സി.ഒ. പൗലോസ്
കേരളത്തിൽ നിന്നുള്ള മുൻ രാജ്യസഭാംഗമാണ് സി.ഒ. പൗലോസ് (12 ഏപ്രിൽ 1937 - 12 മാർച്ച് 2013). സിപിഐ എം മുൻ സംസ്ഥാന കമ്മിറ്റി അംഗവും സിഐടിയു അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗവുമായിരുന്നു.

ജീവിതരേഖ തിരുത്തുക
ചാലിശ്ശേരി ഔസപ്പിന്റെയും മറിയയുടെയും മകനാണ്. കോഴിക്കോട് ടിടിസി പഠനം പൂർത്തിയാക്കി. കയ്പമംഗലം സ്കൂളിൽ അധ്യാപകനായെങ്കിലും അധികംവൈകാതെ ജോലി ഉപേക്ഷിച്ച് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർടിയിൽ അംഗമായി. 1964ൽ കമ്മ്യൂണിസ്റ്റ് പാർടിയുടെ പിളർപ്പിനുശേഷം സി.പി.ഐ.എമ്മിൽ പ്രവർത്തിച്ചു. 1970ൽ സിഐടിയു രൂപീകരിച്ചപ്പോൾ അദ്ദേഹം ജില്ലാ ജോയിന്റ് സെക്രട്ടറിയായി. 1985 മുതൽ 2012 വരെ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.[1]
ചെത്ത്തൊഴിലാളിയൂണിയൻ രൂപീകരിക്കുന്നതിലും തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും മുഖ്യപങ്കുവഹിച്ച പൗലോസ് പിന്നീട് സിഐടിയു ജില്ലാ സെക്രട്ടറിയും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവുമായി. തൃശൂർ ജില്ലാ കൗൺസിലിന്റെ ആദ്യ പ്രസിഡന്റായി ചുമതല വഹിച്ചു. 7-4-1998 മുതൽ 21-4-2003 വരെ രാജ്യസഭാംഗമായി പ്രവർത്തിച്ചു.[2]
രാജ്യസഭാംഗത്വം തിരുത്തുക
- 1998-2003 : സി.പി.ഐ.എം., എൽ.ഡി.എഫ്.
തിരഞ്ഞെടുപ്പുകൾ തിരുത്തുക
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
1989 | മുകുന്ദപുരം ലോകസഭാമണ്ഡലം | സാവിത്രി ലക്ഷ്മണൻ | കോൺഗ്രസ് (ഐ.) യു.ഡി.എഫ് | സി.ഒ. പൗലോസ് | സി.പി.എം., എൽ.ഡി.എഫ്. |
അവലംബം തിരുത്തുക
- ↑ "സി ഒ പൗലോസ് അന്തരിച്ചു". ദേശാഭിമാനി. 12 മാർച്ച് 2013. ശേഖരിച്ചത് 12 മാർച്ച് 2013.
- ↑ rajyasabha.nic.in/rsnew/pre_member/1952_2003.asp/p.pdf
- ↑ http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html