പോളി വൽസൻ

ഇന്ത്യൻ അഭിനേത്രി

മലയാളനാടകങ്ങൾ ചലച്ചിത്രങ്ങൾ എന്നിവയിലൂടെ ശ്രദ്ധേയയായ ഒരു അഭിനേത്രിയാണ് പോളി വൽസൺ. എറണാകുളം ജില്ലയിലെ വൈപ്പിൻ സ്വദേശിനിയായ ഇവർ 37 വർഷത്തോളം നാടകരംഗത്തു പ്രവർത്തിച്ചിട്ടുണ്ട്. 1975-ൽ സബർമതി എന്ന നാടകത്തിൽ ചലച്ചിത്രതാരം മമ്മൂട്ടിയോടൊപ്പം അഭിനയിച്ചു.[1] 2008-ൽ മമ്മൂട്ടി നായകനായ അണ്ണൻ തമ്പി എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് മലയാളചലച്ചിത്രരംഗത്തേക്കു കടന്നുവന്നു.[1] തുടർന്ന് ഏതാനും ചലച്ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തു. ഗപ്പി, ലീല, മംഗ്ലീഷ്, ഈ.മ.യൗ, ഒറ്റമുറി വെളിച്ചം, കൂടെ[2] എന്നിവയാണ് പൗളി വത്സൻ അഭിനയിച്ച പ്രധാന ചലച്ചിത്രങ്ങൾ.[1] ഈ.മ.യൗ എന്ന ചിത്രത്തിലെ അഭിനയത്തിന് 2017-ലെ മികച്ച സ്വഭാവ നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.[3]

പോളി വൽസൻ
ദേശീയത ഇന്ത്യ
പൗരത്വം ഇന്ത്യ
തൊഴിൽചലച്ചിത്രനടി
അറിയപ്പെടുന്നത്ചലച്ചിത്രനടി
പുരസ്കാരങ്ങൾമികച്ച സ്വഭാവ നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം (2017)

സിനിമകൾ തിരുത്തുക

വർഷം സിനിമ സംവിധായകൻ
2016 ഗപ്പി (മലയാള ചലച്ചിത്രം ) ജോൺപോൾ ജോർജ്
ലീല (മലയാള ചലച്ചിത്രം)
2014 മംഗ്ലീഷ് ഷീലു എബ്രഹാം
2017 ഈ.മ.യൗ ലിജോ ജോസ് പെല്ലിശ്ശേരി

അവലംബം തിരുത്തുക

  1. 1.0 1.1 1.2 "എന്താ എന്നോട് മിണ്ടാത്തെ..? പൗളിയോട് അന്ന് മമ്മൂട്ടി ചോദിച്ചു; മാറാത്ത അമ്പരപ്പ്". മലയാള മനോരമ. 2018-03-09. Retrieved 11 August 2018.
  2. "കൂടെപ്പോരുന്ന കൂടെ ഹൃദയത്തിൽ ചേർത്ത് വെക്കാം! നസ്രിയയും പൃഥ്വിയും പൊളിച്ചടുക്കി". ഫിലിമി ബീറ്റ്. 2018-07-15. Retrieved 11 August 2018.
  3. "അമിതാഹ്ലാദമില്ല, പുരസ്കാരം ചെല്ലാനത്തെ ആളുകൾക്ക്: ലിജോ ജോസ് പെല്ലിശേരി". മലയാള മനോരമ. 2018-03-08. Retrieved 11 August 2018.
"https://ml.wikipedia.org/w/index.php?title=പോളി_വൽസൻ&oldid=3130763" എന്ന താളിൽനിന്ന് ശേഖരിച്ചത്