വിക്കിപീഡിയ സംവാദം:മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു-3

മൂന്നാം പതിപ്പിന്റെ ചർച്ചകൾ ഫേസ്ബുക്കിൽ ഇട്ടിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ആർക്കും ഒരു ഉഷാറു കാണാനില്ല. എന്തായാലും താൾ തുടങ്ങുന്നു. നിർദ്ദേശങ്ങൾ / അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. 2011 ൽ 2155 പ്രമാണങ്ങളും 2012 ൽ ‎11159 പ്രമാണങ്ങളും നമുക്ക് ശേഖരിക്കാനായി. ഇപ്രാവശ്യവും ഇത് ഗംഭീരമായി തന്നെ നടക്കണമെന്ന് ആഗ്രഹിക്കുന്നു. --മനോജ്‌ .കെ (സംവാദം) 12:52, 14 ജൂൺ 2013 (UTC)Reply

ഇപ്രാവശ്യം പകർപ്പവകാശം കഴിഞ്ഞ പുസ്തകങ്ങൾ കൂടി അപ്ലോഡാൻ പറയുന്നത് നല്ലതല്ലേ?--സുഗീഷ് (സംവാദം) 13:19, 14 ജൂൺ 2013 (UTC)Reply
അത് കഴിഞ്ഞ പ്രാവശ്യവും ഉണ്ടായിരുന്നല്ലോ. ഇപ്രാവശ്യം കൂടുതൽ ശ്രദ്ധിക്കാവുന്ന ഒരു വിഷയമാണ്. --മനോജ്‌ .കെ (സംവാദം) 13:21, 14 ജൂൺ 2013 (UTC)Reply
അതിന്റെ കൂട്ടത്തിൽ ഇപ്രാവശ്യംവാമൊഴി അവലംബവും പ്രാധാന്യത്തോടെ നൽകാവുന്നതാണ്. --സുഗീഷ് (സംവാദം) 13:25, 14 ജൂൺ 2013 (UTC)Reply

കഴിഞ്ഞ വർഷം "ജൈവവൈവിധ്യവർഷം" ആയിരുന്നതിനാൽ അങ്ങനെയെന്തേലും ഒരു വിഷയത്തിന് പ്രാമുഖ്യം നൽകി ഒരു പരിപാടിയാക്കാം എന്ന് ഒരു നിർദ്ദേശം പറഞ്ഞിരുന്നു.--Vinayaraj (സംവാദം) 14:41, 14 ജൂൺ 2013 (UTC)Reply

പ്രത്യേക വിഷയങ്ങൾ ഒന്നും വേണ്ട. ഫലകം തയ്യാറാക്കുക. ജൂലൈ 15 മുതൽ ആഗസ്റ്റ് 15 വരെയുള്ള സമയം നൽകാവുന്നതാണ്. --ടോട്ടോചാൻ (സംവാദം) 10:09, 21 ജൂൺ 2013 (UTC)Reply

float 30 ദിവസം മതിയാകുമെന്നാണ് തോന്നുന്നത്.--മനോജ്‌ .കെ (സംവാദം) 17:09, 22 ജൂൺ 2013 (UTC)Reply
float കേരളവുമായി ബന്ധപ്പെട്ട എന്തെങ്കിലും ഒരു വിഷയത്തിന് പ്രാമുഖ്യം നൽകുന്ന ആശയത്തോട് യോജിക്കുന്നു. ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടിയാക്കുന്നതായിരിക്കും നല്ലത്. എത്രയും പെട്ടെന്ന് ആസൂത്രണം നടത്തി പരിപാടി ജൂലൈയിലോ ഓഗസ്റ്റിലോ നടത്തുന്നതാകും നല്ലത്. --നത (സംവാദം) 17:17, 22 ജൂൺ 2013 (UTC)Reply

ലോഗോ

തിരുത്തുക

പുതിയൊരു ലോഗോ വേണ്ടേ ? ഗ്രാഫിക്സ് പുലികളാരെങ്കിലും കൈവക്കാമോ ?--മനോജ്‌ .കെ (സംവാദം) 20:01, 22 ജൂൺ 2013 (UTC)Reply

നാളെയാണ്

തിരുത്തുക

സോഷ്യൽ നെറ്റ്വർക്കുകളിലും മറ്റും അറിയ്പ്പ് കൊടുത്തതനുസരിച്ച് നാളെയാണ് ഈ പരിപാടി ആരംഭിക്കുന്നത് എന്ന് ഫേസ്ബുക്ക് ഇങ്ങോട്ട് ഓർമ്മിപ്പിക്കുന്നു. ആർക്കും താല്പര്യമില്ലെങ്കിൽ ചടങ്ങിനായി ഇങ്ങനെയൊന്ന് നടത്തുന്നതിൽ അർഥമില്ല. :) അഡ്മിൻസ് ആരെങ്കിലും സൈറ്റ് നോട്ടീസ് ഇടുമെന്ന് പ്രതീക്ഷിക്കുന്നു. കോമൺസിൽ കഴിഞ്ഞ പ്രാവശ്യത്തെ മാതൃകയിൽ ഒരു ഫലകം {{Malayalam loves Wikimedia event - 3}} ഉണ്ടാക്കിയിട്ടുണ്ട്. Commons:Category:Malayalam loves Wikimedia event - 2013 എന്ന ഒരു വർഗ്ഗം ഇപ്പോൾ സൃഷ്ടിച്ചു. --മനോജ്‌ .കെ (സംവാദം) 18:16, 14 ജൂലൈ 2013 (UTC)Reply

  എല്ലാം ശരിയാക്കും നമ്മക്ക് പരിപാടി തുടങ്ങാം - Irvin Calicut....ഇർവിനോട് പറയു 19:11, 14 ജൂലൈ 2013 (UTC)Reply
പഴയ ഒരു പോസറ്റർ സൈറ്റ് നോട്ടീസ് ആക്കിയിട്ടുണ്ട്, പുതിയ ബാനറുകൾ വരുന്ന മുറയ്ക്ക് അവ ഉൾപ്പെടുത്താം--KG (കിരൺ) 04:41, 15 ജൂലൈ 2013 (UTC)Reply

പൊതുവിൽ ഒരു ചൂടില്ല. ആർക്കും ഒരു ഉഷാറില്ലാത്തപോലെ. ഈ കാലയളവിൽ കേരളത്തിൽ നടക്കുന്ന പ്രമുഖ പരിപാടികളുടെ ഒരു ലിസ്റ്റും വിക്കീലില്ലാത്ത പ്രമുഖ കേരളത്തിലെ സ്ഥലങ്ങളുടെ ഒരു ലിസ്റ്റു ഉണ്ടാക്കീട്ട് വിക്കീപടക്കാരെല്ലാം ക്യാമറയുമായി അവിടയെല്ലാം പോയി പടങ്ങൾ എടുത്ത് ചായയും കഴിച്ച് പിരിയുന്ന തരം ചില പരിപാടികൾ നടത്തിയാൽ നന്നാകുമെന്ന് തോന്നുന്നു. ആരൊക്കെയോ അങ്ങനെ തൃശ്ശൂര് പൂരത്തിന് പോയല്ലോ അതുപോലെ. വല്ലതും നടക്കുമോ? --Ranjithsiji (സംവാദം) 10:10, 15 ജൂലൈ 2013 (UTC)Reply

പൂരത്തിന് പോയ പടങ്ങളൊന്നും ഇതുവരെ കേറിയിട്ടില്ല. അതുപോലൊക്കെയുള്ള പരിപാടികൾ ആലോചിക്കാവുന്നതാണ്. തൃശ്ശൂർ മേഖലയിൽ ഇതുപോലുള്ള പരിപാടികൾ സംഘടിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഞാൻ കൈ പൊക്കി. ഒരു ഫോട്ടോ വോക്ക് ഒക്കെ നടത്തണമെന്ന് ആഗ്രഹമുണ്ട്. :)--മനോജ്‌ .കെ (സംവാദം) 10:44, 15 ജൂലൈ 2013 (UTC)Reply

കോമണിസ്റ്റ്

തിരുത്തുക

കോമണിസ്റ്റ് വഴി അപ്ലോഡ് ചെയ്യുമ്പോൾ MLW3 ഫലകം എവിടെ ചേർക്കണം? --കുമാർ വൈക്കം (സംവാദം) 06:18, 15 ജൂലൈ 2013 (UTC)Reply

File:Commonist "The Commonist 0.4.28".png ഇവിടെയുള്ള ഡിസ്ക്രിപ്ഷൻ എന്ന കള്ളിയിൽ അവസാനം ചേർത്താൽ മതി {{MLW3}}--മനോജ്‌ .കെ (സംവാദം) 06:56, 15 ജൂലൈ 2013 (UTC)Reply

പത്രക്കുറിപ്പ്

തിരുത്തുക

ഇതിനെ സംബന്ധിച്ച് ഒരു പത്രക്കുറിപ്പ് വേണമെന്ന് ഫേസ്ബുക്കിലെ ഇവന്റ് പേജിൽ ആവശ്യമുണ്ടായി. പരിചയമുള്ള മാധ്യമസുഹൃത്തുക്കൾക്ക് അയച്ച് കൊടുക്കാൻ ഇങ്ങനെയൊന്ന് നന്നായിരിക്കുമെന്ന് കരുതുന്നു. ഉള്ളടക്കം എഴുതാൽ സഹായം ആവശ്യമുണ്ട്. വിക്കിപീഡിയ:മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു-3/പത്രക്കുറിപ്പ് കാണുക. --മനോജ്‌ .കെ (സംവാദം) 14:44, 15 ജൂലൈ 2013 (UTC)Reply

ഇപ്പോഴത്തെ രൂപം ഒന്ന് വെരിഫൈ ചെയ്യാമോ ? ഇന്നോ നാളെയോ ആയി ലോഗോ തിരുമാനമായിട്ട് പത്രക്കുറിപ്പ് പ്രസിദ്ധീകരിക്കാമെന്ന് തോന്നുന്നു. ഒരു സാമ്പിൾ പിഡിഎഫ് രൂപം അപ്ലോഡ് ചെയ്തിട്ടുണ്ട്. പരിശോധിക്കുക. മാറ്റങ്ങൾ നിർദ്ദേശിക്കുക :) --മനോജ്‌ .കെ (സംവാദം) 09:18, 18 ജൂലൈ 2013 (UTC)Reply
പത്രക്കുറിപ്പ് ഒന്ന് റിവ്യൂ ചെയ്ത് ആരെങ്കിലും മെയിങ്ങ് ലിസ്റ്റിലേക്ക് അയക്കാമോ  ?--മനോജ്‌ .കെ (സംവാദം) 15:07, 19 ജൂലൈ 2013 (UTC)Reply

ലോഗോ

തിരുത്തുക

പരിപാടിയുടെ ലോഗോയിൽ നിന്ന് ഫൗണ്ടേഷന്റെ ലോഗോ മാറ്റണെമെന്നും അല്ലെങ്കിൽ ഫൗണ്ടെഷന്റെ കൈയ്യിൽ നിന്ന് പ്രത്യേക അനുമതി വാങ്ങണം എന്നും കാണിച്ച് എനിക്ക് ഒരു സന്ദേശം വന്നിരിക്കുന്നു. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ ഈ പരിപാടിക്കായി ഫൗണ്ടെഷൻ ലോഗ്ഗൊ ഒന്നും ഇല്ലാതെ തനതായ ഒരു ലോഗോ നിർമ്മിക്കാൻ നിർദ്ദേശിക്കുന്നു. --ഷിജു അലക്സ് (സംവാദം) 10:11, 17 ജൂലൈ 2013 (UTC)Reply

 

ഇപ്പോൾ ഉപയോഗിച്ചിരിക്കുന്ന ലോഗോയിൽ നിന്നും ഫൗണ്ടേഷൻ ലോഗോ മാറ്റി ഒരെണ്ണം ചെയ്തു ചേർക്കുന്നു.. ഇതു മതിയെങ്കിൽ... ഇനി അതല്ല നിറവും മാറണം എന്നു നിർബന്ധം ഉണ്ടോ?--സുഗീഷ് (സംവാദം) 10:38, 17 ജൂലൈ 2013 (UTC)Reply

ഹാർട്ട് ഷേയ്പ്പ് കുറച്ചുകൂടി വൃത്തിയക്കിയെടുത്താൽ മതിയാകും.--KG (കിരൺ) 10:56, 17 ജൂലൈ 2013 (UTC)Reply


 

കിരൺ പറഞ്ഞതുപോലെ ഹാർട്ട് ഷേപ്പ് മാറ്റിയിട്ടുണ്ട്.. അതിനുള്ളീൽ MLW എന്നും ചേർത്തിട്ടുണ്ട്. --സുഗീഷ് (സംവാദം) 11:52, 17 ജൂലൈ 2013 (UTC)Reply

തീരുമാനം പെട്ടെന്നാക്കിയാൽ നന്നായിരുന്നു. വേറെ ഏതേലും ലോഗോ ചെയ്യുന്നുണ്ടെങ്കിൽ അങ്ങനെയായാലും മതി. ഏതായാലും വളരെ പെട്ടെന്ന് വേണ്ടം എന്നഭ്യർത്ഥിക്കുന്നു. എനിക്ക് കുറച്ച് പണിയുണ്ട്.... --സുഗീഷ് (സംവാദം) 12:56, 17 ജൂലൈ 2013 (UTC)Reply
 

അല്പം മാറ്റങ്ങളോടെ ഏറ്റവും പുതിയ പതിപ്പ് അപ്ലോഡ് ചെയ്തിരിക്കുന്നു.--സുഗീഷ് (സംവാദം) 13:28, 17 ജൂലൈ 2013 (UTC)Reply

 --KG (കിരൺ) 13:32, 17 ജൂലൈ 2013 (UTC)Reply
MLW എന്നതിന്റെ ആവശ്യമില്ല. എന്തിനാ ചുമ്മാ.. അതങ്ങ് കളഞ്ഞേക്ക് - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 15:11, 17 ജൂലൈ 2013 (UTC)Reply
അതെ, ലോഗോയിൽ എഴുത്ത് വേണ്ട. ഇപ്പോഴത്തെ ക്യാമറയ്ക്കുള്ളിലെ ചിഹ്നവും എനിക്ക് ഇഷ്ടപ്പെട്ടില്ല :) --മനോജ്‌ .കെ (സംവാദം) 15:29, 17 ജൂലൈ 2013 (UTC)Reply


 

എല്ലാ മാറ്റങ്ങളും ചേർത്ത് കോമ്മൺസിൽ അപ്ലോഡിയിട്ടുണ്ട്. --സുഗീഷ് (സംവാദം) 04:59, 18 ജൂലൈ 2013 (UTC)Reply

 

പി എൻ ജി ഫയൽ വെക്ടർ ഫോർമാറ്റിലേക്കു മാറ്റിയിട്ടുണ്ട്. --ടോട്ടോചാൻ (സംവാദം) 08:43, 31 ജൂലൈ 2013 (UTC)Reply

ഫലകം

തിരുത്തുക

കോമൺസിൽ അപ് ലോഡ് ചെയ്യുമ്പോൾ ഉൾപ്പെടുത്താനുള്ള ഫലകം കണ്ടു. മലയാളം വിക്കിയിൽ അപ് ലോഡ് ചെയ്താൽ ഉൾപ്പെടുത്താനുള്ള ഫലകം ഉണ്ടോ? സിദ്ധാർത്ഥ് രമേഷ് (സംവാദം) 03:16, 19 ജൂലൈ 2013 (UTC)Reply

ബാനറുകൾ

തിരുത്തുക

കുറച്ച് ബാനറുകൾ... 1, 2, 3, 4, 5, 6 --സുഗീഷ് (സംവാദം) 08:13, 20 ജൂലൈ 2013 (UTC)Reply

  സൈറ്റ് നോട്ട് പുതുക്കിയിട്ടുണ്ട്--മനോജ്‌ .കെ (സംവാദം) 08:37, 20 ജൂലൈ 2013 (UTC)Reply

ഇംഗ്ലീഷ് പേജ്

തിരുത്തുക

അത്യാവശ്യ വിവരങ്ങൾ ചേർത്ത ഒരു ഇംഗ്ലീഷ് പേജ് ആരെങ്കിലും തയ്യാറാക്കുമോ ?--കണ്ണൻഷൺമുഖം (സംവാദം) 02:37, 25 ജൂലൈ 2013 (UTC)Reply

കോമൺസിൽ തന്നെ ഒരു പേജ് ഇംഗ്ലീഷിൽ ഉണ്ടാക്കുന്നുണ്ടു്. അതിൽ കഴിയുന്നത്ര ഡൈനാമിക് സ്ഥിതിവിവരക്കണക്കുകളും ചേർക്കാമെന്നു കരുതുന്നു. വിശ്വപ്രഭViswaPrabhaസംവാദം 09:49, 31 ജൂലൈ 2013 (UTC) Reply

സ്വതന്ത്രചിത്രസംഗമം!

തിരുത്തുക

ഒരു സ്വതന്ത്രചിത്രസംഗമം നടത്തിയാലോ?
തിരുവനന്തപുരത്തോ എറണാകുളത്തോ കോഴിക്കോടോ ആകാം.
എവിടെയെങ്കിലും ഒത്തുകൂടി ആ പ്രദേശത്തെ കുറെ ചിത്രങ്ങളെടുക്കുവാനുള്ള പരിപാടി.
കൂട്ടത്തിൽ എല്ലാവർക്കും കാണുകയും ആകാം.
ബന്ധപ്പെട്ട അധികാരികളുടെ അനുവാദം വാങ്ങിയാൽ സംഗതി ചിലപ്പോ ഒഫീഷ്യലായീന്നും വരും.
പി ആർ ഡി പോലുള്ളവരുടെ സഹായം കിട്ടുമോയെന്നും നോക്കാം.
മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു മൂന്നാം ഭാഗത്തിന്റെ അവസാനം അങ്ങനെയങ്ങോട്ടാക്കിയാലോ?
ഒരു ദിവസം കൊണ്ട് വ്യത്യസ്തമായ ആയിരം ഫോട്ടോയുടെയെങ്കിലും കൂട്ടിച്ചേർക്കലും സ്വാതന്ത്ര്യപ്രഖ്യാപനവും!
വേണമെങ്കിൽ ഫോട്ടോഗ്രാഫിയെക്കുറിച്ച് ഒരു ക്ലാസും ആകാം! എന്തുപറയുന്നു?
--ടോട്ടോചാൻ (സംവാദം) 01:46, 8 ഓഗസ്റ്റ് 2013 (UTC)Reply

ഒരു ആഴ്ചാവസാനമോ മുടക്ക് ദിവസമോ സംഘടിപ്പിക്കുകയാണെങ്കിൽ പങ്കെടുക്കാൻ ഞാൻ റെഡി. പരിപാടിയുടെ സംഘാടനം ആരെങ്കിലും ഏറ്റെടുക്കേണ്ടിവരും. തൃശ്ശൂരാണ് നടത്തന്നുന്നതെങ്കിൽ എനിക്ക് സഹായിക്കാനാകും. തൃശ്ശൂരിലെ ഫോട്ടോഗ്രാഫി കൂട്ടായ്കമളുടെ ഭാഗമായി സംഘടിപ്പിക്കാമോ എന്ന് അന്വേഷിക്കുന്നതാണ്. തിരുവനന്തപുരത്ത് നിന്നും തൃശ്ശൂര് നിന്നും പ്രൊഫഷ്ണൽ ആയി ഫോട്ടോഗ്രാഫിയെ സമീപിക്കുന്ന ഗ്രൂപ്പുകളിൽ നിന്ന് നല്ല പ്രതികരണമുണ്ട്. വാർത്തകൾ അടുത്ത ദിവസങ്ങളിൽ അപ്ഡേറ്റ് ചെയ്യാം. എന്നാണ് പരിപാടി നടത്തുന്നത് അന്നേക്ക് വരെ നമ്മുടെ ഇവന്റ് നീട്ടാമെന്നാണ് അഭിപ്രായാം.--മനോജ്‌ .കെ (സംവാദം) 08:50, 14 ഓഗസ്റ്റ് 2013 (UTC)Reply

തീരുന്ന ദിവസം

തിരുത്തുക

പരിപാടി നാളെ തീരുമോ? ദിവസം കൂട്ടണോ? അതൊ ഇത്രയും മതിയോ? --RameshngTalk to me 08:35, 14 ഓഗസ്റ്റ് 2013 (UTC)Reply

നീട്ടണമെങ്കിൽ നീട്ടാവുന്നതേയുള്ളൂ. നമ്മളൊക്കെ തന്നെയല്ലേ തിരുമാനിക്കുന്നത്. :) എനിക്ക് അനുകൂലം. --മനോജ്‌ .കെ (സംവാദം) 08:44, 14 ഓഗസ്റ്റ് 2013 (UTC)Reply

കഴിഞ്ഞ വർഷം രണ്ടു മാസവും അഞ്ചുദിവസവും കൊണ്ടാണ് 11000 ത്തിലധികം ചിത്രങ്ങൾ ശേഖരിച്ചതെങ്കിൽ ഇത്തവണ അതിന്റെ പകുതി ദിവസം കൊണ്ട് അതിൽക്കൂടുതൽ ശേഖരിച്ചു കഴിഞ്ഞിരിക്കുന്നു! --ടോട്ടോചാൻ (സംവാദം) 11:58, 14 ഓഗസ്റ്റ് 2013 (UTC)Reply

ഒരു 15 ദിവസം കൂടി നീട്ടുകയല്ലേ ? എന്താണഭിപ്രായം --മനോജ്‌ .കെ (സംവാദം) 14:29, 14 ഓഗസ്റ്റ് 2013 (UTC)Reply
15 ദിവസം ഒക്കെ നീട്ടണോ? അപ്പോ പിന്നെ ഒരു മാസം അങ്ങോട്ട് നീട്ട്. അല്ല പിന്നെ.. സത്യം പറഞ്ഞാൽ ഈ അവധി ഒക്കെ അല്ലെ. എന്റെ കയ്യിൽ കുറച്ച് കൂടെ ഉണ്ടായിരുന്നു. അത് ഒന്ന് അപ്‌ലോഡ് ചെയ്യാൻ സമയം വേണമായിരുന്നു. അത്ര തന്നെ.. --RameshngTalk to me 18:06, 14 ഓഗസ്റ്റ് 2013 (UTC)Reply
എന്തായാലും ഒരു ഫാൻസി നമ്പറിൽ സ്റ്റോപ്പ് ചെയ്യൂ. ചുരുങിയത് ഒരാഴ്ച ആയാലും മതിയാവും എന്ന് തോന്നുന്നു. വേഗം തന്നെ തിരുമാനിക്കണം.തിരുമാനം ലിസ്റ്റിലേക്ക് അയച്ചാൽ ഫേസ്ബുക്കിലേയും മറ്റ് ഇവന്റ് പേജുകളിലും മാറ്റം വരുത്താം.--മനോജ്‌ .കെ (സംവാദം) 18:54, 14 ഓഗസ്റ്റ് 2013 (UTC)Reply
ഒരു 15 ദിവസം കൂടെ നീട്ടാമോ... ചില പദ്ധതികൾ ഉണ്ട്... നാല് ദിവസം ഒഴിവാണ്... നാട്ടിൽ പോകുന്നു... കുറച്ചു ചിത്രങ്ങളും ചലച്ചിത്രങ്ങളും ചിത്രീകരിക്കണം എന്നുണ്ട്...--P.syamlal (സംവാദം) 19:01, 14 ഓഗസ്റ്റ് 2013 (UTC)Reply
പലരും ഈ അഭിപ്രായം പ്രകടിപ്പിക്കുന്നതിനാൽ, പൊതുജനാഭ്യർഥന പ്രകാരം മാറ്റി എന്നറിയിപ്പാക്കാമല്ലോ? ആഗസ്ത് 31 ന് അവസാനിപ്പിക്കുന്ന രീതിയിൽ ആക്കണോ? അതോ അതിത്തിരി കൂടുമോ?--RameshngTalk to me 10:09, 15 ഓഗസ്റ്റ് 2013 (UTC)Reply
  ഇനീപ്പൊ ഒന്നും നോക്കണ്ട. ഇവന്റ് നീട്ടിയേക്കൂ. അവസാന നിമിഷം എന്റെ കൈയ്യിൽ കുറേയധികം ഫയലുകൾ കുന്നുകൂടി. ഇന്ന് രാത്രിയ്ക്കുള്ളിൽ അപ്ലോഡ് ചെയ്ത് തീർക്കാനാകുമെന്ന് തോന്നുന്നില്ല. മെയിലിങ്ങ് ലിസ്റ്റിലേക്ക് അറിയ്പ്പ് കൊടുക്കാമോ @രമേശ്ജി--മനോജ്‌ .കെ (സംവാദം) 11:12, 15 ഓഗസ്റ്റ് 2013 (UTC)Reply
കൊടുത്തേക്കൂ മനോജേ..ഇത് വരെ പരിപാടി അറിയിപ്പിൽ ഔദ്യോഗികമായി ഒന്നും അയച്ചിട്ടില്ല. --RameshngTalk to me 16:37, 15 ഓഗസ്റ്റ് 2013 (UTC)Reply
  പദ്ധതി പേജ്, കോമൺസ് കാറ്റഗറി, ഫേസ്ബുക്ക് ഇവന്റ്പേജ് എന്നിവ പുതുക്കി. മെയിലിങ്ങ് ലിസ്റ്റിലേയ്ക്ക് അറിയിപ്പ് കൊടുത്തു .--മനോജ്‌ .കെ (സംവാദം) 18:43, 15 ഓഗസ്റ്റ് 2013 (UTC)Reply

എൻ എ നസീറിന്റെ ചിത്രങ്ങൾ

തിരുത്തുക

വന്യജീവിഫോട്ടോഗ്രാഫറായ എൻ എ നസീറിന്റെ ചിത്രങ്ങൾ മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന ഇവന്റിന്റെ ഭാഗമായി കോമൺസിൽ ചേർത്തുകൊണ്ടിരിക്കുന്നത് അറിഞ്ഞിരിക്കുമല്ലോ. ചിത്രങ്ങളിൽ ചിലതിൽ വാട്ടർമാർക്കുണ്ട്. ഫയലിന്റെ പേരും വർഗ്ഗികരണവും അടിക്കുറുപ്പുമൊന്നും ശരിയായിട്ടല്ല കിടക്കുന്നത്. മിക്കതും ഹൈ റെസല്യൂഷൻ പതിപ്പുകളാണ്. വൃത്തിയാക്കി എടുത്താൽ ഇത് മലയാളം വിക്കിപീഡിയക്ക് ഒരു മുതൽക്കൂട്ടാവുമെന്നതിൽ സംശയമില്ല :)

--മനോജ്‌ .കെ (സംവാദം) 18:39, 19 ഓഗസ്റ്റ് 2013 (UTC)Reply

അവലോകനം

തിരുത്തുക

ഇവന്റ് വിജയകരമായി തീർന്ന സ്ഥിതിയ്ക്ക് അവലോകനത്തിന് ആരെങ്കിലും ശ്രമിയ്ക്കാമോ ? കോമൺസിൽ പോയി സഹായമഭ്യർഥിച്ചാൽ സ്റ്റാറ്റിക്സ് വിവരങ്ങൾ ലഭ്യമാക്കി തരും. കുറച്ചധികം തിരക്കുകളിൽ പെട്ടതിനാൽ എനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. ആരെങ്കിലും മുന്നോട്ട് വന്നാൽ സന്തോഷം. --മനോജ്‌ .കെ (സംവാദം) 10:01, 2 സെപ്റ്റംബർ 2013 (UTC)Reply

നമ്മുടെ ഒന്നാമത്തേയും രണ്ടാമത്തേയും പരിപാടിയുടെ അവലോകനം ചെയ്ത താളുകൾ എവിടെയാണ്? കോമൺസിലെ യൂസറാണ് ചെയ്തത്. പുള്ളിയോട് തന്നെ ചോദിച്ച് നോക്കാം.--RameshngTalk to me 06:08, 10 സെപ്റ്റംബർ 2013 (UTC)Reply
User:Esby ക്ക് അപേക്ഷ കൊടുത്തിട്ടുണ്ട്. നോക്കാം. --RameshngTalk to me 06:35, 10 സെപ്റ്റംബർ 2013 (UTC)Reply
  രമേഷ്ജി. Esbyക്കും നന്ദി രേഖപ്പെടുത്തുന്നു. ചിത്രങ്ങളൊക്കെ ഒന്ന് വൃത്തിയാക്കി വർഗ്ഗീകരിച്ച് എടുക്കുന്നതിന് ഇതിന്റെ തുടർച്ചയായി പദ്ധതിവല്ലതും ചെയ്യേണ്ടേ ? 200 എണ്ണം വരുന്ന സെറ്റായി ഓരോരുത്തർക്ക് ഏറ്റെടുക്കാവുന്നതല്ലേ ഉള്ളൂ. --മനോജ്‌ .കെ (സംവാദം) 03:01, 20 സെപ്റ്റംബർ 2013 (UTC)Reply

2014 നാലാം ഭാഗം

തിരുത്തുക

നാലാം ഭാഗം ഇതുവരെ തുടക്കമിട്ടില്ലല്ലോ. തുടങ്ങണ്ടേ? ഒക്റ്റോബർ 1 മുതൽ നവംബർ 1 വരെ ആയാലോ? അതോ കേരളപ്പിറവിക്കു തുടങ്ങി ലോകഎയിഡ്സ് ദിനത്തിൽ അവസാനിക്കണോ?--ടോട്ടോചാൻ (സംവാദം) 10:44, 12 സെപ്റ്റംബർ 2014 (UTC)Reply

കേരളപ്പിറവിക്കു തുടങ്ങുന്നതായിരിക്കും നല്ലത്. ബിപിൻ (സംവാദം) 14:30, 12 സെപ്റ്റംബർ 2014 (UTC)Reply

എങ്കിൽ അങ്ങനെയാവാം. പേജ് തുടങ്ങേണ്ടേ? മറ്റാരും അഭിപ്രായം പറയുന്നില്ലല്ലോ.... എല്ലാവരും എവിടെപ്പോയി? --ടോട്ടോചാൻ (സംവാദം) 09:48, 21 സെപ്റ്റംബർ 2014 (UTC)Reply

ടൗൺഷിപ്പ് തുടങ്ങുന്നതു കൊണ്ട് അനുകൂലിക്കാൻ

തിരുത്തുക

elimullumplackal മുതൽ തണ്ണിത്തോട് മൂല വരെയുള്ള ഏരിയയിൽ ഒരു ആശുപത്രി അഥവാ കിടത്തി ചികിത്സ 2402:3A80:E19:17C9:CB62:D65D:9DCF:C386 14:52, 9 മാർച്ച് 2022 (UTC)Reply

"മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു-3" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.