വിക്കിപീഡിയ സംവാദം:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്
ഈ താളിന് വിക്കി സമൂഹത്തിൽ നിന്നും ഒരു കണ്ണി കൊടുക്കണം. കൊടുക്കാൻ ശ്രമിക്കുമ്പോൾ അതിലുള്ള ആ ഓർക്കട്ട് ലിങ്ക് പ്രശ്നമുണ്ടാക്കുന്നു. അത് എടുത്തു കളയാതെ കാര്യം നടക്കില്ല.--Vssun 04:11, 6 ജൂലൈ 2007 (UTC)
ഓർക്കട്ട് ലിങ്ക് എടുത്ത് കളയൂ. അതു കൊണ്ട് ഇതു വരെ വിക്കിക്ക് ഒരു ഉപകാരവും ഉണ്ടായിട്ടില്ല. ഉണ്ടാവുമെന്നു പ്രതീക്ഷയും ഇല്ല.--Shiju Alex 04:25, 6 ജൂലൈ 2007 (UTC)
- ഓർക്കട്ട് ലിങ്കിനെ പിടിച്ച് സെക്യൂർ ലിങ്ക് ആക്കിയപ്പൊ സേവ് ആവുന്നുണ്ട്. ആരെങ്കിലും ആ ലിങ്ക് ക്ലിക്ക് ചെയ്തു നോക്കൂ. യു.എ.ഇ ഇൽ ഇന്നലെ (5/ജുലൈ) മുതൽ ഓർക്കട്ട് ബ്ലോക്ക് ചെയ്തു :-) Simynazareth 04:53, 6 ജൂലൈ 2007 (UTC)simynazareth
തലക്കെട്ട് മാറ്റം
തിരുത്തുകഈ താളിന്റെ പേര് കാര്യനിർവാഹരുടെ ശ്രദ്ധയ്ക്ക് എന്ന് കൊടുത്താൽ കുറച്ചുകൂടി നന്നായിരിക്കില്ലേ? --സാദിക്ക് ഖാലിദ് 13:06, 22 നവംബർ 2007 (UTC)
മുളളൻപന്നി- വോട്ടെടുപ്പ്
തിരുത്തുകമുള്ളൻപന്നി മുട്ടിയിടുമോ എന്ന വിഷയത്തിൽ ഒരു വോട്ടെടുപ്പ് ആവശ്യമായിരിക്കുന്നു. വി പീ ഡെമോക്രസിയല്ല എന്ന നയം അറിയാഞ്ഞിട്ടല്ല. ഇതൊരു പ്രത്യേക സാഹചര്യമാണ്. ചള്ളിയാൻ പറയുന്നത് മുട്ടയിടുമെന്നാണ്. ഇതിനയാൾ ബുധനാഴ്ച തെളിവുമായി വരുമത്രേ. അതും വിശ്വസനീയമായതും ഗ്രന്ഥത്തിൽനിന്നുള്ളതുമായ തെളിവ്. ഇതു ഭയയങ്കരമായ സാഹചര്യമാണ്. എന്റെ നാട്ടിലൊക്കെയുള്ള ജീവിയാണ്. മുട്ടിയിടില്ല, പെറും എന്ന് എനിക്കറിയാം. പക്ഷേ ചള്ളിയാൻ പറയുന്നു മുട്ടയിടുമെന്ന്. എന്താ സംശയം. മുള്ളൻ പന്നി മുട്ടയിടും എന്ന് എച്ച് ജി വെത്സ് എഴുതിയിട്ടുണ്ട് എന്ന് ഞാൻ പറയാം. അത് ശരിയാണ് എങ്കിൽ താങ്കൾ എനിക്ക് ഒന്നൂം തരണ്ട. അല്ലെങ്കിൽ ഞാൻ ഒരു ഷാർക്കിൻറ് ടൂത്ത് തരാം (രണ്ടർത്ഥത്തിലും) --ചള്ളിയാൻ ♫ ♫ 18:28, 5 ജനുവരി 2008 (UTC) വെൽസ് ഇങ്ങനെ പറഞ്ഞിട്ടില്ലെന്നു കാണിച്ച് ഞാൻ ആ പുസ്തകത്തിൽനിന്ന് ഉദ്ധരിച്ചു. അത് ഇവിടെ കാണാം. അതിനുള്ള ചള്ളിയാൻറെ മറുപടി വളരെ വിചിത്രം. പ്ലാറ്റിപ്പസ് മുള്ളൻപന്നിയാണെന്ന് ഞാനല്ല പറഞ്ഞത്. എച്ച് ജി വെൽസോ അച്യുതവാര്യരോ.[1] റഫറസ് തെറ്റായി കൊടുത്തൂ എന്നയിരുന്നല്ലോ ആരോപണം, അത് ശരിയാണെന്ന് താങ്കൾ തന്നെ കണ്ടുപിടിച്ചു തരികയും ചെയ്തു. [2]
ഇത്രയും ആയപ്പോൾ എനിക്കൊരു ശങ്ക. അനൂപൻ പറയുന്നതുപോലെ ഞാനൊരു മനോരോഗിയായിപ്പോയോ. എൻറെ സമനില തെറ്റിപ്പോയോ. വാസ്തവത്തിൽ മുള്ളൻപന്നി മുട്ടയിടുമോ? മുള്ളൻപന്നി മുട്ടയിടുമെന്നാണോ വെൽസ് പറഞ്ഞത്? ദയവായി മറ്റുള്ളവർ ഇക്കാര്യത്തിൽ ഇവിടെ വോട്ടുചെയ്യണമെന്ന് അപേക്ഷ. Calipso 12:18, 6 ജനുവരി 2008 (UTC)
ഞാൻ പറഞ്ഞതിന്റെ സാരം: മുള്ളൻ പന്നി മുട്ടയിടുമെന്ന് എച്ച്.ജി.വെൽസിന്റെ പുത്തകത്തിന്റെ തർജ്ജമ (അച്യുതവാര്യർ വഹ)യിൽ പറഞ്ഞത് അങ്ങനെയാണ്. പ്ലാറ്റിപ്പസിനെ (ഉറുമ്പുതീനീയാണോ) വാര്യർ മുള്ളൻമ്പന്നി എന്ന് തർജ്ജമ ചെയ്തതാവും. ഞാൻ എന്നോ മുള്ളൻ പന്നിയെ കണ്ടിട്ടുള്ളതല്ലാതെ അതിന്റെ മുട്ടയിടൽ കണ്ടിട്ടില്ല :) ആരും മാനസികരോഗിയായി നടിക്കണമെന്നില്ല. കാര്യങ്ങൾ മുന്നോട്ട് പോകട്ടേ, എന്നെ പറ്റിയുള്ള ബ്ലോഗിലെ ആരോപണതതിനു (അച്യുതവാര്യരെ കൂട്ട് പിടിച്ചൂ എന്ന്) മഉപ്പ്റുപടിയായാണ് തെളിവമുമായി വരാം എന്ന് പറഞ്ഞത്, മാത്രവുമല്ല ഹെഡ്ജ് ഹോഗിന്റെ ഡൈലമ്മയെപറ്റി ആരോപണം ഉന്നയിച്ച ആൾ തന്നെ ചൂണ്ടിക്കാണിക്കുകയും ചെയ്തിരിക്കുന്നു. ഉപ്പ് തിന്നാൽ വെള്ളം കുടിക്കണമല്ലോ. --ചള്ളിയാൻ ♫ ♫ 16:07, 6 ജനുവരി 2008 (UTC)
സമനില
തിരുത്തുക"കാലിക്കൂട്ടർ എന്ന യൂസർ ചെയ്യുന്നതെല്ലാം കയ്യും കെട്ടി നോക്കി നിൽക്കണം എന്നാണ് ബ്യൂറോക്രാറ്റുകളായ സുനിലും,പ്രവീണും(വ്യക്തിപരമായി ചാറ്റിൽ ആണ് പറഞ്ഞത്) എന്നോടു പറഞ്ഞത്.സിമിക്കും ഇതേ അഭിപ്രായം ആണ്(ചാറ്റിൽ ആണ് അതും പറഞ്ഞത്[അവലംബം ചേർക്കേണ്ടതുണ്ട്].അതു ഇവിടെ പ്രസിദ്ധീകരിക്കാൻ ആഗ്രഹമില്ല." അനൂപൻറെ ഈ പ്രസ്താവം (ബോൾഡാക്കിയത് ഞാൻ) വെറും ലോജിക്കൽ ഫാലസിയാണോ അതോ സമനിലയുടെ തകരാറാണോ? Calipso 12:22, 6 ജനുവരി 2008 (UTC)
ബാബരിമസ്ജിദ്
തിരുത്തുകബാബരി മസ്ജിദ് താളിൽ ഇതു വരെ കമാന്ന് മറുപടിയില്ല മാത്രംല്ല ഫലകം നീക്കാൻ പറയുന്ന താളിനെയൊക്കെ പ്രട്ടക്ട് ചെയ്ത് വിക്കിയെ ഒരു പരിഹസിക്കാനുള്ള വേദിയാക്കുന്നത് നിങ്ങൾ ശ്രദ്ധിക്കുന്നില്ലെ? എത്രയും പെട്ടൊന്ന് ഫലകം നീക്കാൻ ആക്ഞാപിക്കുന്നതോടൊപ്പം അപേക്ഷിക്കുന്നു.--മിയമിയ 19:17, 10 ഫെബ്രുവരി 2008 (UTC)
എന്താ ഇവിടെ നടക്കുന്നത് ഒരു ആഴ്ചയായി ഞാൻ ശ്രദ്ധിക്കുന്നു. ഒരു ഐപി വന്ന് വെല്ലു വിളിക്കുക്കുന്നു. ജേക്കബ് എന്നൊരു ആൾ ആ ഐപിയെ ബ്ലോക്ക് ചെയ്യുന്നു. റീസന്റ് ചെയിഞ്ച് നോക്കിയാൽ വേറെ ഒരു മാറ്റവും കാണുന്നില്ല താനും. സത്യം പറഞ്ഞാൽ എനിക്ക് മുഷിഞ്ഞു--Mathew 15:05, 13 ഫെബ്രുവരി 2008 (UTC)
Please add these interwikilinks:
തിരുത്തുക[[ar:ويكيبيديا:إخطار الإداريين]] [[bn:উইকিপেডিয়া:প্রশাসকদের আলোচনাসভা]] [[cs:Wikipedie:Nástěnka správců]] [[de:Wikipedia:Administratoren/Notizen]] [[el:Βικιπαίδεια:Σημειωματάριο διαχειριστών]] [[en:Wikipedia:Administrators' noticeboard]] [[fr:Wikipédia:Bulletin des administrateurs]] [[hu:Wikipédia:Adminisztrátorok üzenőfala]] [[ja:Wikipedia:管理者伝言板]] [[sk:Wikipédia:Nástenka správcov]] [[th:วิกิพีเดีย:แจ้งผู้ดูแลระบบ]] [[vi:Wikipedia:Tin nhắn cho bảo quản viên]] [[zh:Wikipedia:管理员通告板]] [[zh-yue:Wikipedia:管理員留言板]]
കാര്യനിർവാഹകരുടെ ശ്രദ്ധ ഇങ്ങോട്ട് തിരിയുമൊ?
തിരുത്തുക'പ്രതിശ്രുത' സിസോപ്പ് അനൂപൻ വിക്കിയിൽ (സമകാലികം സംവാദം കാണുക)വിവേചനപരമായി പ്രവർത്തിക്കുന്നു.
- ഫെബ്രുവരി 11 - സി.പി.ഐ (എം) സംസ്ഥാന സമ്മേളനം കോട്ടയത്ത് ആരംഭിച്ചു. ഒരു കമ്മ്യൂണിസ്റ്റ് പ്രത്യായശാസ്ത്രത്തിലെ ഒരു പ്രത്യേക വിഭാഗത്തിനെ (സി.പി.എം) മാത്രം പ്രതിനിധീകരിക്കുന്ന ഒരു സംഘടനയുടെ സമ്മേളനത്തിന്റെ വിവരവും തീയതിയും സമകാലികം ഫലകത്തിൽ ചേർക്കുന്നതിനെ പരസ്യം എന്നല്ലാതെ എന്താണു പറയുക? അനൂപൻ ഇത്തരം അസഹിഷ്ണുത അവസാനിപ്പിക്കാതെ ഇദ്ദേഹത്തെ സിസോപ്പാക്കുന്നവർ ശ്രദ്ദിക്കുക..ഇദ്ദേഹത്തെ തിരഞ്ഞെടുക്കേണ്ടത് വിക്കിയിലെ സിസോപ്പ് പദവിയിലേക്കല്ല.സി.പി.ഐ (എം)ൻറെ ലോക്കൽ സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി..ജില്ല സെക്രട്ടറി,സംസഥാന സെക്ര.പോളിറ്റ് ബ്യൂറോ ഇവിടെ എവിടെക്കെങ്കിലുമാവും ഉചിതം...അല്ലങ്കിൽ ഇദ്ദേഹത്തെ മലയാളം വിക്കി ബ്രാഞ്ച് കമ്മിറ്റിയുടെ സെക്രട്ടറിയെങ്കിലുമാക്കുന്നതാവും നല്ലത്..അല്ലങ്കിൽ ഇദ്ദേഹം വിക്കി കമ്മ്യൂണിസ്റ്റ് വൽകരിക്കും... അഡ്മിന്മാർ ജാഗ്രതൈ!!!
ഇദ്ദേഹം സിസോപ്പായാൽ വിക്കിയുടെ നിഷ്പക്ഷത തകരും... അനൂപൻറെ മീറ്റ് പപ്പറുകൾ അല്ലാത്ത വല്ല കാര്യനിർ വാഹകരും ഇവിടെ ഉണ്ടെങ്കിൽ ദയവായി ശ്രദ്ധിക്കുക, അനൂപന്യ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെടുന്നു..Sevak 21:05, 4 മേയ് 2008 (UTC)
- അത് അനൂപനൊന്നുമല്ല ചേർത്തത്; ഇനി ഞാൻ കമ്മ്യൂണിസ്റ്റ് ചാത്തനാണെന്നു പറയരുതേ..
--പ്രവീൺ:സംവാദം 05:43, 5 മേയ് 2008 (UTC)
- അനൂപൻ ചേർത്തതല്ലാന്ന് അറിയാം അനൂപൻ അത് നിലനിർത്തി ഇത് മാത്രം ഒഴിവാക്കിയാൽ പിന്നെ എന്താണ് മനസ്സിലാക്കണ്ടത്? — ഈ തിരുത്തൽ നടത്തിയത് 212.138.113.7 (സംവാദം • സംഭാവനകൾ)
സാൽവേഷൻ 2006കോഴിക്കോട്,സാൽവേഷൻ 2008എറണാംകുളം എന്താണെന്ന് അറിയാതെ ഒരു ആവേശത്തിൽീഡിറ്റിയപ്പോൾ തെറ്റുപറ്റിയത് മനസ്സിലായിട്ടും ദുര് വാശിയുടെ പേരിൽ അതിൽ തന്നെ കടിച്ച് തൂങ്ങുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. ആരെങ്കിലും എതിരിൽ വോട്ട് ചെയ്തു സീസോപ്പ് സ്ഥാനം നഷ്ടപ്പെടുമെന്ന് കരുതിയായിരിക്കും അല്ലെ. ഭൂരിപക്ഷത്തിനെ സന്തോഷിപ്പിക്കണമല്ലോ.— ഈ തിരുത്തൽ നടത്തിയത് 212.138.47.19 (സംവാദം • സംഭാവനകൾ)
അനൂപൻ സീസോപ്പ് ആവണ്ട എന്നാണെങ്കിൽ വോട്ട് ചെയ്യൂ സഹോദന്മാരെ. --117.196.165.72 08:36, 5 മേയ് 2008 (UTC)
- സീസോപ്പ് ആയിക്കോട്ടെ പക്ഷെ മുസ്ലിം വിരോധം വെച്ച് വേണ്ട
സി.പി.എം സംസ്ഥാന സമ്മേളനം പരസ്യം വിക്കി സമകാലികത്തിൽ വരാമെങ്കിൽ മറ്റുള്ളവയുടെ പരസ്യവും വരുന്നതിനുതെറ്റില്ല,
ഫെബ്രുവരി 11 - സി.പി.ഐ (എം) സംസ്ഥാന സമ്മേളനം കോട്ടയത്ത് ആരംഭിച്ചു. അല്ലങ്കിൽ അത്തരമൊരു നയം രൂപീകരിക്കണം,സി.പി.എമ്മിൻറെത് മാത്രമേ വരാവൂ.മറ്റുള്ളവ പാടില്ല. ഈ പരസ്യം സമകാലികത്തിൽ വന്ന സമയത്ത് ഒരു ഐ.പി അവിടെ ഇങ്ങനെ ഒരു കുറിപ്പിട്ടിരുന്നു: "
ഫെബ്രുവരി 11 - സി.പി.ഐ (എം) സംസ്ഥാന സമ്മേളനം കോട്ടയത്ത് ആരംഭിച്ചു. ഇതേ കാലയളവിൽ വേറേയും കുറെ സമ്മേളനങ്ങൾ കേരളത്തിൽ നടന്നു...അതൊന്നും സമകാലികത്തിൽ വന്നില്ല.?എന്ത് കൊണ്ട്..ഇതെന്താ ദേശാഭിമാനി പത്രമൊ?ചിന്ത വാരികയോ കൈരളി ടി.വി യോ? മാധ്യമ സിൻഡികേറ്റ് ഇവിടേയും? :) കാര്യാവാഹക്(കാര്യനിര്വഹകർ)മറുപടിപറയണം 77.30.49.68
അതിനു ഷിജു അലക്സ് നൽകിയ മറുപടി:
ഈ താളീലെ വിവരങ്ങൾ ഐപിക്കും തിരുത്താം. കുറ്റം പറയാൻ എന്തു എളൂപ്പമാ അല്ലേ. --ഷിജു അലക്സ് 19:07, 6 മാർച്ച് 2008 (UTC)
അപ്പോൾ സി.പി.എം സംസ്ഥാന സമ്മേളനം (ഉഷാ ഉതുപ്പിൻറെ പരിപാടീപിണറായിയോട് കടപ്പാട്)സമകാലികത്തിൽ ചേർത്തത് ആരാണെന്നതല്ല പ്രശ്നം,അതു ആ പരസ്യം! നിലനിർത്തുകയും സാൽ വേഷൻ ഇൻറർനാഷണൽ എക്സിബിഷൻ പരസ്യം! ഒഴിവാക്കുകയും ചെയ്ത നടപടി ഒരു പ്രതിശ്രുത സിസോപ്പിൽ നിന്ന് ഉണ്ടാവാൻ പാടില്ലാത്തതാണ്,പിന്നെ അദ്ദേഹമതിനു പറഞ്ഞ കാരണം:"
ഒരു മതവിഭാഗത്തിലെ ഒരു പ്രത്യേകവിഭാഗത്തെ മാത്രം പ്രതിനിധീകരിക്കുന്ന ഒരു സംഘടനയുടെ സമ്മേളനത്തിന്റെ വിവരവും അതിന്റെ കാര്യപരിപാടികളിലേക്ക് ക്ഷണിക്കുന്ന ക്ഷണപത്രവും ഉൾക്കൊള്ളുന്ന കണ്ണിയും സമകാലികം ഫലകത്തിൽ ചേർക്കുന്നതിനെ പരസ്യം എന്നല്ലാതെ എന്താണു പറയുക?--അനൂപൻ 20:10, 4 മേയ് 2008 (UTC)
ഈ കാരണം ഒരു കാരണമായി എടുക്കാമെങ്കിൽ സി.പി.എം. സമ്മേളനത്തിൻറെ പരസ്യത്തിനും ഈ കാരണം ബാധകമാണ്,(സി.പി.എം എന്ന സംഘടന കേരളത്തിലെ മുഴുവൻ ജനതയേയും പ്രതിനിധീകരിക്കുന്നില്ലല്ലോ?; മുഴുവൻ കമ്മ്യൂണിസ്റ്റുകളെ പോലും പ്രതിനിധീകരിക്കുന്നില്ല. കേരള രാഷ്ട്രീയത്തിലെ ഒരു പ്രത്തേക ന്യൂനാൽ ന്യൂനപക്ഷത്തെ മാത്രമാണ് സി.പി.ഐ എമ്മും പ്രതിനിധീകരിക്കുന്നത് )ഇനി അതിന്റെ കാര്യപരിപാടികളിലേക്ക് ക്ഷണിക്കുന്ന ക്ഷണപത്രവും ഉൾക്കൊള്ളുന്ന കണ്ണിയും ഇതാണ് പ്രശ്നമെങ്കിൽ ആ ഭാഗം നീക്കം ചെയ്യുക എന്നതാണ് ഒരു പ്രതിശ്രുത സിസോപ്പിന് ചേർന്നപണി,അല്ലാതെ മൊത്തത്തിൽ മായ്ച്ച് വാൻഡലിസം കാണിക്കുകയല്ല.(മുൻപും തങ്ങൾക്ക് ഇഷ്ടമില്ലാത്ത ഒരു പ്രത്ത്യേക വിഭാഗം ചെയ്യുന്നതിനെ മാത്രമാണല്ലോ വാൻഡലിസം എന്ന് വിക്കി കാര്യനിര്വഹകർ മനസ്സിലാക്കിയത് (നിർവചിച്ചത്),തെളിവ് ചൊദിക്കുന്നതും ലിങ്ക് നൽകുന്നതും വരെ വാൻഡലിസത്തിൻറെ പരിധിയിൽ,അത് അനൂപൻ ചെയ്താൽ നോ പ്രോബ്ലം) അനൂപൻ പിന്താങ്ങി വോട്ട് ചെയ്യാൻ വന്ന വർ കാലങ്ങളായി വിക്കിയിൽ എത്തി നോക്കാത്തവരാണ്,ആ വന്നത് ഒരു പ്രത്തേക വിഭാഗം ഒന്നിച്ച് വന്ന് അനൂപനെ പ്രതികൂലിച്ച് വോട്ട് ചെയ്തിരുന്നെങ്കിൽ നമ്മുടെ അഡ്മിന്മാർ ഒന്നിച്ച് സട കുടഞ്ഞെഴുന്നേറ്റ് പുതിയ നയം രൂപീകരിച്ച് കഴിഞ്ഞുരുന്നേനെ നിഷ്പക്ഷമായി ചിന്തിക്കുന്ന തൂക്കമൊപ്പികാതെ തീരുമാനമെടുക്കുന്ന വല്ല കാര്യനിർ വഹകരുമുണ്ടെങ്കിൽ ഈ വിഷയത്തിൽ ഒരു തീരുമാനമെടുക്കണമെന്നപേക്ഷിക്കുന്നു.Sevak 09:18, 5 മേയ് 2008 (UTC)
സെവാക് പറഞ്ഞതിനോട് 100%
- അനുകൂലിക്കുന്നു
- എതിർക്കുന്നു: സീ.പി.എം സമ്മേളനം കേരളത്തിലെ മാധ്യമങ്ങൾ ഒന്നടങ്കം കവർ ചെയ്തതും സംസ്ഥാനമാകമാനം ശ്രദ്ധയാകർഷിച്ചതുമാണ്. അതുപോലെ അല്ല സാല്വേഷൻ. അങ്ങിനെയെങ്കിൽ ബോങ്കെയുടെ സമ്മേളനവും സന്ദീപ് ചൈതന്യയുടെ ക്ലാസുകളും ഒക്കെ ആനുകാലികത്തിൽ കൊടുക്കേണ്ടി വരും. സേവകിന് അനൂപിനോട് വ്യക്തിപരമായി വിരോധം ഉണ്ടെങ്കിൽ അത് വിക്കിയിൽ അല്ല തീർക്കേണ്ടത്.
--ലിജു മൂലയിൽ 07:39, 6 മേയ് 2008 (UTC)
ഇനി സേവകിന്റെ വാദങ്ങളോട് പ്രതികരിക്കരുത് എന്ന് സഹവിക്കിപ്പീഡിയരോട് അപേക്ഷിക്കുന്നു. --ലിജു മൂലയിൽ 07:41, 6 മേയ് 2008 (UTC)
അനൂപിന് സേവകിനോട് വ്യക്തിപരമായി വിരോധം ഉണ്ടെങ്കിൽ അത് വിക്കിയിൽ അല്ല തീർക്കേണ്ടത്.സാൽ വേഷൻ മാധ്യമങ്ങൾ കവർ ചെയ്തി|ട്ടീല്ല പോൽ,ബി.ബിസി അൽ-ജസീറ ഒന്നും കാണാതെ ഒരു മൂലയിൽ ഇരുന്നാൽ ഇതാവും സ്ഥിതി .സേവകിന്റെ വാദങ്ങളോട് പ്രതികരിക്കരുത് എന്ന് പറഞ് ഒരു മൂലയിൽ ഇരിന്നോ അതാ നല്ലത്.ബോങ്കെയുടെ സമ്മേളനമോ?ആരാ ഈ ബെങ്കൊ? അതോ ബെങ്കോ എന്തെങ്കിലും പ്ര്സ്താനത്തിന്റെ പേരാണോ--212.138.113.7 10:16, 6 മേയ് 2008 (UTC)
അനൂപന്റെ കാടടച്ചുള്ള വെടി
തിരുത്തുക78.93.107.190 ഈ ഐപിയെ അനൂപൻ അല്പസമയം മുൻപ് ബ്ലോക്കിയത് ശ്രദ്ധയിൽ പെടുമല്ലോ? അനൂപന്റെ കാടടച്ചുള്ള വെടി. വ്യക്തമായ വിക്കി നയങ്ങൾ പാലിക്കാത്തനുള്ള ഉത്തമ ഉദാഹരണമാണ്. ഐപികളെ പരിഹാസ്യരാക്കുന്ന ഇത്തരം നശീകരണ പ്രവർത്തനങ്ങൾ കണ്ട് കാര്യ നിർവ്വാഹകർ നിശ്പക്ഷരാണെങ്കിൽ നടപടി എടുക്കണമെന്ന് അഭ്യാർത്ഥിക്കുന്നു.സംഭാവന. --78.93.106.79 17:01, 13 ജൂൺ 2008 (UTC)
വാൻഡലിസം
തിരുത്തുകസുഗീഷ് എന്നൊരാൾ ഇവിടെ വാൻഡലിസം കാണിക്കുന്നത് കാര്യ നിർവാഹകർ ശ്രദ്ധിക്കുമല്ലോ?----78.93.140.129 18:47, 15 ജൂൺ 2008 (UTC)
puthiya sandeshangal vannathinu shesham chat roomil pooyappol avide aarumilla avidannu oru link thannu.http://ml.wikipedia.org/w/index.php?title=Wikipedia:Administrators%27_noticeboard ee link avide vannu ezhuthan kazhiyunnilla. moolam roopam kaanu ka ennaanu athinalanu ivide ezhuthunnath. ivide ezhuthan pattumo ennariyilla. enikke orupad samshayangal unde.— ഈ തിരുത്തൽ നടത്തിയത് K.challiyan (സംവാദം • സംഭാവനകൾ)
- http://ml.wikipedia.org/wiki/WP:ANB ലിങ്ക് മാറ്റിയിരിക്കുന്നു, ഇനി പ്രവർത്തിക്കാതിരിക്കാൻ തരമില്ല--പ്രവീൺ:സംവാദം 04:25, 30 ഏപ്രിൽ 2009 (UTC)
ഞാൻ എഴുതിയ പെരിങ്ങോം ഗ്രാമം എന്ന താളിലെ വിവരങൾ നിലവിൽ ചർച്ച ചെയ്യുന്ന ഒരു ഫൊക്ലോർ വിഷയമാൻ
അതുകൊന്ദ് അത് ഒഴിവാകാനുള്ള കാരണം വിശദമാകാമോ എന്നഭ്യർതിക്കുന്നു!
--Abhiabhi.abhilash7 06:02, 14 മാർച്ച് 2011 (UTC)
സംഭാവന
തിരുത്തുകഞാൻ ആദ്യമായി കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എന്ന ഒരു ലേഖനം സംഭാവന ചെയ്തു. എന്നാൽ അതു എൻറെ സംഭാവനകൾ എന്ന ഭാഗത്തു കാണുന്നില്ലാ. അതിൽ പിന്നീടു ഞാൻ ഒരു എഡിറ്റിംഗ് നടത്തിയതായി കാണുന്നു........
Kottackadan (സംവാദം) 21:15, 27 ഡിസംബർ 2011 (UTC)കോട്ടക്കാടൻKottackadan (സംവാദം) 21:15, 27 ഡിസംബർ 2011 (UTC)
- മറുപടി, സംവാദത്താളിൽ നൽകിയിട്ടുണ്ട്. --Vssun (സംവാദം) 02:49, 28 ഡിസംബർ 2011 (UTC)
നോട്ടീസ് ബോർഡിൽ നിന്നും ചർച്ചകൾ / വിവരങ്ങൾ മാച്ചുകളയുന്നുണ്ടോ?
തിരുത്തുകനോട്ടീസ് ബോർഡിൽ നിന്നും (കാലഹരണപ്പെട്ടതെന്ന അനുമാനത്തിൽ) ചർച്ചകളോ വിവരങ്ങളോ ഉത്തരവാദപ്പെട്ടവർ ആരെങ്കിലും മാച്ചുകളയുന്നുണ്ടോ? അങ്ങനെയുണ്ടെങ്കിൽ അതു ശരിയല്ലെന്നാണെന്റെ അഭിപ്രായം. താളിനു് വളരെ നീളം കൂടുമ്പോൾ നിലവറയിലേക്കിടാം എന്നല്ലാതെ ഇടയ്ക്കു നിന്നും മാച്ചുകളയുന്നതു ശരിയല്ല. പല ചർച്ചകൾക്കും പിന്നൊരു കാലത്തു വന്നുനോക്കുന്നവർ അറിയേണ്ട തലങ്ങൾ ഉണ്ടാവും. മാച്ചുകളയുമ്പോൾ ആ ചർച്ചകൾ എന്നെന്നേക്കുമായി (ശ്രദ്ധയിൽ പെടാതെ) നഷ്ടപ്പെടും.
പൊതുവെ എല്ലാ തരം സംവാദങ്ങളും ചർച്ചകളും നിലവറയിലാക്കുന്നതുതന്നെ, താളിന്റെ നീളം അപ്രായോഗികമായി വർദ്ധിക്കുമ്പോൾ മാത്രം മതി എന്നാണു് എന്റെ അഭിപ്രായം. ViswaPrabha (വിശ്വപ്രഭ) (സംവാദം) 18:07, 22 ജനുവരി 2012 (UTC)
- മായ്ച്ചത് ഏതെന്നു വ്യക്തമാക്കുക--റോജി പാലാ (സംവാദം) 18:11, 22 ജനുവരി 2012 (UTC)
- ഞാൻ നിലവറയിലേക്കു മാറ്റിയതു കണ്ടിട്ടാണോ താങ്കൾ
“ | നോട്ടീസ് ബോർഡിൽ നിന്നും (കാലഹരണപ്പെട്ടതെന്ന അനുമാനത്തിൽ) ചർച്ചകളോ വിവരങ്ങളോ ഉത്തരവാദപ്പെട്ടവർ ആരെങ്കിലും മാച്ചുകളയുന്നുണ്ടോ? | ” |
എന്ന് സംവദിച്ചത്?
ഇവിടെ ആരെങ്കിലും ഒരു സംവാദവും മായ്ക്കാറില്ല. നിലവറ തുറന്നു നോക്കൂ. ഈ അടുത്ത നാളിലായി എന്റെ അഭിപ്രായമനുസരിച്ച് സുനിൽ ആരംഭിച്ച ചർച്ചയുടെ അടിസ്ഥാനത്തിൽ രൂപീകരിച്ച പുതിയ നയമാണിത്. നീക്കം ചെയ്യുന്ന ലേഖനങ്ങളുടെ സംവാദം പോലും ഇവിടെ സൂക്ഷിക്കുന്നു. ഇനി നീക്കം ചെയ്യുന്ന പ്രമാണങ്ങളുടെ സംവാദവും ശേഖരിക്കാൻ തുടങ്ങുകയാണ്.--റോജി പാലാ (സംവാദം) 18:21, 22 ജനുവരി 2012 (UTC)
- സത്യത്തിൽ എനിക്കുറപ്പില്ല. അതുകൊണ്ടാണു് അങ്ങനെയുണ്ടെങ്കിൽ എന്നു കടുത്ത അക്ഷരത്തിൽ കൊടുത്തതു്. ഇപ്പോൾ സമീപകാലമാറ്റങ്ങളിൽ നോക്കിയപ്പോൾ അങ്ങ് നൊട്ടീസ് ബോർഡിൽ എന്തൊക്കെയോ തിരുത്തൽ നടത്തിയതായി കണ്ടു. പെട്ടെന്നു വ്യക്തമാകാത്തതിനാൽ നാൾവഴി നോക്കി. പലേടത്തുനിന്നും സ്റ്റ്രിങ്ങുകൾ മാച്ചുകളഞ്ഞതായി തോന്നി. അതുകൊണ്ടാണു് ഈ സംശയം ചോദിച്ചതു്. അഥവാ ഇവയൊക്കെ നിലവറയിലേക്കു് യഥാതഥമായി മാറ്റിയതാണെങ്കിൽ എന്റെ സംശയം പിൻവലിച്ചിരിക്കുന്നു. ViswaPrabha (വിശ്വപ്രഭ) (സംവാദം) 18:26, 22 ജനുവരി 2012 (UTC)
- മായ്ച്ചതു ഞാനാണെന്നു താങ്കൾ സമീപകാലമാറ്റങ്ങളിൽ കണ്ടതല്ലേ? ഈ സംശയത്തിന് എന്റെ സംവാദതാളിലൊരു കുറിപ്പിട്ടാൽ മതിയാരുന്നല്ലോ? ഇത്ര നീണ്ട സംവാദത്തിന്റെ ആവശ്യമില്ലായിരുന്നെന്നു കരുതുന്നു. ഇനിയും സംശയം ഉണ്ടെങ്കിൽ - ഉം + ഉം താരതമ്യം ചെയ്തു നോക്കാവുന്നതാണ്. ഇത് ഈ പദ്ധതി താളിൽ മാത്രമല്ല. മറ്റു താളുകളിലും ഇത്തരത്തിൽ നിലവറയിലേക്കു മാറ്റാറുണ്ട്. --റോജി പാലാ (സംവാദം) 18:31, 22 ജനുവരി 2012 (UTC)
നിലവറയിലേക്കു മാറ്റുമ്പോൾ യഥാതഥമാണോ? അതു് കൃത്യവും യഥാർത്ഥവും സമസ്തവും ആയ ഒരു സമയരേഖ നൽകുന്നുണ്ടോ? ഞാൻ നോക്കുമ്പോൾ അങ്ങനെയാണെന്നു തോന്നുന്നില്ല. അഥവാ അങ്ങനെയല്ലെങ്കിൽ അതൊരു ഗുരുതരമായ പ്രശ്നമാണു്. അടിയന്തിരമായി ശ്രദ്ധ പതിയേണ്ട ഒരു പ്രശ്നം!
ഏതു തരത്തിലുള്ള സംവാദവും അവയിലുള്ള എല്ലാ ഉൾച്ചേർക്കലുകളും അടക്കം തന്നെ വേണം നിലവറയിലേക്കു മാറ്റാൻ. തീരെ അശ്ലീലമോ നിയമലംഘനമോ അല്ലാത്ത ടെക്സ്റ്റുകൾ മാത്രമേ ഒഴിവാക്കാൻ പാടൂ.
ഇത് ഏതെങ്കിലും ഉപയോക്താവിനു മാത്രം ബാധകമായ കാര്യമല്ല എന്നതിനാലാണു് ഇവിടെത്തന്നെ ചേർത്തതു്.
ViswaPrabha (വിശ്വപ്രഭ) (സംവാദം) 19:05, 22 ജനുവരി 2012 (UTC)
- സുഹൃത്തേ ഇവിടെ ആരും ഒന്നും ഒഴിവാക്കിയിട്ടില്ല. സംവാദങ്ങൾ തിയതി അനുസരിച്ച് എല്ലാം ക്രമപ്പെടുത്താനാകില്ല. ആദ്യം എഴുതി സംവാദത്തിൽ തീരുമാനം ആയില്ലെങ്കിൽ അതിനു ശേഷം വന്ന തീരുമാനമായ സംവാദങ്ങളെ അവിടെ തന്നെ പ്രതിഷ്ടിക്കണോ? മാറ്റിയവയെല്ലാം റോൾബാക്ക് ചെയ്തിട്ടുണ്ട്. അതിൽ എന്തൊക്കെ പൊഴിഞ്ഞു പോയിരുന്നെന്നു പരിശോധിച്ചോളു. എന്നിട്ട് അവയെല്ലാം താങ്കൾ തന്നെ ക്രമപ്പെടുത്തി മാറ്റിയിട്ടോളൂ. ഒഴിവാക്കിയ ലേഖനങ്ങളുടെ പദ്ധതി താളിലെ സംവാദങ്ങളും ഇങ്ങനെ ക്രമത്തിലല്ല നിലവറയിലാക്കിയിരിക്കുന്നത്. തീരുമാനമായ മുറയ്ക്കാണ്. സമയം പോലെ ഇതൊക്കെ ക്രമത്തിൽ അടുക്കി എടുത്തോളൂ.. --റോജി പാലാ (സംവാദം) 04:29, 23 ജനുവരി 2012 (UTC)
- പരിശോധിച്ചതിൽ നിന്നു ഒരു സംവാദവും നീക്കം ചെയ്തിട്ടില്ലെന്ന് മനസിലായി. എല്ലാ സംവാദങ്ങളും വിഷയക്രമത്തിൽ നിലവറയിൽ ഉണ്ട്. --അനൂപ് | Anoop (സംവാദം) 06:39, 24 ജനുവരി 2012 (UTC)
- ഞാൻ നിലവറയിലാക്കിയതെല്ലാം വിശ്വപ്രഭയുടെ അഭിപ്രായത്താൽ പഴപടിയാക്കിയിട്ടുണ്ട്. (നിലവറയിലേക്കു മാറ്റിയവ പദ്ധതി താളിലേക്കു തന്നെ തിരിച്ചാക്കി) ഇത്തരത്തിലുള്ള കമന്റുകൾ സജീവമായി പ്രവർത്തിക്കുന്നവരുടെ മനസു മടുപ്പിക്കാൻ മാത്രമേ ഉപകരിക്കൂ. അതിനാൽ വിശ്വപ്രഭയുടെ അനാവശ്യമായ എല്ലാ സംവാദരീതികളും ഒഴിവാക്കണമെന്ന് അഭ്യർഥിക്കുന്നു. നിസാരമായ സംവാദങ്ങളെ ഒരിക്കലും നോവൽ പോലെ വലിച്ചു നീട്ടേണ്ടതില്ല.--റോജി പാലാ (സംവാദം) 06:47, 24 ജനുവരി 2012 (UTC)
- റോജി ചെയ്തതിൽ പ്രശ്നം ഒന്നും കാണുന്നില്ല--കിരൺ ഗോപി 08:16, 24 ജനുവരി 2012 (UTC)
എന്റെ അഭിപ്രായത്തിൽ നിലവറയിലേക്ക് നാൾവഴി അടക്കം മാറ്റണം എന്നാണ്. ഓരോ വർഷത്തെ ചർച്ചകളായി എടുത്ത് വയ്ക്കാം. ഒരു വർഷം കഴിഞ്ഞാൽ പ്രസ്ഥുത താൾ തലക്കെട്ട് മാറ്റി ഉപതാളായി സംരക്ഷിച്ചാൽ പോരെ ? പിന്നെ പദ്ധതിതാളിലെ തിരിച്ചുവിടൽ മാറ്റി പുനരാരംഭിക്കാം. --മനോജ് .കെ 08:22, 24 ജനുവരി 2012 (UTC)
എന്റെ അറിവില്ലായ്മ പൊറുക്കണം. സജീവ പ്രവർത്തകരുടെ മനസ്സു മടുപ്പിക്കുന്ന ക്രൂരകൃത്യവും പൊറുക്കണം. നിസ്സാരമെന്നു(തോന്നുന്ന) പക്ഷേ, ഗുരുതരമായ ഭാവിപ്രത്യാഘാതങ്ങൾക്കു സാദ്ധ്യതകളുള്ള പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതോ അവയെ നോവൽ പോലെ വലിച്ചുനീട്ടുന്നതോ പൊറുക്കണം.
താളുകൾ നിലവറയിലേക്കു മാറ്റുന്നതിന്റെ ഉപചാരക്രമങ്ങൾ എന്തൊക്കെയാണു് എന്നും ചർച്ചകളിൽ ഓരോ ഉപയോക്താക്കളും dateline തെറ്റാതെ അവരുടെ അഭിപ്രായങ്ങൾ ചേർക്കാൻ അവരെ അനുവദിക്കുന്ന നയം എന്താണെന്നും കൂടി ഇനി ഞാൻ വായിച്ചുനോക്കണം. ഈ വിഷയങ്ങളെക്കുറിച്ചുള്ള താളുകളുടെ കണ്ണി ചൂണ്ടിക്കാണിക്കാൻ സഹായിച്ചാൽ നന്ദിയുണ്ടായിരിക്കും. :) ViswaPrabha (വിശ്വപ്രഭ) (സംവാദം) 10:14, 24 ജനുവരി 2012 (UTC)
- പരിഹാസരൂപേണയുള്ള പരസ്പരസംവാദങ്ങൾ അവസാനിപ്പിക്കാൻ അഭ്യർത്ഥിക്കുന്നു.
- ചർച്ച തീർന്ന താളുകൾ നിലവറയിലാക്കുന്നതാണ് നല്ലത്. മനോജ് പറഞ്ഞ രീതിയിൽ നാൾവഴിയടക്കം നിലവറയിലാക്കിയാൽ അത്തരം നാൾവഴിയിലേക്കുള്ള കണ്ണികൾ പൊട്ടും. നാൾവഴി മുഴുവൻ പ്രധാനസംവാദത്താളിൽത്തന്നെ നിലനിൽക്കുന്നതായിരിക്കും നല്ലത്. --Vssun (സംവാദം) 15:51, 24 ജനുവരി 2012 (UTC)
- നാൾവഴിയടക്കം കലവറയിലോട്ടു് മാറ്റുന്നതാണു് നല്ലതു്. ഇപ്പോൾ കലവറയിലാക്കാൻ ഉപയോഗിക്കുന്ന രീതിമൂലമാണു് നാൾവഴിയുടെ കണ്ണികൾ പൊട്ടുവാൻ കാരണമാകുന്നതെന്നാണു് തോന്നുന്നതു്. പുതിയൊരു കലവറതാളുണ്ടാക്കി, നിലവിലെ ചർച്ചകൾ അതിലേക്കു് പകർത്തി, സജീവ ചർച്ചാതാൾ ശൂന്യമാക്കുന്ന രീതിയാണോ ഇപ്പോൾ സ്വീകരിക്കുന്നതു് ? അങ്ങിനെയെങ്കിൽ നാൾവഴി കലവറയിലേക്കു് മാറ്റുന്നതു് പ്രശ്നങ്ങളുണ്ടാക്കും.
- അതിനു് പകരം സജീവ ചർച്ചാതാളിന്റെ തലക്കെട്ടു് മാറ്റി അതിനു് പുതിയൊരു കലവറയുടെ പേരു് നൽകുകയും, സജീവ ചർച്ചാതാളിനെ പുതിയ ചർച്ചകൾക്കായി ഒരുക്കിവെക്കുകയും ചെയ്താൽ നാൾവഴികളടക്കം കണ്ണികൾ പൊട്ടാതെ കലവറയിലാക്കാം. എന്റെ സംവാദതാളിൽ ഈ രീതി പരീക്ഷിച്ചിട്ടുണ്ടു്. --അനിലൻ (സംവാദം) 07:57, 26 ജനുവരി 2012 (UTC)
അത് പക്ഷെ ഒറ്റയടിക്ക് ഒരു താൾ മൊത്തം കലവറയിൽ ആക്കുമ്പോഴല്ലേ പറ്റൂ? ഇവിടെ (വിക്കി പഞ്ചായത്തിലും) നമ്മൾ മിക്കവാറും തീരുമാനം ആയ സംഗതികൾ മാത്രമല്ലെ കലവറയിലെക്ക് മാറ്റാറുള്ളു/. സജീവമായി നിൽക്കുന്ന ചർച്ചകൾ അതേ പോലെ നിലനിർത്താറല്ലേ പതിവ്? അങ്ങനെ ഒരു സ്ഥിതിയിൽ എന്തു ചെയ്യും?--ഷിജു അലക്സ് (സംവാദം) 08:09, 26 ജനുവരി 2012 (UTC)
- അതിനു് ചെയ്യാവുന്ന ഒരു കാര്യമുണ്ടു്. ദീർഘകാലമായിട്ടും പൂർത്തിയാകാത്ത ചർച്ചകൾ കലവറ താളുകളിൽ തുടരാവുന്നതാണു്. പൂർത്തിയാകാത്ത ചർച്ചകൾ എന്നൊരു തലക്കെട്ടു് സജീവ ചർച്ചാതാളിൽ നൽകി, അതിന്റെ കീഴിൽ അത്തരം ചർച്ചകളുടെ കണ്ണികൾ സമയക്രമത്തിൽ കൊടുക്കാവുന്നതല്ലെ ? --അനിലൻ (സംവാദം) 08:58, 26 ജനുവരി 2012 (UTC)
- നാൾവഴിയടക്കം പത്തായത്തിലാക്കുമ്പോൾ, ഞാൻ പറഞ്ഞ പ്രശ്നം അനിലൻ ശ്രദ്ധിച്ചിരുന്നോ? സംവാദത്തിന്റെ രേഖകൾ മുഴുവൻ പ്രധാനതാളിൽത്തന്നെ വരണം എന്നാണ് ഞാൻ കരുതുന്നത്. --Vssun (സംവാദം) 02:42, 28 ജനുവരി 2012 (UTC)
- സുനിൽ പറഞ്ഞകാര്യം ശ്രദ്ധിച്ചിരുന്നു. ദീർഘകാലമായി പുർത്തിയാകാത്ത ചർച്ച കലവറയിൽ തുടർന്നാൽ പോരെ ? അത്തരം തുടർ ചർച്ചകളുടെ നാൾവഴി അതാതു കലവറകളിൽ മാത്രം പോരെ ? അതേ സമയം സജീവതാളിലെ ചർച്ചയുടെ നാൾവഴി, അവ കലവറയിലാക്കിയാൽ പോലും, സജീവതാളിലും അവയുടെ നാൾവഴിയുണ്ടാകുമല്ലോ. കലവറ താളുകളിൽ അവയിലെ ഉള്ളടക്കത്തിന്റെ നാൾവഴി ഉണ്ടാകുന്നതല്ലെ നല്ലതു് ? --അനിലൻ (സംവാദം) 04:22, 28 ജനുവരി 2012 (UTC)
- നാൾവഴിയടക്കം പത്തായത്തിലാക്കുമ്പോൾ, ഞാൻ പറഞ്ഞ പ്രശ്നം അനിലൻ ശ്രദ്ധിച്ചിരുന്നോ? സംവാദത്തിന്റെ രേഖകൾ മുഴുവൻ പ്രധാനതാളിൽത്തന്നെ വരണം എന്നാണ് ഞാൻ കരുതുന്നത്. --Vssun (സംവാദം) 02:42, 28 ജനുവരി 2012 (UTC)
- അതേ സമയം സജീവതാളിലെ ചർച്ചയുടെ നാൾവഴി, അവ കലവറയിലാക്കിയാൽ പോലും, സജീവതാളിലും അവയുടെ നാൾവഴിയുണ്ടാകുമല്ലോ. - ഉണ്ടാകും. താളിനെ മറ്റൊരു പേരിലേക്ക് മാറ്റിയാൽ നാൾവഴിയിലേക്കുള്ള കണ്ണി പൊട്ടും എന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. മാറ്റിയാലും ലിങ്കുകൾ നിലനിൽക്കും എന്ന് ഇപ്പോൾ മനസിലായി. നന്ദി. --Vssun (സംവാദം) 07:37, 28 ജനുവരി 2012 (UTC)
സജീവ ഭുപടങ്ങൾ ചേർക്കാനുള്ള സംവിധാനങ്ങൾ
തിരുത്തുകസജീവ ഭുപടങ്ങൾ ചേർക്കാൻ സ്ലിപ്പി മാപ്പു് ടാഗിനുള്ള അനുബന്ധം ചേർക്കുന്നതു് നല്ലതായിരിക്കും. ഭൂമിശാസ്ത്രവുമായി ബന്ധമുള്ള ലേഖനങ്ങളുടെ മാറ്റുകൂട്ടാൻ അവ വളരെ ഉപകാരപ്പെടും. അതിനു് വേണ്ടുന്ന സഹായം ആവശ്യമുണ്ടെങ്കിൽ നൽകാം. --അനിലൻ (സംവാദം) 05:38, 19 ഫെബ്രുവരി 2012 (UTC)
- As noted on the talk page, "Development on this extension will most likely not continue. You will be better off using Extension:Maps."
- എന്ന് അവിടെ തന്നെ പറയുന്നുണ്ടല്ലോ അനിലൻ. അതിനാൽ Extension:Maps-ൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാവും നല്ലതെന്ന് തോന്നുന്നു. മലയാളം വിക്കിക്കു ഉപകാരം ആകും എന്ന് കരുതുന്നെങ്കിൽ ധൈര്യമായി ഈ എക്സ്റ്റെഷൻ എനെബിൾ ചെയ്യാനുള്ള പരിപാടികൾ തുടങ്ങൂ അനിലൻ.--ഷിജു അലക്സ് (സംവാദം) 05:47, 19 ഫെബ്രുവരി 2012 (UTC)
- Extension:Maps വിക്കിമീഡിയ പദ്ധതികളിലൊന്നും ഉപയോഗിച്ചതായി കാണുന്നില്ല. ആ എക്സ്റ്റൻഷൻ മാപ്പ് ഡാറ്റയായി ഉപയോഗിക്കുന്നത് ഗൂഗിൾ അല്ലെങ്കിൽ യാഹൂ മാപ്സ് ആണെന്ന് കാണുന്നു. ലൈസൻസ് പ്രശ്നം ഉണ്ടാകാം എന്ന് തോന്നുന്നു. --ജുനൈദ് | Junaid (സംവാദം) 05:53, 19 ഫെബ്രുവരി 2012 (UTC)
- ഭൂപട അനുബന്ധം ചേർക്കുന്നതുകൊണ്ടു് മാത്രം പകർപ്പവകാശ പ്രശ്നങ്ങളുണ്ടാകില്ല. ഓപ്പൺസ്റ്റ്രീറ്റു്മാപ്പും അവയിലുടെ ഉപയോഗിക്കാം. പകർപ്പവകാശ പരിമിതികളുള്ള സ്രോതസ്സുകളെ ആശ്രയിക്കാക്കാതിരുന്നാൽ മതി. സോഫ്റ്റ്‍വെയർ അനുബന്ധം ചേർക്കാൻ അനുമതിയുള്ള ആരെങ്കിലും, ഭൂപട ടാഗ്, വാലിഡേറ്റർ, സെമാന്റിക് മീഡിയവിക്കിi, സെമാന്റികു് ഫോം, സെമാന്റികു് ഭൂപടം എന്നീ അനുബന്ധങ്ങൾ ചേർത്തു കഴിഞ്ഞാൽ, തുടർപ്രവർത്തനങ്ങൾ ചെയ്യാം --അനിലൻ (സംവാദം) 07:29, 19 ഫെബ്രുവരി 2012 (UTC)
താളിന്റെ പേര് മാറ്റൽ
തിരുത്തുകPuzhakkattiri എന്ന പേജിന്റെ പേര് മാറ്റി pookkattiri എന്നാക്കണം
Riyaspuz (സംവാദം) 09:05, 1 ജൂലൈ 2017 (UTC)
ഉപഭോക്താവിന്റെ താളിലെ ആഴത്തിലുള്ള വ്യക്തിവിവരങ്ങൾ മായ്ക്കാൻ സഹായിക്കാമോ?
തിരുത്തുകഎന്റെ ഉപഭോക്തൃ പേജിലെ സ്വകാര്യവിവരണങ്ങൾ അധികമായി പോയെന്ന് തോന്നി. അവ പബ്ലിക്കിൽ നിന്നും ഹൈഡ് ചെയ്യാൻ കാര്യനിർവാഹകർ സഹായിക്കണം. aRm 12:14, 6 സെപ്റ്റംബർ 2017 (UTC)അഭിജിത്
നന്ദി
തിരുത്തുകമലബാർ കലാപം എന്ന താൾ സംരക്ഷിക്കാനെടുത്ത തീരുമാനം സ്വാഗതം ചെയ്യുന്നു. ഇത് തന്നെയാണ് ആവശ്യപ്പെട്ടത്.--Asmkparalikkunnu (സംവാദം) 15:31, 14 ഒക്ടോബർ 2017 (UTC)
യാന്ത്രികവിവർത്തനം
തിരുത്തുക(ഉപയോക്താവ്:Irshadpp), നിലവിൽ ഈ താളിൽ 5 ഉപയോക്താക്കളുടെ ഗൂഗിൾ മൊഴിമാറ്റ ലേഖനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവ ശരിയാക്കുകയോ മായ്ക്കുകയോ ചെയ്ത ശേഷം പുതിയവ ചേർക്കുന്നതാണ്. എല്ലാവരുടേയും പേരുകൾ പതിയെ ചേർക്കാം. --റോജി പാലാ (സംവാദം) 06:02, 26 സെപ്റ്റംബർ 2020 (UTC)
- ഇത്തരം ഉപയോക്താക്കൾക്കെല്ലാം ഒരു മുന്നറിയിപ്പ് നൽകി നിലവിലെ താളുകൾ ശരിയാക്കാതെ ഇനി ലേഖനം തുടങ്ങരുതെന്ന് അറിയിപ്പ് നൽകാവുന്നതാണ്. --റോജി പാലാ (സംവാദം) 06:04, 26 സെപ്റ്റംബർ 2020 (UTC)
- @Rojypala:, നയത്തിൽ വോട്ടെടുപ്പ് തീരുന്നത് വരെ കാത്തിരിക്കൂ. അത് കഴിഞ്ഞാൽ ആലോചിക്കാവുന്നതല്ലേ ഉള്ളൂ. തിടുക്കം കാണിക്കേണ്ടതില്ല എന്ന് അഭിപ്രായം.--Irshadpp (സംവാദം) 06:35, 26 സെപ്റ്റംബർ 2020 (UTC)
- നയം തീരുമാനം വരും വരെ മൊഴിമാറ്റ ലേഖനം സൃഷ്ടിക്കൽ നിർത്തി വെയ്ക്കണം. നിലവിലുള്ള ലേഖനങ്ങളെ എന്തു ചെയ്യണമെന്നും തീരുമാനിച്ച ശേഷം വോട്ടെടുപ്പ് നടത്തുന്നതാണ് നല്ലത്. അല്ലെങ്കിൽ ആയിരക്കണക്കിനു ലേഖനങ്ങൾ യാന്ത്രികമായി കടന്നുകൂടും.--റോജി പാലാ (സംവാദം) 06:38, 26 സെപ്റ്റംബർ 2020 (UTC)