എം.സി. റോഡ്‌

കേരളത്തിലെ സംസ്ഥാനപാത
(സംസ്ഥാനപാത 1 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഒരു പ്രധാനപ്പെട്ട സംസ്ഥാനപാതയാണ് എം.സി. റോഡ് അഥവാ മെയിൻ സെൻട്രൽ റോഡ് (ആദ്യകാലഗ്രന്ഥങ്ങളിൽ മെയിൻ റോഡ് എന്ന പേരിലും പരാമർശിക്കപ്പെടുന്നു[൧]). തിരുവനന്തപുരം മുതൽ വടക്ക് അങ്കമാലി വരെ ഇത് പ്രധാന പട്ടണങ്ങളെ ബന്ധിപ്പിക്കുന്നു. കേരള സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള എം.സി.റോഡിന് മൊത്തത്തിൽ 240.6 കി.മീ. ദൈർഘ്യം ഉണ്ട്. സംസ്ഥാന പാത -1 (SH-1) എന്നും അറിയപ്പെടുന്നു. കേരള തലസ്ഥാനമായ തിരുവനന്തപുരത്തെ കേശവദാസപുരത്തുനിന്നും നിന്നു തുടങ്ങി വെമ്പായം, വെഞ്ഞാറമൂട്, കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, , ചങ്ങനാശ്ശേരി, ചിങ്ങവനം, കോട്ടയം, ഏറ്റുമാനൂർ, കുറവിലങ്ങാട്, കൂത്താട്ടുകുളം, മൂവാറ്റുപുഴ, പെരുമ്പാവൂർ, കാലടി വഴി അങ്കമാലി വരെ നീളുന്ന ഈ പാത അങ്കമാലിയിൽ ദേശീയപാത 47-ൽ ചേരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലൂടെയാണ് ഈ പാത കടന്നു പോകുന്നത്.[1].

State Highway 1 (Kerala) shield}}

സംസ്ഥാനപാത 1 (കേരളം)
മെയിൻ സെൻട്രൽ റോഡ്
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: കേരള പൊതുമരാമത്ത് വകുപ്പ്
നീളം240.6 km (149.5 mi)
പ്രധാന ജംഗ്ഷനുകൾ
തുടക്കംകേശവദാസപുരം
അവസാനംഅങ്കമാലി
Highway system
ഇന്ത്യൻ പാതാ ശൃംഖല
ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത
മെയിൻ സെൻ‌ട്രൽ റോഡിന്റെ രൂപരേഖ
1936-ലെ തിരുവിതാംകൂർ ഭൂമിശാസ്ത്രപുസ്തകത്തിൽ നൽകിയിരിക്കുന്ന എം.സി. റോഡിന്റെ ഭൂപടം

എം.സി. റോഡിനടുത്തുള്ള പ്രധാന പട്ടണങ്ങൾ

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക
  1. "കേരള പൊതുമരാമത്ത് വകുപ്പ് - സംസ്ഥാനപാത". കേരള പൊതുമരാമത്ത് വകുപ്പ്. Archived from the original on 2010-12-01. Retrieved 05 ജനുവരി 2013. {{cite web}}: Check date values in: |accessdate= (help)


"https://ml.wikipedia.org/w/index.php?title=എം.സി._റോഡ്‌&oldid=3911643" എന്ന താളിൽനിന്ന് ശേഖരിച്ചത്