അവസാനം വരുത്തിയ തിരുത്തലുകള് വിക്കിപീഡിയയില് എന്നതിനേക്കാള് സോളിഡാരിറ്റിയുടെ ഔദ്യോഗിക വെ‌ബ്പേജുകളിലായിരിക്കും യോജിക്കുക. ലേഖനം മെച്ചപ്പെടുത്താന് എന്തെങ്കിലും കൈവശമില്ലെങ്കില് തിരുത്താതിരിക്കുകയാണു നല്ലത്. മൻ‌ജിത് കൈനി 00:51, 12 ഏപ്രിൽ 2007 (UTC)Reply

പ്രചരണപരമായ ഉള്ളടക്കം തിരുത്തുക

സമൂഹത്തിലെ എല്ലാ തിന്മകൾക്കുമെതിരെ ഇസ്ലാമിക ധാർമികതയുടെ അടിത്തറയിൽ പോരാടുക എന്നതാണ് ഈ സംഘടനയുടെ പ്രഖ്യാപിതലക്ഷ്യം. യുവതലമുറയെ മൂല്യച്യുതിയിൽ നിന്നും അപഥസഞ്ചാരത്തിൽനിന്നും മോചിപ്പിച്ച്‌ സമൂഹനന്മക്കാ‍യി പോരാടുന്ന കർമ്മഭടന്മാരാക്കു‍കയെന്ന മുദ്രാവാക്യവുമായിട്ടാണ് 2003 മെയ്‌ 13-ന് സോളിഡാരിറ്റി‍ യൂത്ത്‌ മൂവ്മെന്റ്‌ രൂപവത്കരിക്കപ്പെട്ടത്‌. ഖുർ ആനും പ്രവാചകചര്യയുമാണ്‌ സംഘടനയുടെ പ്രവർത്തനാടിത്തറ. ഇങ്ങനെയൊക്കെ എഴുതുന്നത് പ്രചരണമാണ്. സംഘടനയെന്ത് എന്ന നിർവ്വചനത്തിനപ്പുറം ഇത്തരം അവകാശവാദങ്ങൾ നടത്തുന്നത് ഒഴിവാക്കേണ്ടതാണ്.  മംഗലാട്ട്  ►സന്ദേശങ്ങൾ  സോളിഡാരിറ്റിയെ കുറിച്ച് അവരുടെ ആളുകൾ എഴുതുന്നതല്ലാതെ ശത്രുക്കൾ എഴുതുന്ന വാറോല കൊടുക്കേണ്ട ആവശ്യമില്ല. mujeeb k.patel

പ്രവാചകചര്യയും രാഷ്ട്രീയവും തിരുത്തുക

ഖുർ ആനും പ്രവാചകചര്യയുമാണ്‌ സംഘടനയുടെ പ്രവർത്തനാടിത്തറ എന്നത് വെറും അവകാശവാദമാണ് എക്സ്പ്രസ്സ് ഹൈവേയ്ക്ക് എതിരെ നടത്തി എന്നു പറയപ്പെടുന്ന കാര്യങ്ങൾ മുഴുവൻ രാഷ്ട്രീയമാണ്. ഇതിന് പ്രവാചകചര്യ എന്ന പേരുണ്ടോ? പുതിയ അറിവാണ്. വിക്കി വായിക്കുന്നവരെ വിഡ്ഢികളാക്കാനും അവരുടെ വിശേഷബുദ്ധിയെ ചോദ്യം ചെയ്യുവാനും ഉദ്ദേശിച്ചുള്ള ഇത്തരം എഴുത്ത് വിക്കിക്ക് ഗുണകരമല്ല.  മംഗലാട്ട്  ►സന്ദേശങ്ങൾ 

ധൈര്യമായി മാറ്റിയെഴുതൂ മാഷെ--അനൂപൻ 14:50, 16 ജൂൺ 2008 (UTC)Reply


അതെ, സോളിഡാരിറ്റിയുടെ എല്ലാ പ്രവർത്തനങ്ങളും പ്രവച്ചകനിൽനിന്നു പ്രചോടനമുല്കൊണ്ടാണ്. സാംസ്കാരികമായി ഏറ്റവും അധപതിച്ച അറബികാകെ വെറും ഇരുപത്തിമൂന്ന് വർഷങ്ങൾകൊണ്ട് ഒരു മാതൃക സമൂഹമാക്കിയ അതെ പ്രവാചകന്റെ അനുയായികൾ.... നംറൂദിന്റെ ഏകാധിപത്യത്തിനെതിരെ ശബ്ദിച്ചു തീകുടതിലേക്ക് എരിയപെട്ട അതേ അബ്രഹാമിന്റെ അനുയായികൾ.... ഫറോവയുടെ ക്രൂരതകല്കെതിരെ പോരാടിയ അതേ മോസസിന്റെ അനുയായികൾ...

വിജ്ഞാനകോശമാണ് ചുവരെഴുത്തല്ല തിരുത്തുക

വിജ്ഞാന കോശം എന്നതിൽ നിന്നും മാറി, വിക്കിപീഡിയയെ ഒരു രാഷ്ട്രീയ പ്രചരണ ഉപാദി ആക്കിയതുപോലെ തോന്നുന്നു. കേരളത്തിലെ സംഘടനകൾ എല്ലാവരും ഇങ്ങനെ എഴുതാൻ തുടങ്ങിയാൽ വിക്കിപ്പീഡിയ ചുവരെഴുത്തിന്റെ നിലവാരത്തിലേക്കു മാറില്ലേ. :( പ്രതീഷ്|s.pratheesh(സംവാദം) 04:30, 8 മേയ് 2010 (UTC)Reply


രാഷ്ട്രീയം ഒരിക്കലും മനുഷ്യനു അന്യമല്ല... അതിനാൽ എല്ലാ രാഷ്ട്രീയപാർടികൾക്കും അവരവരുടെ ആശയങ്ങളും ആദർശങ്ങളും ഭൂലൂകരിലേക്ക് എത്തിക്കാനും ഇത് ഒരു മാർഗമാവുന്നു എന്നത് സന്തോഷകരം തന്നെ... — ഈ തിരുത്തൽ നടത്തിയത് 117.254.104.171 (സംവാദംസംഭാവനകൾ)

ആധികാരികത ഫലകം തിരുത്തുക

ഈ ലേഖനത്തിനു അത്യാവശ്യം അവലംബങ്ങളുണ്ടല്ലോ. ആധികാരികത ഫലകം നീക്കം ചെയ്യാമെന്ന് തോന്നുന്നു.--വിചാരം 19:33, 19 ഓഗസ്റ്റ് 2010 (UTC)Reply

ഫലകം നീക്കിയിട്ടുണ്ട്. ഇനി അവലംബം ആവശ്യമായ്ടത്ത് തെളിവ് ഫലകം ചേർക്കുക. --Vssun (സുനിൽ) 02:37, 20 ഓഗസ്റ്റ് 2010 (UTC)Reply

ചിത്രത്തിന്റെ സൈസ് തിരുത്തുക

ചിത്രത്തിന്റെ സൈസ് കുറക്കുന്നതെങ്ങിനെയാണ്?

സഹായം:ചിത്രസഹായി കാണുക. കൂടുതൽ സഹായം ആവശ്യമെങ്കിൽ ചോദിക്കുക. --Vssun (സുനിൽ) 17:02, 25 നവംബർ 2010 (UTC)Reply

സന്തുലിത ഫലകം നീക്കാനായോ? തിരുത്തുക

ഈ ലേഖനം സന്തുലിതമല്ലെന്ന ഫലകം ഇപ്പോള് നീക്കാനായിട്ടുണ്ടോ എന്ന് പരിശോദിക്കുക. നേരത്തെയുള്ള പ്രശ്നങ്ങള് ഇപ്പോള് പരിഹരിക്കപ്പെട്ടുവെന്നാണ് തോന്നുന്നത്. Zuhairali 06:14, 29 നവംബർ 2010 (UTC)

ഇതിപ്പോഴും സോളിഡാരിറ്റിയുടെ പരസ്യം തന്നെയല്ലേ? സോളിഡാരിറ്റിയ്ക്കും ജമാ അത്തേയ്ക്കുമുണ്ടെന്ന് ആരോപിക്കപ്പെടുന്ന മൗദൂദിസവും മറ്റു വിമർശനങ്ങളുമൊന്നും ഒരിടത്തും പരാമർശിച്ചു കാണുന്നില്ലല്ലോ--പ്രവീൺ:സംവാദം 01:30, 30 നവംബർ 2010 (UTC)Reply

@Praveen അങ്ങനെ ആരോപിക്കുന്നവർ അതു ചേർക്കുന്നതല്ലേ നല്ലത്. എന്തായാലും ഇപ്പോൾ ലേഖനം വിജ്ഞാനകോശ സ്വഭാവത്തിലല്ല ഉള്ളത്. അത് മാറ്റിക്കൊണ്ടിരിക്കുന്നുണ്ട്. ഇർഷാദ്|irshad 09:09, 13 ജൂൺ 2011 (UTC)Reply

അടിമുടി പൊളിച്ചെഴുതിയാലേ ഇതു വിക്കി ലേഖനമാകൂ.Georgekutty 03:19, 30 നവംബർ 2010 (UTC)Reply

ജോർജ്ജൂട്ടി അച്ചായന്   --കിരൺ ഗോപി 03:57, 30 നവംബർ 2010 (UTC)Reply
ഫലകം നീക്കാനായിട്ടില്ല. ഏതൊരു സംഘടനയെ പരിചയപ്പെടുത്തുമ്പോഴും മറ്റുള്ളവർക്ക് അത് സംഘടനയുടെ ഒരു പരസ്യമാണെന്ന് തോന്നാം. ദേശാഭിമാനിയും മാധ്യമവും വിക്കിപീഡിയയിൽ വായിക്കുമ്പോൾ അവരുടെ ഒരു പരസ്യം സംഭവിക്കുന്നുണ്ട്. അതുകൊണ്ട് മാത്രം ഫലകം നീക്കരുത് എന്ന് പറയുന്നതിൽ അർഥമില്ലെന്ന് തോന്നുന്നു. എന്നാൽ ആരോപണങ്ങൾ എന്ന തലക്കെട്ടിന് കീഴിൽ ആരോപണങ്ങൾ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. അതിലിനിയും ചേര്ക്കുകയുമാവാം. അതിന് സോളിഡാരിറ്റിക്ക് നൽകാനുള്ള മറുപടി വിക്കിയിൽ ആവശ്യമില്ല. ഒരു പക്ഷെ അതായിരിക്കുമോ സന്തുലിതമല്ലെന്ന തോന്നലിൽ ചിലരെ എത്തിച്ചത് എന്ന് ഞാൻ സംശയിക്കുന്നു. അടിമുടി പൊളിച്ചെഴുതേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. മറ്റു സംഘടനകളുടെ വിവരങ്ങളും ഇതുപോലെ സമഗ്രമായി നല്കണം . CKLatheef 09:31, 30 നവംബർ 2010 (UTC)
അവസാനം പറഞ്ഞ അഭിപ്രായത്തോട്
  •   അനുകൂലിക്കുന്നു. ആരോപണങ്ങളില് നിന്ന് മറുപടികള് ഒഴിവാക്കിയിട്ടുണ്ട്.--Zuhairali 09:50, 30 നവംബർ 2010 (UTC)

സോളിഡാരിറ്റിയും അധ്യാപകന്റെ കൈവെട്ടും തിരുത്തുക

അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ രക്തം നൽകിയത് മതവിരുദ്ധമായി എന്നതാണോ അതു സംബന്ധമായ വലിയ ആരോപണം? കൈവെട്ടപ്പെട്ട പ്രൊഫസർക്ക് രക്തം കൊടുത്ത് രസികൻ PR വേല നടത്തിയ സോളിഡാരിറ്റിയും അതിന്റെ മാതൃസംഘടനയും അദ്ദേഹത്തെ ജോലിയിൽ നിന്നു പിരിച്ചുവിട്ടു കോളജ് അധികൃതർ പിന്നീട് കഴുത്തു തന്നെ വെട്ടിയതിനെ പിന്തുണച്ചു എന്നതാണ് ഈ വിഷയത്തിൽ വലിയ ആരോപണമായി ഞാൻ കേട്ടിരിക്കുന്നത്.Georgekutty 14:24, 30 നവംബർ 2010 (UTC)Reply
ജോർജുകുട്ടി പറഞ്ഞ ആരൊപണം അവലംബമുള്ളതാണോ?. അതല്ലങ്കിൽ ഇങ്ങനെയും കരുതാമെന്ന് തോന്നുന്നു. വിവാദ ചോദ്യപ്പേപ്പർ തയ്യാറാക്കിയ നടപടിക്ക് കൈവെട്ട് അല്ല ശിക്ഷയെന്നും അതിനു നിയമപരമായ നടപടിയാണ് വേണ്ടതെന്നും സോളിഡാരിറ്റി യൂത്ത്മുവ്മെന്റ് പറയുമ്പോൾ മാനേജ്മെന്റ് സ്വീകരിച്ച നടപടിയെ ഒരു പക്ഷേ എതിർക്കാതിരിക്കുകയും കൈവെട്ട് നടപടിയെ ശക്തിയായി അപലപിക്കുകയും പ്രൊഫസർ ടി.ജെ. ജോസഫിന് രക്തം നൽകാൻ തയ്യാറാവുകയും ചെയ്തത് നീതിയുക്തമായ നിലപാടായല്ലേ കാണാൻ പറ്റൂ. --വിചാരം 18:21, 27 ഡിസംബർ 2010 (UTC)Reply
കിരണിന്  . കൈവെട്ടുന്ന നിലപാടിനെ സോളിഡാരിറ്റി അങ്ങേയറ്റം പ്രതിഷേധിച്ചിരിക്കുന്നു. മാത്രവുമല്ല അതിന്റെ പേരില് ഒരു സാമുദായിക സംഘര്ഷം കേരളത്തിലുണ്ടാവരുതെന്നുള്ളത് കൊണ്ടാണ് തക്ക സമയത്ത് ജമാഅത്തെ ഇസ്ലാമി പ്രവര്ത്തകര് എല്ലാ വിധ സഹകരണം വാഗ്ദാനം ചെയ്തതും അവര് സോളിഡാരിറ്റിയെ രക്തത്തിനായി സമീപച്ചതും അവരത് നല്കിയതും. അത് മാനുഷികമായി ഒരു മുസ്ലിം നിറ്വഹിക്കേണ്ട ഉത്തരവാദിത്വമായാണ് സോളിഡാരിറ്റി മനസ്സിലാക്കിയത്. അതിനര്ഥം അദ്ദേഹം ചെയ്ത നടപടി ശരിയല്ലെന്നോ അദ്ദേഹത്തിനെതിരെ യാതൊരു നടപടിയും ആരും എടുക്കരുതെന്നോ ഒന്നുമല്ല. അതതിന്റെ വഴിക്ക് പോവും.ആദര്ശ ശത്രുവാണെങ്കില് പോലും മാനുഷിക പരിഗണന നിഷേധിക്കപ്പെടരുത് എന്ന വലിയൊരു സന്ദേശമാണ് സോളിഡാരിറ്റി അതിലൂടെ നല്കിയതെന്ന് ഞാന് മനസ്സിലാക്കുന്നു -Zuhairali 09:39, 9 മാർച്ച് 2011 (UTC)

അസന്തുലിതത്വം പരിഹരിക്കുക തിരുത്തുക

ഈ ലേഖനം ആദ്യഘട്ടത്തിൽ അസന്തുലിതമായ ലേഖനമായിരുന്നു. എന്നാൽ നിരന്തരമായ ഇടപെടലിലൂടെ അവലംബങ്ങളും മറ്റു ഉറവിടങ്ങളും ചേർത്ത് പരിഷ്കരിച്ച രൂപമാണിപ്പോഴുള്ളത്. നിലവിലെ സാഹചര്യത്തിൽ സന്തുലിത ഫലകം നീക്കാമെന്ന് തോന്നുന്നു. ഇനി നീക്കാൻ ആയിട്ടില്ലെങ്കിൽ അസന്തുലിതമായ ഭാഗമേതാണെന്ന് ചൂണ്ടിക്കാണിക്കുകയും അത് മാറ്റുകയും വേണം. മറ്റുള്ള സംഘടകളെ പറ്റി യാതൊന്നും പറയാതെതന്നെ ഒരു സംഘടനയെ നല്ല രീതിയിൽ അതിന്റെ പ്രവർത്തനങ്ങളും സംവിധാനങ്ങളും പരിചയപ്പെടുത്തുന്നുണ്ട് എന്നാണെന്റെ വിശ്വാസം. അഭിപ്രായം പറയുക--സുഹൈറലി 10:37, 3 നവംബർ 2011 (UTC)Reply

സുഹൈരലിക്കു  . ഈ ലേഖനതിൽ ഒരു പ്രഷ്നവും സാധാരണ വായനക്കാരനായ എനിക്കു തോന്നിയില്ല. ഒരു പരിചയപ്പെടുത്തൽ അല്ലാതെ --aneezone 02:40, 23 മാർച് 2012 (UTC)
മറ്റു സംഘടനകളെപ്പറ്റി പറയാതിരുന്നതു കൊണ്ടു മാത്രം ഒരു ലേഖനം സന്തുലിതമാവില്ല. ഒരു സംഘടനയെക്കുറിച്ച് പറയുമ്പോൾ അതിന്റെ പോസിറ്റീവും നെഗറ്റീവും ഒരു പോലെ പറയണം. ലേഖനത്തിൽ 90% വും സോളിഡാരിറ്റിയ്ക്ക് അനുകൂലമായ കാര്യങ്ങളാണ് കൊടുത്തിരിക്കുന്നത്. സോളിഡാരിറ്റിയ്ക്കെതിരെ ഉയർന്നുവന്നിട്ടുള്ള വിമർശനങ്ങളെ "ആരോപണങ്ങൾ" മാത്രമായി ചുരുക്കി ആറോ ഏഴോ വാചകത്തിൽ ഒതുക്കിയിരിക്കുന്നു. അതാണ് അസന്തുലിതം എന്നു പറയുന്നത്. --PrinceMathew (സംവാദം) 19:18, 19 ജൂൺ 2013 (UTC)Reply
വിമർശനങ്ങൾ കൂടി ചേർത്ത് ലേഖനം സന്തുലിതമാക്കൂ.--ഇർഷാദ്|irshad (സംവാദം) 07:22, 23 ജൂൺ 2013 (UTC)Reply

പരസ്യം തിരുത്തുക

പരസ്യം എന്ന ഫലകം നീക്കാമെന്ന് കരുതുന്നു. --ഇർഷാദ്|irshad (സംവാദം) 08:04, 18 ജൂൺ 2013 (UTC)Reply

  • പാടില്ല ഇപ്പോഴും ഇതിന് പരസ്യത്തിന്റെ സ്വഭാവമാണുള്ളത്,നോക്കുക

സമരങ്ങൾ സ്വയം നയിക്കുന്നതോ നടക്കുന്ന സമരങ്ങൾക്ക് പിന്തുണ അർപ്പിക്കുന്നതോ സമരത്തിനായി ജനങ്ങളെ പ്രചോദിപ്പിക്കുന്നതോ ആയ രീതിയിൽ പ്രശ്‌നങ്ങളിൽ ഇടപെട്ടുകൊണ്ടിരിക്കുന്നു[21]. പ്ലാച്ചിമടയിൽ കൊക്കക്കോള പ്ലാന്റിനെതിരായ സമരത്തിൽ സോളിഡാരിറ്റിയും പങ്കെടുത്തിരുന്നു കേരളം പിളർത്താൻ സമ്മതിക്കില്ല എന്നു പ്രഖ്യാപിച്ചു കൊണ്ട് കാസർകോട് മുതൽ തിരുവനന്തപുരം വരെ നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്ന എക്‌സ്പ്രസ് ഹൈവേ വിരുദ്ധസമരം. ചില്ലറ വ്യാപാര മേഖല കുത്തകകൾക്ക് തുറന്നുകൊടുത്ത നയത്തിനെതിരെ സോളിഡാരിറ്റി വ്യാപാരികൾക്കൊപ്പം നിന്ന് സമരം നടത്തുന്നു. പത്തനംതിട്ടയിലെ ചെങ്ങറയിൽ ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് സോളിഡാരിറ്റി പൂർണ്ണ പിന്തുണ നൽകിയിരുന്നു. മെഡിക്കൽക്യാമ്പ്, ഭക്ഷണ-വിഭവ സമാഹരണവും വിതരണവും, ട്രേഡ് യൂണിയൻ ഉപരോധത്തെ ലംഘിച്ച് മാർച്ച് എന്നിവ നടത്തി. ദേശീയ പാത വികസിപ്പിക്കുക വിൽക്കരുത് എന്ന തലക്കെട്ടിൽ പൊതുനിരത്തുകൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന സമരം[28][29]. കോഴിക്കോട് കിനാലൂരിൽ ആയിരക്കണക്കിനാളുകളെ കുടിയൊഴിപ്പിച്ച് നാലുവരിപ്പാത നിർമ്മിക്കുന്നതിനെതിരെ പ്രദേശത്തുകാർ നടത്തുന്ന സമരത്തെ സോളിഡാരിറ്റി പിന്തുണച്ചു. വ്യവസായ പാർക്കിലേക്ക് സോളിഡാരിറ്റിയും ശാസ്ത്രസാഹിത്യ പരിഷത്തും സമരസമിതിയുമെല്ലാം ബദൽ പാത നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതിനെ അവഗണിച്ച് സമവായത്തിലെത്താതെ സ്ഥലമേറ്റെടുക്കാനുള്ള സർവെക്കെത്തിയവരെ സമരക്കാർ തടയുകയും തുടർന്ന് പോലീസ് ആയുധം പ്രയോഗിക്കുകയുമായിരുന്നു.[30][31] കോഴിക്കോട് ഞെളിയൻ പറമ്പ്, പുന്നോൽ പെട്ടിപ്പാലം, തിരുവന്തപുരം വിളപ്പിൽശാല എന്നിവിടങ്ങളിലെ മാലിന്യ പ്രശ്നം പരിഹരിക്കുകയും പ്രദേശത്തെ ജനതയെ രക്ഷിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് തദ്ദേശവാസികൾ നടത്തുന്ന സമരങ്ങൾക്ക് സോളിഡാരിറ്റി പിന്തുണ നൽകുന്നു.[32] മലപ്പുറം ചമ്രവട്ടം ശുദ്ധജല പദ്ധതി നടപ്പാക്കാനാവശ്യപ്പെട്ട് 2006 ജനുവരി 30 ന് സെക്രട്ടറിയേറ്റിലേക്ക് കുടിനീർ മാർച്ച് നടത്തി. പെരിയാർ സംരക്ഷണം , കാതിക്കുടം, കരിമുകൾ കാർബൺ ഫാക്ടറി സമരം, വെളിച്ചിക്കാല സമരം തുടങ്ങിയ പരിസ്ഥിതി സമരങ്ങൾ. കേരളത്തിൽ വളർന്നുകൊണ്ടിരിക്കുന്ന നെറ്റ്‌വർക്ക് മാർക്കറ്റിങ് തട്ടിപ്പുകൾക്കെതിരെ[33]. അട്ടപ്പാടി ആദിവസികളുടെ ഭൂമി കാറ്റാടി കമ്പനി കയ്യേറുന്നതിൽ പ്രതിഷേധിച്ചുള്ള സമരം[34].

ഇവയൊക്കെ പ്രചരണപരമായ ഉള്ളടക്കമല്ലേ?,ഏതെങ്കിലും സംഘടനയെക്കുറിച്ചുള്ളതാളിൽ ഇങ്ങനെ അക്കമിട്ട് സമരങ്ങൾ നൽകിയിട്ടുണ്ടോ. രക്തം നൽകിയതിന്റെ പേരിൽ വിമർശിക്കപ്പെട്ടു എന്നെഴുതുന്നത് ഒന്നാംതരം നിന്ദാസ്തുതിയല്ലേ- ഓർമിപ്പിച്ച്തിനു നന്ദി-ബിനു (സംവാദം) 13:23, 22 ജൂൺ 2013 (UTC)Reply

വിക്കി സംവാദത്തിൽ എഴുതുന്നവർക്ക് ഒപ്പിടണമെന്നത് അറിയില്ലേ?--ഇർഷാദ്|irshad (സംവാദം) 13:14, 22 ജൂൺ 2013 (UTC)Reply
POV ഫലകം നിലവിൽ തന്നെ ഉണ്ടല്ലോ. --ഇർഷാദ്|irshad (സംവാദം) 13:19, 22 ജൂൺ 2013 (UTC)Reply

പരസ്യത്തിനു ചേരുന്ന ശൈലിയിലെഴുതിയ ഈ ലേഖനം അടിമുടി പരിഷ്കരിക്കേണ്ടതുണ്ട്-എങ്കിലേ വിക്കിശൈലിക്ക് അനുഗുണമാകൂ----ബിനു (സംവാദം) 04:25, 23 ജൂൺ 2013 (UTC) സംഘടനാ ഭിന്നത വിക്കി താളിനെ ബാധിക്കുന്നതിൽ വിയോജിക്കുന്നു. അനുകൂല മനോഭാവമുള്ളവരിൽ നിന്ന് ലേഖനം ആ രീതിയിലെ വരൂ... അവർ തന്നെയായിരിക്കും ലേഖനം തുടങ്ങി വെക്കുന്നതും,.. സംവാടത്തെക്കാൾ താളിനെ നിഷ്പക്ഷമാക്കാൻ സംവാദം നടത്തുന്നവർ ശ്രദ്ധിക്കുകയാണ് വേണ്ടിയിരുന്നത്,.. അങ്ങനെയായിരുന്നെങ്കിൽ താളിൽ ഈ ഫലകം ഇത്രയും കാലം ഉണ്ടാവില്ല... താളിൽ വിയോജിപ്പും കൂടി ചേർക്കുക... ഫലകം നീക്കം ചെയ്യുക.. --Shafi koyamma (സംവാദം) 16:05, 2 ജൂലൈ 2013 (UTC)Reply

വിമർശനങ്ങൾ എന്നാ തലക്കെട്ടിലുള്ള പല വിവരങ്ങൾക്കും മതിയായ അവലംബം നൽകുകയും വിശദീകരണം നൽകുകയും ചെയ്യേണ്ടത്‌ ഉണ്ട്.. --Shafi koyamma (സംവാദം) 16:17, 2 ജൂലൈ 2013 (UTC)Reply

തലക്കെട്ട്‌ തിരുത്തിയിട്ടുണ്ട് തിരുത്തുക

ആരോപണങ്ങൾ എന്ന് കൊടുത്ത തലക്കെട്ട്‌ 'വിമർശനങ്ങൾ ' എന്ന് തിരുത്തിയിട്ടുണ്ട് .. കാരണം ഭാഷാപരമായി അതാണ്‌ കൂടുതൽ യോജിച്ചത്‌ എന്നും, സന്തുളിതം എന്നും ഞാൻ മനസ്സിലാക്കുന്നു .. --Shafi koyamma (സംവാദം) 16:17, 2 ജൂലൈ 2013 (UTC)Reply

"സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്" താളിലേക്ക് മടങ്ങുക.