കറുകുറ്റി

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

എറണാകുളം ജില്ലയിലെ അങ്കമാലി ബ്ലോക്കിലെ കറുകുറ്റി ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമാണ് കറുകുറ്റി ഗ്രാമം. എൻ.എച്ച് 47-ൽ തൃശ്ശൂർ ജില്ല യുടെ അതിർത്തിയോട് ചേർന്ന് എറണാകുളം ജില്ലയുടെ വടക്കേ അറ്റത്തായിട്ടാണ് കറുകുറ്റി സ്ഥിതി ചെയ്യുന്നത്.

ചരിത്രം

തിരുത്തുക

ജനങ്ങൾ തിങ്ങി പാർത്തിരുന്ന ഈ സ്ഥലത്ത് വളരെ പുകൾപെറ്റ ഒരു ഹൈന്ദവസംസ്ക്കാരം നിലനിന്നിരുന്നു. പഴയകാലത്ത് ദൈവാരാധനക്കായി നിർമ്മിച്ചിരുന്ന അമ്പലങ്ങളുടെ അവശിഷ്ഠങ്ങൾ കറുകുറ്റിയുടെ വിവധ ഭാഗത്തു കാണാനുണ്ട്. അതുപോലെ തന്നെ , ജനങ്ങളുടെ സമ്പാദ്യവും പണവും മറ്റും സൂക്ഷിച്ചിരുന്ന ഭരണികളുടെ അവശിഷ്ഠങ്ങളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. വളരെ കടുത്ത പ്രകൃതിക്ഷോഭം മൂലം ഈ സംസ്ക്കാരം തകർന്നടിയുകയായിരുന്നിരിക്കാം.[1]

പേരിനുപിന്നിൽ

തിരുത്തുക

ഈ പ്രദേശം ടിപ്പുവിന്റെ പടയോട്ടത്തിനുശേഷമോ , അല്ലെങ്കിൽ ഒരു പ്രകൃതിക്ഷോഭത്തിനു കാരണമായോ ഒരു വന്യമേഖലയായി തീർന്നു. ഇടതൂർന്നു വളർന്ന കാര എന്ന കുറ്റിച്ചെടികളുള്ള സ്ഥലമായതിനാലായിരിക്കാം ഇവിടം കറുകുറ്റി ആയത്. കറുകുറ്റി കണ്ടാൽ മറുകുറ്റി വേണ്ട എന്നൊരു ചൊല്ലും ഈ പ്രദേശങ്ങളിൽ നിലവിലുണ്ട്.[1]. ചരിത്രകാരനായ വി.വി.കെ. വാലത്തിന്റെ അഭിപ്രായത്തിൽ കുറ്റി എന്നാൽ കോട്ട എന്നാണർത്ഥം. പുരാതനകാലത്ത് നില നിന്നിരുന്ന മരം കൊണ്ടുള്ള കോട്ടയിൽ നിന്നാണ് കറുകുറ്റി എന്ന പേരു സിദ്ധിച്ചത്. [2]

ജീവിതോപാധി

തിരുത്തുക

ജീവിതോപാധി പ്രധാനമായും കൃഷി തന്നെയാണ്. നെൽകൃഷി യാണ് ധാരാളമായി ഈ ഭാഗത്ത് കണ്ടു വരുന്നത്.

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക
 
കൃസ്തുരാജാശ്രമം പള്ളി
  • ഉണ്ണിമാംക്ഷേത്രം - കരയാംപറമ്പ്
  • കറുകുറ്റി സെന്റ് സേവ്യേഴ്സ് പള്ളി
  • ഓത്താടം ഭഗവതി ക്ഷേത്രം
  • കരയാംപറമ്പിൽ ഉണ്ണിമഠം
  • ചിറക്കോട്ട് ഭഗവതി ക്ഷേത്രം
  • സെന്റ് ജോസഫ്സ് ചർച്ച്, കറുകുറ്റി കേബിൾ നഗർ
  • അപ്പോള്ളോ അഡ്ലക്സ് ആശുപത്രി, കേബിൾ നഗർ

എത്തിച്ചേരാനുള്ള വഴി

തിരുത്തുക
  • റോഡ് വഴി - ദേശീയ പാത 47 ഈ പഞ്ചായത്തിലൂടെ തെക്കു വടക്കായി കടന്നു പോകുന്നു. അങ്കമാലി-ചാലക്കുടി വഴിയിൽ അങ്കമാലിയിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരത്തിൽ.
  • റെയിൽ വഴി - അടുത്തുള്ള റെയിൽ‌വേ സ്റ്റേഷനുകൾ അങ്കമാലി, കറുകുറ്റി, കൊരട്ടി എന്നിവയാണ്.
  • വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം) - 6 കി.മി ദൂരം.

സമീപഗ്രാമങ്ങൾ

തിരുത്തുക
  1. വാഴച്ചാൽ
  2. പന്തക്കൽ
  3. എടക്കുന്ന്
  4. പാലിശ്ശേരി
  5. ഏഴാറ്റുമുഖം
  6. കാരമറ്റം
  7. പാദുവാപുരം
  8. മൂന്നാംപറമ്പ്
  9. മലയാംകുന്ന്
  10. ഞാലൂക്കര
  11. കരയാംപറമ്പ്
  12. പീച്ചാനിക്കാട്

ചിത്രശാല

തിരുത്തുക
  1. 1.0 1.1 തദ്ദേശസ്വയംഭരണ വെബ്സൈറ്റ്[പ്രവർത്തിക്കാത്ത കണ്ണി] കറുകുറ്റി പഞ്ചായത്ത് ചരിത്രം ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "കറുകുറ്റി" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=കറുകുറ്റി&oldid=4018969" എന്ന താളിൽനിന്ന് ശേഖരിച്ചത്