പച്ചക്കുതിര (ചലച്ചിത്രം)

മലയാള ചലച്ചിത്രം

കമൽ സംവിധാനം ചെയ്ത് 2006 ഏപ്രിലിൽ തിയേറ്ററുകളിൽ എത്തിയ ഒരു മലയാളഹാസ്യ ചലച്ചിത്രമാണ് പച്ചക്കുതിര. ബാബു ഷാഹിർ നിർമിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ദിലീപ്, ഗോപിക, സലിം കുമാർ, സിദ്ദിഖ് തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ദിലീപ് ഈ ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് അഭിനയിച്ചിരിക്കുന്നത്. ഈ ചലച്ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് ഇളയരാജയാണ്.ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ ലഭിച്ചത്. കമലിന്റെ ഏറ്റവും മോശം ചിത്രങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു.[1]

പച്ചക്കുതിര
സിഡി കവർ
സംവിധാനംകമൽ
നിർമ്മാണംബാബു ഷാഹിർ
രചനടി.എ. ഷാഹിദ്
അഭിനേതാക്കൾദിലീപ്
ഗോപിക
സലിം കുമാർ
സിദ്ദിഖ്
സംഗീതംഇളയരാജ
ഛായാഗ്രഹണംപി. സുകുമാർ
റിലീസിങ് തീയതി
  • ഏപ്രിൽ 14, 2006 (2006-04-14)
രാജ്യം ഇന്ത്യ
ഭാഷമലയാളം

ഇതിവൃത്തംതിരുത്തുക

ഒരു ജൂനിയർ ആർട്ടിസ്റ്റായ ആനന്ദക്കുട്ടൻ, ചെറുപ്പത്തിലെ തന്നെ ജർമനിയിൽ എത്തപ്പെട്ട തന്റെ ഇളയ സഹോദരൻ ആകാശ് മേനോനെ വീണ്ടും കാണുന്നു. എന്നാൽ ബുദ്ധിസ്ഥിരതയില്ലാത്ത ആകാശിന്റെ പ്രവർത്തികൾ ആനന്ദിന്റെ ജീവിതത്തിൽ പല പ്രയാസങ്ങളും സൃഷ്ടിക്കുകയും അയാൾ സഹോദരനെ വെറുക്കാൻ തുടങ്ങുകയും ചെയ്യുന്നു. എന്നാൽ പതിയെ അയാൾ സഹോദരനുമായി ഒരു ആത്മബന്ധം സ്ഥാപിച്ചെടുക്കുകയും പിരിയാൻ പോലും കഴിയാതെ അവർക്കിടയിൽ സ്നേഹം രൂപപ്പെടുന്നു. എന്നാൽ മനസ്സില്ലാമനസോടെയാണെങ്കിലും അയാൾക്ക് തന്റെ സഹോദരനെ വീണ്ടും പിരിയേണ്ടി വരുന്നു.

അഭിനേതാക്കൾതിരുത്തുക

അവലംബംതിരുത്തുക

  1. "Gadhamas on celluloid". Bangalore Mirror. 2011-03-27. ശേഖരിച്ചത് 2011-04-17. Italic or bold markup not allowed in: |publisher= (help)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക