മൗര്യ സാമ്രാജ്യത്തിലെ രണ്ടാമത്തെ ചക്രവർത്തിയായിരുന്നു ബിന്ദുസാരൻ (ജനനം: ക്രി.മു. 320, ഭരണകാലം: ക്രി.മു. 298 - ക്രി.മു. 272). ചന്ദ്രഗുപ്ത മൗര്യൻ ആയിരുന്നു ബിന്ദുസാരന്റെ മുൻഗാമി. ബിന്ദുസാരന്റെ ഭരണകാലത്ത് സാമ്രാജ്യം തെക്കോട്ട് വികസിച്ചു. സുമനൻ, അശോകൻ എന്നിങ്ങനെ രണ്ട് ആണ്മക്കളാണ് ബിന്ദുസാരന് ഉണ്ടായിരുന്നത്. ഇവർ തക്ഷശില, ഉജ്ജയിൻ എന്നിവിടങ്ങളിലെ ഭരണാധികാരികളായിരുന്നു. ഗ്രീക്കുകാർ ബിന്ദുസാരനെ അമിത്രോകോട്ടസ്[1]‌, അഥവാ അല്ലിട്രോച്ചേഡസ് എന്ൻ വിളിച്ചു. സംസ്കൃത പദമായ 'അമിത്രഘട്ട' (ശത്രുക്കളുടെ നിഗ്രഹകൻ) എന്ന പദത്തിന്റെ ഗ്രീക്ക് തർജ്ജിമയാണ് ഇത്.[2]

ബിന്ദുസാരൻ
മൗര്യ ചക്രവർത്തി
ഭരണകാലംക്രി.മു. 298 - ക്രി.മു. 272
മുൻ‌ഗാമിചന്ദ്രഗുപ്ത മൗര്യൻ
പിൻ‌ഗാമിഅശോക ചക്രവർത്തി
രാജകൊട്ടാരംമൗര്യ സാമ്രാജ്യം
പിതാവ്ചന്ദ്രഗുപ്ത മൗര്യൻ
മാതാവ്ദുർധര

ചന്ദ്രഗുപ്തന്റെയും ദുർധരയുടെയും മകനായ ബിന്ദുസാരൻ ഭരണമേറ്റപ്പോൾ സാമ്രാജ്യം ഇന്നത്തെ വടക്കേ ഇന്ത്യ, മദ്ധ്യ ഇന്ത്യ, കിഴക്കേ ഇന്ത്യ എന്നിവിടങ്ങളും അഫ്ഗാനിസ്ഥാൻ, ബലൂചിസ്ഥാൻ എന്നിവയുടെ ഭാഗങ്ങളും ചേർന്നതായിരുന്നു. ബിന്ദുസാരൻ ഇന്ത്യയുടെ തെക്കൻ ഭാഗത്തേയ്ക്ക് (ഇന്നത്തെ കർണ്ണാടക പ്രദേശം) സാമ്രാജ്യം വ്യാപിപ്പിച്ചു. പതിനാറ് രാജ്യങ്ങളെ ആക്രമിച്ച് കീഴടക്കി ബിന്ദുസാരൻ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ മിക്കഭാഗവും തന്റെ ഭരണത്തിനു കീഴിലാക്കി. (രണ്ട് സമുദ്രങ്ങൾക്ക് ഇടയ്ക്കുള്ള ഭൂമി ബിന്ദുസാരൻ പിടിച്ചടക്കിയെന്ന് - ബംഗാൾ ഉൾക്കടൽ, അറബിക്കടൽ എന്നിവയ്ക്ക് ഇടയ്ക്കുള്ള പ്രദേശം - പറയപ്പെടുന്നു). ബിന്ദുസാരൻ സൗഹൃദ രാജ്യങ്ങളായ ചോളർ‍, പാണ്ഡ്യർ, ചേരർ എന്നിവരെ ആക്രമിച്ചില്ല. ഈ തെക്കൻ രാജ്യങ്ങൾ ഒഴിച്ചാൽ കലിങ്കം (ഇന്നത്തെ ഒറീസ്സ) മാത്രമായിരുന്നു ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ബിന്ദുസാരന്റെ സാമ്രാജ്യത്തിൽ ഉൾപ്പെടാത്ത രാജ്യം. ബിന്ദുസാരന്റെ ഭരണത്തിൻ കീഴിൽ ഉജ്ജയിനിന്റെ ഭരണാധികാരിയായിരുന്ന മകൻ അശോകൻ പിന്നീട് കലിങ്കം പിടിച്ചടക്കി.

Maurya Empire
 
The Maurya Empire at its largest extent under Ashoka the Great.
Imperial Symbol:
The Lion Capital of Ashoka
Founder Chandragupta Maurya
Preceding State(s) Nanda Dynasty of Magadha
Mahajanapadas
Languages Pali
Prakrit
Sanskrit
Religions Buddhism
Hinduism
Jainism
Capital Pataliputra
Head of State Samraat (Emperor)
First Emperor Chandragupta Maurya
Last Emperor Brhadrata
Government Centralized Absolute Monarchy with Divine Right of Kings as described in the Arthashastra
Divisions 4 provinces:
Tosali
Ujjain
Suvarnagiri
Taxila
Semi-independent tribes
Administration Inner Council of Ministers (Mantriparishad) under a Mahamantri with a larger assembly of ministers (Mantrinomantriparisadamca).
Extensive network of officials from treasurers (Sannidhatas) to collectors (Samahartas) and clerks (Karmikas).
Provincial administration under regional viceroys (Kumara or Aryaputra) with their own Mantriparishads and supervisory officials (Mahamattas).
Provinces divided into districts run by lower officials and similar stratification down to individual villages run by headmen and supervised by Imperial officials (Gopas).
Area 5 million km² [3] (Southern Asia and parts of Central Asia)
Population 50 million [4] (one third of the world population [5])
Currency Silver Ingots (Panas)
Existed 322–185 BCE
Dissolution Military coup by Pusyamitra Sunga
Succeeding state Sunga Empire

പിതാവായ ചന്ദ്രഗുപ്തന്റെയോ മകനായ അശോകന്റെയോ ജീവിതത്തെ അപേക്ഷിച്ച് ബിന്ദുസാരന്റെ ജീവിതത്തെക്കുറിച്ച് അധികം രേഖകളില്ല. ചാണക്യൻ ബിന്ദുസാരന്റെ ഭരണകാലത്ത് പ്രധാനമന്ത്രിയായിരുന്നു. ബിന്ദുസാരന്റെ ഭരണകാലത്ത് തക്ഷശിലയിലെ ജനങ്ങൾ രണ്ടുപ്രാവശ്യം കലാപം നടത്തി.

സെല്യൂസിഡ് സാമ്രാജ്യം (ദീമാക്കസ് തുടങ്ങിയവർ), ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സ്ഥാനപതികൾ ബിന്ദുസാരന്റെ കൊട്ടാരം സന്ദർശിച്ചു. ഹെല്ലനിക ലോകവുമായി ബിന്ദുസാരൻ നല്ല ബന്ധം പുലർത്തി. ബിന്ദുസാരന്റെ പിതാവായ ചന്ദ്രഗുപ്ത മൗര്യൻ ഒരു ജൈനമത വിശ്വാസിയായിരുന്നെങ്കിലും ബിന്ദുസാരൻ അജീവിക (എല്ലാവരുടെയും സമത്വം പ്രചരിപ്പിക്കുന്ന ഒരു ഹിന്ദുമത ശാഖ) വിശ്വാസിയായിരുന്നു

ബിന്ദുസാരൻ ക്രി.മു. 272-ൽ അന്തരിച്ചു. (ചില രേഖകൾ പ്രകാരം ബിന്ദുസാരന്റെ മരണം ക്രി.മു. 268-ൽ ആണ്). ബിന്ദുസാരനു ശേഷം ബി.സി.ഇ. 273-ൽ[1]‌ മകനായ അശോകൻ കിരീടധാരിയായി.

  1. 1.0 1.1 Voglesang, Willem (2002). "8 - The Greeks". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 126. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. :"Both of these men (Megasthenes and Deimachus) were sent ambassadors to Palimbothra (Pataliputra): Megasthenes to Sandrocottus, Deimachus to Allitrochades his son" (Strabo II,I, 9). Strabo II,I, 9
  3. Peter Turchin, Jonathan M. Adams, and Thomas D. Hall. East-West Orientation of Historical Empires. University of Connecticut, November 2004.
  4. Roger Boesche (2003). "Kautilya’s Arthashastra on War and Diplomacy in Ancient India", The Journal of Military History 67 (p. 12).
  5. Colin McEvedy and Richard Jones (1978), "Atlas of World Population History", Facts on File (p. 342-351). New York.
മുൻഗാമി മൗര്യ ചക്രവർത്തി
ക്രി.മു. 298-ക്രി.മു. 272
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ബിന്ദുസാരൻ&oldid=4018472" എന്ന താളിൽനിന്ന് ശേഖരിച്ചത്