ജൂലൈ 2009
2009 വർഷത്തിലെ മാസം
ജൂലൈ 2009 ആ വർഷത്തിലെ ഏഴാം മാസമായിരുന്നു. ഒരു ബുധനാഴ്ച ആരംഭിച്ച മാസം 31 ദിവസങ്ങൾക്കുശേഷം ഒരു വെള്ളിയാഴ്ച അവസാനിച്ചു.
2009 ജൂലൈ മാസം നടന്ന പ്രധാന സംഭവങ്ങൾ :
- ജൂലൈ 2 - സ്വവർഗ്ഗരതി ഇന്ത്യയിൽ നിയമവിധേയമാണെന്ന് ഡെൽഹി ഹെക്കോടതി വിധിച്ചു.[1]
- ജൂലൈ 2 - ഇന്ത്യൻ ചിത്രകാരൻ തെയ്ബ് മേത്ത അന്തരിച്ചു.[2]
- ജൂലൈ 5 - 2009-ലെ പുരുഷന്മാരുടെ വിംബിൾഡൺ കിരീടം റോജർ ഫെഡററും , വനിതകളുടെത് സെറീന വില്യംസും നേടി.[3][4]
- ജൂലൈ 9 - നയതന്ത്ര വിദഗ്ദ്ധനായ മൂർക്കോത്ത് രാമുണ്ണി അന്തരിച്ചു.[5]
- ജൂലൈ 12 - ഡെൽഹി മെട്രോ റെയിൽവെ മേൽപ്പാലം തകർന്ന് 5 പേർ മരിച്ചു.[6] ചെയർമാൻ ഇ. ശ്രീധരൻ രാജിവെച്ചു.[7]
- ജൂലൈ 12 - അച്ചടക്കലംഘനത്തെത്തുടർന്ന് കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ സി.പി.ഐ.(എം.) പൊളിറ്റ് ബ്യൂറോയിൽനിന്ന് പുറത്താക്കി.[8]
- ജൂലൈ 16 - കർണ്ണാടകസംഗീതജ്ഞയും ചലച്ചിത്രപിന്നണിഗായികയുമായ ഡി.കെ. പട്ടമ്മാൾ അന്തരിച്ചു.[9]
- ജൂലൈ 21 ഹിന്ദുസ്ഥാനി സംഗീതജ്ഞ ഗംഗുബായ് ഹംഗൽ അന്തരിച്ചു.[10]
- ജൂലൈ 22 ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ദൈർഘ്യമേറിയ സമ്പൂർണ്ണ സൂര്യഗ്രഹണം ഏഷ്യൻ രാജ്യങ്ങളിലും ശാന്തസമുദ്രത്തിലും ദൃശ്യമായി[11].
- ജൂലൈ 26 ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആണവ അന്തർവാഹിനി ഐ.എൻ.എസ്. അരിഹന്ത് പുറത്തിറക്കി[12].
- ജൂലൈ 29 മലയാളചലച്ചിത്ര നടൻ രാജൻ പി. ദേവ് അന്തരിച്ചു[13].
അവലംബം
- ↑ "Delhi High Court legalizes homosexuality" (in ഇംഗ്ലീഷ്). Times of India. ജൂലൈ 2, 2009. Retrieved 2009-07-02.
- ↑ "Noted artist Tyeb Mehta dies" (in ഇംഗ്ലീഷ്). Times of India. ജൂലൈ 2, 2009. Retrieved 2009-07-02.
- ↑ "Epic win gives Federer record 15th Slam" (in ഇംഗ്ലീഷ്). Wimbledon.org. Retrieved 2009-07-07.
- ↑ "Serena seizes crown from Venus" (in ഇംഗ്ലീഷ്). Wimbledon.org. Retrieved 2009-07-07.
- ↑ "മൂർക്കോത്ത് രാമുണ്ണി അന്തരിച്ചു". മലയാള മനോരമ. Retrieved 2009-07-12.
- ↑ "Metro bridge collapses in New Delhi, 5 killed". Rediff. ജൂലൈ 12, 2009. Retrieved 2009-07-12.
- ↑ "ഡൽഹി മെട്രോ മേധാവി ഇ. ശ്രീധരൻ രാജിവെച്ചു". മാതൃഭൂമി. ജൂലൈ 12, 2009. Retrieved 2009-07-12.
- ↑ "വി.എസ് പി ബിക്ക് പുറത്ത്". മാതൃഭൂമി. 2009-07-12. Retrieved 2009-07-12.
- ↑ "ഡി.കെ. പട്ടമ്മാൾ അന്തരിച്ചു". മാതൃഭൂമി. 2009-07-16. Retrieved 2009-07-17.
- ↑ "Veteran Indian singer Gangubai Hangal dies". Associated Press. Google News. 2009-07-21. Retrieved 2009-07-21.
- ↑ "NASA - Total Solar Eclipse of 2009 July 22". Eclipse.gsfc.nasa.gov. Retrieved 2009-07-22.
- ↑ "ഐ.എൻ.എസ്. അരിഹന്ത് രാഷ്ട്രത്തിന് സമർപ്പിച്ചു". മാതൃഭൂമി. Retrieved 2009-07-27.
- ↑ "രാജൻ.പി ദേവ് അന്തരിച്ചു". മാതൃഭൂമി. Retrieved 2009-07-29.
July 2009 എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.