ആഴക്കടൽ
ഭൂഖണ്ഡങ്ങഴുടെ പരിധിക്കു് പുറത്തുള്ള സമുദ്രഭാഗങ്ങളെയാണു് ആഴക്കടൽ എന്നു് വിളിക്കുന്നതു്. 200 മീറ്ററോ അതിൽ കൂടുതലോ ആഴമുള്ള കടൽ ഭാഗങ്ങളാണിവ. സമുദ്രങ്ങളിലെ 65% വെള്ളവും ഈ ഭാഗത്താണു് സഥിതിചെയ്യുന്നതു്.വിഭിന്നമായ ഭൂപ്രകൃതിയുള്ള ആഴക്കടലിൽ ആഗാധമായ ഗർത്തങ്ങളും, അഗ്നിപർവ്വതങ്ങളുമുണ്ടു്. ഇത്തരം ചുറ്റുപാടിൽ ജീവൻ നിലനിർത്താൻ ബുദ്ധിമുട്ടാണെങ്കിലും, ചില വർഗ്ഗം ജീവികൾ ഇവിടേയും വസിക്കുന്നുണ്ടു്.[1]
അവലംബം
തിരുത്തുക- ↑ "NatureWorks." New Hampshire Public Television - Engage. Connect. Celebrate. Web. 27 Oct. 2009