കേരളത്തിൽ, ചുമർചിത്രകലയ്ക്കു വേണ്ടി സ്ഥാപിക്കപ്പെട്ട ഒരേയൊരു മ്യൂസിയമാണ് പാലക്കാട് ജില്ലയിലെ മ്യൂറൽ ആർട്ട് മ്യൂസിയം (Mural Art Museum). പാലക്കാട് ജില്ലയിലെ, കൊല്ലങ്കോട് കൊട്ടാരത്തിലെ ശ്രീമൂലം ചിത്രശാലയുടെ അനുബന്ധമായിട്ടാണ് 1938 ൽ ഇത് സ്ഥാപിക്കപ്പെട്ടത്. പിന്നീട് പുരാവസ്തു മ്യൂസിയമായി വികസിപ്പിക്കുകയും 2009 ൽ നവീകരിച്ച് പൊതുജനങ്ങൾക്കായി തുറന്നു നൽകുകയും ചെയ്തു[1][2][3][4] കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചുമർചിത്രകല, ക്ഷേത്ര മാതൃകകൾ, ഓല ഗ്രന്ഥങ്ങൾ, പ്രമുഖ വ്യക്തികളുടെ പൂർണ്ണകായ പ്രതിമകൾ തുടങ്ങിയവയും പൗരാണിക കാലത്തെ മൺപാത്രങ്ങൾ, നന്നങ്ങാടി, ശിലായുഗത്തിലെ ആയുധങ്ങൾ, സിന്ധു നദീതടത്തിൽ നിന്നും ഹാരപ്പയിൽ നിന്നും ഖനനം നടത്തിയെടുത്ത വസ്തുക്കൾ തുടങ്ങിയും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

മ്യൂറൽ ആർട്ട് മ്യൂസിയം
മ്യൂറൽ ആർട്ട് മ്യൂസിയം
സ്ഥാപിതം1938
സ്ഥാനംPalakkad city, Kerala
TypeMurals
  1. "Mural art museum inaugurated". The Hindu. Archived from the original on 2009-06-19. Retrieved 2012-06-10.
  2. "16th C grave boasts Malabar's Columbus connection". Times of India. Archived from the original on 2012-05-18. Retrieved 2012-06-10.
  3. "Mural Art, Thrissur". Kerala Holidays. Archived from the original on 2011-12-23. Retrieved 2012-06-10.
  4. "Mural Museum inaugurated". Kerala News. Archived from the original on 2016-03-04. Retrieved 2012-06-10.


തൃശ്ശൂരിലെ പ്രധാന സ്ഥലങ്ങൾ
അയ്യന്തോൾ | മണ്ണുത്തി | താണിക്കുടം | രാമവർമ്മപുരം | ഒളരിക്കര | ഒല്ലൂർ | കൂർക്കഞ്ചേരി | മുളങ്കുന്നത്തുകാവ് | വിയ്യൂർ | പൂങ്കുന്നം | വെള്ളാനിക്കര | ആമ്പല്ലൂർ | അടാട്ട് | കേച്ചേരി | കുന്നംകുളം | ഗുരുവായൂർ | ചാവക്കാട് | ചേറ്റുവ | കാഞ്ഞാണി | വാടാനപ്പിള്ളി | തൃപ്രയാർ | ചേർപ്പ് | ഊരകം | പട്ടിക്കാട് | വടക്കാഞ്ചേരി | ചേലക്കര | ചെറുത്തുരുത്തി |കൊടകര | പുതുക്കാട് | മാള | പെരിങ്ങോട്ടുകര | ചാലക്കുടി | ഇരിങ്ങാലക്കുട | കൊടുങ്ങല്ലൂർ | വാടാനപ്പിള്ളി
"https://ml.wikipedia.org/w/index.php?title=മ്യൂറൽ_ആർട്ട്_മ്യൂസിയം&oldid=3813111" എന്ന താളിൽനിന്ന് ശേഖരിച്ചത്