ഫെബ്രുവരി 2009
2009 വർഷത്തിലെ മാസം
ഫെബ്രുവരി 2009 ആ വർഷത്തിലെ രണ്ടാം മാസമായിരുന്നു. ഒരു ഞായറാഴ്ച ആരംഭിച്ച മാസം 28 ദിവസങ്ങൾക്കുശേഷം ഒരു ശനിയാഴ്ച അവസാനിച്ചു.
2009 ഫെബ്രുവരി മാസം നടന്ന പ്രധാന സംഭവങ്ങൾ:
- ഫെബ്രുവരി 8 - ശ്രീലങ്കക്കെതിരായ ഏകദിനക്രിക്കറ്റ് പരമ്പര ഇന്ത്യ നേടി (4-1).[1]
- ഫെബ്രുവരി 9 - മുൻ ലോകചാമ്പ്യനും ഒളിമ്പിക്സ് വെള്ളിമെഡൽ ജേതാവുമായ ശ്രീലങ്കൻ ഓട്ടക്കാരി സുശാന്തിക ജയസിംഗെ വിരമിച്ചു.[2]
- ഫെബ്രുവരി 9 - ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ദക്ഷിണമേഖലയെ തോല്പിച്ച് പശ്ചിമമേഖല 17-ആം തവണയും ജേതാക്കളായി.[3]
- ഫെബ്രുവരി 13 - ചെന്നൈയിലേക്ക് പോകുകയായിരുന്ന കൊറോമാണ്ടൽ എക്സ്പ്രസ് ഒറീസ്സയിൽ പാളംതെറ്റി 15 പേർ മരിച്ചു.[4]
- ഫെബ്രുവരി 23 - സ്ലംഡോഗ് മില്യണേർ എന്ന ചിത്രത്തിന്റെ സംഗീതത്തിന് എ.ആർ. റഹ്മാനും ശബ്ദമിശ്രണത്തിന് റസൂൽ പൂക്കുട്ടിക്കും ഓസ്കാർ പുരസ്കാരം ലഭിച്ചു.[5]
- ഫെബ്രുവരി 26 - പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് മേഴത്തൂർ മുടവന്നൂരിലെ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ 5 പേർ മരിച്ചു.[6]
അവലംബം
- ↑ "Sri Lanka beat India by 68 runs" (in ഇംഗ്ലീഷ്). Times of India. ഫെബ്രുവരി 8, 2009. Retrieved ഫെബ്രുവരി 8, 2009.
- ↑ "Sri Lanka's Olympic sprinter retires" (in ഇംഗ്ലീഷ്). AFP. ഫെബ്രുവരി 9, 2009. Retrieved ഫെബ്രുവരി 9, 2009.
- ↑ "West Zone beat South to win Duleep Trophy" (in ഇംഗ്ലീഷ്). Hindustan Times. ഫെബ്രുവരി 9, 2009. Retrieved ഫെബ്രുവരി 10, 2009.
- ↑ "Coromandel Express derails in Orissa, at least 15 killed" (in ഇംഗ്ലീഷ്). NDTV. ഫെബ്രുവരി 13, 2009. Retrieved ഫെബ്രുവരി 13, 2009.
- ↑ "Oscars 2009: How Slumdog Millionaire hit the jackpot" (in ഇംഗ്ലീഷ്). Guardian. ഫെബ്രുവരി 23, 2009. Retrieved ഫെബ്രുവരി 23, 2009.
- ↑ "പടക്കശാലയിലെ സ്ഫോടനം:അഞ്ചു മരണം". മലയാളമനോരമ. ഫെബ്രുവരി 26, 2009. Retrieved ഫെബ്രുവരി 26, 2009.
February 2009 എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.