2018: എവരിവൺ ഇസ് എ ഹീറോ
ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്ത 2023 മലയാള ചിത്രം
2018:എവരിവൺ ഇസ് എ ഹീറോ 2018-ൽ കേരളം നേരിട്ട പ്രളയം പ്രമേയമാക്കി ജൂഡ് അന്താണി ജോസഫ് സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ്.[3]കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, നരേൻ, ലാൽ, ഇന്ദ്രൻസ്, അജു വർഗീസ്, കലയരസൻ, തൻവി റാം, ശിവദ, ഗൗതമി നായർ, വിനീത കോശി എന്നിവരടങ്ങുന്ന സംഘമാണ് ഇതിൽ അഭിനയിക്കുന്നത്.[4][5][6]
2018: എവരിവൺ ഇസ് എ ഹീറോ | |
---|---|
സംവിധാനം | ജൂഡ് അന്താണി ജോസഫ് |
നിർമ്മാണം |
|
രചന |
|
അഭിനേതാക്കൾ | |
സംഗീതം | നോബിൻ പോൾ |
ഛായാഗ്രഹണം | അഖിൽ ജോർജ് |
ചിത്രസംയോജനം | ചമൻ ചാക്കോ |
സ്റ്റുഡിയോ |
|
വിതരണം | കാവ്യ ഫിലിം കമ്പനി |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹15−18 കോടി |
സമയദൈർഘ്യം | 150 മിനുട്ട്സ് |
ആകെ | ₹200 കോടി[2] |
ഇത് ആദ്യം 2023 ഏപ്രിൽ 21 ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു, അത് മലയാളത്തിൽ 2023 മെയ് 5 ലേക്ക് മാറ്റിവയ്ക്കുകയും ഹിന്ദിയിൽ 2023 മെയ് 26 ന് തിയറ്ററുകളിൽ റിലീസ് ചെയ്യുകയും ചെയ്തു.[7]
കഥാസംഗ്രഹം
തിരുത്തുക2018 ലെ വിനാശകരമായ വെള്ളപ്പൊക്ക സമയത്ത് ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകൾ ദുരന്തകരമായ പ്രത്യാഘാതങ്ങൾ ചിത്രം വീക്ഷിക്കുന്നു. ദുരന്തത്തെ അതിജീവിക്കാൻ കേരളത്തിലെ ജനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നു.
അഭിനേതാക്കൾ
തിരുത്തുക- കുഞ്ചാക്കോ ബോബൻ- ആഭ്യന്തര സെക്രട്ടറി ഷാജി പുന്നൂസ്
- ടൊവിനോ തോമസ് -അനൂപ്, മുൻ ആർമി ഓഫീസർ
- ആസിഫ് അലി- മാത്തച്ചന്റെ ഇളയ മകൻ നിക്സൺ
- വിനീത് ശ്രീനിവാസൻ -രമേശൻ
- വിനീത കോശി -ഗർഭിണിപ്പെണ്ണ്
- അപർണ ബാലമുരളി -നൂറ, ടി.വി റിപ്പോർട്ടർ
- തൻവി റാം -മഞ്ജു
- ശിവദ നായർ -ഷാജിയുടെ സുന്ദരിയായ ഭാര്യ
- ലാൽ -മാത്തച്ചൻ
- കലൈയരശൻ -സേതുപതി
- നരേൻ -മാത്തച്ചന്റെ മൂത്ത മകൻ വിൻസ്റ്റൺ
- അജു വർഗീസ് -ടാക്സി ഡ്രൈവർ കോശി
- ഹരി കൃഷ്ണൻ- അലക്സ്, അനൂപിന്റെ സുഹൃത്ത്, ചാണ്ടിയുടെ മകൻ
- ഗൗതമി നായർ -രമേശന്റെ ഭാര്യ അനുപമ
- സിദ്ദിഖ്-നൂറയുടെ പിതാവ്
- രഞ്ജി പണിക്കർ -അനുവിന്റെ അച്ഛൻ
- സുധീഷ് -വർഗീസ്സ്
- ജനാർദ്ദനൻ -മുഖ്യമന്ത്രി
- ഇന്ദ്രൻസ് -ഭാസി
- ജാഫർ ഇടുക്കി -മഞ്ജുവിന്റെ അച്ഛൻ അരവിന്ദൻ
- ദേവനന്ദ -ഷാജിയുടെ മകൾ
- വൃദ്ധി വിശാൽ - ഗർഭിണിപ്പെണ്ണിന്റെ മകൾ
- ഗിലു ജോസഫ് -ജിജി
- ജോയ് മാത്യു -ചാണ്ടി
- ശ്രീജിത്ത് രവി -അനൂപിന്റെ സുഹൃത്ത്
- ജി. സുരേഷ് കുമാർ- അനൂപിന്റെ അച്ഛൻ
- ജയകൃഷ്ണൻ -ജില്ലാ കളക്ടർ
- കൃഷ്ണ -സബ് കളക്ടർ
- ജയകുമാർ- രവി
- പി.ശ്രീകുമാർ-എസ്. ജോസഫ്
- റോണി ഡേവിഡ്-ജോസഫിന്റെ സഹോദരനായ ക്ലീറ്റസ്
- കലാഭവൻ ഹനീഫ്- ഡാം ഓപ്പറേറ്റർ കരുണൻ
- പോളി വൽസൻ- പോലീസ് കോൺസ്റ്റബിൾ
- ഷെബിൻ ബെൻസൺ -നഹാസ്
- ശോഭ മോഹൻ- രമേശന്റെ അമ്മ
- ശ്രീജ രവി -അനൂപിന്റെ അമ്മ
- ബോബൻ സാമുവൽ -പോലീസ് ഓഫീസർ
- ശാന്തകുമാരി- ഗ്രാമീണ സ്ത്രീ
അവലംബം
തിരുത്തുക- ↑ "Jude Anthany Joseph's 2018 release postponed to this date". Cinema Express (in ഇംഗ്ലീഷ്). Retrieved 2023-04-20.
{{cite web}}
: Check|url=
value (help) - ↑ "2018 : Everyone is a Hero, Gross the "Box Office" World Wide Collection".
- ↑ https://www.mediaoneonline.com/entertainment/movies/2018-movie-criticized-by-ps-sreekala-217507
- ↑ "Jude Anthany Joseph's 2018 first look to be out on this date". Cinema Express (in ഇംഗ്ലീഷ്). Retrieved 12 December 2022.
- ↑ "Jude Antony Joseph's Film On Floods That Ravaged Kerala Titled '2018'". Outlook India (in ഇംഗ്ലീഷ്). 4 November 2022. Retrieved 12 December 2022.
- ↑ "Jude Anthony Joseph Unveils Title of his Upcoming Film Based on 2018 Kerala Floods". News18 (in ഇംഗ്ലീഷ്). 5 November 2022. Retrieved 12 December 2022.
- ↑ "2018 Movie Hindi Release Date and Trailer". FilmiBug (in ഇംഗ്ലീഷ്). 25 May 2023. Archived from the original on 2023-05-25. Retrieved 12 December 2022.