ഇതു ഫീച്ചേർഡ് ലേഖനത്തിനു പരിഗണിക്കാറായിട്ടില്ല. ഇതിൽ കൂടുതലും ചിത്രങ്ങളാണ്. മാത്രമല്ല ആധാരപ്രമാണങ്ങളും ചേർത്തിട്ടില്ല. ഞാനും കൂടാം നമുക്ക് ഇതിൽ കൂടുതൽ വിവരങ്ങൾ ചേർക്കാം. --Shiju Alex 04:58, 14 മാർച്ച് 2007 (UTC)Reply

ഇംഗ്ലീ‍ഷ് വിക്കിയിലേതു മൊഴിമാറ്റിയാൽ മതി. ഓരോ ഭാഗവും ഓരോരുത്തരായി വീതം വച്ചാലോ.മൻ‌ജിത് കൈനി 05:47, 14 മാർച്ച് 2007 (UTC)Reply

മൊഴിമാറ്റം എന്നത് നല്ല നിർദ്ദേശമാണ്. സായിപ്പ് എഴുതിയ ലേഖനമാണെങ്കിൽ ചില്ലറ കൈക്രിയകൾ വേണ്ടി വന്നേക്കും. രാധിക സി.നായരുടെ പുസ്തകം ഗാന്ധിജിയെക്കുറിച്ചുള്ള ലേഖനത്തിൻറെ റഫറൻസിൽ വരുന്നത് കഷ്ടം തന്നെ.ഒറിജിനൽ വർക്കുകളല്ലാത്ത പുസ്തകങ്ങളെ ഒഴിവാക്കേണ്ടതല്ലേ ഡോ.മഹേഷ് മംഗലാട്ട് 07:15, 18 ഏപ്രിൽ 2007 (UTC)Reply

വെബ് സൈറ്റുകളേക്കാൾ ഒട്ടും പുറകിലല്ല പുസ്തകങ്ങൾ. പകരം വക്കാൻപുസ്തകം ഉണ്ടെങ്കിൽ പോലും ഒരു ദിനപത്രം പോലും പ്രധാനപ്പെട്ട ആധാരമാണ് എന്നാണ് എൻറെപ്പ്രൊഫസ്സർ എന്നെ പഠിപ്പിച്ചിട്ടുള്ളത്. താങ്കളുടെകയ്യിൽ ഒറിജിനൽ വർക്കുണ്ടെങ്കിൽ അത് ചേർത്തോളൂ വിരോധമില്ല. --ചള്ളിയാൻ 09:37, 18 ഏപ്രിൽ 2007 (UTC)Reply

രാഷ്ട്ര പിതാക്കന്മാർക്കായി ഒരു ഇൻഫോ ബോക്സ് വേണം ആ ഹോ ചിമിനിലും ഇത് വേണ്ടതായിരുന്നു. --ചള്ളിയാൻ 05:05, 14 മാർച്ച് 2007 (UTC)Reply

ഇത് ഒരു സ്റ്റബ് ആണെന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ ഇത്രയും വലിയ ഒരു ചിത്ര ശേഖരം ലേഖനത്തിൽ വേണ്ട എന്നാണെന്റെ അഭിപ്രായം. പകരം കോമൺസിലേക്ക് ഒരു ലിങ്ക് കൊടുത്താൽ മതി--പ്രവീൺ:സംവാദം‍ 05:57, 14 മാർച്ച് 2007 (UTC)Reply

വളരെ സന്തോഷം!! എല്ലാവരും ഈ ലേഖനത്തിൽ ശ്രദ്ധചെലുത്തിയതിന്. ഞാൻ ബുദ്ധിമുട്ടിയതും ഇതിനു വേണ്ടി ആയിരുന്നു. ഈ ലേഖനത്തിന്റെ ഉള്ളടക്കം എന്തായാലും വിപുലമാക്കണം. മൻ ജിത് പറഞ്ഞതുപോലെ എല്ലാ‍വരും അല്പം അല്പം സഹകരിച്ചാൽ നന്നായിരിക്കും --  ജിഗേഷ്  ►സന്ദേശങ്ങൾ  06:00, 14 മാർച്ച് 2007 (UTC)Reply

പരിഭാഷയ്ക്കായി ലേഖനം പങ്കു വെയ്ക്കാനും അതിൽ ഒരു ഭാഗം ഏറ്റെടുക്കനും ഞാൻ തയ്യാർ . ചിത്രങ്ങളുടെ കാര്യത്തിൽ പ്രവീണിന്റെ അഭിപ്രായം തന്നെ എനിക്കും. ലേഖനത്തിനു അത്യാവശ്യം വേണ്ട ചിത്രങ്ങൾ മാത്രം ഇതിൽ ഇട്ടാൽ മതി എന്നാണ് എന്റെ അഭിപ്രായം. --Shiju Alex 06:01, 14 മാർച്ച് 2007 (UTC)Reply

ചിത്രങ്ങൾ കോമൺസിലേയ്ക് ലിങ്ക് കൊടുക്കുന്നതിൽ തെറ്റൊന്നും ഇല്ല. പക്ഷെ ഇങ്ങനെ ഒരു ഗാലറി വെക്കുന്നത് കൊണ്ടുള്ള അബദ്ധം എന്താണ് എന്ന് എനിക്കു മനസിലാകുന്നില്ല. പിന്നെ മലയാളത്തിൽ അടികുറിപ്പ് കോമൺസിൽ ഇല്ല എന്നു മനസിലാക്കുക. പ്രത്യേകിച്ച് ഒരു അഭിപ്രായം എനിക്ക് തോന്നുന്നില്ല. ചിത്രങ്ങളിൽ നിന്ന് ഗാന്ധിയെ കുറിച്ച് ഏകദ്ദേശം മനസിലാക്കി എടുക്കാൻ സാധിക്കും എന്നു കരുതിയത് കൊണ്ടാണ് അങ്ങനെ ചെയ്തത് ലേഖനം നന്നാക്കി മാറ്റുക എന്നതാണ് എന്റെ അഭിപ്രായം. --  ജിഗേഷ്  ►സന്ദേശങ്ങൾ  07:01, 14 മാർച്ച് 2007 (UTC)Reply

എങ്കിലും ഒരു താളിൽ നൂറ്റമ്പതിലധികം ചിത്രങ്ങൾ ചേർക്കുന്നത് നല്ലതാണോ. commons:Mahatma_Gandhi എന്ന ഒറ്റ ലിങ്കിൽ തീർക്കാവുന്ന കാര്യമല്ലേ അത്. ഇതൊരു ലേഖനമായതുകൊണ്ടാണ്. കോമൺസും വിക്കിപീഡിയയും എല്ലാം പരസ്പര പൂരകങ്ങളായി പ്രവർത്തിക്കട്ടെ എന്നെന്റെ അഭിപ്രായം.--പ്രവീൺ:സംവാദം‍ 07:10, 14 മാർച്ച് 2007 (UTC)Reply

താങ്കളുടെ താല്പര്യം അങ്ങനെയാണെങ്കിൽ അങ്ങനെ ആകാം. എന്റെ ഒരു അഭിപ്രായം പറഞ്ഞെന്ന് മാത്രം, ഞാൻ ഇത്രയും ചിത്രങ്ങൾ ചേർത്തത് കൂടുതൽ നന്നാവും മറ്റുള്ളവർക്ക് മനസിലാക്കാൻ കൂടുതൽ സാധിക്കും എന്ന് കരുതിയാണ്. ലേഖനങ്ങളുടെ പ്രാധാന്യം അനുസരിച്ച് ചിത്രങ്ങൾ എത്ര വേണമെങ്കിലും ആവാം എന്നായിരുന്നു എന്റെ ധാരണ. ഈ മലയാളം വിക്കിയിലെ എല്ലാവരും തന്നെ കോമൺസിൽ ചെന്ന് മീഡിയ ചിത്രങ്ങൾ തപ്പുമെന്ന് ഞാൻ കരുതുന്നില്ല. എന്നിരുന്നാലും ഇനി എല്ലാ‍വരും പ്രവീൺ സൂചിപ്പിച്ചത് കൊണ്ട് അങ്ങനെ ചെയ്യുമെന്ന് കരുതട്ടെ!! മഹാത്മാഗാന്ധി ലേഖനത്തിൽ നിന്ന് ചിത്രങ്ങൾ എടുത്തുമാറ്റിയാലും!! കഴിഞ്ഞ ഒരാഴ്ച്ചയായി ഞാ‍ൻ ശ്രമിക്കുന്നത്, ചിത്രങ്ങൾ ഇല്ലാത്ത ലേഖനങ്ങളെ പരാമാവധി കോമൺസിൽ നിന്ന് ചിത്രങ്ങൾ ചേർക്കാനാണ്. അത്യാവശ്യത്തിന് ലേഖനങ്ങളുടെ ഡെപ്ത് കൂട്ടാൻ അത് ഉപകരിച്ചു എന്ന് വിശ്വസിക്കുന്നു. ശരി! എന്താ‍യാലും എന്റെ ഏകപക്ഷീയമായ അഭിപ്രായങ്ങൾ പിൻവലിക്കുന്നു. ഇനി ഒരു അഭിപ്രായത്തിനും ഇത്തരത്തിലുള്ള നീക്കങ്ങളും ഞാൻ നിർത്തിവെക്കുന്നു. --  ജിഗേഷ്  ►സന്ദേശങ്ങൾ  10:22, 14 മാർച്ച് 2007 (UTC)Reply

ജിഗേഷിന്റെ അധ്വാനത്തെ കുറച്ചു കാണുകയല്ല, എങ്കിലും ലേഖനങ്ങളെ സാധൂകരിക്കാൻ ചിത്രങ്ങൾ നൽകുകയാണ് വിക്കിപീഡിയയുടെ കീഴ്വഴക്കം. ഇതര വിക്കിപീഡിയകൾ ഒന്നു പരിശോധിച്ചാൽ ഇതു കൂടുതൽ വ്യക്തമാകും. മഹാത്മാഗാന്ധി എന്ന ലേഖനം എല്ലാ തരത്തിലും വിപുലീകരിക്കേണ്ടതുണ്ട്. ലേഖനം വിപുലീകരിക്കുന്നതിനോടൊപ്പം അവശ്യമായ ചിത്രങ്ങളും നൽകാം. ബാക്കിയുള്ളവ കോമൺസിലേക്കു ലിങ്കും നൽകാം. കോമൺസിൽ മലയാള വിഭാഗം തുടങ്ങാനും സാധിക്കും.മൻ‌ജിത് കൈനി 14:19, 14 മാർച്ച് 2007 (UTC)Reply

രബീന്ദ്രനാഥ് ടാഗോർ തിരുത്തുക

ബംഗാളിയിൽ ‘വ’ എന്ന അക്ഷരം പറയാറേയില്ല. അവിടത്തെ ബ മുഴുവൻ നമ്മൾ വ എന്നാണല്ലോ പറയാറുള്ളത്.. നമ്മൾ വംഗനാട് എന്നൊക്കെയല്ലേ പറയാറുള്ളത്.. അതുപോലെ നമ്മുടെ വിജയനെ ബംഗാളികൾ ബിജയൻ എന്നാണ് പറയാറുള്ളത്.. ഇതൊക്കെയാണെങ്കിലും ഒരാളുടെ പേരായതുകൊണ്ട് രബീന്ദ്രനാഥ് ടാഗോർ എന്നുപയോഗിക്കണം എന്നാണ് എന്റെ അഭിപ്രായം.. അല്ലെങ്കിൽ ബസുദേവ് ആചാര്യക്കു പകരം നമ്മൾ വസുദേവ് എന്നും ജ്യോതി ബസുവിന് വാസു എന്നൊക്കെ എഴുതേണ്ടി വരും..--Vssun 17:25, 14 മാർച്ച് 2007 (UTC)Reply

ഈ സമയത്താണ് അദ്ദേഹം വൈസ്രേയി റീഡിങ്ങ് പ്രഭുവിന് അന്ത്യശാസനം നൽകിയത്.. എന്തിന്? വ്യക്തമാകുന്നില്ല ചള്ളിയാനേ..--Vssun 18:32, 15 മാർച്ച് 2007 (UTC)Reply

മാർച്ച് 14 നു ശേഷം പലതു സംഭവിച്ചു തിരുത്തുക

കാണുന്നവർ ഇപ്പഴും ആ പടത്തിൻറെ പേരിൽ ഓണത്തല്ലിലാണ് നമ്മൾ എന്നാ വിച്ചരിക്കുക.. --ചള്ളിയാൻ 10:20, 18 ഏപ്രിൽ 2007 (UTC)Reply

വിക്കിയിലെ ആദ്യ ചിത്രം തിരുത്തുക

മലയാളം വിക്കിയിലെ ആദ്യ ചിത്രമായി ഗാന്ധിയുടെതാണെന്നാണ്‌ കാണുന്നത്‌. അതെവിടെയും ഉപയോഗിച്ച്‌ കാണുന്നില്ല! കോപിറൈറ്റ്‌ പ്രശ്നമുണ്ടോ അവോ? ഉറവിടം "Mahatma Gandhi's image from www.pdimages.com through www.wikipedia.org/wiki/Mohandas_Gandhi" എന്നാണ്‌ കൊടുത്തിട്ടുള്ളത്‌. --സാദിക്ക്‌ ഖാലിദ്‌ 15:12, 18 ഏപ്രിൽ 2007 (UTC)Reply

ചിത്രങ്ങൾ തിരുത്തുക

ഈ ലേഖനത്തിന്റെ ഒടുവിൽ ഇത്രയധികം ചിത്രങ്ങൾ എന്തിനാൺ കൊടുത്തിരിക്കുന്നത്? അവ ലേഖനത്തിൽ നിന്ന് നീക്കം ചെയ്യരുതോ? --ലിജു മൂലയിൽ 14:30, 2 ഏപ്രിൽ 2008 (UTC)Reply

ഫീച്ചേർഡ് ആക്കണം തിരുത്തുക

ഈ ലേഖനത്തിൽ ആവശ്യമുള്ള പ്രമാണങ്ങളും ചേർത്ത് ആവശ്യമില്ലാത്ത കോമൺസ് ചിത്രങ്ങൾ ഡിലീറ്റിയാൽ ഫീച്ചേർ‌ഡ് ആക്കാം.എല്ലാവരും സഹായിക്കുക--അനൂപൻ 08:22, 17 ഏപ്രിൽ 2008 (UTC)Reply

ചിത്രങ്ങൾ ലേഖനത്തിനെ കുറെക്കൂടി ആകർഷണീയമാക്കുന്നുണ്ട്. ടെക്സ്റ്റ് മാത്രമായാൽ വായിക്കുന്നവർക്ക് വിരസതയനുഭവപ്പെടാം ചിത്രങ്ങൾ നീക്കാതിരിക്കുന്നതല്ലേ നല്ലത്. -സന്തോഷ്- പരിശോധിച്ച് അഭിപ്രായം പറയുക. പക്ഷെ ഫീച്ചേർഡ് ആക്കാൻ പോര എന്നാണ് എന്റെ അഭിപ്രായം. തത്വചിന്ത ഒന്നും വന്നിട്ടില്ല. --ലിജു മൂലയിൽ 18:07, 17 ഏപ്രിൽ 2008 (UTC)Reply

വിമർശനവും വേണം തിരുത്തുക

ജോർജ് ഒർ‌വലിന്റെ Reflections on Gandhi എന്ന ഉഗ്രൻ ലേഖനം തുടങ്ങുന്നത്, "Saints should always be judged guilty until they are proved innocent" എന്നു പറഞ്ഞാണ്.
ഗാന്ധി വളരെയേറെ വിമർശിക്കപ്പെട്ടിട്ടുണ്ട്, ഇന്നും വിമർശിക്കപ്പെടുന്നുണ്ട്. ചരിത്രത്തെ ഇത്രയധികം സ്വാധീനിച്ച ഒരു വ്യക്തിയെക്കുറിച്ചുള്ള ഒരു ലേഖനത്തിൽ വിലയിരുത്തലിന്റേയോ വിമർശനത്തിന്റേതോ ഒരു വരി പോലും ഇല്ലാത്തത് ഒരു കുറവ് തന്നെയാണ്. ഗാന്ധിയുടെ സാമ്പത്തിക തത്ത്വശാസ്ത്രത്തിന്റെ പ്രായോഗികത, ഗാന്ധിയുടെ legacy ഇന്ന് ഇൻഡ്യയിൽ എവിടെ എത്തി നിൽക്കുന്നു എന്നതൊക്കെ പരിശോധിക്കേണ്ടതാണ്. കുറ്റം പറയുകയല്ല. സൗകര്യം പോലും ഞാനും ശ്രമിക്കാം.
(പിന്നെ, ഓർ‌വലിന്റെ ലേഖനം തീരുന്നതിങ്ങനെയാണ്: Regarded simply as a politician, and compared with the other leading political figures of our time, how clean a smell he has managed to leave behind!)Georgekutty 21:07, 17 ഏപ്രിൽ 2008 (UTC)Reply

ഒത്തിരി വിമർശനങ്ങൾ ഉണ്ട്. നമ്മുടെ ഇ.എം.എസിന്റെ Mahatma & the Ism എന്നൊരു പുസ്തകം ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. വിക്കിയിലെ ലേഖനത്തിലും ഉണ്ട് വിമർശനങ്ങൾ , അത് മൊഴി മാറ്റം ചെയ്താൽ മതിയാവും. --ലിജു മൂലയിൽ 04:44, 18 ഏപ്രിൽ 2008 (UTC)Reply

തിരഞ്ഞെടുത്ത ലേഖനം തിരുത്തുക

തിരഞ്ഞെടുത്ത ലേഖനമാക്കരുതോ? --ലിജു മൂലയിൽ 13:19, 29 ഏപ്രിൽ 2008 (UTC)Reply

തലക്കെട്ട് തിരുത്തുക

കൂടുതൽ അറിയപ്പെടുന്ന പേര് എന്ന നിലയിൽ മഹാത്മാഗാന്ധി എന്ന പേരല്ലേ ലേഖനത്തിനു വേണ്ടത്. അങ്ങനെയല്ലേ മലയാളം വിക്കിപീഡിയയുടെ നയവും--അനൂപൻ 14:01, 12 ജൂൺ 2008 (UTC)Reply

സംശോധനായജ്ഞം തിരുത്തുക

ഈ ലേഖനം തിരഞ്ഞെടുത്ത ലേഖനങ്ങളുടെ പട്ടികയിലേക്ക് ഉയർത്തുന്നതിനായി പരിഗണിക്കപ്പെടുകയാണല്ലോ? വിക്കിപീഡിയ:സംശോധനാ യജ്ഞം/മോഹൻ‌ദാസ് കരംചന്ദ് ഗാന്ധി ഈ താളിൽ ഈ ലേഖനത്തിലെ പോരായ്മകളും,തെറ്റുകളും, ഇനി വല്ലതും കൂട്ടിച്ചേർക്കാനും ഉണ്ടെങ്കിൽ ചൂണ്ടിക്കാണിക്കുവാൻ അപേക്ഷിക്കുന്നു.--അനൂപൻ 15:13, 16 ജൂൺ 2008 (UTC)Reply

കൊച്ചി മഹാരാജാവ് തിരുത്തുക

കൊച്ചി മ്യ്ന് മഹാരാജാവ് എന്നിവരേയും സന്ദർശിച്ച് മാർച്ച് 19-ന് പാലക്കാടു വഴി മടങ്ങി എന്ന വാക്യത്തിൽ - മ്യ്ന് എന്നത്കൊണ്ട് ഉദ്ദേശിച്ചതെന്താണ്‌? വിക്കി സോഴ്സിൽ കണ്ടത് ഇങ്ങനെയാണ്‌ - 1925, March 18 Gandhiji visited the ex-Maharaja of Cochin. --ഷാജി 13:07, 19 ജൂൺ 2008 (UTC)Reply

) അച്ചരത്തെറ്റാണെന്നു തോന്നുന്നു. മാറ്റിയിട്ടുണ്ട് --ടക്സ് എന്ന പെൻ‌ഗ്വിൻ 13:14, 19 ജൂൺ 2008 (UTC)Reply

സത്യാഗ്രഹം തിരുത്തുക

സുഹൃത്തുക്കളേ,

ഗാന്ധിജിയുടെ മാർഗ്ഗം, സത്യാഗ്രഹമാണോ? അതോ സത്യഗ്രഹമാണോ?

“സത്യഗ്രഹം” എന്ന് എവിടെയോ വായിച്ചപോലെ ഓർക്കുന്നു. അറിവുള്ളവർ തിരുത്തുക.

നന്ദി പൊന്നമ്പലം 02:30, 20 ജൂൺ 2008 (UTC)Reply


സത്യഗ്രഹം എന്നു ഞാനും കേട്ടിട്ടുണ്ട്. വെബിലെ ചില നിഘണ്ഡുകളിൽ സത്യഗ്രഹം എന്നും ചിലതിൽ സത്യാഗ്രം എന്നും കാണാം. http://dictionary.reference.com/browse/satyagraha?r=14 എന്നാൽ, വാക്കിന്റെ etymology എവിടെ നോക്കിയാലും, സത്യം+ആഗ്രഹം എന്നാണ് കാണാറ്. അങ്ങനെയെങ്കിൽ സത്യഗ്രഹം ആകാൻ ബുദ്ധിമുട്ടാണ്. എന്നാലും ഉറപ്പില്ല.Georgekutty 10:48, 20 ജൂൺ 2008 (UTC)Reply

മഹാത്മാഗാന്ധി തിരുത്തുക

തലക്കെട്ട് മഹാത്മാ ഗാന്ധി എന്നല്ലേ നല്ലത്??--പ്രവീൺ:സംവാദം 09:08, 20 ജൂൺ 2008 (UTC)Reply

ശരിയാണ്. ഏറ്റവും കൂടുതൽ അറിയപ്പെടുന്ന പേരിൽ വേണം തലക്കെട്ട് എന്ന നയം അറിയാതെ ഞാൻ മാറ്റിയതാണ്. ക്ഷമിക്കണം--അഭി 09:19, 20 ജൂൺ 2008 (UTC)Reply


ഈ ലേഖനത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. --117.196.131.171 14:37, 21 ജൂൺ 2008 (UTC)Reply

എൻറെയും അഭിനന്ദനങ്ങൾ. ആർക്കൊക്കെയാണ് സ്റ്റാർ കൊടുക്കേണ്ടതെന്നൊരു സംശയം.. --VC1975 07:38, 2 ജൂലൈ 2008 (UTC)Reply

മുഹമ്മദ് നബി (സ)‌; യേശുക്രിസ്തു എന്ന പേരൊക്കെ മാറ്റിയത് പോലെ ഇതും മാറ്റണ്ടെ?— ഈ തിരുത്തൽ നടത്തിയത് 212.138.47.19 (സംവാദംസംഭാവനകൾ)

ബാപ്പു എന്നത് നാമവിശേഷണമല്ല തിരുത്തുക

മഹാത്മ എന്നത് നാമവിശേഷണം തന്നെ , എന്നാൽ നാമവിശേഷണം എന്നു പറയണമെന്നുണ്ടോ വെറുതെ വിശേഷണമെന്നു പറഞ്ഞാലും പോരേ?. Kjbinukj (സംവാദം) 06:14, 22 മാർച്ച് 2012 (UTC)ബിനുReply

രാഷ്ട്രപിതാവ് തിരുത്തുക

ഗാന്ധി ഔദ്യോഗികമായി ഇന്ത്യയുടെ രാഷ്ട്രപിതാവല്ല (ഇത് നോക്കുക). ഇക്കാര്യം വ്യക്തമാക്കുന്ന വിധത്തിൽ ആമുഖം തിരുത്തിയെഴുതണമെന്ന് കരുതുന്നു -- റസിമാൻ ടി വി 12:30, 25 ഒക്ടോബർ 2012 (UTC)Reply

തലക്കെട്ട് തിരുത്തുക

മഹാത്മാ എന്നുള്ളത് POV വിശേഷണമാണ്. തലക്കെട്ട് ഇംഗ്ലീഷ് വിക്കിയിലേതുപോലെ മോഹൻദാസ് കരംചന്ദ് ഗാന്ധി എന്നാക്കണമെന്ന് അഭിപ്രായപ്പെടുന്നു -- റസിമാൻ ടി വി 09:16, 22 ജനുവരി 2013 (UTC)Reply

വേണോ? എങ്കിൽ സ്വാമി, വിശുദ്ധവിശേഷണങ്ങളും മാറ്റണം. ബിനു (സംവാദം) 09:19, 22 ജനുവരി 2013 (UTC)Reply

അവയൊക്കെ മാറ്റാനുള്ള ചർച്ച അതത് ലേഖനങ്ങളിലോ ഒരു പൊതു നയരൂപീകരണമായോ നടത്തുക. -- റസിമാൻ ടി വി 09:32, 22 ജനുവരി 2013 (UTC)Reply

പൊതുനയരൂപീകരണമാണ് വേണ്ടത്, അതതു സംവാദതാളുകളിലെ ചർച്ചയല്ല. ബിനു (സംവാദം) 09:35, 22 ജനുവരി 2013 (UTC)Reply

അഭിപ്രായം ഇവിടെയുണ്ട്. റസിമാന്റെ നിർദ്ദേശത്തിന് അനുകൂലം. --Vssun (സംവാദം) 11:15, 22 ജനുവരി 2013 (UTC)Reply

  തലക്കെട്ട് മാറ്റി. --Vssun (സംവാദം) 12:03, 27 ജനുവരി 2013 (UTC)Reply

ലിപ്യന്തരണം തിരുത്തുക

ശ്രീ Vssun താങ്കൾ എന്ത് അടിസ്ഥാനത്തിലാണ് ആ തിരുത്തൽ നടത്തിയത് എന്ന് ഒന്ന് വിശദീകരിക്കാമോ  ?? ഇംഗ്ലീഷിൽ ഒരാളുടെ പേര് എഴുതുമ്പോൾ ആദ്യത്തെ അക്ഷരം capital letter വേണമെന്ന സാമാന്യ മര്യാദ പോലും പാലിക്കാതിരുന്നതു കൊണ്ടാണ് ഞാൻ mohandas karamcand gandhi എന്നുള്ളത് മാറ്റി Mohandas Karamchand Gandhi എന്ന് തിരുത്തിയത് . Karamchand എന്നെഴുതിയതും തെറ്റായിരുന്നു. ഞാൻ വായിച്ചറിഞ്ഞതും ഇംഗ്ലീഷ് വിക്കിപീഡിയയിലും ഗൂഗിളിലും ഞാൻ മാറ്റിയെഴുതിയതു പോലെയാണല്ലോ ഉള്ളത്  ?--Raveendrankp (സംവാദം) 02:09, 29 ജനുവരി 2013 (UTC)Reply

അത് പേരല്ല, പേരിന്റെ IAST ലിപ്യന്തരണമാണ്. ലിപ്യന്തരണത്തിൽ capital, small അക്ഷരങ്ങൾ തമ്മിൽ ഉച്ചാരണവ്യത്യാസമുണ്ടാവും -- റസിമാൻ ടി വി 06:37, 29 ജനുവരി 2013 (UTC)Reply

മലയാളത്തിൽ വായനക്ക് ബുദ്ധിമുട്ടില്ലാത്ത് വാക്കുകൾക്ക് ഇത്തരം ലിപ്യന്തരണം നൽകേണ്ടതുണ്ടോ എന്നും അലോചിക്കാവുന്നതാണ്. --Vssun (സംവാദം) 07:20, 29 ജനുവരി 2013 (UTC)Reply

ശ്രീ റസിമാൻ , ശ്രീ Vssun, എനിക്ക് ഇതൊരു പുതിയ അറിവാണ്. വളരെ നന്ദി. പക്ഷേ ഇംഗ്ലീഷ്‌ വിക്കിപീഡിയയും മലയാളം വിക്കിപീഡിയയും നോക്കുന്ന ഒരാൾക്ക്‌ രാഷ്ട്രപിതാവിന്റെ spelling -ന്റെ കാര്യത്തിൽ സംശയം ഉണ്ടാവില്ലേ. അതുകൊണ്ട് Mohandas Karamchand Gandhi എന്നു കൊടുക്കുകയും ബ്രാക്കറ്റിൽ (IAST - mohandas karamcand gandhi) എന്ന് കൊടുക്കുന്നതുമായിരിക്കില്ലേ ഉചിതം ? --Raveendrankp (സംവാദം) 07:47, 29 ജനുവരി 2013 (UTC)Reply

സുനിൽ പറഞ്ഞത് ശരിയാണ്, ആ ഭാഗം കൊടുക്കുന്നതുകൊണ്ട് മലയാളമറിയുന്ന ഒരാൾക്കും ഒരുപയോഗവുമില്ല. അതുകൊണ്ട് നീക്കിയിട്ടുണ്ട്. ഇംഗ്ലീഷ് പേര് കൊടുക്കേണ്ട കാര്യമില്ലെന്ന് കരുതുന്നു -- റസിമാൻ ടി വി 10:27, 29 ജനുവരി 2013 (UTC)Reply

ശ്രീലങ്കൻ ഗാന്ധി തിരുത്തുക

ശ്രീലങ്കയുടെ സാമൂഹിക പ്രവർത്തകനായ 'അഹൻ‌ഗാമേജ് ട്യൂഡർ അരിയരത്ന(Ahangamage Tudor Ariyaratna)യാണ്‌ ശ്രീലങ്കൻ ഗാന്ധി എന്ന് അറിയപ്പെടുന്നത്. ഉച്ചാരണം ശരിയാണോ?Chandrapaadam (സംവാദം) 15:57, 18 ഏപ്രിൽ 2013 (UTC)Reply

സിംഹള പേരുകളുടെ ഒരു രീതി വച്ച് അഹംഗാമഗേ എന്നാകാൻ സാദ്ധ്യതയുണ്ട്. ഉറപ്പില്ല. ബാക്കി ഭാഗം ശരിയാകാനാണ് സാദ്ധ്യത. --അജയ് ബാലചന്ദ്രൻ (സംവാദം) 05:47, 9 ജൂലൈ 2013 (UTC)Reply

ഗാന്ധിജിയുടെ പൂർവികർ തിരുത്തുക

ലയിപ്പിക്കണം. സ്വതന്ത്രമായ നിലനില്പിന് സാധ്യത കുറവാണെന്നു വിശ്വസിക്കുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 20:15, 26 നവംബർ 2014 (UTC)Reply

പേര് മാറ്റം തിരുത്തുക

168 ഭാഷകളിൽ ഗാന്ധിക്കു താളുകൾ ഉണ്ട് മിക്കവയിലും പേര് മഹാത്മാ ഗാന്ധി എന്നാണ്.മലയാളത്തിൽ എന്താണ് പ്രശ്നം?. Akhiljaxxn (സംവാദം) 05:11, 15 ഒക്ടോബർ 2017 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:മഹാത്മാ_ഗാന്ധി&oldid=4026399" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മഹാത്മാ ഗാന്ധി" താളിലേക്ക് മടങ്ങുക.