ങൾ ഈ നഗരം ഭരിച്ചു. ഗുപ്ത സാമ്രാജ്യത്തിന്റെ വരവോടെ ഉജ്ജയിനിയുടെ പ്രാമുഖ്യം വർദ്ധിച്ചു. ചന്ദ്രഗുപ്തൻ രണ്ടാമന്റെ(വിക്രമാദിത്യൻ) തലസ്ഥാനം ഉജ്ജയിനിയായിരുന്നു. നിരവധി ഐതിഹ്യങ്ങളിലെ വീരനായകനായിരുന്ന വിക്രമാദിത്യനുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ ഇന്നും ഉജ്ജയിനിൽ സഞ്ചാരികളെ ആകർഷിക്കുന്നു. ഇദ്ദേഹത്തിന്റെ സദസ്സിലെ നവരത്നങ്ങൾ എന്നറിയപ്പെട്ടിരുന്ന പണ്ഡിതരുടെ കാലത്ത് ഉജ്ജയിനി സാഹിത്യം, ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം എന്നിവയുടെ കേന്ദ്രമായി മാറി.

1235-ൽ ഇൽത്തുമിഷ് ഈ നഗരം കീഴടക്കി. മുഗൾകാലഘട്ടത്തിൽ, അക്ബറിനു കീഴിൽ ഉജ്ജയിനി മാൾവയുടെ തലസ്ഥാനമായി.

പതിനെട്ടാം നൂറ്റാണ്ടിൽ മറാഠാ സാമ്രാജ്യത്തിന്റെ കാലത്ത് ഉജ്ജയിനി സിന്ധ്യായുടെ കീഴിലായി. പിന്നീട് 1947 വരെ ഗ്വാളിയോറിന്റെ ഭാഗമായിരുന്നു. സ്വാതന്ത്യലബ്ധിയോടെ ഗ്വാളിയോർ ഇന്ത്യൻ യൂണിയനിൽ ലയിച്ചപ്പോൾ ഉജ്ജയിൻ മദ്ധ്യഭാരത് സംസ്ഥാനത്തിന്റെ ഭാഗമായി. 1956-ൽ മദ്ധ്യഭാരത് മധ്യപ്രദേശിൽ ലയിച്ചു.

മറ്റു പേരുകൾതിരുത്തുക

ഉജ്ജയിനിയുടെ പഴക്കവും പ്രശസ്തിയും മൂലം നിരവധി പേരുകളിൽ ഈ നഗരം അറിയപ്പെടുന്നു.

  • അവന്തിക
  • പദ്മാവതി
  • കുശസ്ഥലി
  • ഭഗവതി
  • ഹരണ്യവതി
  • കുമുദവതി
  • ഉദേനി
  • വിശാല

കൂടാതെ ഗ്രീക്ക് ഭാഷയിൽ ഒസീൻ എന്നും രേഖപ്പെടുത്തി കാണാം.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഉജ്ജയിൻ&oldid=2824165" എന്ന താളിൽനിന്ന് ശേഖരിച്ചത്