ജൂഹി ചാവ്‌ല

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ബോളിവുഡ് ചലച്ചിത്രരംഗത്തെ ഒരു പ്രമുഖ നടിയും, ചലച്ചിത്രനിർമ്മാതാവും, ടി.വി അവതാരകയുമാണ് ജൂഹി ചാവ്‌ല(ഹിന്ദി: जूही चावला, ജനനം: 13 നവംബർ, 1967.

ജൂഹി ചാവ്‌ല
Juhi Chawla.jpg
ജനനം
ജൂഹി എസ് ചാവ്‌ല

(1967-11-13) നവംബർ 13, 1967  (53 വയസ്സ്)
തൊഴിൽചലച്ചിത്രനടി, ചലച്ചിത്രനിർമ്മാതാവ്, ടെലിവിഷൻ അവതാരക
സജീവ കാലം1986–present
ജീവിതപങ്കാളി(കൾ)ജയ് മേഹ്ത (1997-ഇതുവരെ)

1984-ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിലെ വിജയി കൂടി ആയിരുന്നു ജൂഹി. അതിനു ശേഷം ജൂഹി അഭിനയത്തിലേക്ക് തിരിയുകയായിരുന്നു. ബോളിവുഡിലെ ഒരു പ്രധാന നായിക നടിയായിത്തന്നെ പിന്നീട് ജൂഹി വളരുകയുണ്ടായി. ധാരാളം വ്യവസായികപരമായ വിജയ ചിത്രങ്ങളിൽ ജൂഹി അഭിനയിച്ചിട്ടുണ്ട്. 2000-ത്തിനു ശേഷം ഏകദേശം 70 ലധികം ഹിന്ദി സിനിമകളിൽ അഭിനയിച്ച ജൂഹി പിന്നീട് സമാന്തര സിനിമകളിലും, തന്റെ സ്വന്തം ഭാഷയായ പഞ്ചാബി സിനിമകളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇതു കൂടാതെ ചലച്ചിത്രനിർമ്മാണവും, ടെലിവിഷൻ അവതാരണവും ജുഹിയുടെ പ്രവർത്തനമേഖലകളിൽ ഉൾപ്പെടുന്നു.

പുരസ്കാരങ്ങൾതിരുത്തുക

 • വിജയി
 • 1989 - മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ ലക്സ് അവാർഡ് (ഖയാമത് സേ ഖയാമത് തക്)
 • 1994 - മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് (ഹം ഹേ രഹി പ്യാർ കെ)
 • 1999 - മികച്ച സ്വഭാവനടിക്കുള്ള ബോളിവുഡ് അവാർഡ് (ഡ്യൂപ്ലികേറ്റ്)
 • 2004 - മികച്ച സഹനടിക്കുള്ള സ്റ്റാർ സ്ക്രീൻ അവാർഡ് (3 ദീവാരേൻ)
 • 2004 - മികച്ച സഹനടിക്കുള്ള സാൻസ്യു അവാർഡ് (ജങ്കാർ ബീറ്റ്സ്)
 • നാമനിർദ്ദേശം
 • 1988 - മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡിനായി (ഖയാമത് സേ ഖയാമത് തക്)
 • 1990 - മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡിനായി (പ്രതിബന്ദ്)
 • 1992 - മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡിനായി (ബോൽ രാധ ബോൽ)
 • 1997 - മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡിനായി (യെസ് ബോസ്)
 • 2005 - മികച്ച നടിക്കുള്ള സ്റ്റാർ സ്ക്രീൻ അവാർഡിനായി (മൈ ബ്രദർ നിഖിൽ)
 • 2005 - മികച്ച സഹനടിക്കുള്ള സ്സീ(Zee) സിനി അവാർഡിനായി (മൈ ബ്രദർ നിഖിൽ)
 • 2005 - മികച്ച സഹനടിക്കുള്ള ഐ ഐ എഫ് എ (IIFA) അവാർഡിനായി (മൈ ബ്രദർ നിഖിൽ)
മുൻഗാമി
രേഖ ഹണ്ടെ
മിസ് ഇന്ത്യ
1984
Succeeded by
സോനു വാലിയ
ഫിലിംഫെയർ പുരസ്കാരം
മുൻഗാമി
മാധുരി ദീക്ഷിത്
(ബേട്ട)
മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ്
(ഹം ഹേ രഹി പ്യാർ കെ)

1993
Succeeded by
മാധുരി ദീക്ഷിത്
(ഹം ആപ്കേ ഹേ കോൺ)

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ജൂഹി_ചാവ്‌ല&oldid=2779951" എന്ന താളിൽനിന്ന് ശേഖരിച്ചത്