യേശുവിന്റെ കല്ലറ
കുരിശിൽ മരിച്ച യേശുവിന്റെ ശരീരം സൂക്ഷിക്കപ്പെട്ടിരുന്നതായി ക്രൈസ്തവ വിശ്വാസികൾ കരുതുന്ന കല്ലറയാണ് യേശുവിന്റെ കല്ലറ (tomb of Jesus) എന്നറിയപ്പെടുന്നത്. യേശുവിന്റെ ഉയർത്തെഴുന്നേൽപ്പ് സംഭവിച്ചത് ഇവിടെയാണെന്നും വിശ്വസിക്കപ്പെട്ടു വരുന്നു.എന്നാൽ ഈ കല്ലറയുടെ കൃത്യസ്ഥാനത്തെക്കുറിച്ച് വിവിധ നിലാടുകൾ നിലവിലുണ്ട്.. കുരിശ് മരണത്തെ അതിജീവിച്ച യേശു പൗരസ്ത്യനാടുകളിൽ പ്രബോധനം നടത്തിയെന്നും അവിടെ വച്ച് വാർദ്ധ്യകത്താൽ മരിച്ച് അടക്കം ചെയ്തിരിക്കുന്നതായി പ്രചരിക്കപ്പെട്ട കുടീരങ്ങളുമുണ്ട്.
ക്രൈസ്തവ നിലപാടുകൾ
തിരുത്തുക- തിരുകല്ലറ ദേവാലയം,(church of the Holy Sepulchre) (ചിത്രത്തിൽ) ഉയർത്തെഴുന്നേൽപ്പിന്റെ ദേവാലയം(Church of the Resurrection) എന്നെല്ലാം അറിയപ്പെടുന്ന ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ബൈബിളിൽ പരാമർശിച്ചിരിക്കുന്ന തലയോടിടം (GOLGOTHA/ CALVARY) എന്ന വിശ്വാസത്തിനു 1500 വർഷത്തിലേറെ പഴക്കമുണ്ട്. 4ആം നൂറ്റാണ്ടുമുതൽക്കേ ഈ പ്രദേശം തീർഥാടന കേന്ദ്രമായി നിലകൊള്ളുന്നു. ഗ്രീക്ക് ഓർത്തഡോക്സ് സഭയും , റോമൻ കത്തോലിക്കാ സഭയും ഇന്ന് ദേവാലയത്തിന് പ്രത്യേക സഥാനം കൽപ്പിക്കുന്നവരിൽ പെടുന്നു. മറ്റ് അനവധി സഭകൾക്കും ഈ പ്രദേശത്തെ തീർഥ്യമായി കരുതുന്നു. യേശുവിന്റെ കല്ലറ എന്നറിയപ്പെടുന്ന സ്ഥലങ്ങളിൽ ഏറ്റവും പൗരാണികതയും ഏറ്റവും കീർത്തികേട്ടതും ഈ സ്ഥലത്തിനാണത്രെ.
- ആരാമ കല്ലറ (garden tomb) എന്ന് ഇപ്പോൾ അറിയപ്പെടുന്ന പ്രദേശത്താണ് യേശുവിന്റെ കല്ലറ എന്ന പ്രചരണത്തിനു ഒന്നര നൂറ്റാണ്ടിന്റെ പഴക്കമേയുള്ളൂ. ബ്രിട്ടിഷ് സൈന്യാധിപനായിരുന്ന ചാൾസ് ജോർജ് ഗോർഡന്റെ കാലത്ത് നടത്തിയ കണ്ടുപിടിത്തമായതിനാൽ GORDON'S CALVARY എന്ന ഓമനപ്പേരും ലഭിച്ചിട്ടുണ്ട് ഈ കല്ലറ പ്രദേശത്തിന്.പ്രൊട്ടസ്റ്റ്ന്റ് വിശ്വാസിയായിരുന്ന ഗോർഡൻ ഒരു നിഗൂഢ താല്പര്യത്താലാണ് പുതിയൊരു "യേശുവിന്റെ കല്ലറ " കണ്ടെത്തിയത് എന്ന ആരോപണം നിലനിൽക്കുന്നു. ഈ കല്ലറ പ്രൊട്ടസ്റ്റ്ന്റ് വിശ്വാസികൾക്ക് തീർഥാടന കേന്ദ്രമാണ്. പല സഭകളും ഇതിന്റെ ആധികാരികത ചോദ്യം ചെയ്യുകയോ, തള്ളികളയുകയോ ചെയ്യുന്നില്ല എന്ന നിലപാടാണ് കൈകൊള്ളുന്നുത്.
- തല്പിയൊത് കുടീരം(Talpiot tomb Talpiot ossuaries) 1980ൽ ഖനനവേളയിൽ iഇസ്രായേലിലെ ടാല്പൊതിൽ യാദൃച്ഛികമായി കണ്ടുപിടിക്കപ്പെട്ട അസഥി പന്ചര കുടീരമാണ് (ossurary) ടാല്പൊത് കുടീരം എന്നറിയപ്പെടുന്നത്. പത്ത് മനുഷ്യരുടെ അസ്ഥിയവശിഷ്ടങ്ങളാണ് ഇവിടെ മറചെയ്യപ്പെട്ടത്. ഇവയിൽ ആറു പേരുകൾ ഉലേഖനം ചെയ്യപ്പെട്ടിരുന്നു. (inscription) .യേശുവിന്റെയും മഗ്ദലന മറിയമിന്റെയും മറ്റ് കുടുംബാംഗങ്ങളുടേയുമാണ് ഈ അവശിഷ്ടങ്ങൾ എന്ന ആശയത്തിനു ഏറെ പ്രചാരണം ലഭിക്കുകയും ജനശ്രദ്ധയാകർഷിക്കുകയും ചെയ്തു.വിഖ്യാതനായ ഹോളിവുഡ് സംവിധായകൻ ഡേവിഡ് കാമറൂൺ ഈ കല്ലറയെ ആസ്പദമാക്കി 2007ൽ lost tomb of Jesus എന്ന പേരിൽ നിർമ്മിച്ച സിനിമ ധാരാളം ശ്രദ്ധയാകർഷിച്ചിരുന്നു.
യേശുവിന്റെ കല്ലറകൾ വിദേശത്തും
തിരുത്തുക- റോസ ബൽ കൂടീരം/യൂസ് അസ്സഫിന്റെ കുടീരം യേശു കുരിശുമരണത്തെ അതിജീവിച്ച് പൗരസ്ത്യനാടുകളിൾ ദീർഘകാലം സഞ്ചരിച്ച് ഒടുവിൽ ഇന്ത്യയിലെത്തിയെന്നുമുള്ള ഒരു വിശ്വാസം 19-അം നൂറ്റാണ്ടിൽ നിലവിൽ വന്നു. ഇസ്ലാമിലെ അഹമദിയ്യ പ്രസ്ഥാനമാണ് ഈ വാദത്തിന്റെ ശക്തമായ പ്രചാരകർ . കാശ്മീരിലെ ശ്രീനഗറിൽ സ്ഥിതിചെയ്യുന്ന റോസ ബൽ കൂടീരം [1] , യൂസ് അസ്സഫിന്റെ കുടീരം എന്നൊക്കെ അറിയപ്പെട്ടിരുന്ന മൃതുകുടീരം യേശുവിന്റേതാണെന്ന് അഹമദീയർ കരുതുന്നു. 20അം നൂറ്റാണ്ടിലെ പല ചരിത്രകാരന്മാരും ഗ്രന്ഥകാരന്മാരും ഇത് സംബന്ധിച്ച് രചനകൾ നടത്തിയിട്ടുണ്ട്.[2]
- യേശുവിന്റെ കല്ലറ ജപ്പാനിലും യേശു തന്റെ കൗമാരകാലത്ത് ജപ്പാൻ സന്ദർശിച്ചിരുന്നെന്നും.തിരികെ സ്വദേശത്തേക്ക് പോയ യേശു അവിടെ നിന്നും ക്രൂശിക്കപ്പെടാതെ രക്ഷപ്പെട്ടു ജപ്പാനിൽ തന്നെ വീണ്ടും വരികയുണ്ടായി എന്നും വിശ്വസിക്കപ്പെട്ടുവരുന്നു. ജപ്പാനിൽ വച്ച് വിവാഹം കഴിക്കുകയും കുട്ടികളുണ്ടായി അവിടെ തന്നെ മരിച്ച് കബറടക്കം ചെയ്യപ്പെട്ടിരിക്കുന്നെന്നുമാണ് വിശ്വാസം. കുക്രൂശിതനായി മരണം വരിച്ചശേഷം ഉയർത്തെഴുന്നേറ്റ് ജപ്പാനിലേക്ക വരികയായിരുന്നെന്നും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ജപ്പാനിലെ ഷിംഗോ(shingo ) ഇന്ന് ഈ ഖബർ മൂലം ടൂറിസ്റ്റ് കേന്ദ്രമായിട്ടുണ്ട്. എന്നാൽ ഈ വാദത്തിനു കൗതുക വാർത്താ പ്രാധാന്യമേ ഇതുവരെ ലഭിച്ചിട്ടുള്ളൂ.
ഇതും കൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "കശ്മീരിലെ കല്ലറയെക്കുറിച്ചുള്ള സൈറ്റ്". Archived from the original on 2019-11-01. Retrieved 2021-08-17.
- ↑ "Jesus in India" Mirza Ghulam Ahmad
"Jesus in Heaven on Earth" Kwaja Nazar Ahmad
Jesus Lived in India Holger Kersten