ശബരിമല
പത്തനംതിട്ട ജില്ലയിലെ ഒരു മല
(ശബരിമല (സ്ഥലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ പെരിനാട് വില്ലേജിൽ സ്ഥിതിചെയ്യുന്ന ഒരു മലയാണ് ശബരിമല. ഇവിടെയാണ് പ്രസിദ്ധ ഹൈന്ദവ തീർത്ഥാടനകേന്ദ്രമായ ശ്രീ ശബരിമല ധർമ്മശാസ്താക്ഷേത്രം നില കൊള്ളുന്നത്. [1] പത്തനംതിട്ട നഗരത്തിൽ നിന്ന് 72 കിലോമീറ്ററും[2] റാന്നിയിൽനിന്ന് 60 കിലോമീറ്ററും അകലെയാണ് ശബരിമല സ്ഥിതിചെയ്യുന്നത്. റാന്നിയിൽ നിന്ന് പമ്പവരെയാണ് റോഡ് ഉള്ളത്. ഇത് പെരിയാർ കടുവാ സങ്കേതത്തിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായാണ് നില കൊള്ളുന്നത്.[3] സമുദ്രനിരപ്പിൽ നിന്നും ഏകദേശം 468 മീറ്റർ ഉയരത്തിലായാണ് ശബരിമല.[4] പമ്പയിൽ നിന്നും ശബരിമലയിലേക്കുള്ള പാതയാണ് സ്വാമി അയ്യപ്പൻ റോഡ്. കേരളത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ നദിയായ പമ്പാനദിയുടെ ഉദ്ഭവസ്ഥാനം എന്ന നിലയിലും അതിപ്രസിദ്ധമാണ് ഇവിടം.
ശബരിമല | |
---|---|
മല | |
Coordinates: 9°26′15″N 77°04′50″E / 9.4375°N 77.0805°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പത്തനംതിട്ട ജില്ല |
ഉയരം | 468 മീ(1,535 അടി) |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം) |
ടെലിഫോൺ കോഡ് | 0473 |
വാഹന റെജിസ്ട്രേഷൻ | കെ.എൽ.62 |
വെബ്സൈറ്റ് | www |
ചിത്രശാല
തിരുത്തുകമല
തിരുത്തുകശബരിമലയിലെ സസ്യജാലം
തിരുത്തുകഅവലംബം
തിരുത്തുക- ↑ "SABARIMALA SREE DHARMA SASTHA TEMPLE". travancoredevaswomboard.org. Retrieved 2019-01-04.
- ↑ "Sabarimala". pathanamthitta.nic.in. Retrieved 2019-01-04.
- ↑ "Sabarimala". pathanamthitta.nic.in. District Administration Pathanamthitta. Retrieved 2019-01-04.
- ↑ "HOW TO REACH SABARIMALA". keralatourism.org. Retrieved 2019-01-04.[പ്രവർത്തിക്കാത്ത കണ്ണി]
Sabarimala എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.