ഷിജു

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

മലയാള, തെലുങ്ക് ചിത്രങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ചലച്ചിത്ര-ടെലിവിഷൻ നടനാണ് ഷിജു അബ്ദുൾ റഷീദ്. [1] തെലുങ്ക് ചിത്രങ്ങളിൽ ദേവി ഷിജു എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 50 ലധികം സിനിമകളിലും നിരവധി ജനപ്രിയ ടിവി സീരീസുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഷിജു
ജനനം
ഷിജു അബ്ദുൾ റഷീദ്

(1974-08-04) 4 ഓഗസ്റ്റ് 1974  (50 വയസ്സ്)
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾദേവി ഷിജു (തെലുഗു)
വിശാൽ (തമിഴ്)
തൊഴിൽചലച്ചിത്ര നടൻ
സജീവ കാലം1994-ഇതുവരെ
ജീവിതപങ്കാളി(കൾ)പ്രീതി പ്രേം ഷിജു
കുട്ടികൾ1

ടോളിവുഡ് മുതൽ മോളിവുഡ് വരെയും ഒരു അന്താരാഷ്ട്ര സിനിമയിലേക്കും 14 വർഷം നീണ്ടുനിന്ന കരിയറാണ് ഷിജുവിന്. 1974 ഓഗസ്റ്റ് 4 ന് കേരളത്തിൽ ജനിച്ചു. 1996 ൽ എ. വെങ്കിടേഷ് സംവിധാനം ചെയ്ത മഹാപ്രഭു എന്ന തമിഴ് സിനിമയിലെ അരങ്ങേറ്റവും ആദ്യ വിജയവുമായിരുന്നു. ഈ സിനിമയിലെ വില്ലനായി അഭിനയിച്ചത് അദ്ദേഹത്തിന്റെ കരിയറിൽ വലിയൊരു ബ്രെയ്ക്ക് നൽകി. കോഡിരാമ കൃഷ്ണ സംവിധാനം ചെയ്ത ദേവി എന്ന തെലുങ്ക് സിനിമ സൂപ്പർ ഹിറ്റായിരുന്നു. തുടർന്ന് മനസന്ത നുവ്വെ, നുവ്വു നാക്കു നച്ചാവു, സിംഹരാശി, അമ്മായികോസം തുടങ്ങിയ വിവിധ ഹിറ്റ് സിനിമകളിൽ വേഷമിട്ടു. മലയാളത്തിൽ അദ്ദേഹം ഇഷ്ടമാണ് നൂറുവട്ടം, കാലചക്രം, സിദ്ധാർത്ഥ, വാചാലം മുതലായ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങൾ ചെയ്തു. രാജേഷ് ടച്ച്‌റൈവർ സംവിധാനം ചെയ്ത ഇൻ നെയിം ഓഫ് ബുദ്ധ എന്ന അന്താരാഷ്ട്ര സിനിമയിൽ പ്രവർത്തിച്ചപ്പോൾ അദ്ദേഹത്തിന്റെ കരിയറിൽ ശ്രദ്ധേയമായ മാറ്റമുണ്ടായി.

2004 ൽ ഷിജു ഒരു ഇടവേള എടുക്കുകയും ടിവി സീരിയലുകളിലേക്ക് ശ്രദ്ധ തിരിക്കുകയും ചെയ്തു. 2013 കമ്മത്ത് & കമ്മത്ത് എന്ന ചിത്രത്തിലൂടെ അദ്ദേഹം തിരിച്ചുവന്നു. സൗണ്ട് തോമ, പോളിടെക്നിക്, ഡോൾഫിൻ ബാർ, കസിൻസ്, സായി ബാബ: ഒരു തെലുങ്ക് സിനിമയാണ് അദ്ദേഹം മലയാള സിനിമകൾ ചെയ്തിട്ടുള്ളത്.

സ്വകാര്യ ജീവിതം

തിരുത്തുക

കേരളത്തിലെ കൊല്ലം എന്ന സ്ഥലത്ത് റഷീദിന്റെയും ആയിഷയുടെയും ഇളയ മകനാണ് ഷിജു. അദ്ദേഹത്തിന് രണ്ട് മൂത്ത സഹോദരങ്ങളുണ്ട്. അദ്ദേഹം എറണാകുളം സെന്റ് ആൽബർട്ട്സ് സ്കൂളിലും തിരൂർ എസ്.എസ്.എം. പോളിടെക്നിക് കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി.

കുവൈറ്റ് എയർവേയ്‌സിലെ എയർഹോസ്റ്റസും ഭരതനാട്യം ക്ലാസിക്കൽ നർത്തകിയുമായ പ്രീതി പ്രേമിനെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. ദമ്പതികൾക്ക് ഒരു മകളുണ്ട്. കൊച്ചിയിലെ ഇടപ്പള്ളിയിലാണ് ഇപ്പോൾ കുടുംബം താമസിക്കുന്നത്.

അഭിനയിച്ച ചലച്ചിത്രങ്ങൾ

തിരുത്തുക
വർഷം ചലച്ചിത്രം കഥാപാത്രം ഭാഷ കുറിപ്പുകൾ
1995 മഴവിൽക്കൂടാരം സുരേഷ് മലയാളം അരങ്ങേറ്റ ചലച്ചിത്രം
1996 മാൻ ഓഫ് ദി മാച്ച് ജിമ്മി ജോർജ്ജ് മലയാളം
ഇഷ്ടമാണ് നൂറുവട്ടം ശ്രീപ്രസാദ് മലയാളം
യുവതുർക്കി മലയാളം
മഹാത്മാ ദി ഗ്രേറ്റ് മലയാളം
കാഞ്ഞിരപ്പള്ളി കറിയാച്ചൻ കോളേജ് വിദ്യാർത്ഥി മലയാളം
കിങ്ങ് സോളമൻ അശോക് നായർ മലയാളം
1997 വാചാലം വിനോദ് മലയാളം
1998 അനുരാഗക്കൊട്ടാരം ബിജോയ് വിൽസൻ മലയാളം
സിദ്ധാർത്ഥ ബാലു മലയാളം
2001 മഴമേഘ പ്രാവുകൾ ശ്യാം മലയാളം
ദോസ്ത് ശങ്കർ മലയാളം Breakthrough performance
2002 കാലചക്രം അഗ്നിവേശ് മലയാളം
2010 കാര്യസ്ഥൻ നടൻ ഷിജു മലയാളം അതിഥി വേഷം
2012 വീണ്ടും കണ്ണൂർ
2013 ഏഴ് സുന്ദര രാത്രികൾ അലക്സിന്റെ സുഹൃത്ത് മലയാളം
പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും ചക്ക വിജയൻ മലയാളം
നാടോടിമന്നൻ പൊളിച്ചു നീക്കൽ കമ്പനിയുടെ ഉടമസ്ഥൻ മലയാളം
കമ്മത്ത് & കമ്മത്ത് സണ്ണിച്ചൻ മലയാളം
വിശുദ്ധൻ മോനിച്ചൻ മലയാളം
സൗണ്ട് തോമ പ്ലാപ്പറമ്പിൽ ജോയ്ക്കുട്ടി മലയാളം
2014 കസിൻസ് ചന്ദ്രൻ മലയാളം
കുരുത്തം കെട്ടവൻ മലയാളം
അവതാരം ജബ്ബാർ ഭായ് മലയാളം
ദി ഡോൾഫിൻസ് മലയാളം
റിംഗ് മാസ്റ്റർ കിഷോർ കുമാർ മലയാളം
വില്ലാളിവീരൻ മലയാളം
പോളിടെക്നിക് മലയാളം
2015 ജമ്‌നപ്യാരി മലയാളം
2016 പാ വ George മലയാളം
2018 ഒരു പഴയ ബോംബ് കഥ മലയാളം
2021 വൺ സതീഷ് മനോഹർ മലയാളം

മറ്റു ഭാഷകൾ

തിരുത്തുക
വർഷം ചലച്ചിത്രം കഥാപാത്രം ഭാഷ കുറിപ്പുകൾ
1996 മഹാപ്രഭു ഭാസ്കർ തമിഴ് തമിഴ് അരങ്ങേറ്റ ചലച്ചിത്രം
1999 ഇരണ്യൻ തമിഴ്
ദേവി വിജയ് തെലുഗു തെലുഗു അരങ്ങേറ്റ ചലച്ചിത്രം
2000 അയോധ്യ തെലുഗു
ശത്രു തെലുഗു
മിസ്റ്റർ കോകില കന്നഡ കന്നഡ അരങ്ങേറ്റ ചലച്ചിത്രം
നിലവിൽ കലങ്ങിൽ തമിഴ്
2001 സിംഹരാശി തെലുഗു
നുവ്വു നാകു നച്ചാവു പ്രസാദ് തെലുഗു
ചിരഞ്ജീവുലു കിരൺ തെലുഗു
മനസന്ത നുവ്വേ അനുവിന്റെ സുഹൃത്ത് തെലുഗു
2002 അദൃസ്ടം റോബിൻ തെലുഗു
പസുപ്പു കുങ്കുമ തെലുഗു
ശിവ രാമ രാജു സ്വാതിയുടെ ഭർത്താവ് തെലുഗു
ത്രിനേത്രം തെലുഗു
ഇൻ ദി നെയിം ഓഫ് ബുദ്ധ ഇംഗ്ലീഷ്
ട്രൂ ഐഡന്റിറ്റി ഇംഗ്ലീഷ്
സംഭവി ഐ.പി.എസ്. തെലുഗു
അമ്മായി കോസം തെലുഗു
2016 സുപ്രീം രാജ റാവു തെലുഗു
2017 ലങ്ക തെലുഗു
ശതമാനം ഭവതി രാജുവിന്റെ അമ്മാവൻ തെലുഗു
ജയ് ലവ കുശ പ്രിയയുടെ അച്ഛൻ തെലുഗു
2 കണ്ട്രീസ് ലയയുടെ രണ്ടാനച്ഛൻ തെലുഗു
2018 കിറക്ക് പാർട്ടി മീരയുടെ അച്ഛൻ തെലുഗു
രാജു ഗഡു തൻവിയുടെ അച്ഛൻ തെലുഗു
ടാക്സിവാല രഘുറാം തെലുഗു
പരിചയം തെലുഗു
ചന്ദമാമ രാവേ തെലുഗു
ഉത്തമുഡു തെലുഗു
മെയ്ഡ് ഫോർ ഈച്ച് അദർ തെലുഗു
വിശ്വദാഭി രാമ വിനുര വേമ തെലുഗു
ബ്ലഫ്ഫ് മാസ്റ്റർ ACP ചന്ദ്രശെഖർ തെലുഗു
2019 ജോഡി രാജു തെലുഗു
ഇദ്ദരി ലോകം ഒകതെ വർഷയുടെ അച്ഛൻ തെലുഗു
പട്നഗർ ഒഡിയ

ടെലിവിഷൻ (ഭാഗികം)

തിരുത്തുക
  • എല്ലാ ടിവി സീരീസുകളും മലയാളം ഭാഷയിലാണ്, മറ്റുവിധത്തിൽ സൂചിപ്പിച്ചിട്ടില്ലെങ്കിൽ.
വർഷം തലക്കെട്ട് ചാനൽ കുറിപ്പുകൾ
2003-2004 സ്വന്തം ഏഷ്യാനെറ്റ്
2004-2005 സ്ത്രീഹൃദയം സൂര്യ ടി.വി
2006 സൂര്യപുത്രി ഏഷ്യാനെറ്റ്
താലോലം ഏഷ്യാനെറ്റ്
2007 മന്ദാരം കൈരളി ടി.വി
നന്ദനം സൂര്യ ടി.വി
2008 എന്റെ മാനസപുത്രി ഏഷ്യാനെറ്റ്
പ്രിയ മാനസി സൂര്യ ടി.വി
2009 ശ്രീ മഹാഭാഗവതം ഏഷ്യാനെറ്റ്
പകൽമഴ അമൃത ടി.വി
2010 സ്നേഹതീരം സൂര്യ ടി.വി
ലിപ്സ്റ്റിക്ക് ഏഷ്യാനെറ്റ്
2011 അലാവുദ്ദീന്റെ അത്ഭുതവിളക്ക് ഏഷ്യാനെറ്റ്
ഓട്ടോഗ്രാഫ് ഏഷ്യാനെറ്റ്
2011-2013 ആകാശദൂത് (ടിവി പരമ്പര) സൂര്യ ടി.വി
2012 അഗ്നിപുത്രി ഏഷ്യാനെറ്റ്
2013 അവകാശികൾ സൂര്യ ടി.വി
2014 സൂര്യകാലടി അമൃത ടി.വി
2014-2015 പ്രതിബിംബം ജെമിനി ടി.വി തെലുങ്ക് സീരിയൽ
2014-2015 കറുത്തമുത്ത് ഏഷ്യാനെറ്റ്
2015 പുനർജനി സൂര്യ ടി.വി
വിശ്വരൂപം ഫ്ലവേഴ്സ് ടി.വി
2016 ജാഗ്രതാ അമൃത ടി.വി
2019–2020 ശബരിമല സ്വാമി അയ്യപ്പൻ ഏഷ്യാനെറ്റ്
2020–നിലവിൽ നീയും ഞാനും (ടിവി പരമ്പര) സീ കേരളം
2020 ചെമ്പരത്തി (ടിവി പരമ്പര) സീ കേരളം അതിഥി വേഷം
സത്യ എന്ന പെൺകുട്ടി സീ കേരളം അതിഥി വേഷം
2021 കാർത്തികദീപം സീ കേരളം അതിഥി വേഷം

 

  1. "Meet The Star". Malayalamcinema.com. AMMA. Retrieved 6 September 2016.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഷിജു&oldid=4101327" എന്ന താളിൽനിന്ന് ശേഖരിച്ചത്