സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്
ഈ ലേഖനം / വിഭാഗം വിക്കിപീഡിയയുടെ കണ്ടെത്തലുകൾ അരുത് എന്ന നയത്തിന് വിരുദ്ധമാണെന്ന് സംശയിക്കപ്പെടുന്നു. (മാർച്ച് 2020) |
ഈ ലേഖനം/വിഭാഗം സന്തുലിതമല്ലെന്നു സംശയിക്കപ്പെടുന്നു. ദയവായി സംവാദം താളിലെ നിരീക്ഷണങ്ങൾ കാണുക. ചർച്ചകൾ സമവായത്തിലെത്തുന്നതുവരെ ദയവായി ഈ ഫലകം നീക്കം ചെയ്യരുത്. |
ജമാഅത്തെഇസ്‌ലാമി ഹിന്ദിന്റെ കേരളഘടകം രൂപം കൊടുത്ത യുവജനപ്രസ്ഥാനമാണ് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്. കാലത്തിന് മേൽ യുവതയുടെ വിപ്ലവമുദ്ര എന്നതാണ് സോളിഡാരിറ്റിയുടെ മുദ്രാവാക്യം. കോഴിക്കോട് ആസ്ഥാനമാക്കി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഈ സംഘടന 2003[2] മെയ് 13-നാണ് രൂപീകൃതമായത്. സി.ടി സുഹൈബ് ആണ് നിലവിലെ സംസ്ഥാന പ്രസിഡന്റ്[3].
ആപ്തവാക്യം | യുവതയുടെ അഭിമാനസാക്ഷ്യം |
---|---|
രൂപീകരണം | മേയ് 13, 2003[1] |
ആസ്ഥാനം | ഹിറ സെന്റർ, കോഴിക്കോട് |
ജനറൽ സെക്രട്ടറി | തൗഫീഖ് മമ്പാട് |
മാതൃസംഘടന | ജമാഅത്തെ ഇസ്‌ലാമി കേരള |
ബന്ധങ്ങൾ | Islamism, ഇസ്‌ലാം |
വെബ്സൈറ്റ് | http://solidarityym.org |
ചരിത്രം
തിരുത്തുക2003 മെയ് 13 ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ഔദ്യോഗികമായി രൂപംകൊണ്ടു. കൂട്ടിൽ മുഹമ്മദലിയെ[4] ആദ്യത്തെ സംസ്ഥാന പ്രസിഡന്റായും ഹമീദ് വാണിയമ്പലത്തെ[4] ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. 1983 ൽ രൂപീകരിക്കപ്പെട്ട എസ്.ഐ.ഒ ആയിരുന്നു ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർഥി-യുവജന സംഘടന. എന്നാൽ 2002 ൽ എസ്.ഐ.ഒവിനെ കേരളത്തിൽ സമ്പൂർണ്ണ വിദ്യാർഥി പ്രസ്ഥാനമാക്കാനും യുവജനങ്ങൾക്കായി പുതിയൊരു സംഘടന രൂപീകരിക്കാനും തീരുമാനമെടുക്കുകയായിരുന്നു. 2005 ഏപ്രിൽ 23 പാലക്കാട് വെച്ച് പ്രഥമ സംസ്ഥാന സമ്മേളനവും സംസ്ഥാനറാലിയും സംഘടിപ്പിച്ചു. സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി വ്യത്യസ്ത വിഷയങ്ങളെ മുൻനിർത്തി സംസ്ഥാനത്തുടനീളം ഉപസമ്മേളനങ്ങളും നടത്തിയിരുന്നു. തീരദേശ സമ്മേളനം, ആദിവാസി സമ്മേളനം, മനുഷ്യവാകാശ സമ്മേളനം, പ്ലാച്ചിമട സമ്മേളനം തുടങ്ങിയവ അവയിൽ പ്രധാനപ്പെട്ടതായിരുന്നു. പിന്നീടുള്ള കാലവേളകളിൽ ജില്ലാ സമ്മേളനങ്ങളും പ്രാദേശിക സമ്മേളനങ്ങളുമാണ് നടന്നത്.
ആദർശലക്ഷ്യങ്ങൾ
തിരുത്തുകമനുഷ്യസമത്വം, അടിച്ചമർത്തപ്പെട്ടവരോടുള്ള ആഭിമുഖ്യം, മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം എന്നിവയാണ് സോളിഡാരിറ്റി തങ്ങളുടെ ആദർശമായി പ്രഖ്യാപിക്കുന്നത്[5].
ഇസ്‌ലാമിക അടിത്തറയിൽ സദാചാര നിഷ്ഠയും മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള യുവതയെ വാർത്തെടുക്കുകയും നീതിക്കു വേണ്ടി പോരാടുകയും പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുക, സാംസ്കാരിക ജീർണ്ണതകൾക്കെതിരെ ശബ്‌ദമുയർത്തുക, യുവതയിൽ സേവനസംസ്‌കാരം സൃഷ്ടിക്കുകയും അതിന് മാതൃകയാവുകയും ചെയ്യുക എന്നിവയും സംഘടന ലക്ഷ്യമാക്കുന്നതായി അവകാശപ്പെടുന്നു.
സംഘടനാ സംവിധാനം
തിരുത്തുകകോഴിക്കോടെ ഹിറാസെന്ററിലാണ് സംഘടനയുടെ ആസ്ഥാനം. സംസ്ഥാനതലത്തിൽ പ്രസിഡന്റും ജനറൽ സെക്രട്ടറിയും വകുപ്പു സെക്രട്ടറിമാരുമാണുള്ളത്. ഇവരെക്കൂടാതെ സംസ്ഥാന സമിതിയംഗങ്ങളും സംസ്ഥാന പ്രതിനിധിസഭാംഗങ്ങളുമുണ്ട്.
ജില്ലാ മേഖല ഏരിയാ തലങ്ങളിലും പ്രസിഡന്റ്, സെക്രട്ടറി, കമ്മിറ്റി എന്നിവയുണ്ട്. പ്രാദേശികതലങ്ങളിൽ പ്രസിഡന്റിനും സെക്രട്ടറിക്കും പുറമെ എക്‌സിക്യുട്ടീവും അംഗങ്ങളും അസോസിയേറ്റുകളുമുണ്ട്.
സംഘടനയുടെ ഭരണഘടന അംഗീകരിച്ച് സംസ്ഥാനനേതാവുമായുള്ള വ്യക്തിതല കൂടിക്കാഴ്ചയിലൂടെയാണ് അംഗത്വം നൽകുന്നത്. സംഘടനാംഗത്വത്തിന് ജാതിയോ മതമോ തടസ്സമല്ല.
നേതൃത്വം
തിരുത്തുകരണ്ട് വർഷമാണ് സംസ്ഥാനസമിതിയുടെ കാലാവധി. പ്രസിഡന്റ്, ജെനറൽ സെക്രട്ടറി, സെക്രട്ടറിമാർ, പ്രവർത്തകസമിതി അംഗങ്ങൾ എന്നിവർ ഉൾക്കൊള്ളുന്നതാണ് സംസ്ഥാനസമിതി.
S.No | കാലയളവ് | പ്രസിഡന്റ് | ജനറൽ സെക്രട്ടറി | ||||
---|---|---|---|---|---|---|---|
1 | 2003 – 2005 | ഡോ.കൂട്ടിൽ മുഹമ്മദാലി | അബ്ദുൽ ഹമീദ് വാണിയമ്പലം | ||||
2 | 2005 – 2007 | അബ്ദുൽ ഹമീദ് വാണിയമ്പലം | പി. മുജീബുർറഹ്‌മാൻ | ||||
3 | 2007 – 2009 | പി. മുജീബുർറഹ്‌മാൻ | കെ.എ. ഷഫീഖ് | ||||
4 | 2009 – 2010 | എം. സാജിദ്(2009–10) | |||||
പി.ഐ. നൗഷാദ്(2010-11) | |||||||
5 | 2011 – 2013 | പി.ഐ. നൗഷാദ് | ടി.മുഹമ്മദ് വേളം | ||||
6 | 2013 – 2015 | ടി.മുഹമ്മദ് വേളം | കളത്തിൽ ഫാറൂഖ് | ||||
7 | 2015 – 2017 | ടി.ശാകിർ | സാദിഖ് ഉളിയിൽ | ||||
8 | 2017 – 2019 | പി.എം. സ്വാലിഹ് | ഉമർ ആലത്തൂർ | 9 | 2019 – 2020 | നഹാസ് മാള | ഉമർ ആലത്തൂർ |
പ്രവർത്തനങ്ങൾ, പരിപാടികൾ
തിരുത്തുകസമരങ്ങൾ സ്വയം നടത്തുകയോ നടക്കുന്ന ജനകീയ സമരങ്ങളെ പിന്തുണക്കുകയോ ചെയ്തുവരുന്നു[6][7].
പ്ലാച്ചിമടയിൽ പ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധ സമരം[8][9][10][11], എക്‌സ്പ്രസ് ഹൈവേ വിരുദ്ധസമരം[12] ചില്ലറ വ്യാപാര മേഖലയിലെ കുത്തകകൾക്കെതിരെയുള്ള സമരം, പത്തനംതിട്ടയിലെ ചെങ്ങറസമരം, ദേശീയ പാത വികസിപ്പിക്കുക വിൽക്കരുത് എന്ന തലക്കെട്ടിൽ പൊതുനിരത്തുകൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന സമരം[13], കോഴിക്കോട് കിനാലൂർ നാലുവരിപ്പാതക്കെതിരെയുള്ള സമരം[14], കോഴിക്കോട് ഞെളിയൻ പറമ്പ്, പുന്നോൽ പെട്ടിപ്പാലം, തിരുവന്തപുരം വിളപ്പിൽശാല എന്നിവിടങ്ങളിലെ മാലിന്യനിക്ഷേപത്തിനെതിരെയുള്ള സമരം, കേരളത്തിൽ വളർന്നുകൊണ്ടിരിക്കുന്ന നെറ്റ്‌വർക്ക് മാർക്കറ്റിങ് തട്ടിപ്പുകൾക്കെതിരെ, അട്ടപ്പാടി ആദിവസികളുടെ ഭൂമി കാറ്റാടി കമ്പനി കയ്യേറുന്നതിൽ പ്രതിഷേധിച്ചുള്ള സമരം എന്നിവ സോളിഡാരിറ്റി നടത്തുകയോ പിന്തുണക്കുകയോ ചെയ്തുവരുന്ന സമരങ്ങളാണ്.
ജനകീയ സമരങ്ങൾക്കോപ്പം ആശയസംവാദങ്ങളും സോളിഡാരിറ്റിയുടെ പ്രവർത്തന ഭാഗമാണ്. പരിസ്ഥിതി[15], വികസനം, ഇടതുപക്ഷം, ആൾദൈവങ്ങളും ആത്മീയതയും, സച്ചാർ കമ്മീഷൻ റിപ്പോർട്ട്, വികസനഭൂപടത്തിലെ മലബാർ, ക്രമീലെയർ വിഷയങ്ങൾ, മാധ്യമചർച്ചകൾ, ഭീകരതയും തീവ്രവാദവും, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ സജീവ വിഷയങ്ങൾ എന്നിവയെല്ലാം സോളിഡാരിറ്റി വ്യത്യസ്ത സന്ദർഭങ്ങളിൽ ചർച്ചക്കെടുത്തിരുന്നു.
- ഇറോം ചാനു ശർമ്മിള , മഅ്ദനിയുടെ വിചാരണത്തടവ്, എൻഡോസൾഫാൻ[16][17][18]., ആധാർ തുടങ്ങി മനുഷ്യാവകാശ വിഷയങ്ങളിൽ ഇടപെട്ടുവരുന്നു.[19]
പ്രധാന പരിപാടികൾ
തിരുത്തുക- യൂത്ത് സ്പ്രിങ് (സോളിഡാരിറ്റിയുടെ പത്താം വാർഷികാഘോഷത്തിൻറെ ഭാഗമായി 2013 മെയ് 17-19ന് കോഴിക്കോട് കടപ്പുറത്ത്)[21].[22][23][24].
- കേരള വികസനഫോറം (കേരള വികസന സെമിനാർ, 2011 മാർച്ച് 11, 12 ,13 തീയതികളിലായി കൊച്ചിയിൽ)[25][26][27].
- പോരാളികളുടെ സംവാദം
- മലബാർ നിവർത്തന പ്രക്ഷോഭം (മലബാർ മേഖലയുടെ പിന്നോക്കാവസ്ഥക്കെതിരെ, 2011 ഒക്ടോബർ 1 മുതൽ നവംബർ 20 വരെ).
- ഭവനനിർമ്മാണ പദ്ധതി [28].[29]
- എൻഡോസൾഫാൻ പുനരധിവാസപദ്ധതി[30][31][32][33]
- ജനകീയ കുടിവെള്ള പദ്ധതി[34].
- സൗജന്യ റേഷൻ.
- വികസനഭൂപടത്തിലെ മലബാർ[35].
കാമ്പയിനുകൾ
തിരുത്തുകവ്യത്യസ്ത വിഷയങ്ങളിൽ ജനകീയ ബോധവൽകരണങ്ങൾക്കും യുവജനങ്ങളുടെ കർമ്മോത്സുകതക്കും അധികാരികളുടെ ശ്രദ്ധക്കും വേണ്ടിയുള്ള കാമ്പയിനുകൾ സംഘടിപ്പിക്കുന്നു.
- മുതലാളിത്തവിരുദ്ധകാമ്പയിൻ
- സൗഹൃദകേരളത്തിന് യുവജനാഹ്വാനം (മാറാട് കലാപസാഹചര്യത്തിൽ)
- സാമൂഹിക തിന്മകൾക്കെതിരെ (അശ്ലീലത, ലഹരി, ചൂതാട്ടം തുടങ്ങിയ സാമൂഹിക തിന്മകൾക്കെതിരെ)
- പോരാടുക അഴിമതിക്കെതിരെ
- ആൾ ദൈവങ്ങളെ ആത്മീയത കൊണ്ട് ചെറുക്കുക
- പുതിയകേരളത്തിന്
- വികസന രംഗത്ത് മലബാർ മേഖലയുടെ പിന്നോക്കാവസ്ഥയെ മുൻനിർത്തി മലബാർ വികസനത്തിന്റെ കണക്ക് ചോദിക്കുന്നു എന്ന പേരിൽ 2011 ഒക്‌ടോബർ 01- നവംബർ 20 മലബാർ നിവർത്തന പ്രക്ഷോഭം[26] സംഘടിപ്പിച്ചു.
മതസൗഹാർദ്ദം
തിരുത്തുകമതവിശ്വാസികൾ തമ്മിൽ സൗഹാർദ്ദം നിലനിർത്താൻ ആവശ്യമായ നടപടികൾക്ക് സംഘടന മുൻകൈ എടുക്കാറുണ്ട്. പ്രവാചകൻ മുഹമ്മദിനെ നിന്ദിക്കുന്ന തരത്തിലുള്ള ഭാഗങ്ങൾ പരീക്ഷാ ചോദ്യാവലിയിൽ ഉൾപ്പെടുത്തിയ[36] തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകൻ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി അക്രമികൾ വെട്ടിമാറ്റിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ ചികിത്സക്കായി രക്തം നൽകാൻ സോളിഡാരിറ്റി പ്രവർത്തകർ മുന്നോട്ട് വന്നു[37][38][39][40]. അക്രമത്തിനു വിധേയനായ പ്രൊഫ. ടി.ജെ. ജോസഫ് ഇംഗ്ലീഷ് പത്രമായ ഇൻഡ്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഈ സേവനത്തെ പ്രശംസിക്കുകയുണ്ടായി.[41][42]
ഡോക്യുമെന്ററി
തിരുത്തുക- "ഐക്യദാർഢ്യം ഓൺ സോളിഡാരിറ്റി " -ഡോക്യുമെന്ററി
- "വേനലും കഴിഞ്ഞ് " സോളിഡാരിറ്റിയെകുറിച്ച ഡോക്യുഫിക്ഷൻ
- "കനിവിന്റെ മേൽക്കൂര " ഭവന നിർമ്മാണ പദ്ധതിയെ കുറിച്ച് ഡോക്യുമെന്ററി
- "എരിഞ്ഞൊടുങ്ങും മുമ്പ്" ലഹരിക്കെതിരായ ഡോക്യുമെന്ററി
- "സ്പർശം" എൻഡോൾഫാൻ ദുരിതബാധിതരെകുറിച്ചുള്ള ഡോക്യുമെന്ററി
- "അവിവേക പാത" എക്സ്പ്രസ് ഹൈവേ വിശകലന ഡോക്യുമെന്ററി
- "പെരുവഴി:വഴിമുടക്കുന്ന പെരുമ്പാതകൾ "-ബി.ഒ.ടി വിരുദ്ധ ഡോക്യുമെന്ററി
- "ചെറുത്തുനില്പ് " ചില്ലറവ്യപാരമേഖലയിലെ കുത്തകാധിനിവേശത്തിനെതിരെ
- "തീരങ്ങളിൽ തീ പടരും മുമ്പേ" തീരദേശസംരക്ഷണ കാമ്പയിൻ ഡോക്യുമെന്ററി
- "ചെങ്ങറയിലേക്ക് യുവത്വത്തിന്റെ കരുത്ത് " ചെങ്ങറസമരം
- "മലബാർ രാജ്യം " മലബാർ വിവേചനത്തിനെതിരെ
പുസ്തകങ്ങൾ, പ്രസിദ്ധീകരണങ്ങൾ
തിരുത്തുക- "സോളിഡാരിറ്റി പത്രിക" - എല്ലാ മൂന്നുമാസത്തിലും പ്രസിദ്ധീകരിക്കുന്നു.
- "എൻഡോസൾഫാൻ: നരകത്തിലേക്ക് തുറക്കുന്ന വാതിൽ" -എഡി. സലീം പൂപ്പലം
- "പുതിയ കേരളം വികസന ഫോറം-പ്രബന്ധങ്ങൾ (അബ്സ്ട്രാക്റ്റ്)
- "ചെങ്ങറ ഐക്യദാർഢ്യ പുസ്തകം "[43]-എഡി. ടി.മുഹമ്മദ് വേളം
- "കിനാലൂർ സമരസാക്ഷ്യം " -റഫീഖുറഹ്മാൻ മൂഴിക്കൽ
- "വികസനം പരിസ്ഥിതി ആഗോളമുതലാളിത്തം "-ഡോ. എ.എ ഹലീം
- "ആൾ ദൈവങ്ങളുടെ മതവും രാഷ്ട്രീയവും " -എഡി. കെ.ടി ഹുസൈൻ
- "ആണവകരാർ: അകവും പൊരുളും " -എം.സാജിദ്
വിമർശനങ്ങൾ
തിരുത്തുകസോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിനെതിരെ മത മേഖലകളിൽ നിന്നും മതേതര മേഖലകളിൽ നിന്നും കടുത്ത ആരോപണങ്ങൾ ഉയർന്ന് വന്നിരുന്നു.
- സോളിഡാരിറ്റി ഒരു മത തീവ്രവാദ പ്രസ്ഥാനമാണ്[അവലംബം ആവശ്യമാണ്].
- ഇടതുപക്ഷത്തിന്റെ അടിത്തറ ദുർബ്ബലപ്പെടുത്താനുള്ള ശ്രമമാണ് സംഘടന നടത്തുന്നത്[അവലംബം ആവശ്യമാണ്].
- അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ രക്തം നൽകിയത് മതവിരുദ്ധമായി.
- നാട്ടിലെ ഏതൊരു വികസനപ്രവർത്തനത്തിനും സോളിഡാരിറ്റി എതിരാണ്.
- സേവന പ്രവർത്തനങ്ങൾ പൊയ്മുഖമാണ്[അവലംബം ആവശ്യമാണ്]
- സോളിഡാരിറ്റിയിൽ സ്ത്രീകളെ അംഗങ്ങളായി ചേർത്തുന്നില്ല.
- കേരളത്തിലെ ജനകീയ സമരങ്ങളെ സോളിഡാരിറ്റി ഹൈജാക്ക് ചെയ്യുകയായിരുന്നു എന്നു സിവിക് ചന്ദ്രൻ വിമർശിക്കുന്നുണ്ട്[44].
ചിത്രശാല
തിരുത്തുക-
സോളിഡാരിറ്റി എക്സിബിഷൻ
-
സാറാമറൂസെക് സോളിഡാരിറ്റി വേദിയിൽ
അവലംബം
തിരുത്തുക- ↑ Muhammed Rafeeq, T. Development of Islamic movement in Kerala in modern times (PDF). Abstract. p. 7. Retrieved 10 മാർച്ച് 2020.
- ↑ M Rahim. Changing Identity and Politics of Muslims in Malappuram District Kerala (PDF). p. 137. Archived from the original (PDF) on 2020-06-09. Retrieved 9 ജനുവരി 2020.
- ↑ "സോളിഡാരിറ്റി യൂത്ത് മൂവ്‌മെൻറ്: സുഹൈബ് CT പ്രസി., തൗഫീഖ് മമ്പാട് ജന. സെക്ര". മാധ്യമം ദിനപത്രം. 18 ഏപ്രിൽ 2019. Archived from the original on 11 മാർച്ച് 2020. Retrieved 11 മാർച്ച് 2020.
{{cite news}}
:|archive-date=
/|archive-url=
timestamp mismatch; 14 മേയ് 2019 suggested (help); zero width space character in|title=
at position 31 (help) - ↑ 4.0 4.1 Muhammed Rafeeq, T. Development of Islamic movement in Kerala in modern times (PDF). Chapter 6. p. 176. Retrieved 1 മാർച്ച് 2020.
Solidarity youth movement of Kerala was thus formed on 13th May 2003 at Muthalakkulam ground, Calicut and elected Dr. Mohammed Ali and Hamid Vaniayambalam as its Presidents and General Secretary respectively.
{{cite book}}
: CS1 maint: location (link) - ↑ ടി.കെ. ഫാറൂഖ് , മാതൃഭൂമി ആഴ്ചപ്പതിപ്പ് 11.03.2007
- ↑ Narayanan, M.S. Reconfiguring Malayali Identity Media Popular Practice and Perception of Onam Festival (PDF). Introduction: The English and Foreign Languages University, Hyderabad-Shodhganga. p. 7. Retrieved 11 മാർച്ച് 2020.
- ↑ "ലീഗിതര സംഘടനകൾ രാഷ്ട്രീയ പരീക്ഷണത്തിന്". മാതൃഭൂമി. 2010-09-20. Retrieved 2010-09-20.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ സോളിഡാരിറ്റി പത്രിക ആഗസ്ത് 2010, പേജ് 35
- ↑ "Jubilation in Plachimada". ദ ഹിന്ദു. 2006-08-10. Archived from the original on 2011-05-20. Retrieved 2010-02-09.
- ↑ ടെലിഗ്രാഫ് ഇൻഡ്യയിലെ റിപ്പോർട്ട്
- ↑ http://wikileaks.org/cable/2006/12/06CHENNAI2584.html
- ↑ "Road Warriors". ഔട്ട്ലുക്ക്ഇന്ത്യ. Retrieved 2010-02-09.
- ↑ http://highwaysamaram.blogspot.com/ ബി.ഒ.ടി. പാത വിരുദ്ധ സമരം ബ്ലോഗ്
- ↑ മാതൃഭൂമി ദിനപത്രം 9.5.2010[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Mohamed Shafeeq K. A Worldly Home Minor Cosmopolitanism and the Question of Identity Malabar 1947 1977 (PDF). The English and Foreign Languages University, Hyderabad-ശോധ്ഗംഗ. p. 192. Retrieved 10 മാർച്ച് 2020.
- ↑ http://news.agropages.com/News/Newsdetail---3141.htm
- ↑ http://www.mathrubhumi.com/english/story.php?id=101133 Archived 2010-11-25 at the Wayback Machine. മാതൃഭൂമി, 2010 നവംബർ 24
- ↑ Two circles
- ↑ മണിപ്പൂർ
- ↑ http://www.hindustantimes.com/Kerala-package-for-endosulfan-victims/Article1-630160.aspx Archived 2010-11-27 at the Wayback Machine. ഹിന്ദുസ്ഥാന് ടൈംസ് റിപ്പോര്ട്ട്
- ↑ "ദ ഹിന്ദു" (in ഇംഗ്ലീഷ്). ദ ഹിന്ദു ദിനപത്രം. 2013 മെയ് 18. Retrieved 2013 മെയ് 19.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "മാതൃഭൂമി ദിനപത്രം" (in ഇംഗ്ലീഷ്). മാതൃഭൂമി ദിനപത്രം. 2013 മെയ് 18. Archived from the original on 2013-05-21. Retrieved 2013 മെയ് 18.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "മാധ്യമം ദിനപത്രം" (in മലയാളം). മാധ്യമം ദിനപത്രം. 2013 മെയ് 19. Archived from the original on 2013-06-09. Retrieved 2013 മെയ് 19.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: unrecognized language (link) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-22. Retrieved 2013-05-16.
- ↑ M Rahim. Changing Identity and Politics of Muslims in Malappuram District Kerala. p. 310.
- ↑ 26.0 26.1 Rahim M. Changing Identity and Politics of Muslims in Malappuram District Kerala. p. 312.
- ↑ Rahim M. Changing Identity and Politics of Muslims in Malappuram District Kerala (PDF). University of Kerala-Shodhganga. p. 194. Retrieved 11 മാർച്ച് 2020.
- ↑ റ്റൂ സർക്കിൾ ഡോറ്റ് നെറ്റിൽ യോഗീന്ദർ സിക്കന്ദ് എഴുതിയ ലേഖനം
- ↑ "വീടൊരുക്കും കൂട്ടായ്മകൾ എന്ന ഫീച്ചറിൽ 'സോളിഡാരിറ്റിയുടെ വീടുകൾ' എന്ന ഭാഗം മാതൃഭൂമി ഫീച്ചർ 2016 ജൂലൈ 25". Archived from the original on 2016-08-02. Retrieved 2017-01-09.
- ↑ സോളിഡാരിറ്റി എൻഡോസൾഫാൻ പദ്ധതിയെപറ്റി കേരളശബ്ദം 6.4.2008
- ↑ "No outlay for rehabilitation of Endosulfan victims" (in ഇംഗ്ലീഷ്). ദ ഹിന്ദു. 2010 ഒക്റ്റോബർ 26. Archived from the original on 2009-10-31. Retrieved 2013 ഫെബ്രുവരി 16.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ ദ ഹിന്ദു റിപ്പോർട്ട് 26.10.2009
- ↑ "Solidarity Unveils Endosulfan Rehab Scheme". Archived from the original on 2009-06-29. Retrieved 2010-11-23.
- ↑ ജീവജലത്തിനു് സോളിഡാരിറ്റി ജനകീയ കുടിവെള്ള പദ്ധതി കേരളശബ്ദം വാരിക 2010 ഫെബ്രുവരി 28
- ↑ സോളിഡാരിറ്റി പത്രിക 2008 ഡിസംബർ
- ↑ ഡെക്കാൻ ഹെറാൾഡ് 2010 മാർച്ച് 29
- ↑ Solidarity activist gave blood to Newman College teacher ദ ന്യൂ ഇൻഡ്യൻ എക്സ്പ്രസ്സ്, പ്രിന്റ് എഡിഷൻ,2010 ജൂലൈ 8
- ↑ "ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട്". Archived from the original on 2010-07-09. Retrieved 2010-11-22.
- ↑ ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട്
- ↑ കെ.പി രാമനുണ്ണി, ആ ചോരയുടെ വില-മാധ്യമം ദിനപത്രം 16.7.2010
- ↑ http://sphotos.ak.fbcdn.net/hphotos-ak-snc4/hs226.snc4/38631_1516455438753_1455490623_1334003_3509966_n.jpg[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.indiaeveryday.com/kerala/fullnews-they-chopped-off-my-palm-like-firewood-1184-1638739.htm[പ്രവർത്തിക്കാത്ത കണ്ണി] ടി.ജെ ജോസഫ് സോളിഡാരിറ്റിയുടെ രക്തദാനത്തെ കുറിച്ച്
- ↑ Rekha Raj. Politics of gender and dalit identity Representation of Dalit women in contemporary Dalit discourses in Kerala (PDF). p. 134. Retrieved 10 മാർച്ച് 2020.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-20. Retrieved 2013-06-17.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ്
- സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ഫേസ്ബുക്കിൽ
- സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്'s ചാനൽ യൂട്യൂബിൽ