മേയ് 2009
2009 വർഷത്തിലെ മാസം
മേയ് 2009 ആ വർഷത്തിലെ അഞ്ചാം മാസമായിരുന്നു. ഒരു വെള്ളിയാഴ്ച ആരംഭിച്ച മാസം 31 ദിവസങ്ങൾക്കുശേഷം ഒരു ഞായറാഴ്ച അവസാനിച്ചു.[1][2][3]
2009 മേയ് മാസം നടന്ന പ്രധാന സംഭവങ്ങൾ:
- മേയ് 4 - നേപ്പാൾ പ്രധാനമന്ത്രി പുഷ്പകമൽ ദഹാൽ പ്രചണ്ഡ രാജിവെച്ചു.[4]
- മേയ് 4 - മാറാട് ഒന്നാം കലാപത്തിലെ ആറ് പ്രതികൾക്ക് അഞ്ചു വർഷം കഠിനതടവും 18,000 രൂപ വീതം പിഴയും വിധിച്ചു.[5]
- മേയ് 6 - ലാവലിൻ കേസിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതികളെ പ്രൊസിക്യൂട്ട് ചെയ്യാൻ മന്ത്രിസഭ അനുമതി നിഷേധിച്ചു.[6]
- മേയ് 16 - പതിനഞ്ചാം ലോക്സഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഫലം വന്നു. യു.പി.എ. കൂടുതൽ മണ്ഡലങ്ങളിൽ വിജയിച്ചു. [7] കേരളത്തിൽ 16 മണ്ഡലങ്ങളിൽ യു.ഡി.എഫ്. വിജയിച്ചു, 4 മണ്ഡലങ്ങളിൽ എൽ.ഡി.എഫ്. വിജയിച്ചു. [8]
- മേയ് 19 - എൽ.റ്റി.റ്റി.ഇ.യുടെ സ്ഥാപകനും, തലവനുമായിരുന്ന വേലുപ്പിള്ള പ്രഭാകരനെ വധിച്ചെന്ന് ശ്രീലങ്കൻ കരസേന വെളിവാക്കി.[9]
- മേയ് 20 - ആന്ധ്രയിൽ വൈ.എസ്. രാജശേഖരറെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് രണ്ടാമതും അധികാരമേറ്റു.[10]
- മേയ് 21 - ഒറീസ്സയിൽ നവീൻ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് മൂന്നാമതും അധികാരമേറ്റു.[11]
- മേയ് 22 - ഇന്ത്യയിൽ മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ. ഗവണ്മെന്റ് രണ്ടാമതും അധികാരമേറ്റു. എ.കെ. ആന്റണി, വയലാർ രവി എന്നിവർ കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.[12]
- മേയ് 24 - രണ്ടാം ഐ.പി.എൽ ഫൈനലിൽ റോയൽ ചലഞ്ചേഴ്സിനെ തോത്പിച്ച് ഡെക്കാൻ ചാർജേഴ്സ് വിജയികളായി.[13]
- മേയ് 25 - നേപ്പാൾ പ്രധാനമന്ത്രിയായി മാധവ് കുമാർ നേപ്പാൾ സ്ഥാനമേറ്റു.[14]
- മേയ് 28 - കേരളത്തിൽനിന്നുള്ള 4 മന്ത്രിമാരെക്കൂടി ഉൾപ്പെടുത്തി മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭ വികസിപ്പിച്ചു. കെ.വി. തോമസ്, ശശി തരൂർ, മുല്ലപ്പള്ളി രാമചന്ദ്രൻ, ഇ. അഹമ്മദ് എന്നിവരാണ് കേരളത്തിൽ നിന്നുള്ള മന്ത്രിമാർ.[15]
- മേയ് 31 - എഴുത്തുകാരി കമലാ സുരയ്യ അന്തരിച്ചു.[16]
- മേയ് 31 - ടൈറ്റാനിക് കപ്പൽ ദുരന്തത്തിലെ ജീവിച്ചിരിക്കുന്ന അവസാന യാത്രിക മിൽവിന ഡീൻ അന്തരിച്ചു.[17]
അവലംബം
- ↑ "News Release – IAU0606: The International Astronomical Union announces the International Year of Astronomy 2009". International Astronomical Union. October 27, 2006. Archived from the original on September 19, 2008. Retrieved 2008-11-01.
- ↑ "The International Year of Astronomy 2009". IYA2009. Archived from the original on November 3, 2008. Retrieved 2008-11-01.
- ↑ United Nations General Assembly Session 61 Resolution 189. International Year of National Fibres, 2009 A/RES/61/189 December 20, 2006. Retrieved 2008-07-15.
- ↑ "Nepal PM quits in army chief row" (in ഇംഗ്ലീഷ്). BBC News. മേയ് 4, 2009. Retrieved മേയ് 4, 2009.
- ↑ "മാറാട് ഒന്നാം കലാപം: പ്രതികൾക്ക് അഞ്ച് വർഷം കഠിനതടവ്". മാതൃഭൂമി. മേയ് 4, 2009. Retrieved മേയ് 4, 2009.
- ↑ "പ്രോസിക്യൂട്ട് ചെയ്യാൻ മന്ത്രിസഭയുടെ അനുമതിയില്ല". മാതൃഭൂമി. മേയ് 6, 2009. Retrieved മേയ് 6, 2009.
- ↑ "India's ruling party wins resounding victory" (in ഇംഗ്ലീഷ്). The Associated Press. മേയ് 17, 2009. Retrieved മേയ് 23, 2009.
- ↑ "യു.ഡി.എഫ്. തരംഗം". മാതൃഭൂമി. മേയ് 17, 2009. Retrieved മേയ് 23, 2009.
- ↑ "Lanka army claims LTTE chief Prabhakaran dead" (in ഇംഗ്ലീഷ്). IBNLive. മേയ് 17, 2009. Retrieved മേയ് 23, 2009.
- ↑ "YSR sworn-in as Andhra Pradesh CM" (in ഇംഗ്ലീഷ്). Times Now. മേയ് 20, 2009. Retrieved മേയ് 23, 2009.
- ↑ "Naveen Patnaik sworn-in as Chief Minister of Orissa for third time in a row" (in ഇംഗ്ലീഷ്). Orissadiary. മേയ് 21, 2009. Retrieved മേയ് 23, 2009.
- ↑ "Manmohan takes oath as PM, 19 ministers sworn in" (in ഇംഗ്ലീഷ്). IBNLive. മേയ് 22, 2009. Retrieved മേയ് 23, 2009.
- ↑ "Deccan snatch title in tense finish" (in ഇംഗ്ലീഷ്). Cricinfo. മേയ് 24, 2009. Retrieved മേയ് 25, 2009.
- ↑ "Madhav Kumar sworn in as Nepal's PM" (in ഇംഗ്ലീഷ്). Hindustan Times. മേയ് 25, 2009. Retrieved മേയ് 25, 2009.
- ↑ "59 കേന്ദ്രമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു". മാതൃഭൂമി. മേയ് 28, 2009. Retrieved മേയ് 28, 2009.
- ↑ "കമല സുരയ്യ അന്തരിച്ചു". മാതൃഭൂമി. മേയ് 31, 2009. Retrieved മേയ് 31, 2009.
- ↑ "Last Titantic survivor dies aged 97". BBC News. 31 May 2009. Retrieved 1 ജൂൺ 2009.
May 2009 എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.