നോട്ട്ബുക്ക് (ചലച്ചിത്രം)

മലയാള ചലച്ചിത്രം

റോഷൻ ആൻഡ്രൂസ് സം‌വിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് നോട്ട്ബുക്ക്. ഊട്ടിയിലുള്ള ഒരു ബോർഡിങ്ങ് സ്കൂളിൽ പഠിക്കുന്ന അഞ്ച് വിദ്യാർത്ഥികളുടെ കഥയാണ് നോട്ട്ബുക്ക്.[1] വിവാഹത്തിനു മുൻപ് അമ്മയാകുന്ന ഒരു വിദ്യാർത്ഥിനിയെ ചുറ്റിപ്പറ്റിയാണ് ഈ സിനിമയുടെ കഥ. വളരെ പുതുമയുള്ള ഒരു ചലച്ചിത്ര ഇതിവൃത്തമായിരുന്നുവെങ്കിലും ഒരു ശരാശരി വിജയം മാത്രമേ ഈ സിനിമയ്ക്ക് ലഭിച്ചുള്ളൂ.

നോട്ട്ബുക്ക്
സംവിധാനംറോഷൻ ആണ്ട്രൂസ്
നിർമ്മാണംപി.വി. ഗംഗാധരൻ
രചനബോബി-സഞ്ജയ്
അഭിനേതാക്കൾമറിയ
റോമ
പാർവ്വതി മേനോൻ
സ്കന്ദ
സംഗീതംമെജോ ജോസഫ്
ഗാനരചനവയലാർ ശരത്ചന്ദ്രവർമ്മ
ഛായാഗ്രഹണംസി. ദിവാകർ
ചിത്രസംയോജനംരഞ്ജൻ അബ്രഹാം
സ്റ്റുഡിയോഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്
വിതരണംകല്പക ഫിലിംസ്
റിലീസിങ് തീയതി2006 ഡിസംബർ 15
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ് 1.8 കോടി
സമയദൈർഘ്യം150 മിനിറ്റ്

അഭിനേതാക്കൾ

തിരുത്തുക
  • മരിയ – ശ്രീദേവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അധികം സംസാരിക്കാത്ത ഒരു പ്രകൃതം. തന്റെ കൂട്ടുകാരികളായ സൈറയും പൂജയും വഴക്ക് കൂടുമ്പോഴൊക്കെ അവരുടെ ഇടനിലക്കാരിയായി പ്രവർത്തിച്ചു.
  • റോമ അസ്രാണി – സൈറ എലിസബത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അസ്വാരസ്യങ്ങളുള്ള മാതാപിതാക്കളുടെ പുത്രി. ധൈര്യവും തന്റേടവും ഉള്ള ഒരു കഥാപാത്രം.
  • പാർവ്വതി മേനോൻ – കഥാപാത്രത്തിന്റെ പേര് പൂജ കൃഷ്ണ. മൂന്ന് സുഹൃത്തുക്കളിൽ ബുദ്ധിശാലി. ഇരുത്തം വന്ന പ്രകൃതം. ഒരു നിർണ്ണായക ഘട്ടത്തിൽ തന്റെ സുഹൃത്തുക്കളെ തള്ളിപ്പറയുകയും ചെയ്യുന്നുണ്ട് ഈ കഥാപാത്രം.
  • സ്കന്ദ അശോക് – ശ്രീദേവിയുടെ കാമുകനായ സൂരജ് മേനോൻ എന്ന കഥാപാത്രം
  • സുരേഷ് ഗോപി – സൈറയുടെ അച്ഛനായ ബ്രിഗേഡിയർ അലക്സാണ്ടർ. (അഥിതി താരം)
  • ഐശ്വര്യ – സൈറയുടെ മാതാവ്. എലിസബത്ത് എന്നാണ് കഥാപാത്രത്തിന്റെ പേര്.
  • സീത – പൂജയുടെ അമ്മ
  • പ്രേം പ്രകാശ് – ശ്രീദേവിയുടെ അച്ഛൻ കഥാപാത്രം. പേര് സ്വാമിനാഥൻ.
  • സുകന്യ – ശ്രീദേവിയുടെ അമ്മ.
  • രവീന്ദ്രൻ – ഒരു ഡോക്റ്ററുടെ കഥാപാത്രം
  • മെജോ ജോസഫ് – ഫിറോസ് എന്ന വിദ്യാർത്ഥിയായി വേഷമിട്ടിരിക്കുന്നു.

ഗാനങ്ങൾ

തിരുത്തുക

വയലാർ ശരത്ചന്ദ്രവർമ്മ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മെജോ ജോസഫ് ആണ്.

  1. "ആസ് വി ആൾ നോ" – ഡോനൻ, രമ്യ, സ്വപ്ന, വിനൈത
  2. "ചങ്ങാതിക്കൂട്ടം" – അഫ്സൽ, വിധു പ്രതാപ്, റിമി ടോമി, സയനോര
  3. "ഇനിയും" – യേശുദാസ്, മഞ്ജരി
  4. "ഹൃദയവും" – വിനീത് ശ്രീനിവാസൻ, ജ്യോത്സ്ന
  1. "Snapshots of school life". The Hindu. 2006-09-15. Archived from the original on 2007-01-05. Retrieved 2007-12-17.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക