എൻ.എ. നസീർ
ഒരു വന്യജീവി ഫോട്ടോഗ്രാഫറാണ് എൻ.എ. നസീർ.[1] മലയാളത്തിലെ പ്രമുഖ മാസികകളിലും സാങ്ച്വറി ഏഷ്യ, ഹോൺബിൽ, ഫ്രണ്ട് ലൈൻ, ഔട്ട് ലുക്ക്, ട്രാവലർ മുതലായ പ്രസിദ്ധീകരണങ്ങളിലും, വന്യജീവികളെക്കുറിച്ച് ഫോട്ടോ സഹിതം അനുഭവക്കുറിപ്പുകൾ എഴുതുന്നു. പ്രകൃതി നശീകരണത്തിനെതിരായി ഇദ്ദേഹം എഴുതുകയും പ്രവർത്തിക്കുകയും ചെയ്യുന്നു.
ജീവിതരേഖതിരുത്തുക
1962 ജൂൺ 10 ന് എറണാകുളം ജില്ലയിലെ പള്ളിപ്പുറത്ത് ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം ആയോധനകലകളായ തായ്ചി, ചികോങ്, കരാട്ടെ തുടങ്ങിയവയിലും , യോഗ, തൈഡോ, ഉപാസ്വ മെഡിറ്റേഷൻ എന്നിവയിലും പ്രാവീണ്യം നേടി. 35 വർഷമായി കേരളത്തിലെ വനമേഖലയിൽ നിരന്തരം യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. മുംബൈ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ ആജീവനാന്ത അംഗം. നേച്ചർ കൺസർവേഷൻ സൊസൈറ്റി ഓഫ് ഫോട്ടോഗ്രാഫേഴ്സ്, നേച്ചർ കൺസർവേഷൻ ആന്റ് മാർഷ്യൽ ആർട്സ് എന്നീ സംഘടനകളൂടെ സ്ഥാപകൻ. പിതാവ് അബ്ദുൾ കരീം. മാതാവ് ബീവി ടീച്ചർ. പ്രശസ്തലേഖനങ്ങളുടേയും അപൂർവ്വങ്ങളായ വന്യജീവിഫോട്ടോഗ്രാഫുകളുടേയും സമാഹാരമായ , കാടും ഫോട്ടോഗ്രാഫറും എന്ന കൃതി 2011 ഏപ്രിലിൽ കേരളസാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുകയും,[2] നാലുമാസത്തിനകം അത് വിറ്റഴിയുകയും ചെയ്തു[3].കാടനുഭവങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങളെക്കുറിച്ചുള്ള പുസ്തകമാണ് കാടിനെ ചെന്നു തൊടുമ്പോൾ (2014)
ഫോട്ടോഗ്രാഫിതിരുത്തുക
ഇദ്ദേഹത്തിന് മരണം മുന്നിൽ കണ്ട അവസരങ്ങളുണ്ടായിട്ടുണ്ട്.[4] ഇദ്ദേഹം കാട്ടിൽ ഫോട്ടോയെടുക്കാൻ പോയതിനിടെ ചന്ദനക്കൊള്ളക്കാരെ പിടികൂടിയിട്ടുണ്ട്.[5]
പുസ്തകങ്ങൾതിരുത്തുക
പുരസ്കാരങ്ങളും അംഗീകാരങ്ങളുംതിരുത്തുക
ചിത്രശാലതിരുത്തുക
അവലംബംതിരുത്തുക
- ↑ "അഞ്ചരയ്ക്കുള്ള പോത്ത്". മാതൃഭൂമി യാത്ര. 2012 ജനുവരി 30. ശേഖരിച്ചത് 2013 ഓഗസ്റ്റ് 21. Italic or bold markup not allowed in:
|newspaper=
(help); Check date values in:|accessdate=
and|date=
(help) - ↑ "കാടും ഫോട്ടോഗ്രാഫറും". മാതൃഭൂമി. ശേഖരിച്ചത് 2013 ഓഗസ്റ്റ് 22. Check date values in:
|accessdate=
(help) - ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-10-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-12-01.
- ↑ ജി, ഷഹീദ്. "അഞ്ചരയ്ക്കുള്ള പോത്ത്". മാതൃഭൂമി യാത്ര. മൂലതാളിൽ നിന്നും 2013-08-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 ഓഗസ്റ്റ് 22. Check date values in:
|accessdate=
(help) - ↑ "എൻ.എ നസീർ പറയുന്നു: എനിക്കു പേടി മൃഗങ്ങളെയല്ല, മനുഷ്യരെയാണ്". നാലാമിടം. ശേഖരിച്ചത് 2013 ഓഗസ്റ്റ് 22. Check date values in:
|accessdate=
(help) - ↑ "കാടിനെ ചെന്നുതൊടുമ്പോൾ". ശേഖരിച്ചത് 2020-10-27.
- ↑ 7.0 7.1 "Wildlife photographer NA Naseer's latest book 'Malamuzhakki' coming soon; pre-order now" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-10-27.
- ↑ 8.0 8.1 8.2 "എൻ.എ നസീർ കേരളത്തിലെ കാടുകളുടെ അംബാസിഡർ- ജോയ് മാത്യു" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-10-27.
- ↑ Naseer, N. A. (2017). Kattil oppam nadannavarum pozhinju poyavarum (കാട്ടിൽ ഒപ്പം നടന്നവരും പൊഴിഞ്ഞുപോയവരും). Kozhikode: Mathrubhumi Books. ISBN 978-81-8267-095-2.
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
N. A. Naseer എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
- നസീറിന്റെ വെബ്സൈറ്റ് Archived 2009-12-26 at the Wayback Machine.
- http://www.mathrubhumi.com/yathra/column/shaheed/article/166630/page2/index.html Archived 2011-08-22 at the Wayback Machine.
- http://www.nalamidam.com/archives/3231
- http://www.mathrubhumi.com/yathra/column/shaheed/article/214149/index.html Archived 2011-11-28 at the Wayback Machine.
- http://niraksharan.blogspot.com/2011/11/blog-post.html
- Close encounters in the wild
- നീലഗിരി മാർട്ടൻ പ്രൊഫൈൽ Archived 2009-12-26 at the Wayback Machine.