<ref name="മാധ്യമം">{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/716|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 706|date = 2011 സെപ്റ്റംബർ 05|accessdate = 2013 മാർച്ച് 24|language = [[മലയാളം]]}}</ref>

ഈ അവലംബത്തിൽ റസാഖ് കോട്ടയ്ക്കലിനെപ്പറ്റി എന്തെങ്കിലും പറയുന്നുണ്ടോ? --അജയ് ബാലചന്ദ്രൻ സംവാദം 15:14, 24 മാർച്ച് 2013 (UTC)Reply

ഞാൻ കവർസ്റ്റോറി രണ്ടുതവണ വായിച്ചുനോക്കി. റസാഖിനെ കണ്ടില്ല!! അവലംബം ചേർത്തത് തെറ്റിയതാണോ? --അജയ് ബാലചന്ദ്രൻ സംവാദം 15:17, 24 മാർച്ച് 2013 (UTC)Reply

കേരളത്തിലെ ഏറ്റവും ശ്രദ്ധേയനായ നിശ്ചലചിത്ര ഛായാഗ്രാഹകനാണ് റസാഖ് കോട്ടക്കൽ. വിവരങ്ങൾ പുറകെ വരുമായിരിക്കും--Fotokannan (സംവാദം) 16:09, 24 മാർച്ച് 2013 (UTC)Reply

പക്ഷേ ഇത് തെറ്റായ അവലംബമല്ലേ? നീക്കം ചെയ്യേണ്ടതല്ലേ? ഒരാൾ കൂടി വായിച്ചുനോക്കി റസാഖ് കോട്ടയ്ക്കലിനെപ്പറ്റി പ്രസ്താവനയെന്തെങ്കിലും ആ താളിൽ ഉണ്ടോ എന്ന് പറഞ്ഞാൽ ഉറപ്പാക്കാമായിരുന്നു. പഴയതുപോലെ കണ്ണുപിടിക്കുന്നില്ല. --അജയ് ബാലചന്ദ്രൻ സംവാദം 16:18, 24 മാർച്ച് 2013 (UTC)Reply

ഒന്നു തിരഞ്ഞു നോക്കിയപ്പോൾ ഇദ്ദേഹത്തെപ്പറ്റി ഒരുപാട് ശരിയായ അവലംബങ്ങൾ കിട്ടി മാദ്ധ്യമം 1, മാദ്ധ്യമം 2, മംഗളം, ചിന്ത, മാതൃഭൂമി എന്നിങ്ങനെ കൊള്ളാവുന്ന ഒരുപാട് സ്രോതസ്സുകളുണ്ട്. വിദ്യാഭ്യാസം നടത്തിയ സ്ഥലമുൾപ്പെടെയുള്ള വിവരങ്ങ‌ളുമുണ്ട്. ശ്രദ്ധേയതാ ഫലകം നീക്കി. പക്ഷേ ഇതെല്ലാം വായിച്ചുനോക്കി കാച്ചിക്കുറുക്കി താളിൽ ചേർക്കാൻ തൽക്കാലം സമയമില്ല (വേറൊരു പണി ചെയ്തുകൊണ്ടിരിക്കുകയാണ്). ഇർഷാദോ മറ്റാരെങ്കിലുമോ ഏറ്റെടുത്ത് ചെയ്യാമോ? വികസിപ്പിക്കാവുന്ന താളാണ്. --അജയ് ബാലചന്ദ്രൻ സംവാദം 16:25, 24 മാർച്ച് 2013 (UTC)Reply

ആ അവലംബം നീക്കം ചെയ്തു. --അജയ് ബാലചന്ദ്രൻ സംവാദം 16:27, 24 മാർച്ച് 2013 (UTC)Reply

അവലംബം മാറിപ്പോയതാ, തിരുത്തിയതിന് നന്ദി--ഇർഷാദ്|irshad (സംവാദം) 18:16, 24 മാർച്ച് 2013 (UTC)Reply

വിവരപ്പെട്ടിയിൽ ജനനം മലപ്പുറം ജില്ല എന്നും ജീവിതരേഖയിൽ വയനാട്ടിൽ ജനിച്ചു വളർന്നു എന്നും കാണുന്നു. ഏതാണാവോ ശരി.--വിചാരം (സംവാദം) 19:03, 25 മാർച്ച് 2013 (UTC)Reply

വയനാട്ടിൽ ജനിച്ചു വളർന്നതായി അവലംബത്തിൽ ഉണ്ട്--Fotokannan (സംവാദം) 02:36, 26 മാർച്ച് 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:റസാഖ്_കോട്ടക്കൽ&oldid=1701436" എന്ന താളിൽനിന്ന് ശേഖരിച്ചത്
"റസാഖ് കോട്ടക്കൽ" താളിലേക്ക് മടങ്ങുക.