സംവാദം:കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ

(സംവാദം:കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സത്യം പറഞ്ഞാൽ എനിക്കൊരു കാര്യം മനസ്സിലാകുന്നില്ല. ഈ മുസ്ലീം സംബന്ധിയായ ലേഖനങ്ങൾ എഴുതുന്നവരൊക്കെ എന്തിനാ അനോനിയായും മറ്റും വരുന്നത്. എന്താ ഈ എഴുതുന്ന ലേഖനങ്ങൾ ഒക്കെ മോശമാണോ?--Shiju Alex 09:24, 15 മാർച്ച് 2007 (UTC)Reply

ടൈഗർ

തിരുത്തുക

സുന്നി ടൈഗേർസ് എന്നിടത്ത് ടൈഗർ ഫോഴ്സ് എന്നല്ലെ വേണ്ടത്?

കുറേ ഭാഗം പെട്ടെന്ന് മായ്ചപ്പോൾ ഞാൻ വാൻഡലിസമെന്ന് കരുതി അൻഡു ചെയ്തതാണ്. ക്ഷമിക്കണം--അഭി 16:16, 11 ഫെബ്രുവരി 2008 (UTC)Reply

Tടൈഗർ ഫോഴ്സിന്റെ നേതാവ് എന്നു കൂടി ചേർക്കണം. എങ്കിലേ പൂർത്തിയാകൂ. ഒപ്പം നന്ദകുമാറീന്റെ ക്രൈമിൽ വന്ന ഒരു ലേഖനത്തിന്റെ വിവരങ്ങൾ കൂടി. അതൊരല്പം അശ്ലീലമാണ്. ആരോപണത്തിലൊ വിമർശനത്തിലൊ അതും പെടുത്താം.. --ഉപയോക്താവ്:തന്നവാരിത്ത്തീനി

പ്രിയ സുഹ്ര്തെ,,, നിങളെ പൊലുള്ള ആളുകളാക്ണ് ക്രൈം പൊലുള്ള അസ്ലീല മാസികകൾക്ക് സർക്കുലെഷൻ കൂട്ടുന്നത്. കഷ്ടം.... കാന്തപുരത്തെ കുരിചെഴുതിയ കെരളത്തിലെ മുൻ നിര മാധ്യമങളെ‍ കാണാതെ പൊയതിൽ ഖെദിക്കുന്നു.....


ഇന്ന് ലോക മുസ്‌ലിം പണ്ഡിതന്മാർക്കിടയിൽ വിശിഷ്ടമായ സ്ഥാനമുള്ള കാന്തപുരം അബൂബക്കർ മുസ്‌ലിയാരെ സംബന്ധിച്ച് ഇത്രയും നിരുത്തവാദപരമായ രിതിയിൽ വിവരങ്ങൾ ഉൾകൊള്ളിക്കാൻ താത്പര്യപ്പെടുന്ന വിക്കിപീഡിയ യുടേ ഈ നിലപാടിൽ ഖേദമുണ്ട്. അദ്ധേഹത്തെ കുറിച്ച് വസ്തു നിഷടമായ ലേഖനം പ്രസിദ്ധീ‍കരിക്കാൻ തയാറാകൂ. കൂടുതൽ അറിയാൻ ഇതാ ഇവിടെ സന്ദർശിക്കുക. www.kanthapuram.com

basheer vellarakad

കാന്തപുരം ചേകനൂർ കൊലപാതകത്തിൽ പ്രതിയോ ?

തിരുത്തുക

കാന്തപുരം ചേകനൂർ കൊലപാതകത്തിൽ പ്രതിയോ ?

തെറ്റ്

തിരുത്തുക

ചേകന്നൂർ മൗലവി മരിച്ചതിനു വല്ല തെളിവും ഉണ്ടോ? അതില്ലാതെ പിന്നെ എങ്ങിനെയാണ് ചേകന്നൂർ കൊലപാതമെന്നും കാന്തപുരം അതിൽ പ്രതിയാണ് എന്നും പറയാനാകും?--Yousefmadari 07:14, 18 ഓഗസ്റ്റ് 2009 (UTC)Reply

കുടുംബം

തിരുത്തുക
പേര്:അബൂബക്കർ
കുടുംബ പേര്: ആലുങ്ങപൊയിയിൽ 
ജനനം:1939 മാർച്ച് 22
പിതാവിന്റെ പേര്: അഹമ്മദ്
മാതാവിന്റെ പേര്:കുഞ്ഞീമ
സ്ഥലം;കാന്തപുരം, പൂനൂർ കോഴിക്കോട് 
ഭാര്യ: സൈനബ്
മക്കൾ:എ.പി അബ്ദുൽ ഹകീം, മൈമൂന, സക്കീന, റൈഹാനത്ത്, നജ്മാ ഫിർദൌസ്
ജാമാതാക്കൾ: സി മുഹമ്മദ് ഫൈസി(കാരന്തൂർ മർക്കസ് മാനേജർ)
അബ്ദുൽ ബാരി, മുഹമ്മദ് കോയ, ഉബൈദുല്ല

--BlueMango ☪ 07:47, 18 ഓഗസ്റ്റ് 2009 (UTC)Reply

ചിത്രം:Kanthapuram.jpg എന്തിനാണീ ലേഖനത്തിൽ. അത് ഇൻഫോ ബോക്സാക്കി മാറ്റണം. --സിദ്ധാർത്ഥൻ 07:55, 18 ഓഗസ്റ്റ് 2009 (UTC)Reply


  • മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശം ,മതത്തിലെ മണ്മറഞ് പോയ പുണ്യപുരുഷന്മാരുടെ ശവകുടീരങ്ങൾ‍ നിർമ്മിക്കലും അവരോട് പ്രാർഥിക്കലും ,പ്രവാചകന്റെ ജന്മദിനമാഘോഷിക്കൽ,ഭാര്യയെ മുന്ന് ത്വലാഖും ഒരുമിച്ച് ചൊല്ലുന്നത് അംഗീകരിക്കൽ ,മുസ്ലിംകളിലെ ഇതര സംഘടനകളായ മുജാഹിദ് വിഭാഗം,തബ്‌ലീഗ് ജമാ‌അത്ത്,ജമാ‌അത്തെ ഇസ്ലാമി തുടങ്ങിയവയുമായി വേദി പങ്കിടുന്നതും അഭിവാദ്യം ചെയ്യുന്നതുംമുൾപ്പെടെയുള്ള വിഷയങ്ങളിൽ ഇദ്ദേഹത്തിന്റെ വിവാദപരമായ അഭിപ്രായങ്ങൾ മുസ്ലിം സമൂഹത്തിൽ വലിയ കോലാഹലം സൃഷ്ടിക്കാറുണ്ട്‌.


ഇതൊക്കെ എന്ത് അടിസ്ഥാനത്തിലാൺ എഴുതിയിരിക്കുന്നത്. ഇതൊന്നും അഡ്മിൻ മാർ കാനുന്നില്ലേ? പ്രവാചകന്റെ കാലാത്താൺ കേരളത്തിൽ ഇസ്ലാം വന്നത് അന്ന് മുതൽ 1950 കാലഘട്ടം വരെ സ്ത്രീകൾ പള്ളിയിൽ പൊയതിൻ തെളിവില്ല, പിന്നെ കൂറെ ഇസ്ലാമിനെ തകർക്കാൻ വേണ്ടി ഇസ്ലാമിൽ നിന്ന് കളിക്കുന്നത് പരിഷുകൾ സ്ത്രീകളെ പള്ളിയിൽ കൊണ്ട് പൊയാൽ അതിനുത്തരവാദി മുസ്ലിങ്ങളാണോ? കേരളത്തിൽ ആദ്യമായി സ്ത്രീ പള്ളിയിൽ ജുമുഅക്ക്പോയത് 1950 കളിലാൺ. ഈ സത്യം മറച്ച് കേരളത്തിളേ ഭൂരിക്ഷ ഇസ്ലാം മത വിശ്വാസികളെ താറടിക്കാനാൺ മുകളിലത്തേ ഈ പരാമർശങ്ങൾ എല്ലാം. — ഈ തിരുത്തൽ നടത്തിയത് 188.49.81.11 (സംവാദംസംഭാവനകൾ)

അപ്പൊ മക്കയിൽ പോയി ഇസ്ലാമിലെ അഞ്ചാമത്തെ കല്പനയായ (ഇസ്ലാം കാര്യം)ഹജ്ജ് കർമ്മം നിർവ്വഹിക്കുന്ന(പുരുഷന്മാരും)സ്ത്രീകളും മസ്ജിദുൽ ഹറാമിലും(മക്കയിലുള്ള പള്ളി) മസ്ജിദുൽ നബവിയിലും(മദീനയിലുള്ള പള്ളി) പോകുന്നത് പ്രവാചകന്റെ കാലത്തു തന്നെയുള്ളതല്ലേ?! . ഈ രണ്ട് പള്ളികളും മറ്റേത് പള്ളികളേക്കാളും സ്രേഷ്ടതയുള്ളതാണെന്നും പ്രവാചക വചനത്തിലുള്ളതല്ലെ? — ഈ തിരുത്തൽ നടത്തിയത് 86.96.226.88 (സംവാദംസംഭാവനകൾ)

മസ്ജിദുൽ ഹരമിൽ സ്ത്രീകൽ പ്രവെഷിക്കുന്നത് ഹജ്ജിന്റെ നിർബന്ധ കർമമായ ത്വവാഫ് ചെയ്യനാനു. അതിനു വെന്ദിയാനു രവെഷനം അനുവദിചതു. ശിയാരതിനു വെന്ദിയാനു അനുവദിചതു. പ്രവാചകന്റെ മസ്ജിദിൽ നിസ്കരിക്കാൻ സമ്മതം ചൊതിച സ്ത്രീയൊദ് "നിന്റെ വീട്ടിൽ നിന്നു നിസ്കരിക്കാലഅനു നിനക്കു ഉതമം" എന്നു ഉപദെഷിചതു മലയാലം വ്യാകരനം അരിയുന്ന ആരും, പ്രവാചകൻ തിരുമെനി പല്ലിയിൽ പൊകാൻ പ്രൊത്സാഹിപ്പിചു എന്നു പരയുകയില്ല.— ഈ തിരുത്തൽ നടത്തിയത് 77.30.66.214 (സംവാദംസംഭാവനകൾ)

ഈ ലേഖനം കടുത്ത സുന്നി വിരോധിയായ ഒരാൾ അടിച്ചു കയറ്റിയതാൺ. കന്തപുരത്തിനെതിരെ വിമർശകരുടെ ആരോപണങ്ങളഅൺ കൂടുതലും അടിച്ചു കയറ്റിയത്. കാന്തപുത്തിൻ ഇല്ലാത്ത വിശ്വാസം ആരോപിക്കുകയും ചെയ്തിരിക്കുന്നു. മണ്മറൻച വരോട് പ്രാർത്ഹിക്കാമെന്ന് കന്തപുരത്തിൻ വിശ്വാസമില്ല.ഈ ആരോപണം കാന്തപുരത്തെ സമുദായത്തിനകത്ത് മൊശമാക്കാൻ വേണ്ടി മാത്രമാൺ.ഒരു വിജ്ൻ‍ജാന കോശത്തിൻ പറ്റിയ പണിയല്ല ഇത്. — ഈ തിരുത്തൽ നടത്തിയത് 86.62.202.125 (സംവാദംസംഭാവനകൾ) 06:48, 12 മേയ് 2010 (UTC)Reply

നീക്കം ചെയ്യുന്നു

തിരുത്തുക

നീക്കം ചെയ്ത വിഷയങ്ങളൊക്കെ മുസ്ലിങ്ങൾക്കിടയിൽ തർക്കത്തിള്ള വിഷയങ്ങഅൾ, ഇത് മുജാഹിദ് ജമാഅത്ത് വിഭാഗത്തിന്റെ പോയിന്റ് ഒഫ് വ്യൂ വിൽ എഴുതപെട്ടതാൺ ‌Samad 09:54, 12 മേയ് 2010 (UTC)Reply

വഹാബികൾ എന്നറിയപ്പെടുന്ന ഇസ്ലാമിലെ നവീനാചാരങ്ങൾ സൃഷ്ടിച്ച വിഭാഗത്തിൽ നിന്ന് എന്ന വാചകം ഒരു pov ആണെന്ന് തോന്നുന്നു. അതു മാറ്റിയെഴുതുന്നതായിരിക്കും ഉചിതം--വിചാരം 11:26, 12 സെപ്റ്റംബർ 2010 (UTC)Reply

ആലങ്കാര സമൃദ്ധി

തിരുത്തുക

ഇത്രമാത്രം ആലങ്കാരികപ്രയോഗങ്ങൾ ഒരു വിജ്ഞാനകോശ ലേഖനത്തിൽ നന്നോ? -ബിനു (സംവാദം) 06:34, 29 ജനുവരി 2013 (UTC)Reply

മുസ്‌ലിയാർ

തിരുത്തുക

എന്ന വിശേഷണം വിക്കിനയങ്ങൾക്കെതിരാണെന്ന് കരുതുന്നു. കാന്തപുരം എ.പി. അബൂബക്കർ എന്നുപറഞ്ഞാൽതന്നെ വ്യക്തമാണല്ലോ.--ഇർഷാദ്|irshad (സംവാദം) 06:48, 26 ഡിസംബർ 2013 (UTC)Reply

ഒരു കാര്യം വിക്കിപീഡികയിലുള്ളത് മുഴുവൻ കളവാണ്.— ഈ തിരുത്തൽ നടത്തിയത് 107.167.107.80 (സംവാദംസംഭാവനകൾ) 22:42, മേയ് 21, 2015 (UTC) ഇസ്ലാമിലെ സുഫി വിഭാഗങ്ങളുടെ നേതാവായാണ് കാന്തപുരം അറിയപ്പെടുന്നത്:യാഥാസ്ഥിതിക വിഭാഗങ്ങളുടെത് അല്ല(http://www.narendramodi.in/delegation-of-sufi-scholars-calls-on-pm). അതിനാൽ ആ വിമർശനം എഡിറ്റ്‌ ചെയ്തു നീക്കുന്നുLuqmankvk 15:28, 29 ഓഗസ്റ്റ് 2015 (UTC).

വിമർശങ്ങൾ

തിരുത്തുക

@Sidharthan: @Manuspanicker: പുതുവേ ഒരുപാട് വിവാദങ്ങളിൽ പേര് വരേണ്ടി വന്ന വ്യക്തിത്വമാണ് ശ്രീ.കാന്തപുരം. അതിനാൽ അതുമായി ബന്ധപ്പെട്ടവ വസ്തുതകൾക്ക് വ്യക്തമായ തെളിവുകൾ പല മാധ്യമങ്ങളുടെ റിപ്പോർട്ട്‌ ലിങ്ക് സഹിതം നൽകിയിട്ടുണ്ട്. അത് അദ്ദേഹത്തിനെതിരെ അനാവശ്യമായി എഴുതി വിടുന്നത് ഒഴിവാക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ Usamuba (സംവാദം) 18:55, 19 ജൂലൈ 2016 (UTC)Reply

ഏതെങ്കിലും ഒരു ചാനൽ ആങ്കർ പറയുന്ന പ്രസ്താവനയൊക്കെ തെളിവായി നൽകി വിമർശനം എഴുതുന്ന ഒരാൾ ആദ്യം വിക്കി നിയമങ്ങൾ പഠിച്ചു വരട്ടെ. വിമർഷനം എന്ന പേജിൽ ഉണ്ടായിരുന്ന നിലവാരമില്ലത്തതും അപ്രസക്തവുമായ കാര്യങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. വ്യക്തിവിരോധം തീര്കാനുള്ള വേദിയല്ല വിക്കി പീടിയ എന്നെങ്കിലും usamuba മനസ്സിലാക്കുക — ഈ തിരുത്തൽ നടത്തിയത് Luqmankvk (സംവാദംസംഭാവനകൾ)

ഗുരുപരമ്പര

തിരുത്തുക

ഗുരുപരമ്പര എന്ന തലക്കെട്ടിൽ നൽകിയിരിക്കുന്ന ഭൂരിഭാഗം പേരും കാന്തപുരവുമായി ഒരു ബന്ധവുമില്ലാത്തവരാണ്. കാന്തപുരം മുസ്‌ലിയാർ ജനിക്കുന്നതിന് 14 നൂറ്റാണ്ടുകൾ മുമ്പുള്ളവർ വരെ പട്ടികയിലുണ്ട്. ഈ ഭാഗം നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നു.--ഇർഷാദ്|irshad (സംവാദം) 13:42, 2 സെപ്റ്റംബർ 2016 (UTC)Reply

സുഹൃത്തെ ഗുരുപരമ്പരകളിലെ ആദ്യ വ്യക്തിയേ സാധാരണഗതിയിൽ ആരുടെ ഗുരുപരമ്പരയാണൊ അവരുമായി നേരിട്ട് ബന്ധമുണ്ടാകൂ. അല്ലാതെ എല്ലാവരുമായും നേരിട്ട് ബന്ധമുണ്ടാവണം എന്നില്ല. മാത്രമല്ല കാന്തപുരം തന്റെ താൽപര്യങ്ങൾ മുൻനിർത്തി ചെയ്യ്തതാണ് അദ്ധേഹത്തിന്റെ പ്രവർത്തനങ്ങൾ എന്ന് വീക്ഷിക്കപ്പെടരുത്. അദ്ദേഹത്തിന് തിരുനബിയിൽനിന്ന് ഉസ്താദുമാരിലൂടെ പകർന്നു കിട്ടിയ ഊർജമാണ് ഇതെന്ന് അറിയണമെങ്കിൽ താങ്കൾ പ്രതിപാതിച്ച കാന്തപുരം ജനിക്കുന്നതിന് മുമ്പുള്ളവർ സമൂഹത്തിനെന്തെല്ലാം ചെയ്തുനൽകി എന്ന പഠനം അത്യാവശ്യമാണ്.അതിന് വേണ്ടിയാണ് അവിടെ നിലർത്തണം എന്ന് പറയുന്നത്.--Skp valiyakunnu (സംവാദം) 02:31, 5 ഒക്ടോബർ 2016 (UTC)Reply

ഗുരുപരമ്പര എന്നൊക്കെ പറയുമ്പോൾ ഒരു വ്യക്തിയെ സംബന്ധിച്ച് എന്തു പ്രസക്തിയാണുള്ളത്. പ്രത്യേകിച്ചും സ്വതന്ത്രമായ തെളിവുകളുടെ അഭാവത്തിൽ വിക്കിപീഡിയയിൽ ഇത്തരം പീക്കോക്ക് പരാമശങ്ങൾക്ക് നിലനിൽപ്പില്ല. സ്വതന്ത്രമായ തെളിവുകളില്ലാത്തതുകൊണ്ടാണ് താങ്കളുടെ തിരുത്തൽ നീക്കം ചെയ്തിരുന്നത്. അവ വീണ്ടും നീക്കുന്നു.--ഇർഷാദ്|irshad (സംവാദം) 21:06, 6 ഒക്ടോബർ 2016 (UTC)Reply

കുറച്ച് സമയം നൽകൂ. ഒഴിവാക്കരുത്. ഉടൻ തന്നെ അവലംബം ലഭ്യമാക്കും

--Skp valiyakunnu (സംവാദം) 03:28, 10 ഒക്ടോബർ 2016 (UTC)-Reply

കാന്തപുരം അബൂബക്കറിന്റെ അധ്യാപകർക്ക് മാത്രമേ അദ്ദേഹത്തിന്റെ ലേഖനത്തിൽ പ്രസക്തിയുള്ളൂ. അല്ലാതെ നൂറ്റാണ്ടുകൾ മുമ്പുള്ളവർ വരെ ഈ പട്ടികയിൽ വരുന്നത് എങ്ങനെ അംഗീകരിക്കാനാകും. ഗുരുപരമ്പര എങ്ങനെയാണ് മുഹമ്മദ് നബിയിൽ ചെന്ന് അവസാനിക്കുന്നത്. എങ്കിൽ ദൈവം തമ്പുരാൻ വരെയങ്ങ് ചേർക്കാമായിരുന്നില്ലേ. ഒരു അർത്ഥവുമില്ലാത്ത ഈ പട്ടിക നീക്കം ചെയ്യുക തന്നെ വേണം.--ഇർഷാദ്|irshad (സംവാദം) 20:48, 24 ഒക്ടോബർ 2016 (UTC)Reply

````ഗുരു പരമ്പര എന്ന് പറയുമ്പോൾ ഒരു സാധാരണ വ്യക്തിയെകുറിച്ച് പറയുമ്പോൾ ഒരു പ്രസക്തിയുമില്ല. എന്നാൽ നേതൃത്വമാകുമ്പോൾ അതും മുസ്ലിം പണ്ഡിതനാകുമ്പോൾ പരമ്പര അറിയൽ അദ്ധേഹത്തിന്റെ വ്യക്തിത്വ നിരൂപകരായ മലയാളികൾക്ക് അത്യാവശ്യമാണ്. നമ്മുടെ പ്രവാചകൻ മുഹമ്മദ് നബിയാണെന്ന് എല്ലാ ഹൈന്ദവനും അറിയാം 'എങ്കിൽ ദൈവം തമ്പുരാൻ വരെയങ്ങ് ചേർക്കാമായിരുന്നില്ലെ' എന്ന ചോദ്യം അസ്ഥാനത്താണെന്നത് ചോദ്യകർത്താവ് മനസ്സിലാക്കിയാൽ നന്നായിരുന്നു. ഈ പണ്ഡിതൻ മാരുടെ പിൻഗാമിയാണ് ഇസ്ലാമിക ആശയത്തിൽ നിന്ന് വ്യതിചലിച്ച വ്യക്തിയല്ല എന്നതിന് ഗുരുപരമ്പര അറിയേണ്ടതില്ലെ. കാന്തപുരം അസ്വൽ (അടിത്തറയുള്ള) നേതാവാണ് ഇതും പഠിതാക്കൾക്ക് ലഭിക്കേണ്ടതല്ലെ. മാത്രമല്ല മർകസ് എന്ന പ്രസ്ഥാനത്തിൻ കീഴിൽ പഠനം പൂർത്തിയാക്കുന്നവർക്ക് സനദ് നൽകുന്നതിന് അർഹതയുണ്ടോ എന്ന് അറിയാൻ ഇത് അത്യാവശ്യമല്ലെ?````--skp valiyakunnu (സംവാദം) 02:57, 26 ഒക്ടോബർ 2016 (UTC)Reply

വിക്കിപീഡിയയെ സംബന്ധിച്ചേടത്തോളം താങ്കൾ ഈ പറഞ്ഞ കാര്യങ്ങളൊന്നും പ്രസക്തങ്ങളല്ല. ഇതൊക്കെ സംഘടനയുടെ വെബ്സൈറ്റിലോ അല്ലെങ്കിൽ ബ്ലോഗുകളിലോ മാത്രമേ നിലനിൽക്കുകയുള്ളൂ. ഇവിടെ വസ്തുനിഷ്ഠമായ വിവരങ്ങൾ മതിയായ അവലംബങ്ങളോടെ മാത്രം ചേർക്കുക. നിലവിലെ പട്ടിക നീക്കുന്നു. --ഇർഷാദ്|irshad (സംവാദം) 10:56, 30 ഒക്ടോബർ 2016 (UTC)Reply

വിമർശനങ്ങൾ

തിരുത്തുക

ഇത്തരം ഒരു തലക്കെട്ടിന്റെ ആവശ്യകത എന്താണ്. ഇതിലൂടെ വ്യക്തിവിരോധം തീർക്കുക എന്നത് മാത്രമല്ല. ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയായത് കൊണ്ട് അദ്ദേഹത്തിന്റെ ഇമേജിനെ ക്ഷതമേൽപ്പിക്കലാണൊ വിക്കീപിഡിയ ഉദ്ദേശിക്കുന്നതെന്ന ഒരുചോദ്യം ജനമധ്യത്തിൽ നിന്നുയർന്ന് വന്നിട്ടുണ്ട്. പ്രതിയായ വിഷയങ്ങൾ ചോർക്കുകയാണെങ്കിൽ ശരി. എന്നാൽ ഒരു പൊതുപ്രവർത്തകൻ എന്ന നിലക്ക് ധാരാളം വിമർഷനങ്ങൾക്ക് വിധേയനാകാം അതെല്ലാം വിജ്ഞാനകോശത്തിൽ ഉൾപെടുത്താനുള്ളതാണൊ.--Skp valiyakunnu (സംവാദം) 02:42, 5 ഒക്ടോബർ 2016 (UTC)Reply

വ്യക്തി വിരോധത്താൽ ചില മാധ്യമങ്ങളിൽ വന്ന ലേഖനങ്ങളാണല്ലോ ചില വിമർഷനങ്ങൾക്ക് തെളിവായി നൽകിയിട്ടുള്ളത്. അത് കൊണ്ട് തന്നെ ഇത് ഒഴിവാക്കുന്നതല്ലെ നല്ലത്. ഇന്ത്യയിൽ ഒരാളെ തെളിവെടുപ്പിന് വേണ്ടി അറസ്റ്റ് ചെയ്യ്തതുകൊണ്ട് അയാളെ തെറ്റുകാരനായി ആക്ഷേപിക്കാൻ പാടില്ലല്ലോ ഇവിടെ പറഞചില വിമർശനങ്ങൾ അത്തരത്തിലുള്ളതല്ലെ?

--Abdul hameed kp (സംവാദം) 04:35, 6 ഒക്ടോബർ 2016 (UTC)Reply

വിമർശനങ്ങൾ എന്ന ഭാഗം ചേർക്കപ്പെട്ട വിക്കിയിലെ ഒരേയൊരു ലേഖനമല്ല പ്രസ്തുത ലേഖനം. വിക്കിപീഡിയ ഒരു വ്യക്തിയേയും അപകീർത്തിപ്പെടുത്താനൊ ഉയർത്തിക്കാണിക്കാനൊ ശ്രമിക്കാനുദ്ദേശിക്കുന്നില്ല ന്യൂട്രലായിട്ടാണ് പോകേണ്ടത് . അതിനാലാണ് വിമർശനവും വിവാദങ്ങളും ലേഖനങ്ങളിൽ കടന്നു വരുന്നത്. Akhiljaxxn (സംവാദം) 03:55, 7 ഒക്ടോബർ 2016 (UTC) വിമർശനങ്ങൾ എന്ന ഭാഗം ഈ വ്യക്തിയെ വെള്ളപൂശാനുള്ള ഒരു വഴിയാണ്.--Iyas kottappuram (സംവാദം) 19:47, 30 ഡിസംബർ 2018 (UTC)Reply

ഗുരുക്കന്മാര്

തിരുത്തുക

ഗുരുക്കന്മാര് എന്നതില് ഓ.കെ ഉസ്താദിന്റെയും ഉസ്താദായ ശംസുല് ഉലമ ഇ.കെ ഉസ്താദിനെ ഉള് പ്പെടുത്തണ്ടേ....--Iyas kottappuram (സംവാദം) 19:44, 30 ഡിസംബർ 2018 (UTC)Reply

തിരുകേശ വിവാദം

തിരുത്തുക

@Aplvga: ഇത് ആമുഖത്തിൽ തന്നെ വരണമെന്നും ഇത്രയധികം പ്രാധാന്യം കൊടുക്കണമെന്നും നിർബന്ധം പിടിക്കുന്നതെന്തിനാണ്? വിമർശനങ്ങൾ എന്ന ഭാഗത്ത് ചേർക്കാനള്ളേ ഉള്ളൂ -- റസിമാൻ ടി വി 13:52, 10 മാർച്ച് 2019 (UTC)Reply

സംരക്ഷണം

തിരുത്തുക

@Aplvga, Ashraf Hira Manzil, YOUSAFVENNALA, and Akbarali: താളിൽ വല്ലാതെ തിരുത്തൽ യുദ്ധം നടക്കുന്നതിനാൽ താൾ കാര്യനിർവാഹകർക്കു മാത്രം തിരുത്താനാവുന്ന വിധത്തിൽ സംരക്ഷിച്ചിട്ടുണ്ട്. എന്തൊക്കെ തിരുത്തുകൾ വേണമെന്ന് ആദ്യം ഇവിടെ ചർച്ച ചെയ്യുക -- റസിമാൻ ടി വി 13:47, 14 മാർച്ച് 2019 (UTC)Reply


വ്യാജ വിവരങ്ങൾ

തിരുത്തുക

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ഖാദിൽ ഖുളാത്ത് മുഫ്തി മുഹമ്മദ് അസ്ജദ് റസാഖാൻ ആണ്. തിരുത്തണം. Asmkparalikkunnu (സംവാദം) 06:08, 7 ഏപ്രിൽ 2019 (UTC)Reply

@Asmkparalikkunnu: ലേഖനത്തിൽ കൊടുത്ത കാര്യത്തിന് ആവശ്യത്തിന് അവലംബങ്ങളുണ്ടല്ലോ, എന്താണ് പ്രശ്നം? -- റസിമാൻ ടി വി 13:30, 8 ഏപ്രിൽ 2019 (UTC)Reply

പുരസ്കാരങ്ങൾ

തിരുത്തുക

പുരസ്കാരങ്ങൾ എല്ലാം തന്നെ മുസ്ല്യാരുടെത്തന്നെ സംഘടനയുടെയും പോഷകസംഘടനകളുടെയുമാണ്. അതിന് പോലും ആവശ്യത്തിന് അവലംബങ്ങൾ ഇല്ല. --ഇർഷാദ്|irshad (സംവാദം) 08:37, 25 നവംബർ 2019 (UTC)Reply

വൃത്തിയാക്കൽ

തിരുത്തുക

ലേഖനത്തിൽ മുഴുക്കെ കാണുന്ന ഒരു പ്രശ്നമാണ് അക്ഷരത്തെറ്റുകളും ശൈലീപ്രശ്നങ്ങളും. ഉദാഹരണങ്ങൾ:

സംഗം
ഉപകാരണങ്ങൾ സമർപിക്കൽ
ഉപകാരനങ്ങളും
എന്നതിന് ള്
പ്രവര്ത്തിക്കുന്ന
ഒഎെസി
എന്നതിന് ല്

ഇത് സംഭവിക്കുന്നത് പലപ്പോഴും കോപ്പി-പേസ്റ്റ് ചെയ്യുമ്പോളാണെന്നാണ് എന്റെ നിഗമനം. --ഇർഷാദ്|irshad (സംവാദം) 06:16, 26 നവംബർ 2019 (UTC)Reply

പുതിയ ഇൻസ്ക്രിപ്റ്റ് രീതിയിലെ കീബോർഡ് ലെ ഔട്ടാണ് ഇതിന് കാരണം.നേരത്തെയുള്ള ഇൻസ്ക്രിപ്റ്റ് രീതിയിൽ ൾ എന്നതിന് ള് എന്നതിന് ശേഷം ] ചിഹ്നം ചേർത്തായിരുന്നു ചില്ലക്ഷരമാക്കിയിരുന്നത്.ഉദാഹരണം ൽ എന്നതിന് nd] എന്നാണ് പഴയ ഇൻസ്ക്രിപ്റ്റ് രീതി. പുതിയ രീതി പ്രകാരം ഓരോ ചില്ലക്ഷരങ്ങൾക്കും പ്രത്യേകം കീകൾ തയ്യാറായിട്ടുണ്ട്. അത് പ്രകാരം ൾ എന്നതിന് shift 8 ഉം "." എന്നതിന് shift > ഉമാണ് ടൈപ്പ് ചെയ്യേണ്ടത്. അക്ബറലി{Akbarali} (സംവാദം) 06:03, 8 ജൂലൈ 2023 (UTC)Reply
"കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ" താളിലേക്ക് മടങ്ങുക.