തലക്കെട്ട് തിരുത്തുക

ശബരിമല എന്നാൽ മലയല്ലേ.. തീർത്ഥാടന കേന്ദ്രം അവിടെയുള്ള അയ്യപ്പൻ ക്ഷേത്രമല്ലേ? ഒന്നുകിൽ തലക്കെട്ട് മാറ്റണം. അല്ലെങ്കിൽ ആമുഖം.. --ചള്ളിയാൻ ♫ ♫ 10:43, 12 ഏപ്രിൽ 2008 (UTC)Reply

ശബരിമലയിൽ എങ്ങനെ എത്തിച്ചേരാം എന്ന വിഭാഗം വിക്കിക്ക് യോജിക്കുമോ? --ചള്ളിയാൻ ♫ ♫ 02:51, 16 ഏപ്രിൽ 2008 (UTC)Reply

ശബരി മല എന്ന പേജ് ആ സ്ഥലത്തെ പറ്റിയാകണം. മലയുടെ സ്ഥാനവും ഭൂമിശാസ്ത്രവും ഒക്കെ. അതിലെ ക്ഷേത്ര സംബന്ധമായ വിഷയങ്ങൾ മാത്രം (ആവശ്യത്തിനു ഇവിടെയും വേണം) മെർജ് ചെയ്യുന്ന ലേഖനത്തിലേക്ക് മാറ്റിയാൽ മതി എന്നാണ്‌ എന്റെ അഭിപ്രായം. --ശ്രീകല 16:32, 14 മേയ് 2008 (UTC).Reply

ഈ ലേഖനത്തിന്റെ തലക്കെട്ട് ശബരിമല_ക്ഷേത്രം എന്ന് മാറ്റിയാലോ ?? --സമാധാനം 18:00, 19 ഓഗസ്റ്റ് 2010 (UTC)Reply

ശബരിമല ധർമ്മശാസ്താക്ഷേത്രം മറ്റൊരു ലേഖനം നിലവിലുണ്ട്.--Vssun (സുനിൽ) 02:33, 20 ഓഗസ്റ്റ് 2010 (UTC)Reply
ഇതിലുണ്ടായിരുന്ന വിവരങ്ങൾ ശബരിമല ധർമ്മശാസ്താക്ഷേത്രം എന്ന ലേഖനത്തിലേക്ക് ലയിപ്പിച്ചു. ഇതിനെ തിരിച്ചുവിടണോ? ഭൂമിശാസ്ത്രപരമായ ലേഖനത്തിന് സ്കോപ്പുണ്ടെങ്കിൽ ചെയ്യാതിരിക്കാം. --Vssun (സുനിൽ) 02:11, 5 ഒക്ടോബർ 2011 (UTC)Reply
തിരിച്ചു വിടാതിരിക്കുന്നതാകും നല്ലത്. പക്ഷെ ഭൂമിശാസ്ത്ര സംബന്ധമായ വിവരം ലഭിക്കാൻ ബുദ്ധിമുട്ടാണെന്ന് തോനുന്നു.--കിരൺ ഗോപി 08:52, 5 ഒക്ടോബർ 2011 (UTC)Reply

@Akhiljaxxn: മുകളിൽ ഇങ്ങനൊരു ചർച്ച നിലനിൽക്കെ, ഈ താൾ വ്യക്തമായും സ്ഥലത്തെ കുറിച്ച് ആയിരുന്നെന്നിരിക്കെ, എന്തുകൊണ്ടാണ് ആ ഉള്ളടക്കം പൂർണ്ണമായി മായ്ച്ച് കളഞ്ഞ്, ക്ഷേത്രത്തിന്റെ താള് ഇതിലേക്ക് ലയിപ്പിച്ചത്? തലക്കെട്ടും പഴയത് തന്നെയായിരുന്നില്ലേ വ്യക്തം?--പ്രവീൺ:സം‌വാദം 10:10, 3 ജനുവരി 2019 (UTC)Reply

ലയിപ്പിച്ചതിനെയും തിരിച്ചുവിട്ടതിനെയും ശക്തമായി എതിർക്കുന്നു--Vinayaraj (സംവാദം) 11:01, 3 ജനുവരി 2019 (UTC)Reply
ശബരിമല എന്ന താളിൽ ഉണ്ടായിരുന്ന എല്ലാ വിവരങ്ങളും ശബരിമല ക്ഷേത്രത്തിന്റെ താളിലും ഉണ്ട്.ഒരേ കാര്യത്തിന് എന്തിനാണ് രണ്ടു താളുകൾ?

ശബരിമല ക്ഷേത്രത്തിന്റെ തലക്കെട്ടിന്റ കാര്യത്തിൽ WP:commonname അനുസരിച്ച് പേരുമാറ്റത്തിന് പ്രസ്തുത താളിന്റെ സംവാദം താളിൽ നോട്ടീസ് ഇട്ട് ഒരു മാസത്തിലധികം മറുപടി ഇല്ലാത്തതിനാലാണ് നാമകരണം ചെയ്തിട്ടുള്ളത്. Akhiljaxxn (സംവാദം) 11:34, 3 ജനുവരി 2019 (UTC)Reply

@Akhiljaxxn: എവിടെ? ഒരു താൾ ശബരിമല എന്ന സ്ഥലത്തെക്കുറിച്ചും, ഒരു താൾ ക്ഷേത്രത്തെക്കുറിച്ചുമാണ്. അതെങ്ങനെയാണ് കോമൺനേം ആകുക? ഈ താളിലെ ഉള്ളടക്കം പൂർണ്ണമായി നശിപ്പിച്ചും കളഞ്ഞിരിക്കുന്നു. ഈ താളിൽ മുമ്പ് നടന്ന സംവാദത്തിന് ഒരു വിലയും ഇല്ലേ?!--പ്രവീൺ:സം‌വാദം 12:31, 3 ജനുവരി 2019 (UTC)Reply

സ്ഥലവും ക്ഷേത്രവും രണ്ടും രണ്ടായി നിലനിർത്തുന്നതിനിടയിൽ അത് മേർജ് ചെയ്യേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. Karikkan (സംവാദം) 13:27, 3 ജനുവരി 2019 (UTC)Reply

ശബരിമല എന്ന പേര് കൂടുതൽ ഉപയോഗിക്കുന്നതും അറിയപ്പെടുന്നതും ക്ഷേത്രത്തിന്റെ പേരിലാണ് .അത് പ്രദേശികമായും ദേശീയപരമായും അന്തർദേശീയപരമായും .ലോകമെമ്പാടുമുള്ള സ്വതന്ത്രവും വിശ്വസനീയവുമായ മാധ്യമങ്ങളും അങ്ങനെ തന്നെയാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ സാധാരാണ ഉപയോഗിക്കുന്നതിനെയാണ് കോമൺനേം എന്നു പറയുന്നത്. ശബരിമല എന്ന് ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ ലഭിക്കുന്ന സെർച്ച് റിസൾട്ടിൽ  സിംഹഭാഗവും ക്ഷേത്രത്തെക്കുറിച്ചാണ്.ഇതിൽ നിന്ന് ക്ഷേത്രമാണ് പ്രൈമറി ടോപ്പിക്ക് എന്നും വ്യക്തമാണ്. അതായത് ശബരിമല എന്ന പേര് ക്ഷേത്രത്തിനാണ് വരേണ്ടത്. ശബരിമല എന്നുള്ള സ്ഥലത്തിനൊ മലയ്ക്കൊ അല്ല. കൂടാതെ ശബരിമല എന്ന താളും ശബരിമല ശ്രീ ധർമ്മാ ക്ഷേത്രം എന്ന താളും ശബരിമല എന്ന ഇംഗ്ലീഷ് താളിലേക്കായിരുന്നു ലിങ്ക് ചെയ്തിരുന്നതും. അതിനാൽ പേരു മാറ്റേണ്ട കാര്യം ശബരിമല ശ്രീ ധർമ്മക്ഷേത്രം എന്ന താളിന്റെ സംവാദം താളിൽ കഴിഞ്ഞ വർഷം നവംബർ 25 നു രേഖപ്പെടുത്തിയിരുന്നു. ആരും തന്നെ എതിർത്തു കാണാത്തതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ശബരിമല ശ്രീ ധർമ്മക്ഷേത്രം എന്ന താളിന്റെ തലക്കെട്ട് ശബരിമല എന്നാക്കി മാറ്റിയിട്ടുള്ളത്.ശബരിമല എന്ന താളിൽ ഉണ്ടായിരുന്ന വിവരങ്ങൾ എല്ലാം തന്നെ ശബരിമല ശ്രീ ധർമ്മക്ഷേത്രം എന്ന താളിലും ലഭ്യമായതിനാലാണ് ആ താൾ നില നിർത്താതിരുന്നത്. Akhiljaxxn (സംവാദം) 14:51, 3 ജനുവരി 2019 (UTC)Reply
@Akhiljaxxn: ഈ പേരുമാറ്റത്തിനെ ഞാൻ എതിർക്കുന്നു. ശബരിമല എന്നാൽ ശബരിമല ശ്രീ ധർമ്മശാസ്താക്ഷേത്രം അല്ല. അതുമാത്രമല്ല. പെരിയാർ കടുവാസങ്കേതത്തിൽ നിൽക്കുന്ന മലകളുടെ കൂട്ടം, അവിടെയുള്ള മറ്റ് ക്ഷേത്രങ്ങൾ, റോഡുകൾ. കടുവാസങ്കേതത്തിലെ സസ്യജന്തുജാലം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ഈ ക്ഷേത്രത്തിന്റെ താളിൽ എഴുതിയാൽ മതിയെന്നാണോ? എങ്കിൽ ശരി. അത് ശരിയാണെങ്കിൽ ഞാൻ എഴുതാൻ പോകുന്നു. ഈ താളിൽ ശബരിമലയെപ്പറ്റി. വിവരങ്ങൾ കിട്ടിയില്ല, കൂടുതൽ അറിയപ്പെടുന്നത് ഈ ക്ഷേത്രത്തിന്റെ പേരിലാണ് എന്നിവകൊണ്ടെല്ലാം ശബരിമലയിലെ മറ്റ് വിവരങ്ങൾ ഇല്ലാതാവുന്നില്ല. അതുകൊണ്ട് ഈ മെർജ് റിവേർട്ട് ചെയ്യണം. --രൺജിത്ത് സിജി {Ranjithsiji} 15:17, 3 ജനുവരി 2019 (UTC)Reply
ലയനം വേണമെങ്കിൽ റിവേർട്ട് ചെയ്യാവുന്നതാണ്. കാരണം അത് തലക്കെട്ട് മാറ്റം നടത്തുന്നതിനിടയിൽ യാന്ത്രികമായി സംഭവിച്ചതാണ് എന്നാൽ ക്ഷേത്രത്തിന്റെ ലേഖനത്തിന്റെ നിലവിലുള്ള തലക്കെട്ട് മാറ്റുന്നതിനെ എതിർക്കുന്നു. കാരണം മുകളിൽ സൂചിപ്പിച്ചിട്ടുണ്ട്.ശബരിമല ക്ഷേത്രമാണ് ആ പേരിൽ സാധാരണ അറിയപ്പെടുന്നതും, പ്രൈമറി ടോപ്പിക്കും Akhiljaxxn (സംവാദം) 16:13, 3 ജനുവരി 2019 (UTC)Reply
@Akhiljaxxn: ഈ വാദങ്ങളെല്ലാം പറയുകയും, ഒരു മറുപടിക്ക് പോലും കാക്കാതെ സ്വയം പറഞ്ഞ വാദങ്ങൾക്കെല്ലാം എതിരായി എല്ലാ നാൾവഴിയും പുനഃസ്ഥാപിച്ച് മിക്സ് ചെയ്ത് തലക്കെട്ട് മാറ്റുകയും ചെയ്തിരിക്കുകയാണ് സംഭവിച്ചിരുന്നത്. താങ്കൾ ആവശ്യപ്പെട്ടപോലെ ലേഖനം വിഘടിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. പരിശോധിക്കുമല്ലോ--പ്രവീൺ:സം‌വാദം 17:56, 3 ജനുവരി 2019 (UTC)Reply
ഓരോരോ സമയത്ത് ഓരോരോ സൂക്കേടുകൾ. ന്യായീകരണങ്ങൾക്കൊന്നും ഇനി ഒരു ക്ഷാമവും കാണില്ല; അധികം ചർച്ചയ്ക്ക് നിൽക്കാതെ പഴയപടി ആക്കുക. -Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 00:00, 4 ജനുവരി 2019 (UTC)Reply
പറഞ്ഞ വാദങ്ങളിലെല്ലാം ഉറച്ചു നിൽക്കുന്നു. പ്രശ്നം സംഭവിച്ചത് ശബരിമല ധർമ്മശാസ്താക്ഷേത്രം എന്ന താളിന്റെ പേര് ശബരിമല എന്ന് മാറ്റുന്നിനിടയിൽ ശബരിമല എന്ന് പേരിലുണ്ടായിരുന്ന സ്ഥലത്തിന്റ അല്ലെങ്കിൽ മലയുടെ താൾ യാന്ത്രികമായി നീക്കം ചെയ്തു പോയി. അതു പരിശോധിച്ചപ്പോൾ ശബരിമല എന്ന താളിൽ നിലവിൽ അധികം വിവരം ഇല്ല എന്നും മനപ്പിലാക്കി.കൂടാതെ ഏകപക്ഷീയമായി ചെയ്തു എന്നു വരാതിരിക്കാനുമാണ് മാറ്റം റിവേർട്ട് ചെയ്തത്. മുകളിൽ പറഞ്ഞ കാരണങ്ങൾ കൊണ്ടല്ലാം തന്നെ ശബരിമല ധർമ്മശാസ്താക്ഷേത്രം എന്ന ശബരിമല എന്ന പേരിലേക്കും ശബരിമല എന്നു പേരുള്ള ഈ താൾ ശബരി മല (സ്ഥലം) എന്ന പേരിലേക്കും മാറ്റേണ്ടതാണ്.Akhiljaxxn (സംവാദം) 00:26, 4 ജനുവരി 2019 (UTC)Reply
കരിമലക്കും സത്രത്തിനും(?) പൊന്നമ്പലമേടിനും പമ്പയ്ക്കും ഇടയിലുള്ള ചെറു മലയെ/പ്രദേശത്തെ വിളിക്കുന്ന പേരാണ് ശബരിമല. അയ്യപ്പക്ഷേത്രത്തിൽ പോകുന്ന കാര്യമൊക്കെയാണെങ്കിൽ പൊതുവേ മലയാളികൾ ശബരിമലക്ക് പോവുകയാണ് എന്ന് പോലും പറയാറില്ല. "മലയ്ക്ക്" പോവുക എന്നേ പറയാറുള്ളു. എന്നു കരുതി ശബരിമല ധർമ്മശാസ്താക്ഷേത്രത്തിന്റെ പേര് "മല" എന്ന് മാറ്റിയാൽ അനുചിതമാകുന്നത് പോലെതന്നെയാണ് ശബരിമല എന്ന് മാറ്റിയാലും. നിലവിലുള്ള തലക്കെട്ടുകൾ തികച്ചും വ്യക്തമാണെന്നും അനാവശ്യമായി തലക്കെട്ട് മാറ്റി സങ്കീർണ്ണമാക്കേണ്ടെന്നും അഭിപ്രായം.--പ്രവീൺ:സം‌വാദം 01:48, 4 ജനുവരി 2019 (UTC)Reply
നിലവിലുള്ള തലക്കെട്ടുകൾ  വ്യക്തമല്ലാത്തതിനാലാണ് തലക്കെട്ട് മാറ്റാൻ നിർദ്ദേശിച്ചിരുന്നത്. അയ്യപ്പക്ഷേത്രത്തിൽ പോകുന്ന കാര്യമൊക്കെയാണെങ്കിൽ പൊതുവേ മലയാളികൾ ശബരിമലക്ക് പോവുകയാണ് എന്ന് പോലും പറയാറില്ല. "മലയ്ക്ക്" പോവുക എന്നേ പറയാറുള്ളു. എന്ന അഭിപ്രായം വളരെ ബാലിശമാണ് കാരണം മല പലതുണ്ടല്ലൊ. ഒരു ലേഖനത്തിന് തലക്കെട്ട് തിരഞ്ഞെടുക്കുമ്പോൾ ആ പേര് എങ്ങനെയാണ് സ്വതന്ത്രവും നിഷ്പക്ഷവുമായ മീഡിയാസും മറ്റും ഉപയോഗിക്കുന്നത് എന്നതിന്റെയും ഗൂഗിളിൽ ലഭിക്കുന്ന സെർച്ച് റിസൾട്ടിന്റെയും  അടിസ്ഥാനത്തിലാണ്. അത് ഔദ്യോഗികമായ പേരാണെങ്കിൽ പോലും. മമ്മൂട്ടി എന്ന പേര് നമുക്ക് വേണമെങ്കിൽ ഇതിന് ഒരു ഉദാഹരണമായെടുക്കാം. ഇനി നമ്മൾ ഇപ്പോൾ ചർച്ച ചെയ്യുന്ന ഈ സംവാദം താളിന്റെ ലേഖനമെടുക്കുക അതിൽ നാലു അവലംബമാണുള്ളത് അത് പരിശോധിച്ചപ്പോൾ ഒന്നിലും തന്നെ ശബരിമല എന്ന സ്ഥലം/മലയെ കുറിച്ചോ പ്രതിപാദിക്കുന്നതായി കണ്ടിട്ടില്ല. എല്ലാം തന്നെ ക്ഷേത്രക്കുറിച്ചുള്ളതുമാണ്.ഇതിൽ നിന്ന് എല്ലാം തന്നെ ശബരിമല എന്ന പേരിൽ ക്ഷേത്രമാണ് പ്രശസ്തമെന്നും പ്രഥമ വിഷയമെന്നതും കൂടുതൽ ഉപയോഗിക്കപ്പെടുന്നത് എന്നുള്ളതും സുവ്യക്തമാണ്. അതിനാൽ തന്നെ ശബരിമല എന്ന ഈ താൾ ശബരി മല (സ്ഥലം) എന്നൊ ശബരി (മല) എന്നൊ മാറ്റേണ്ടതാണ്. ക്ഷേത്രത്തിന്റെ പേരിലുള്ള താളിനാണ് ശബരിമല എന്ന തലക്കെ‌ട്ട് നൽകേണ്ടത്.Akhiljaxxn (സംവാദം) 10:12, 13 ജനുവരി 2019 (UTC)Reply
ആരും അറിയാതെ പിന്നെം പേരുമാറ്റിയോ? ഇതിനൊന്നും ഒരു വ്യവസ്ഥയും ഇല്ലേ?--Vinayaraj (സംവാദം) 16:59, 28 ഫെബ്രുവരി 2019 (UTC)Reply

തലക്കെട്ടുമാറ്റത്തിന്റെ കാര്യത്തിൽ സമവായമില്ല എന്ന് തോന്നുന്നതിനാൽ @Akhiljaxxn: ചെയ്ത തലക്കെട്ടുമാറ്റം തിരസ്കരിച്ചിട്ടുണ്ട്. ശബരിമല വിവക്ഷത്താളാക്കുകയും സ്ഥലവും ക്ഷേത്രവും വെവ്വേറെ ലേഖനങ്ങളാക്കി നിലനിർത്തുകയും ചെയ്തു. ഇംഗ്ലീഷ് വിക്കിയിലെ നയങ്ങൾ ഇവിടെ ഉപയോഗിക്കുന്നതിനു മുമ്പ് സമവായമാക്കേണ്ടതുണ്ടെന്ന് കരുതുന്നു. WP:commonname എന്നതിനെക്കാൾ നാനാർത്ഥത്താളുണ്ടാക്കി ഓരോ ലേഖനവും കൃത്യമായ തലക്കെട്ടോടെ വയ്ക്കുകയാണ് ഇവിടത്തെ ശൈലി എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് (വർഷങ്ങൾ മുമ്പത്തെ ഓർമ്മയാകാം, തെറ്റാണെന്നും വരാം). മലയെയാണോ ക്ഷേത്രത്തെയാണോ "ശബരിമല" എന്നതുകൊണ്ട് സാധാരണ വിവക്ഷിക്കുന്നത് എന്ന് തർക്കമുള്ളതിനാൽ ഈ സ്ഥിതിയാകും നല്ലത് എന്ന് കരുതുന്നു -- റസിമാൻ ടി വി 17:06, 28 ഫെബ്രുവരി 2019 (UTC)Reply

ഇംഗ്ലീഷ് വിക്കിയിലെ നയങ്ങൾ ആണ് ഇവിടെ ഉപയോഗിക്കുന്നതെങ്കിൽ Akhiljaxxn Involved admins ഒന്നു മനസിരുത്തി വായിക്കുന്നത് നന്നായിരിക്കും. ഇവിടെ കാര്യനിർവ്വാഹക അവകാശമൊന്നും ഉപയോഗിച്ചിട്ടില്ലെങ്കിലും ഒരു കാര്യനിർവ്വാഹകൻ തന്റെ താത്പര്യവ്യത്യാസം പ്രകടിപ്പിച്ച ഒരു വിഷയത്തിൽ വീണ്ടും ആവർത്തിച്ചു തീരുമാനമെടുക്കാൻ ശ്രമിക്കുന്നത് ഒട്ടും അഭികാമ്യമല്ല. ജീ 03:08, 1 മാർച്ച് 2019 (UTC)Reply

Vinayaraj നാലഞ്ചു മാസത്തിലധികമായി ഈ വിഷയം ഇവിടെ ചർച്ച ചെയ്യുന്നു.എന്നാൽ അതിന്റിടയ്ക്ക് ഒരിക്കൽ പോലും താങ്കൾ എന്തുകൊണ്ടാണ് എതിർപ്പു രേഖപ്പെടുത്തുന്നു എന്നത് സൂചിപ്പിച്ചിട്ടില്ല പകരം രണ്ടു തവണ പേരു മാറ്റം നടത്തിയപ്പോഴും എതിർപ്പുമായി രംഗത്തുവരുകയും ചെയ്തു.ഇത് ശരിയല്ല എന്തുകൊണ്ടെന്ന് കൂടെ അറിയിച്ചാൽ നന്നായേനെ. റസിമാൻ ലേഖനത്തിന് തലക്കെട്ട് തിരഞ്ഞെടുക്കുമ്പോൾ ആ പേര് അത് ഔദ്യോഗികമായ പേരാണെങ്കിൽ പോലും സ്വീകരിക്കാറില്ല പകരം എങ്ങനെയാണ് സ്വതന്ത്രവും നിഷ്പക്ഷവുമായ മീഡിയാസും മറ്റും ഉപയോഗിക്കുന്നത് എന്നതിന്റെയും ഗൂഗിളിൽ ലഭിക്കുന്ന സെർച്ച് റിസൾട്ടിന്റെയും അടിസ്ഥാനത്തിലാണ്. മലയാളം വിക്കിയിൽ ഔദ്യോഗിക നയങ്ങൾ ഇല്ലാത്ത പക്ഷം സാധാരണ ഇംഗ്ലീഷ് വിക്കിയിലെ നയങ്ങൾ ഉപയോഗിക്കുന്നതായാണ് ഞാൻ ഇവിടെ കണ്ടിട്ടുള്ളത്. മലയാളം ലേഖനങ്ങളുടെ തലക്കെട്ട് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളായി പറയുന്നത്.

  • തിരിച്ചറിയപ്പെടണം
  • സ്വാഭാവികത
  • കൃത്യത
  • സ്ഥിരത
  • സംക്ഷിപ്‌തത

എന്നിവയാണ്.

സ്വതന്ത്രവും നിഷ്പക്ഷവുമായ ലോകമെമ്പാടുമുള്ള മധ്യമങ്ങളെല്ലാം തന്നെ ശബരിമല എന്നാണ് ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്. ഗൂഗിൾ സെർച്ച് റിസർട്ടിൽ ശബരിമല 2760000 റിസൾട്ടുകളും ശബരിമല ധർമ്മശാസ്താ ക്ഷേത്രം എന്നതിന് 11300 റിസൾട്ടുകളുമാണുള്ളത്. ഇവയിൽ നിന്ന് തന്നെ മുകളിൽ കൊടുത്തിരിക്കുന്ന യോഗ്യതകൾ പാലിക്കുന്നുണ്ടെന്നത് വ്യക്തമാണ്.

ഇനി ശബരിമല ധർമ്മശാസ്താ ക്ഷേത്രം എന്ന പേര് ശബരിമല ധർമ്മശാസ്താക്ഷേത്രത്തിലെ യുവതീപ്രവേശം എന്ന തിരഞ്ഞെടുക്കപ്പെട്ട ലേഖനത്തിലെ പ്രകാരം രണ്ടാം ഉമ്മൻ ചാണ്ടി സർക്കാർ നിയമിച്ച ദേവസ്വം പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ 2016-ൽ ക്ഷേത്രത്തിന്റെ പേര് ശബരിമല ധർമ്മശാസ്താ ക്ഷേത്രം എന്നുള്ളത് ശബരിമല അയ്യപ്പസ്വാമി ക്ഷേത്രം എന്ന് കാണിച്ച് ദേവസ്വം ബോർഡ് ഉത്തരവ് പുറത്തിറക്കി മാറ്റിയിരുന്നു.എന്നാൽ പുതിയ സർക്കാർ ആ പേര് വീണ്ടും പഴയപടിയാക്കി.ഇതിനർത്ഥം ഈ പേര് രണ്ടു തവണ മാറ്റിയിട്ടുണ്ട് ചിലപ്പോൾ ഭാവിയിൽ മാറ്റാനും സാധ്യതയുണ്ട്. അപ്പോൾ ഈ പേര്

  • തിരിച്ചറിയപ്പെടണം
  • സ്വാഭാവികത
  • കൃത്യത
  • സ്ഥിരത

എന്നീ യോഗ്യതകൾ പാലിക്കപ്പെടുന്നില്ല എന്ന് വ്യക്തമാണ്. അതിനാൽ അങ്ങനെ ഇത്തരം പേര് വിക്കിപീഡിയക്ക് സ്വീകാര്യമാകും?

നാനാർത്ഥത്താളുണ്ടാക്കി അതിൽ ഓരോ ലേഖനവും കൃത്യമായ തലക്കെട്ടോടെ വയ്ക്കുന്നതാണ് പതിവ് എന്നാൽ ഏതാണ് പ്രാഥമിക വിഷയം എന്നതിനെ അടിസ്ഥാനത്തിലാണ് താളുകളുടെ പേരുകളും റീഡയറക്ടുകളും ചെയ്യേണ്ടത് .ഇവിടെ പ്രാഥമിക വിഷയം ക്ഷേത്രമാണ് .ക്ഷേത്രം സ്ഥിതി ചെയ്യുന്നതു (ശബരി വസിക്കുന്ന) കൊണ്ടാണ് മലയ്ക്കു തന്നെ ശബരി എന്ന പേര് വന്നത് എന്ന് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലും പറയുന്നുണ്ട്. അതിനാൽ ശബരിമല എന്നത് ക്ഷേത്രത്തിനും വിവക്ഷാതാളിന് ശബരിമല (വിവക്ഷകൾ) എന്നും തലക്കെട്ട് മാറ്റേണ്ടതാണ്.

Jkadavoor പേരു മാറ്റാൻ നോട്ടീസിട്ട് രണ്ട് മാസത്തോളം കാത്തിരുന്നിട്ട് ഒരാൾ പോലും എതിർപ്പറിയിക്കാത്തതിനെ തുടർന്നാണ് ആദ്യ തവണ പേരു മാറ്റം നടത്തിയത്. കൂടുതൽ ചർച്ച വേണമെന്ന അഭിപ്രായത്തിൽ ഞാൻ തന്നെയാണ് എന്റെ പ്രവർത്തികൾ പുനസ്ഥാപിച്ചിട്ടുള്ളത്. അതിന് ശേഷം ചർച്ച നടന്നിട്ട് അവസാനം മറുപടിയില്ലാതെ ഒരു മാസം കഴിഞ്ഞാണ് വേറെയാരും പേര് മാറ്റില്ല എന്ന് തോന്നിയതുകൊണ്ടാണ്‌ ഇപ്പോൾ വീണ്ടും പേരു മാറ്റിയിരുന്നത്. ഇതേ പോലുള്ള മറ്റൊരു പേജാണ് ശബരിമല ധർമ്മശാസ്താക്ഷേത്രത്തിലെ യുവതീപ്രവേശം ശബരിമല ധർമ്മശാസ്താക്ഷേത്രത്തിലെ യുവതീപ്രവേശം എന്നതിന് സെർച്ച് റിസൾട്ടായി മലയാളം വിക്കി അടക്കം ആകെ 40 സെർച്ച് റിസൾട്ടേ വരുന്നുള്ളു. എന്നാൽ ശബരിമല യുവതീപ്രവേശം 31000+ ശബരിമല സ്ത്രീപ്രവേശം 15000+ ഉണ്ട്. എന്തുകൊണ്ടാണ് മലയാള വിക്കിക്കു മാത്രം പേരിൽ ധർമ്മശാസ്താ ക്ഷേത്രം വേണം എന്നുള്ള ഒരു നിർബന്ധബുദ്ധി എന്നു മനസ്സിലാകുന്നില്ല.Akhiljaxxn (സംവാദം) 14:29, 1 മാർച്ച് 2019 (UTC)Reply

ഈ സംവാദം താളിൽത്തന്നെ ധാരാളം എതിരഭിപ്രായങ്ങൾ ഉണ്ടല്ലോ. അഖിലിന്റെ ആദ്യ നടപടിയെ ചോദ്യം ചെയ്തിട്ടുമുണ്ട്. അത്തരം സാഹചര്യങ്ങളിൽ തീരുമാനമെടുക്കാൻ ഇതുവരെ ഒരു നിലപാടും രേഖപ്പെടുത്താത്ത മൂന്നാമതൊരാൾക്കു വിടുന്നതാണ് (UNINVOLVED) പൊതുവെ എല്ലാ വിക്കിയിലെയും കീഴ്വഴക്കം. ജീ 15:14, 3 മാർച്ച് 2019 (UTC)Reply

@Akhiljaxxn: ജനുവരിയിൽ തിരിച്ചുവിട്ട താൾ ഒന്നിലധികം പേർ എതിർത്തതുകൊണ്ട് റിവർട്ട് ചെയ്തതാണല്ലോ. എതിർപ്പില്ല എന്ന കാരണം പറഞ്ഞ് എങ്ങനെയാണ് വീണ്ടും സംവാദം നടത്താതെ താൾ പിന്നെയും തലക്കെട്ട് മാറ്റുന്നത്? നയം എന്തായാലും നടപ്പിലാക്കുന്ന കാര്യത്തിൽ തർക്കമുള്ളപ്പോൾ സമവായമുണ്ടാക്കണം, ഇംഗ്ലീഷ് വിക്കി നയം കോപ്പി ചെയ്യുന്ന അവസരത്തിൽ പ്രത്യേകിച്ചും. ലേഖനത്തിന്റെ തലക്കെട്ട് എങ്ങനെയിരുന്നാലും എനിക്ക് പ്രശ്നമില്ല, ഇതെനിക്ക് യാതൊരു വിധത്തിലുള്ള താല്പര്യവ്യത്യാസമുള്ള വിഷയമേ അല്ല. ഒന്നിലധികം ഉപയോക്താക്കൾ (കാര്യനിർവാഹകരുൾപ്പെടെ) എതിരു പറഞ്ഞ വിഷയത്തിൽ സ്വന്തം നിലയ്ക്ക് തലക്കെട്ടുമാറ്റം നടത്തിയതുകൊണ്ടാണ് ഞാൻ റിവർട്ട് ചെയ്തത്. ഒരു തിരുത്തൽ യുദ്ധത്തിന്റെ ഭാഗമാകാൻ എന്തായാലും താല്പര്യമില്ല, ജീവൻ പറഞ്ഞതുപോലെ ഇതുവരെ ഇന്വോൾവ്ഡ് അല്ലാത്ത ആരെക്കൊണ്ടെങ്കിലും തീർപ്പുകല്പിക്കുകയോ അല്ലെങ്കിൽ വോട്ടിനിട്ട് തീരുമാനിക്കുകയോ ആവും ഇപ്പോഴത്തെ അവസരത്തിൽ നല്ലത്. -- റസിമാൻ ടി വി 18:06, 3 മാർച്ച് 2019 (UTC)Reply

പേരു മാറ്റാൻ നോട്ടീസിട്ട് രണ്ട് മാസത്തോളം കാത്തിരുന്നിട്ട് ഒരാൾ പോലും എതിർപ്പറിയിക്കാത്തതിനെ തുടർന്നാണ് ആദ്യ തവണ പേരു മാറ്റം നടത്തിയത്. എന്നാൽ പേരു മാറ്റം നടത്തിയതിന് ശേഷം ആളുകൾ എതിർത്തപ്പോൾ കൂടുതൽ ചർച്ച വേണമെന്ന അഭിപ്രായത്തിൽ ഞാൻ തന്നെയാണ് എന്റെ പ്രവർത്തികൾ പുനസ്ഥാപിച്ചിട്ടുള്ളത്. അതിന് ശേഷം ചർച്ച നടന്നിട്ട് അവസാനം മറുപടിയില്ലാതെ ഒരു മാസം കഴിഞ്ഞാണ് വേറെയാരും പേര് മാറ്റില്ല എന്ന് തോന്നിയതുകൊണ്ടാണ്‌ പേരു മാറ്റം സ്വായം എനിക്ക് തന്നെ ചെയ്യേണ്ടി വന്നത്.

വിക്കിപ്പീഡിയ അതിന്റെ നയങ്ങൾക്കും കീഴ്‌വഴക്കങ്ങൾക്കും അനുസരിച്ച് പ്രവർത്തിക്കുന്ന ഒന്നാണ് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത് .ഇവയാണ് വിക്കിയുടെ ഭംഗിയും കെട്ടുറപ്പും എന്നും ഇതില്ലെങ്കിൽ ആർക്കും എന്തും ചെയ്യാം എന്നൊരു സ്ഥിതിവിശേഷവും സംജാതമാകും . ചില കാര്യങ്ങളിൽ ഏറ്റവും മുതിർന്ന വിക്കിപീഡിയരും അഡ്മിൻസും തന്നെ നയങ്ങളെ പാടെ അവഗണിക്കുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷമാണ് എനിക്ക് വ്യക്തിപരമായിട്ട് തോന്നിയിട്ടുള്ളത്. ഇത് അങ്ങേയറ്റം വിഷമകരമാണെന്നുള്ളത് പറയാതെ വയ്യ. Jkadavoor പറഞ്ഞതു പോലെ ഒരു UNINVOLVED ഉപയോക്താവാണ് തീരുമാനമെടുക്കേണ്ടത്. പക്ഷെ അങ്ങനെ തീരുമാനമെടുക്കേണ്ടത് നയങ്ങളെയും കീഴ് വഴക്കങ്ങളെയും നോക്കി മാത്രമായിരിക്കണം.അത് ഇങ്ങനെ ഫൊറെവർ നീണ്ടു പോകാതെ ആയാൽ ഏറ്റവും നല്ലത്.Jkadavoor , റസിമാൻ നിങ്ങൾക്കും ഇതിൽ തീരുമാനമെടുത്ത് ഇത് ക്ളോസ്സ് ചെയ്യാവുന്നതാണ്. Akhiljaxxn (സംവാദം) 15:18, 4 മാർച്ച് 2019 (UTC)Reply

ആരാണ് ഇവിടെ നയങ്ങൾ പാലിക്കാതിരുന്നത്? ഇത്രയധികം ഉപയോക്താക്കൾ പേരുമാറ്റത്തിന്റെ അനൗചിത്യം വ്യക്തമായി അറിയിച്ചിട്ടും, ഇടയ്ക്കിടക്ക് ചിലപ്പോൾ കണ്ടന്റ് വരെ നഷ്ടമാകുന്ന വിധത്തിൽ താൾ മാറ്റിക്കൊണ്ടിരുന്നത് താങ്കൾ തന്നെയാണെന്ന് ഓർക്കുക. ഇംഗ്ലീഷ് വിക്കിയുടെ ചുവട് പിടിച്ച് അതേ മാറ്റങ്ങൾ ഇവിടെയും വരുത്താൻ ശ്രമിക്കുന്നത് അബദ്ധമാണ്. അതിന്റെ വായനക്കാരും ഈ വിക്കിയുടെ വായനക്കാരും വ്യത്യസ്ത ഗണമാണ്. ഇംഗ്ലീഷ് വിക്കിയിലെ കൺഫർമേഷൻ ബയസും മലയാളം വിക്കിയിലെ കൺഫർമേഷൻ ബയസും വ്യത്യസ്തമാണ്. കേരളത്തിലെ കാര്യങ്ങളെ പറ്റി മലയാളികളും അവരുടെ ഉപഗണമായ മലയാളം വിക്കിപീഡിയരും കാണുന്നത്ര സൂക്ഷ്മമായിട്ടായിരിക്കില്ല ഇംഗ്ലീഷ് വിക്കി ഉപയോക്താക്കൾ കാണുക. ശബരിമലയും ശബരിമല ധർമ്മശാസ്താക്ഷേത്രവും തമ്മിലുള്ള വ്യത്യാസം ഇംഗ്ലീഷ് വിക്കിപീഡിയരെ ബോദ്ധ്യപ്പെടുത്താനാവുമെങ്കിൽ നല്ലത്. പക്ഷേ പറ്റിയില്ലെങ്കിൽ മലയാളം വിക്കിപീഡിയയിലെ താളിന്റെ പേര് ഇംഗ്ലീഷ് വിക്കിപീഡിയയ്ക്ക് സമാനമായി മാറ്റുകയല്ല വേണ്ടത്. കൃത്യമായ ടൈംഫ്രെയിമിനകത്ത് പൂർത്തിയാക്കേണ്ട പ്രവർത്തിയൊന്നുമല്ല ഇത്, ഏകപക്ഷീയമായ കാഴ്ചപ്പാടുകൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതിലും നല്ലതാണ് നല്ലൊരു ഫലത്തിനായി നീണ്ട (അഖിലിന്റെ ഭാഷയിൽ ഫോറെവർ) ചർച്ച നടക്കുന്നത്. നയങ്ങളേയും കീഴ്‌വഴക്കങ്ങളേയും ബഹുമാനമുണ്ടെങ്കിൽ സ്വന്തം താത്പര്യപ്രകാരം ചെയ്ത ഏകപക്ഷീയ തിരുത്തുകൾ സ്വയം തിരിച്ചാക്കുക. എന്നിട്ടാണ് ഇതിൽ ഇടപെടാത്ത മറ്റാരെങ്കിലും വരാനായി കാത്തുനിൽക്കേണ്ടത്. നന്ദി.--പ്രവീൺ:സം‌വാദം 02:18, 5 മാർച്ച് 2019 (UTC)Reply
ഇംഗ്ലീഷ് വിക്കിയുടെ ചുവട് പിടിച്ച് അതേ മാറ്റങ്ങൾ ഇവിടെയും വരുത്താൻ ശ്രമിക്കുന്നത് അബദ്ധമാണ്. അതിന്റെ വായനക്കാരും ഈ വിക്കിയുടെ വായനക്കാരും വ്യത്യസ്ത ഗണമാണ്. ഇംഗ്ലീഷ് വിക്കിയിലെ കൺഫർമേഷൻ ബയസും മലയാളം വിക്കിയിലെ കൺഫർമേഷൻ ബയസും വ്യത്യസ്തമാണ്. കേരളത്തിലെ കാര്യങ്ങളെ പറ്റി മലയാളികളും അവരുടെ ഉപഗണമായ മലയാളം വിക്കിപീഡിയരും കാണുന്നത്ര സൂക്ഷ്മമായിട്ടായിരിക്കില്ല ഇംഗ്ലീഷ് വിക്കി ഉപയോക്താക്കൾ കാണുക.

വായനക്കാരുടെ ഗണത്തിനനുസരിച്ചും അവരുടെ താൽപര്യത്തിനനുസരിച്ചുമാണൊ ഒരു വിക്കിപീഡിയ പ്രവർത്തിക്കേണ്ടത്? ഇങ്ങനെയാണെങ്കിൽ എങ്ങെനെയാണ് ഒരു വിജ്ഞാനകോശം വിശ്വസനീയവും നിഷ്പക്ഷവുമാകുന്നത്? ദയവായി ഇത്രത്തോളം ബയാസ്ഡ് ആയിട്ട് പെരുമാറരുത്.

നിരവധി മാധ്യമങ്ങൾ , കേരളം, ഇന്ത്യ ,തുടങ്ങി വിദേശ മാധ്യമങ്ങളക്കം ക്ഷേത്രത്തെ ശബരിമല എന്നു വിളിക്കുന്നു. ശബരി സ്ഥിതി ചെയ്യുന്നതിനാലാണ് മലയ്ക്ക് ശബരിമല എന്ന് പേരു വന്നതെന്ന് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലും പറയുന്നു..ഇതു രണ്ടും ക്ഷേത്രമാണ് ശബരിമല എന്ന പേരിൽ പ്രാഥമിക വിഷയം എന്നത്‌ തെളിയിക്കുന്നു. കേവലം ഒരു ഗൂഗിൾ സെർച്ച് റിസർട്ടിൽ ശബരിമലയ്ക്ക് 2760000 റിസൾട്ടുകൾ തരുമ്പോൾ ശബരിമല ധർമ്മശാസ്താ ക്ഷേത്രം എന്നതിന് 11300 എണ്ണം. ഇത് മാത്രം മതി ക്ഷേത്രത്തിന്റെ പേരിലുള്ള താളിന്റെ തലക്കെട്ടിന് ശബരിമല എന്നാക്കാൻ.

അതു പോലെ ശബരിമല ധർമ്മശാസ്താക്ഷേത്രത്തിലെ യുവതീപ്രവേശം എന്ന താളിന്റെ തലക്കെട്ട് ഒരു മാധ്യമങ്ങളിലും ഈ പേരുപയോഗിക്കുന്നില്ല. ശബരിമല ധർമ്മശാസ്താക്ഷേത്രത്തിലെ യുവതീപ്രവേശം എന്നതിന് സെർച്ച് റിസൾട്ടായി ഗൂഗിളിൽ മലയാളം വിക്കി അടക്കം ആകെ 40 സെർച്ച് റിസൾട്ടേ വരുന്നുള്ളു. ശബരിമല യുവതീപ്രവേശം ജ്31000+ ശബരിമല സ്ത്രീപ്രവേശം 15000+ ഉണ്ട്. പക് ഷെ മലയാളം വിക്കിയുടെ തലക്കെട് കേവലം 40 സെർച്ച് റിസൾട്ടുള്ള ധർമ്മശാസ്താക്ഷേത്രത്തിലെ യുവതീപ്രവേശം .ഇതൊക്കെ കേവലം വ്യക്തിതാൽപര്യം എന്നു മാത്രമെ പറയാനാവൂ.Akhiljaxxn (സംവാദം) 14:09, 5 മാർച്ച് 2019 (UTC)Reply

LOL; എന്ത് "ശബരി സ്ഥിതി ചെയ്യുന്ന സ്ഥലം"? കുറഞ്ഞപക്ഷം ശബരി എന്ന താൾ കാണുക. "ശബരിമല" അല്ല "ശബരിമല ധർമ്മശാസ്ത്രാക്ഷേത്രം" എന്നത് അഖിൽജാക്സന് ബോദ്ധ്യപ്പെടുന്നില്ല എന്ന് വരുത്താനാണോ ഇത്തരം അബദ്ധവാദങ്ങൾ ഉന്നയിക്കുന്നത്? ഇനി താങ്കൾക്ക് തലക്കെട്ട് ബോധിച്ചില്ല എന്ന് തന്നെ ഇരിക്കട്ടെ, ഇത്രയധികം ഉപയോക്താക്കൾ എതിരഭിപ്രായം പറഞ്ഞിട്ടും എന്തിനാണ് സ്വന്തം വാദം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്? ടൂളുകൾ ദുരുപയോഗം ചെയ്ത് താൾ മൂവ് ചെയ്തത് കൊണ്ട് ഉള്ളടക്കം വരെ മായ്ക്കപ്പെട്ടയിരുന്നുവല്ലോ. പത്രമാദ്ധ്യമങ്ങളെപോലെയല്ല വിക്കിപീഡിയ, ഇതൊരു വിജ്ഞാനകോശമാണ്; ശബരിമല അല്ല ശബരിമല ധർമ്മശാസ്താക്ഷേത്രം എന്ന ബോദ്ധ്യം ഉള്ളതിനാൽ സുവ്യക്തവും കൃത്യവുമായിട്ടുള്ള തലക്കെട്ട് കണ്ടെത്താനുള്ള ശ്രമത്താലായിരിക്കണം സ്ത്രീപ്രവേശം സംബന്ധിച്ച താളിന് ആ തലക്കെട്ട് വന്നത്. മറ്റുള്ളവർ നയങ്ങൾ പാലിക്കുന്നില്ല, അല്ലെങ്കിൽ ബാക്കിയുള്ളവരെല്ലാവരും ബുദ്ധിഹീനരാണ് എന്നാരോപിക്കുന്നതിന് മുമ്പ്, എല്ലാവരും വിക്കിപീഡിയ മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് മനസ്സിലാക്കുക. നയങ്ങളുടെ പേരൊക്കെ ഉപയോഗിക്കാൻ ശ്രമിക്കുന്നതിൽ എന്തെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ ചർച്ച നടന്ന് കൊണ്ടിരിക്കെ, സമവായമുണ്ടാകാതെ (എന്ന് മാത്രമല്ല അഭിപ്രായം അറിയിച്ച അഖിൽ ജാക്സനൊഴിച്ചുള്ള എല്ലാവരുടേയും എതിരഭിപ്രായത്തിന് വിലകൊടുക്കാതെ) നയവിരുദ്ധമായി താങ്കൾ ചെയ്ത തിരുത്തുകൾ തിരിച്ചാക്കുക. ഒരൊറ്റ ഉപയോക്താവാണ് എതിരഭിപ്രായം അറിയിച്ചതെന്നിരിക്കെ ഇക്കാര്യത്തിൽ ഇനിയൊരു സമവായം ഉണ്ടാകാൻ തന്നെയില്ല എന്നെന്റെ അഭിപ്രായം.--പ്രവീൺ:സം‌വാദം 14:54, 5 മാർച്ച് 2019 (UTC)Reply

THE SABARIMALA TEMPLE തിരുത്തുക

Sir The new panchaloha idol of Dharma Sasta has been re installed in the rebuilt Sabarimala temple

The new temple at Sabarimala which is almost complete is a beautiful work of art and craftsmanship The walls of the exquisitely finished Sri Koil sanctum sanctorum rise over a structure of carved granite and the roofing towering upward is brass plated below and copper plated above The size of the rebuilt Sri Koil is double the previous one and it is divided into two compartments The idol has been installed in the inner one of these two compartments The Sopanam in front of the Sri Koil and the long corridor leading to that from the front entrance are also complete The outer shrine Valiyam palam surrounding the inner premises is nearing completion the copper plated roofing only remains The Ganesh shrine is built exactly where it stood previously The other subsidiary shrines are also being built some of them more conveniently outside the boundary walls of the main Sasta temple Thus in spite of the great hazards involved in carrying building materials and other supplies through dense forests and steep mountains for many miles a beautiful temple has risen at Sabarimala where the ancient shrine was reduced to cinders by vandals early in June 1950 For several months past about 400 workers including engineers and police guards have been camping at Sabarimala to complete the reconstruction work and regular caravans of sturdy bulls carrying loads like camels on their backs have been moving from the countryside to Sabarimala and back led by men knowing no fatigue

One of the legends associated with the origin of the Sabarimala Sasta temple is that it was first established by Parasurama That the temple is of very ancient origin is beyond dispute During the process of reconstruction the workers dug up a very old brass box containing about 11,000 gold coins besides some tiny images in gold The gold coins from their appearance could not be fixed to any known period in history While the renovation of the Somnath temple had been undertaken by the late Sardar Vallabhbhai Patel and other national leaders belonging to the Congress camp the reconstruction of the Sabarimala temple has been undertaken by the Travancore Devaswom Board This is perhaps as it should be but what the public and the press in Kerala are critical about is the indifference of the Congress Government in the State towards this famous temple its wanton destruction and subsequent developments

KMP Unnithan Quilon at 1951--122.174.148.180 14:03, 2 മാർച്ച് 2019 (UTC)Reply

വീണ്ടും തലക്കെട്ട് തിരുത്തുക

ഒരാൾ ഏകപക്ഷീയമായി, ബാക്കി എല്ലാവരുടേയും അഭിപ്രായത്തെ പൂർണ്ണമായും അവഗണിച്ച് തലക്കെട്ട് മാറ്റിയ ലേഖനം പഴയപോലെ ആക്കാമെന്നും, ലേഖനത്തിൽ നിന്ന് മനഃപൂർവ്വം അടർത്തി മാറ്റിയ (മൂവ് ചെയ്തപ്പോൾ കൂടെ മാറ്റാതിരുന്ന) സംവാദത്താൾ, ലേഖനത്തിൻ്റെ കൂടെ ആക്കാമെന്നും, വിവക്ഷാതാൾ സാധാരണ ഉപയോഗിക്കുന്ന രീതിയിൽ തലക്കെട്ടിൽ തന്നെ തിരിച്ചറിയാവുന്ന വിധത്തിൽ ആക്കാമെന്നും കരുതുന്നു. --പ്രവീൺ:സം‌വാദം 04:31, 23 മാർച്ച് 2019 (UTC)Reply

 --Vinayaraj (സംവാദം) 04:47, 23 മാർച്ച് 2019 (UTC)Reply
ശബരിമല ഒരു ദേശത്തിന്റെ പേരാണ് :)--റോജി പാലാ (സംവാദം) 12:30, 8 ഏപ്രിൽ 2019 (UTC)Reply
തിരിച്ചാക്കി--പ്രവീൺ:സം‌വാദം 01:51, 9 ഏപ്രിൽ 2019 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ശബരിമല&oldid=3117794" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ശബരിമല" താളിലേക്ക് മടങ്ങുക.