ഇരകൾ
1985ൽ പുറത്തിറങ്ങിയ ഒരു മലയാള മനഃശാസ്ത്ര ത്രില്ലർ ചലച്ചിത്രമാണ് ഇരകൾ.[1][2] കെ.ജി. ജോർജ്ജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് അന്നത്തെ പ്രമുഖ നടനായിരുന്ന സുകുമാരനായിരുന്നു.[3] ഹിംസയുടെ മനഃശാസ്ത്രത്തെ ആഴത്തിൽ പ്രതിഫലിപ്പിച്ച ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ഗണേഷ് കുമാറായിരുന്നു.
ഇരകൾ | |
---|---|
സംവിധാനം | കെ.ജി. ജോർജ്ജ് |
നിർമ്മാണം | സുകുമാരൻ |
രചന | കെ.ജി. ജോർജ്ജ് |
തിരക്കഥ | കെ.ജി. ജോർജ്ജ് |
സംഭാഷണം | കെ.ജി. ജോർജ്ജ് |
അഭിനേതാക്കൾ | തിലകൻ ശ്രീവിദ്യ ഗണേഷ് കുമാർ സുകുമാരൻ മോഹൻ ജോസ് |
പശ്ചാത്തലസംഗീതം | എം. ബി. ശ്രീനിവാസൻ |
ഛായാഗ്രഹണം | വേണു |
സംഘട്ടനം | വിക്രം ധർമ്മൻ |
ചിത്രസംയോജനം | എം.എൻ അപ്പു |
സ്റ്റുഡിയോ | വിജയ കളർലാബ് |
ബാനർ | എം.എസ് ഫിലിംസ് |
വിതരണം | ഗാന്ധിമതി ഫിലിംസ് |
പരസ്യം | കൊളോണിയ |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ചിത്രം മികച്ച നിരൂപക പ്രശംസ നേടി. ആ വർഷത്തെ രണ്ടു സംസ്ഥാന അവാർഡുകളും ചിത്രം നേടി.
ഈ ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചലച്ചിത്രമാണ് ജോജി.2021 പുറത്തിറങ്ങിയ ഈ ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകൻ.
കഥാംശം തിരുത്തുക
സമൃദ്ധിയിൽ ഐശ്വര്യം നശിക്കുന്ന, സാത്താൻ വാഴുന്ന ഒരു ലോകം ആണ് ഈ ചിത്രന്റെ പ്രമേയം. കാശുകൊണ്ടും സ്വാധീനം കൊണ്ടും എന്തും നേടാമെന്ന് കരുതുന്ന രബർ മുതലാളിയാണ് പാലക്കുന്നേൽ മാത്യു എന്ന മാത്തുക്കുട്ടിയുടെ (തിലകൻ). കയ്യൂക്കുകൊണ്ടും സ്വാധീനം കൊണ്ടും അയാൾ എല്ലാം കയ്യടക്കാൻ ശ്രമിക്കുന്നു. മൂത്തമകൻ കോശി (പി.സി. ജോർജ്ജ്) കള്ളക്കടത്തും മരംവെട്ടും കഞ്ചാവും ഒക്കെ യായി ഗുണ്ടായിസത്തിലാണ്, രണ്ടാമത്തെ മകൻ സണ്ണീ (സുകുമാരൻ) രാപ്പകൽ മദ്യപാനി, മകൾ ആനി (ശ്രീവിദ്യ) മാന്യനായ ഭർത്താവുണ്ടെങ്കിലും (നെടുമുടി വേണു)പരപുരുഷരിലും മദ്യത്തിലും ആസക്തിയുള്ള സൊസൈറ്റി ലേഡി. ഇതെല്ലാം കണ്ട് വളരുന്ന ഇളയവൻ ബേബി (ഗണേഷ് കുമാർ) ആണ് ഈ കഥയിലെ നായകൻ. അവന്റെ വിചാരവികാരങ്ങളിലൂടെ കഥ മുന്നോട്ട് പോകുന്നു. ബന്ധുവായ മെത്രാൻ(ഭരത് ഗോപി) വരെ ഈ കുടുംബത്തെ നന്നാക്കാൻ ശ്രമിച്ചെങ്കിലും ശരിയാകുന്നില്ല. കാശുകൊടുത്ത് എഞ്ചിനീറിങ്ങിനു ചേർന്ന അവൻ അവിടെ ഒരുത്തനെ റാഗ് ചെയ്ത് കൊല്ലാറാക്കിയതിനു പുറത്താക്കപ്പെടുന്നു. കേസെല്ലാം പിടിപാടുകൾകൊണ്ട് അച്ഛൻ ഒതുക്കി. അവൻ സ്നേഹിക്കുന്ന ടാപ്പറുടെ മകൾ നിർമ്മലക്കും (രാധ) വേറെ വിവാഹം എന്ന് കേട്ടപ്പോൾ അവനു സഹിക്കാനായില്ല. ഒളിസങ്കേതങ്ങളിൽ ഒരുപാട് തവണ അവനോട്ഒന്നിച്ചിട്ടുള്ള അവൾ ബാലനെ (വേണു നാഗവള്ളി) വിവാഹം ചെയ്യുന്നു എന്നറിഞ്ഞ് ബേബി ബാലനെ കൊല്ലുന്നു. പലപ്പോഴും ഭർത്താവുമായി പിണങ്ങി വീട്ടിലെത്തുന്ന ആനി അത് ഭൃത്യനായ ഉണ്ണൂണ്ണിയുമായി സംഗമിക്കാനാണെന്ന് മനസ്സിലായ അവൻ ഉണ്ണൂണ്ണിയേയും(മോഹൻ ജോസ് ) കൊന്ന് കെട്ടിത്തൂക്കുന്നു. തന്റെ ഉറ്റസുഹൃത്തായ ടാപ്പിങ്ങുകാരൻ രാഘവൻ (അശോകൻ) നിർമ്മലയെ കെട്ടുന്നു എന്നറിഞ്ഞ അവൻ അവനെയും കൊല്ലാൻ ശ്രമിക്കുന്നു. പരാജയപ്പെട്ട അവൻ ഒരു ദിവസം ഒളിച്ചിരുന്നു എങ്കിലും രാത്രി വീട്ടിലെത്തുന്നു. എതിർത്ത കോശിയെ വെടിവെക്കുന്നു. സഹിയാതെ മാത്തുക്കുട്ടി തന്നെ അവനെ വെടിവെച്ചുകൊല്ലുന്നു. ഇരയും വേട്ടക്കാരനും ഒരാൾ തന്നെയാകുന്ന അത്ഭുതം എന്നാണ് ഈ ചിത്രത്തെപ്പറ്റി ഒരു വിശകലനം.
താരനിര[4] തിരുത്തുക
ക്ര.നം. | താരം | വേഷം |
---|---|---|
1 | ഗണേഷ് കുമാർ | ബേബി |
2 | തിലകൻ | മാത്തുക്കുട്ടി |
3 | സുകുമാരൻ | സണ്ണി |
4 | പി.സി. ജോർജ്ജ് | കോശി |
5 | ശ്രീവിദ്യ | ആനി |
6 | രാധ | നിർമ്മല |
7 | അശോകൻ | രാഘവൻ |
8 | വേണു നാഗവള്ളി | ബാലൻ |
9 | ഇന്നസെന്റ് | അനിയൻപിള്ള (കാര്യസ്ഥൻ) |
10 | നെടുമുടി വേണു | ആൻഡ്രൂസ് (ആനിയുടെ ഭർത്താവ്) |
11 | ഭരത് ഗോപി | പുരോഹിതൻ |
12 | കെ. പി. എ. സി. അസീസ് | ഇൻസ്പക്ടർ രാമകൃഷ്ണൻ |
13 | മോഹൻ ജോസ് | ഉണ്ണൂണ്ണി |
14 | കണ്ണൂർ ശ്രീലത | റോസ്ലിൻ -സണ്ണിയുടെ ഭാര്യ |
15 | ഷമ്മി തിലകൻ | ബേബിയുടെ സഹപാഠി |
16 | ചന്ദ്രൻ നായർ | പാപ്പി (മാത്തുവിന്റെ അപ്പൻ)ശയ്യാവലംബി |
പുരസ്കാരങ്ങൾ തിരുത്തുക
മികച്ച രണ്ടാമത്തെ ചിത്രത്തിനും മികച്ച കഥക്കുമുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇരകൾ നേടി.[5] ദേശീയ ചലച്ചിത്ര അവാർഡിനുള്ള അവസാനവട്ട ചുരുക്കപ്പട്ടികയിൽ ഈ ചിത്രത്തിലെ അഭിനയത്തിനു തിലകൻ ഇടം നേടിയിരുന്നു.
അവലംബം തിരുത്തുക
- ↑ "Irakal". www.malayalachalachithram.com. ശേഖരിച്ചത് 2014-10-07.
- ↑ "Irakal". malayalasangeetham.info. ശേഖരിച്ചത് 2014-10-07.
- ↑ "Irakal". spicyonion.com. ശേഖരിച്ചത് 2014-10-07.
- ↑ "ഇരകൾ (1985)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2020-04-02.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "STATE FILM AWARDS". മൂലതാളിൽ നിന്നും 2016-03-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 21 ഡിസംബർ 2015.