എ.പി. കുര്യൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനും മുൻ കേരള നിയമസഭാസ്പീക്കറുമായിരുന്നു എ.പി. കുര്യൻ (ജീവിതകാലം: 06 ഒക്ടോബർ 1930 - 30 ഓഗസ്റ്റ് 2001)[1]. അങ്കമാലി നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. സ്ഥാനാർഥിയായി വിജയിച്ച് മൂന്നും നാലും അഞ്ചും ആറും കേരളനിയമസഭകളിൽ അദ്ദേഹം അംഗമായിട്ടുണ്ട്. ആറാം കേരള നിയമസഭയുടെ സ്പീക്കറായിരുന്ന കുര്യൻ ഈ പദവിയിലെത്തുന്ന ആദ്യത്തെ സി.പി.ഐ.എം നേതാവായിരുന്നു[2]. നാല് തവണയായി പതിനേഴര വർഷം അദ്ദേഹം അങ്കമാലി മണ്ഡലത്തെ പ്രതിനിധീകരിച്ചു[2].

എ.പി. കുര്യൻ
കേരളാ നിയമസഭാസ്പീക്കർ
ഓഫീസിൽ
ഫെബ്രുവരി 15 1980 – ഫെബ്രുവരി 1 1982
മുൻഗാമിചാക്കീരി അഹമ്മദ് കുട്ടി
പിൻഗാമിഎ.സി. ജോസ്
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മാർച്ച് 3 1967 – മാർച്ച് 17 1982
പിൻഗാമിഎം.വി. മണി
മണ്ഡലംഅങ്കമാലി
വ്യക്തിഗത വിവരങ്ങൾ
ജനനം(1930-10-06)ഒക്ടോബർ 6, 1930
തുറവൂർ
മരണംഓഗസ്റ്റ് 30, 2001(2001-08-30) (പ്രായം 70)
തിരുവനന്തപുരം
രാഷ്ട്രീയ കക്ഷിസി.പി.ഐ.എം.
പങ്കാളികുഞ്ഞമ്മ
കുട്ടികൾമൂന്ന് മകൻ
മാതാപിതാക്കൾ
  • എ.കെ. പൗലോസ് (അച്ഛൻ)
  • മറിയാമ്മ (അമ്മ)
As of ജനുവരി 12, 2021
ഉറവിടം: നിയമസഭ

കുടുംബം തിരുത്തുക

അങ്കമാലിയിലെ തുറവൂർ പഞ്ചായത്തിൽ എ.കെ. പൗലോസിന്റേയും മറിയാമ്മയുടെയും മകനായി 1930 ഒക്ടോബർ ആറിന് ജനിച്ചു. തുറവൂർ സെന്റ് അഗസ്റ്റിൻ അപ്പർ പ്രൈമറി സ്കൂൾ, മാണിക്യമംഗലം എൻ.എസ്.എസ്. ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയതിനുശേഷം[3] തുടർപഠനത്തിനായി ആലുവ യു.സി. കോളേജിൽ ഇന്റർമീഡീയറ്റിന് ചേർന്നു, യു.സി. കോളേജിൽ വിദ്യാർത്ഥിയായിരിക്കെ രാഷ്ട്രീയത്തിൽ സജീവമായതിനാൽ പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല[2]. കർഷകരുടെയും കുടികിടപ്പുകാരുടെയും ദീനതകൾക്ക് പരിഹാരം കാണുന്നതിനുവേണ്ടി അദ്ദേഹം നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി[2].

കുഞ്ഞമ്മയാണ് അദ്ദേഹത്തിന്റെ ഭാര്യ, പെൻ ബുക്സ് ഉടമ പോളി കെ. അയ്യമ്പള്ളി, വിജി, ജോബ് എന്നിവർ മക്കളും ഷിബി, ബോബി എന്നിവർ മരുമക്കളുമാണ്. നട്ടെല്ലിൽ അർബുദം ബാധിച്ചതിനേത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ 2001 ഓഗസ്റ്റ് 30ന് ഇദ്ദേഹം അന്തരിച്ചു[2].

തിരഞ്ഞെടുപ്പ് ചരിത്രം തിരുത്തുക

ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം തൊട്ടടുത്ത സ്ഥാനാർത്ഥി പാർട്ടി വോട്ടുകൾ
1 1991[4] മുകുന്ദപുരം ലോകസഭാമണ്ഡലം സാവിത്രി ലക്ഷ്മണൻ കോൺഗ്രസ് (ഐ) 362023 12,359 എ.പി. കുര്യൻ സി.പി.ഐ.എം. 349,664
2 1982[5] അങ്കമാലി നിയമസഭാമണ്ഡലം എം.വി. മണി കേരള കോൺഗ്രസ് (എം) 40,056 2,377 എ.പി. കുര്യൻ സി.പി.ഐ.എം. 37,679
3 1980[6] അങ്കമാലി നിയമസഭാമണ്ഡലം എ.പി. കുര്യൻ സി.പി.ഐ.എം. 40,565 1,806 പി.ജെ. ജോയ് ജനതാ പാർട്ടി 38,759
4 1977[7] അങ്കമാലി നിയമസഭാമണ്ഡലം എ.പി. കുര്യൻ സി.പി.ഐ.എം. 36,261 561 പി.പി. തങ്കച്ചൻ കോൺഗ്രസ് 35,700
5 1970[8] അങ്കമാലി നിയമസഭാമണ്ഡലം എ.പി. കുര്യൻ സി.പി.ഐ.എം. 26,626 1,306 ജി. അരീകൽ കോൺഗ്രസ് 25,320
6 1967[9] അങ്കമാലി നിയമസഭാമണ്ഡലം എ.പി. കുര്യൻ സി.പി.ഐ.എം. 21,427 6,190 എ.സി. ജോർജ്ജ് കോൺഗ്രസ് 15,237

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. "Members - Kerala Legislature". Retrieved 2021-01-12.
  2. 2.0 2.1 2.2 2.3 2.4 Staff (2001-09-01). "മുൻ സ്പീക്കർ എ.പി. കുര്യന് അന്ത്യാഞ്ജലി". Retrieved 2021-01-12.
  3. http://www.niyamasabha.org/codes/14kla/Speakers%20since%201957(eng%20&mal)/A.P.Kurian.pdf
  4. "Indian Parliament Election Results- Kerala 1991". Retrieved 2021-01-12.
  5. "Kerala Assembly Election Results 1982: ANGAMALI- M. V. Mani". Retrieved 2021-01-12.
  6. "Kerala Assembly Election Results in 1980". Retrieved 2021-01-12.
  7. "Kerala Assembly Election Results in 1977". Retrieved 2021-01-12.
  8. "Kerala Assembly Election Results in 1970". Retrieved 2020-12-15.
  9. "Kerala Assembly Election Results in 1967". Retrieved 2020-12-11.
"https://ml.wikipedia.org/w/index.php?title=എ.പി._കുര്യൻ&oldid=3554075" എന്ന താളിൽനിന്ന് ശേഖരിച്ചത്