സുഹൃത്തുക്കൾക്കിടയിൽ അമ്പാടി വിശ്വം എന്നറിയപ്പെട്ടിരുന്ന കമ്യൂണിസ്റ്റ് നേതാവാണ് വടക്കൂട്ട് വിശ്വനാഥ മേനോൻ. ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട കമ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളാണ് ഇദ്ദേഹം. സി.പി.ഐ. (എമ്മിന്റെ) കേരളത്തിലെ നേതാക്കളിലൊരാളായിരുന്നു.

ആദ്യകാലം

തിരുത്തുക

മഹാരാജാസ് കോളേജിലെ പഠനകാലത്ത് രാഷ്ട്രീയപ്രവർത്തനവും സ്വാതന്ത്ര്യ സമരവും ഇദ്ദേഹം നടത്തിയിട്ടുണ്ട്. കുട്ടിക്കാലം മുതലേ ഇദ്ദേഹം ഗാന്ധിജിയുടെ ആരാധകനായിരുന്നു. വിദ്യാഭ്യാസത്തിനിടെ കമ്യൂണിസവും സോഷ്യലിസവും ഇദ്ദേഹത്തെ ആകർഷിക്കുകയുണ്ടായി.

രാഷ്ട്രീയപ്രവർത്തനം

തിരുത്തുക

കൊച്ചിയിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ നേതാക്കളിലൊരാളായിരുന്നു ഇദ്ദേഹം. 1940-കളിലും 1950-കളിലും പാർട്ടിയുടെ അടിത്തറ കെട്ടിപ്പടുക്കുന്നതിൽ ഇദ്ദേഹത്തിന്റെ പങ്ക് വലുതാണ്. എം.എം. ലോറൻസ് എ.പി. കുര്യൻ എന്നിവർ ഇദ്ദേഹത്തിന്റെ ആദ്യകാല സഹപ്രവർത്തകരായിരുന്നു.

ഇദ്ദേഹം രണ്ടു തവണ പാർലമെന്റംഗമായിട്ടുണ്ട്. അവിഭക്ത സി.പി.ഐ.യുടെ പ്രതിനിധിയായും പിന്നീട് സി.പി.ഐ.(എം.) പ്രതിനിധിയായും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1987-ൽ ഇ.കെ. നായനാരുടെ മന്ത്രിസഭയിൽ ഇദ്ദേഹം ധനകാര്യമന്ത്രിയായിരുന്നു.

12 വർഷം ഇദ്ദേഹം എഫ്.എ.സി.ടി. യൂണിയൻ പ്രസിഡന്റായിരുന്നു. ഇദ്ദേഹം 14 വർഷം ഇൻഡൽ യൂണിയന്റെയും പ്രസിഡന്റായിരുന്നിട്ടുണ്ട്. കൊച്ചി പോർട്ട് യൂണിയന്റെയും പ്രസിഡന്റായിരുന്നു.

സി.പി.ഐ.(എം) വിമതൻ

തിരുത്തുക

2003-ലെ എറണാകുളം ഉപതിരഞ്ഞെടുപ്പിൽ ഇദ്ദേഹം സി.പി.ഐ.(എം.) സ്ഥാനാർത്ഥിക്കെതിരേ വിമതനായി മത്സരിക്കുകയുണ്ടായി[1]

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [2][3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2003* എറണാകുളം ലോകസഭാമണ്ഡലം സെബാസ്റ്റ്യൻ പോൾ സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. എം.ഒ. ജോൺ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. വി. വിശ്വനാഥമേനോൻ സ്വതന്ത്ര സ്ഥാനാർത്ഥി
1996 മുകുന്ദപുരം ലോകസഭാമണ്ഡലം പി.സി. ചാക്കോ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. വി. വിശ്വനാഥമേനോൻ സി.പി.എം., എൽ.ഡി.എഫ്.
1991 എറണാകുളം ലോകസഭാമണ്ഡലം കെ.വി. തോമസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. വി. വിശ്വനാഥമേനോൻ സി.പി.എം., എൽ.ഡി.എഫ്.
1971 എറണാകുളം ലോകസഭാമണ്ഡലം ഹെൻറി ഓസ്റ്റിൻ കോൺഗ്രസ് (ഐ.) വി. വിശ്വനാഥമേനോൻ സി.പി.ഐ.എം.
1967 എറണാകുളം ലോകസഭാമണ്ഡലം വി. വിശ്വനാഥമേനോൻ സി.പി.ഐ.എം. എ.എം. തോമസ് കോൺഗ്രസ് (ഐ.)
  • 2003 - ജോർജ് ഈഡൻ മരണപ്പെട്ടതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പ്.
  1. "വിശ്വനാഥമേനോൻ സ്വതന്ത്ര സ്ഥാനാർഥി". വൺ ഇൻഡ്യ. 2 സെപ്റ്റംബർ 2003. Retrieved 5 മാർച്ച് 2013.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-10-29.
  3. http://www.keralaassembly.org

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=വി._വിശ്വനാഥമേനോൻ&oldid=4092512" എന്ന താളിൽനിന്ന് ശേഖരിച്ചത്